23 Nov, 2025
1 min read

‘മമ്മൂട്ടിയുടെ കരുതലും വാത്സല്യവും ലൊക്കേഷനിലെ നിത്യസാന്നിധ്യവും അഭിനയജീവിതത്തില്‍ പ്രചോദനമായി’ ; മനസ് തുറന്ന് മനോരഞ്ജന്‍

‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയിലൂടെ നിറഞ്ഞാടുകയാണ് മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ ഗംഭീരമായ ഒരു ചിത്രമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. പതിവ് തെറ്റിക്കാതെ വ്യത്യസ്തമായ ഒരു കഥയെ അതിമനോഹരമായി ലിജോ സ്‌ക്രീനിലെത്തിച്ചു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തില്‍ മുഴുനീളകഥാപാത്രമായതിന്റെ ആവേശത്തിലാണ് എലത്തൂരിലെ അരങ്ങില്‍ മനോരഞ്ജന്‍. ജയപ്രകാശ് കുളൂരിന്റെ ‘ഇത് ഒരു കുരങ്ങന്റെ കഥയല്ല’, ‘പാല്‍പ്പായസം’ എന്നീ […]

1 min read

‘നന്‍പകല്‍ നേരത്ത് മയക്കം’ തമിഴിലേക്കും റിലീസിനെത്തുന്നു ; വിസ്മയിപ്പിക്കാന്‍ മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം സിനിമയില്‍ കാണാം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. പതിവ് തെറ്റിക്കാതെ വ്യത്യസ്തമായ ഒരു കഥയെ അതിമനോഹരമായി ലിജോ സ്‌ക്രീനിലെത്തിച്ചു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ […]

1 min read

‘ഒരു സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളുടെയും പേര് മറക്കാതെ മനസ്സില്‍ പതിഞ്ഞ് കിടപ്പുണ്ടങ്കില്‍ അത് ‘ലേലം’ ആയിരിക്കും’ ; കുറിപ്പ്

“നേരാ തിരുമേനി, ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല”, ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഡയലോഗുകളിലൊന്നാണിത്. ആനക്കാട്ടില്‍ ഈപ്പച്ചന്റേയും മകന്‍ ചാക്കോച്ചിയുടേയും മാസ് ഡയലോഗുകള്‍ ഇന്നും മിമിക്രി വേദികളില്‍ മുഴങ്ങാറുണ്ട്. 1997 ലായിരുന്നു ജോഷി-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടിലൊരുങ്ങിയ ലേലം തിയേറ്ററുകളിലേക്ക് എത്തിയത്. സോമന്‍, നന്ദിനി, സിദ്ദിഖ്, മണിയന്‍പിള്ള രാജു, മോഹന്‍ ജോസ് , കൊല്ലം തുളസി, കവിയൂര്‍ രേണുക, ഷമ്മി തിലകന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. ബോക്സോഫീസില്‍ നിന്നും വന്‍വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രമായി സുരേഷ് […]

1 min read

ഇതുവരെ വിറ്റത് 10 ലക്ഷത്തോളം ടിക്കറ്റുകള്‍ ; പുതിയ റെക്കോഡിലേക്ക് ഉയരാന്‍ ഷാരൂഖാന്റെ പഠാന്‍

4 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രമായ പഠാന്‍ ഈ വരുന്ന 25 ആം തീയതിയാണ് തീയറ്ററുകളിലെത്തുന്നത്. പ്രഖ്യാപനസമയം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ് ഇത്. പഠാന്റേതായി പുറത്തുവന്ന പ്രമോഷണല്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ ഗാനത്തിന്റെ പേരില്‍ വിവാദങ്ങളും ബഹിഷ്‌കരണാഹ്വാനങ്ങളും എസ്ആര്‍കെ ചിത്രത്തിനെതിരെ പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും പഠാനെ ബാധിച്ചില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ദീപികാ പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് […]

1 min read

മാളികപ്പുറം എത്തുന്നു ഒടിടിയിൽ ; വീട്ടിലിരുന്നു കാണാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം…

ഉണ്ണി മുകുന്ദൻ നായകനായി എത്തി വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ വെള്ളിത്തിരക്ക് മുന്നിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് മാളികപ്പുറം. മികച്ച സ്വീകാര്യത തന്നെയാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെറു സിനിമയായിട്ടായിരുന്നു വരവെങ്കിലും ബിഗ് ഹിറ്റിലേക്ക് കടന്ന സിനിമ നാലാം വാരത്തിൽ 145 തിയേറ്ററുകളിൽ നിന്ന് 230ലേക്ക് പ്രവേശനം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇത് പ്രേക്ഷകർ തന്ന സിനിമയാണെന്നാണ് ഉണ്ണിമുകൻ പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട് വന്ന സകല വിവാദങ്ങളെയും പിന്നാമ്പുറത്തേക്ക് തള്ളിക്കൊണ്ടാണ് ചിത്രം ആളുകൾ ഏറ്റെടുത്തത്. അതേസമയം മാളികപ്പുറം സിനിമ […]

