23 Nov, 2025
1 min read

92 സീറ്റ് ബുക്ക് ചെയ്ത് ‘മാളികപ്പുറം’ കാണാന്‍ സകുടുംബം എത്തിച്ചേർന്ന് കോഴിക്കോട് തൊണ്ടയാടുള്ളവര്‍

ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം വന്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. സമീപകാല മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്റര്‍ ചിത്രങ്ങളില്‍ ഒന്നാവുകയാണ് മാളികപ്പുറം. കഴിഞ്ഞ ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യം കേരളത്തില്‍ മാത്രമായിരുന്നു റിലീസ് ചെയ്തിരുന്നത്. ആദ്യദിവസം മുതല്‍ മികച്ച അഭിപ്രായം ലഭിച്ച ചിത്രം, മൂന്നാം വാരത്തിലേക്ക് എത്തിനില്‍ക്കുമ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം മാളികപ്പുറം കാണാന്‍ ഒരു നാട് ഒന്നാകെ കൈകോര്‍ത്ത് തിയേറ്ററില്‍ എത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സാധാരണയായി കൂട്ടുകാരൊപ്പവും ഫാമിലിയായും സിനിമ […]

1 min read

‘ലൈഫ് ഈസ് മിസ്ട്രി..’; മോഹന്‍ലാല്‍ നായകനായ ‘എലോണി’ലെ ആദ്യ ഇംഗ്ലീഷ് ഗാനം പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എലോണ്‍. ചിത്രത്തിലെ ആദ്യ പാട്ട് പുറത്തിറങ്ങി. ‘ലൈഫ് ഈസ് മിസ്ട്രി..’ എന്ന് തുടങ്ങുന്ന ഇംഗ്ലീഷ് പാട്ടിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. 4 മ്യൂസിക്കിന്റെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മൈക്ക് ഗാരി ആണ്. മൈക്ക് തന്നെയാണ് ഗായകനും. എലോണിന്റെ പ്രഖ്യാപനം മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. ചിത്രം ജനുവരി 26ന് തിയേറ്ററില്‍ എത്തും. അതേസമയം, വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ താരരാജാവിന്റെ സിനിമ […]

1 min read

‘മലൈക്കോട്ടൈ വാലിബന്‍’ ചിത്രീകരണത്തിനായി ജോധ്പൂരില്‍ എത്തി മോഹന്‍ലാല്‍ ; ചിത്രങ്ങള്‍ വൈറല്‍

പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈകോട്ടൈ വാലിബന്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കും. രാജസ്ഥാന്‍ ആണ് പ്രധാന ലൊക്കേഷന്‍. ചിത്രീകരണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മോഹന്‍ലാല്‍ പങ്കെടുക്കുന്നുണ്ട്. ഇതിനായി അദ്ദേഹം ജോധ്പൂരില്‍ എത്തിയിട്ടുണ്ട്. ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. ആരാധകരും […]

1 min read

ഇന്ത്യന്‍ ഫിലിം ഇന്‍സ്ടിട്യൂട്ടിന്റെ സര്‍വേയില്‍ 2022 ലെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്‍ കുഞ്ചാക്കോ ബോബന്‍

മലയാളത്തില്‍ ഏറെ ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. മലയാളത്തിന്റെ എവര്‍ ഗ്രീന്‍ റൊമാന്റിക് ഹീറോ ആയി കടന്നു വന്ന കുഞ്ചാക്കോ ബോബന്‍ അതിവേഗമാണ് പ്രേക്ഷക മനസില്‍ തന്റെ ഇടം കണ്ടെത്തിയത്ത്. കുഞ്ചാക്കോ ബോബന്റെ ആദ്യകാല സിനിമകളായ അനിയത്തിപ്രാവും കസ്തുരിമനുമെല്ലാം ഇന്നും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളാണ്. റൊമാന്റിക് ഹീറോ ആയി തിളങ്ങി ഇത്രയും അധികം ബ്ലോക്ക്ബസ്റ്ററുകള്‍ സൃഷ്ടിച്ച മറ്റൊരു നടനും മലയാള സിനിമയില്‍ ഉണ്ടാവില്ല. അത്രയേറെ സൂപ്പര്‍ ഹിറ്റുകളാണ് ചാക്കോച്ചന്റെ പേരിലുള്ളത്. കരിയറില്‍ തിരിച്ചടികളും ഒരുപാട് […]

1 min read

മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ 19ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’. ചിത്രത്തിന്റെ ട്രെയ്ലര്‍ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ഒന്നര മിനിറ്റുള്ള ട്രെയ്ലറാണ് റിലീസ് ചെയ്തിരിക്കുന്നത്. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതുപോലെ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. ഇപ്പോഴിതാ,’നന്‍പകല്‍ നേരത്ത് മയക്കം’ തിയേറ്റര്‍ റിലീസിന് തയ്യാറായിരിക്കുകയാണ്. ജനുവരി 19ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ […]

1 min read

‘അവാര്‍ഡ് വാര്‍ത്ത കേട്ടപ്പോള്‍ ബ്ലാങ്കായി പോയി. ഒന്നര മണിക്കൂറിലധികം ബാത്ത്‌റൂമില്‍ കയറി കരഞ്ഞു’ ; ‘നാട്ടു നാട്ടു’ ഗാനത്തിന്റെ കൊറിയോഗ്രാഫര്‍

ആര്‍ആര്‍ആര്‍ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് കഴിഞ്ഞ ആഴ്ചയാണ് ഒറിജിനല്‍ സോംഗിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് കിട്ടിയത്. ആ ഗാനത്തിന് സംഗീതം നല്‍കിയത് കീരവാണിയാണ്. ചന്ദ്രബോസിന്റേതാണ് വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ആര്‍ആര്‍ആര്‍ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് നൃത്തം ഒരുക്കിയ കൊറിയോഗ്രാഫറാണ് പ്രേം രക്ഷിത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എന്‍ടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിന് ചെയ്ത നൃത്തച്ചുവടുകളും […]

1 min read

താരരാജാക്കന്മാര്‍ ഒരുമിച്ചെത്തുന്നു! ക്രിസ്റ്റഫറും സ്ഫടികവും ഒരേ ദിവസം തിയേറ്ററുകളിലേക്ക്…

മലയാള സിനിമയുടെ താരരാജാക്കന്മാരാണ് നടന്‍ മോഹന്‍ലാലും, മമ്മൂട്ടിയും. ഇരുവരുടേയും ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററുകള്‍ ഒരേ ദിവസം ഭരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന ക്രിസ്റ്റഫര്‍, ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആടുതോമയായി എത്തിയ സ്ഫടികം 4കെ എന്നിവയാണ് ഒരേ ദിവസം തിയേറ്ററുകളില്‍ എത്തുന്നത്. ഫെബ്രുവരി ഒമ്പതിനെത്തുന്ന ഇരു ചിത്രങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. 1995-ല്‍ തിയേറ്ററുകളെ ഇളക്കിമറിച്ച സ്ഫടികം വീണ്ടും എത്തുന്നത് 4കെ ദൃശ്യ മികവോടുകൂടിയാണ്. പ്രേക്ഷകര്‍ എന്നും മനസ്സില്‍ ഓര്‍ത്തു വയ്ക്കുന്ന […]

1 min read

വാരിസും തുനിവും അല്ല.. മുന്നില്‍ മാളികപ്പുറം ; ഉണ്ണി മുകുന്ദൻ ചിത്രം മെഗാഹിറ്റിലേക്ക്..

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് മാളികപ്പുറം എന്ന സിനിമ. ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന് മുന്നേ പലരും ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ച മാളികപ്പുറം എന്ന ചിത്രം മലയാള സിനിമയുടെ അഭിമാന ചിത്രമായി മാറുകയാണ്. ഇരുപത്തിയഞ്ചാം ദിവസത്തിലേയ്ക്ക് കടക്കുന്ന ചിത്രത്തിന് ഓരോ ദിവസം ജനപ്രീതി കൂടുകയാണ്. മാത്രമല്ല, എല്ലാ തിയേറ്ററുകളും ഹൗസ്ഫുള്‍ ഷോയുമായാണ് മുന്നോട്ട് പോകുന്നത്. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും ഈ ചിത്രം തിയേറ്ററില്‍ പോയി കാണുന്ന പ്രവണതയും ഉണ്ട്. അതേസമയം, പൊങ്കല്‍ റിലീസായി […]

1 min read

”സിനിമ മുഴുവനും നെഗറ്റീവാണ്, ഇതിന് എങ്ങനെ സെന്‍സറിങ് ലഭിച്ചു?” ; മുകുന്ദന്‍ ഉണ്ണി അസോസിയേറ്റിനെതിരെ ഇടവേള ബാബു

വിനീത് ശ്രീനിവാസന്‍ നായകനായ ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ തിയേറ്ററുകളില്‍ അത്ര ഏറ്റെടുത്തില്ലെങ്കിലും പിന്നീട് ഒടിടിയില്‍ എത്തിയപ്പോള്‍ മുതല്‍ കത്തി കേറികൊണ്ടിരിക്കുകയാണ്. അഭിനവ് സുന്ദര്‍ നായക് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ റിലീസ് ചെയ്തത് നവംബര്‍ 11 നാണ്. നെഗറ്റീവ് ഷെയ്ഡുള്ള നായക കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ചത്. ഒരു വക്കീലിന്റെ അതിജീവനം എന്ന് പറയാവുന്ന കഥയാണെങ്കിലും സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളുമാണ് ഈ ചിത്രത്തെ മറ്റൊരു ലെവലിലേക്ക് എത്തിക്കുന്നത്. എന്ത് വില കൊടുത്തും […]

1 min read

‘മാളികപ്പുറം’ പുതിയ ഉയരങ്ങളിലേക്ക്….! ഉണ്ണിമുകുന്ദന്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 40 കോടി

ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം തീയറ്ററുകളില്‍ നിറഞ്ഞൊടുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകര്‍ത്താടിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിനെ അഭിനന്ദിച്ച് ഏറെ പ്രമുഖരാണ് രംഗത്ത് എത്തിയത്. ഡിസംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുന്നതിന് മുന്നേ തന്നെ 25 കോടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം 40 കോടിയം കടന്ന് മുന്നേറുകയാണ്. ഞായറാഴ്ച കേരളത്തില്‍ നിന്നുമാത്രം മാളികപ്പുറം സ്വന്തമാക്കിയത് 3 കോടിയാണ്. […]