Latest News
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അരങ്ങു കീഴടക്കാൻ മോഹൻലാൽ; 2023 കമ്പ്ലീറ്റ് ആക്ടർക്ക് ഒരുപാട് പ്രതീക്ഷയേറിയ വർഷം
മലയാള ചലച്ചിത്രരംഗത്ത് എന്നും മികച്ച സംഭാവനകൾ നടത്തിയിട്ടുള്ള താരമാണ് മോഹൻലാൽ. ലാലിൻറെ കരിയറിലെ തന്നെ മികച്ച വർഷങ്ങളിൽ ഒന്നെന്ന് വിശേഷിപ്പിക്കുന്നത് 1986 നെ ആണ്. ഈ വർഷത്തിൽ പുറത്തിറങ്ങിയ ടി പി ബാലഗോപാലൻ എം എ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം താരത്തിന് ലഭ്യമായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിന് മലയാളസിനിമയിൽ ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും വൻ വിജയമായ ഈ ചിത്രം മൂലം […]
ഈ വർഷത്തെ ബോക്സ് ഓഫീസ് കളക്ഷനുകൾ പിടിച്ചടക്കുവാൻ മോഹൻലാൽ; എലോൺ ജനുവരി 26ന്
തിരനോട്ടം എന്ന ആദ്യ ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനവും കഴിവും തെളിയിച്ച അതുല്യ പ്രതിഭയാണ് മോഹൻലാൽ. ഒരു ഹാസ്യ കഥാപാത്രത്തെ ആയിരുന്നു തിരനോട്ടത്തിൽ ലാൽ അവതരിപ്പിച്ചിരുന്നത്. എങ്കിൽ കൂടിയും സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് 1980ൽ മോഹൻലാൽ അഭിനയിച്ച് പ്രദർശനത്തിനെത്തിയ ആദ്യചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു. വെറും 20 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ വില്ലൻ വേഷത്തിൽ പ്രത്യക്ഷപ്പെടുവാൻ ലാലിന് അന്ന് സാധിച്ചു. ശങ്കർ ആയിരുന്നു […]
അജിത്തിനെ പിന്നിലാക്കി വിജയ്; കേരളത്തില്‍ നിന്ന് മാത്രം വാരിസ് നേടിയത് 11.3 കോടി കളക്ഷന്‍
തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ കഴിഞ്ഞ 11ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. അജിത്ത് കുമാറിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കിയ തുനിവും വിജയ്‌യെ നായകനാക്കി വംശി പൈഡിപ്പള്ളി ഒരുക്കിയ വാരിസുമനാണ് ആ രണ്ട് ചിത്രങ്ങള്‍. ഇരു സിനിമകള്‍ക്കും മിച്ച പ്രതികരണങ്ങള്‍ തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചിരുന്നത്. എല്ലാ മാര്‍ക്കറ്റുകളിലും വിജയ് ചിത്രമാണ് കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേരളമുള്‍പ്പെടെ ചിലയിടങ്ങളില്‍ വാരിസ് നേടിയ മാര്‍ജിന്‍ ഏറെ ശ്രദ്ധേയവുമാണ്. […]
2023 സാക്ഷ്യം വഹിക്കുക നിവിൻപോളിയുടെ പുതിയ മുഖമോ? നിവിൻപോളി- ഹനീഫ് അദേനി ചിത്രം പ്രഖ്യാപനം ഉടൻ
വിനീത് ശ്രീനിവാസൻ ചിത്രം മലർവാടി ആർട്‌സ് ക്ലബ്ബിലൂടെ വെള്ളിത്തിരക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട താരമാണ് നിവിൻ പോളി. പിന്നീട് വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി നിവിൻപോളി പ്രത്യക്ഷപ്പെട്ടു. ചിത്രത്തിലെ വിനോദ് എന്ന കഥാപാത്രം യുവാക്കൾ അടക്കം ഏറ്റെടുത്തത് തന്നെയായിരുന്നു. 2015 അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയിലൂടെ കേരളത്തിനകത്തും പുറത്തും നിവിൻപോളി എന്ന താരം വളർന്ന് വരികയായിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് […]
റോളക്സ് കഥാപാത്രം വേണ്ടെന്ന് വെച്ച് ചിയാന്‍ വിക്രം; കാരണം ഇതാണ്
‘വിക്രം’ എന്ന ചിത്രത്തില്‍ റോളക്‌സ് എന്ന കഥാപാത്രത്തിനായി സംവിധായകന്‍ ലോകേഷ് കനകരാജ് ആദ്യം സമീപിച്ചത് ചിയാന്‍ വിക്രത്തെ. തമിഴ് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. വളരെ ചെറിയ കഥാപാത്രമായതിനാല്‍ വിക്രം അത് വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിന് പകരം വിക്രം 2വില്‍ വലിയൊരു മാസ് കഥാപാത്രം ചിയാനായി ലോകേഷ് കരുതിവച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ തമിഴ് സിനിമയിലെ വന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. ചിത്രത്തില്‍ […]
ലിമിറ്റഡ് അഡ്വാന്‍സ് ബുക്കിങ്ങില്‍ തിളങ്ങി ‘പത്താന്‍’; ഒറ്റദിവസം കൊണ്ട് നേടിയത് കോടികള്‍
ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ‘പത്താന്‍’ റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 25ന് എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമയിലെ ആദ്യ ഗാനം പുറത്തു വന്നതിന് പിന്നാലെയാണ് പത്താനെതിരെ ബഹിഷ്‌കരിക്കണാഹ്വാനങ്ങള്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ അതൊന്നും തന്നെ പത്താന്‍ സിനിമയെ ബാധിച്ചില്ലെന്നതിന് ഉദാഹരണമാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടിലൂടെ മനസ്സിലാവുന്നത്. […]
‘എല്‍ജെപി ഇപ്പോള്‍ പടം ചെയ്യുന്നത് മലയാളി ഓഡിയന്‍സിന് വേണ്ടിയല്ല, ഒരു കോര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടിയാണ്’; കുറിപ്പ്
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം സിനിമയില്‍ കാണാം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. പതിവ് തെറ്റിക്കാതെ വ്യത്യസ്തമായ ഒരു കഥയെ അതിമനോഹരമായി ലിജോ സ്‌ക്രീനിലെത്തിച്ചു. കേരളത്തില്‍ 122 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ […]
തനിയാവർത്തനവും ഭൂതക്കണ്ണാടിയും അല്ല ഇതൊരു വെറൈറ്റി പടം
തിയേറ്ററിൽ ഒന്നടങ്കം മമ്മൂട്ടി തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ് നൻപകൽ നേരത്തു മയക്കം. മമ്മൂട്ടി എന്ന അതുല്യ നടന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളുടെ ലിസ്റ്റിൽ ഇടം നേടുകയാണ് ഈ ചിത്രം. ഇതുവരെ മമ്മൂട്ടിയിൽ കാണാത്ത അഭിനയ ശൈലിയാണ് ഈ സിനിമയിൽ താര രാജാവ് കൊണ്ടു വന്നിരിക്കുന്നത്. ഒരു നടന് ഇത്രയേറെ മികച്ച അഭിനയം കാഴ്ചവയ്ക്കാൻ സാധിക്കുമോ എന്ന് പോലും പലരും ചോദിക്കുന്നുണ്ട്. ഇന്ത്യൻ സിനിമയിൽ പോലും മറ്റൊരു നടനും ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിക്കില്ല. മമ്മൂട്ടിയുടെ […]
‘നന്‍പകല്‍ നേരത്ത് മയക്കം’ കണ്ടിറങ്ങുമ്പോള്‍ കണ്ണ് നിറയും’; കുറിപ്പ് ശ്രദ്ധ നേടുന്നു
ഏറെ നാളായി മലയാള സിനിമാസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. കേരളത്തില്‍ 122 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നിരുന്നു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് […]
‘പൊതു പ്രവര്‍ത്തനത്തിനപ്പുറം ഒരു നിര്‍മ്മാതാവിന്റെ കുപ്പായമിടുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം’; ഷിബു ബേബി ജോണ്‍
ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള്‍ എല്ലാം തന്നെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കറുള്ളത്. ഇപ്പോഴഇതാ, ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍ പങ്കുവെച്ച പോസ്റ്റാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നിനാണ് ഇന്ന് തുടക്കം കുറിച്ചതെന്നും പൊതു പ്രവര്‍ത്തനത്തിന് അപ്പുറം ഒരു നിര്‍മാതാവിന്റെ കുപ്പായമിടുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണെന്നും ഷിബു […]