1 min read

‘പരസ്യ ചിത്രത്തിൽ നിന്ന് കിട്ടിയ സ്പാർക് ‘ മമ്മൂട്ടി കമ്പനിക്ക് എതിരെയും, എൽ ജെ പി ക്കെതിരെയും വിമർശിച്ച് പോസ്റ്റ്‌

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം തിയേറ്ററിൽ മികച്ച അഭിപ്രായം നേടുകയാണ് ഇപ്പോഴിത സിനിമ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ്‌ ആണ് വൈറൽ ആകുന്നത്. നിർമ്മാതാക്കളെയും അണിയറ പ്രവർത്തകരെയും വിമർശിച്ചുകൊണ്ടാണ് പോസ്റ്റ്‌.ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് ഒഴികെ എല്ലാ സിനിമകളും ചെറുതോ വലുതോ ആയി ആസ്വദിച്ചിട്ടുള്ളത് കൊണ്ടും.  മമ്മൂട്ടി കമ്പനിയുടെ (നിർമ്മാതാക്കൾ ) പിശുക്കിനെ പറ്റി നന്നായി അറിയാവുന്നത് കൊണ്ടും സിനിമയെപ്പറ്റി കൃത്യമായ ധാരണയോടെയാണ് കയറിയത്. അത് ഒട്ടും […]

1 min read

‘തങ്കം’ ഒരു ക്രൈം ഡ്രാമയെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍

നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത്, ജനുവരി 26 ന് റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘തങ്കം’. ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ട്രെയ്ലര്‍ ഇതിനോടകം തന്നെ പുറത്തിറങ്ങി. ഈ വര്‍ഷം റിലീസിനെത്തുന്ന ചിത്രത്തിന്റെ വരവിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍. അതേസമയം ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്യാംപുഷ്‌കരന്‍. വലിയ ട്വിസ്റ്റുകളുള്ള ഒരു ചിത്രമല്ല തങ്കമെും, ചിത്രം ഒരു ക്രൈം ഡ്രാമയാണെന്നും […]

1 min read

‘നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സിനിമകള്‍ കാണാം’ ; ട്രോളുകള്‍ക്കെതിരെ അല്‍ഫോണ്‍സ് പുത്രന്‍

മലയാളത്തിലെ പ്രമുഖ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. നേരം, പ്രേമം, ട്രാന്‍സ്, ഗോള്‍ഡ് തുടങ്ങി ഒരുപിടി മികച്ച സിനിമകള്‍ അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. പൃഥ്വിരാജിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ഗോള്‍ഡ് ആയിരുന്നു അദ്ദേഹത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തു വന്ന ചിത്രം. നീണ്ട ഇടവേളക്ക് ശേഷം എത്തിയ അല്‍ഫോണ്‍സ് ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് പക്ഷേ നിരാശയായിരുന്നു ഫലം. സിനിമയുടെ റിലീസിന് പിന്നാലെ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും അല്‍ഫോണ്‍സ് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇവയോടുള്ള പ്രതിഷേധ സൂചകമായി […]

1 min read

“എന്റെ ചിത്രം മോശമാണെന്ന് പറയാനുള്ള യോഗ്യത കമൽഹാസൻ സാറിന് മാത്രം” : അൽഫോൻസ് പുത്രൻ വിമർശകരോട്..

പ്രേമം എന്ന ഹിറ്റ് സിനിമയുടെ വിജയത്തിന് ശേഷം ആരാധകർ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകരുടെ കൂട്ടത്തിൽ എടുത്ത് പറയുന്ന സംവിധായകനായി മാറിയ ആളാണ് അൽഫോൻസ് പുത്രൻ. ഇപ്പോഴിത സംവിധായകന്റെ  സോഷ്യൽ മീഡിയ പോസ്റ്റാണ് ചർച്ചയാകുന്നത്. താൻ സംവിധാനം ചെയ്ത സിനിമ മോശമാണെന്ന് പറയാന്‍ ഇന്ത്യയില്‍ യോഗ്യതയുള്ളത് കമല്‍ ഹാസന് മാത്രമാണ് എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത് . അദ്ദേഹം മാത്രമാണ് തന്നെക്കാളും കൂടുതലായി സിനിമയില്‍ പണി അറിയാവുന്ന വ്യക്തി എന്നുമാണ് അല്‍ഫോണ്‍സ് പുത്രൻ പറഞ്ഞത് . അൽഫോൻസ് പുത്രൻ  […]

1 min read

പ്രേക്ഷക ആകാംക്ഷയേറ്റി ‘തങ്കം’ ട്രെയ്‌ലര്‍ പുറത്ത്

നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത്, ജനുവരി 26 ന് റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘തങ്കം’. ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഈ വര്‍ഷം റിലീസിനെത്തുന്ന ചിത്രത്തിന്റെ വരവിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍. 24 കാരറ്റ് തനി ‘തങ്ക’ത്തിന്റെ വഴിയേയുള്ള ചിലരുടെ വഴിവിട്ട സഞ്ചാരങ്ങളും പോലീസ് കേസും മറ്റുമൊക്കെയായി ഒരു ക്രൈം ത്രില്ലര്‍ തന്നെയാണ് സിനിമയെന്ന സൂചന നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന […]