Latest News
“മമ്മൂട്ടി എന്ന അതുല്യ നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചു”
ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. ലിജോ ജോസ് ആദ്യമായി സംവിധായകനും ചെയ്യുന്ന ചിത്രം എന്ന നിലയിൽ തന്നെ പ്രഖ്യാപനസമയം മുതൽ ശ്രദ്ധ നേടിയ ചിത്രം ഇപ്പോൾ തീയറ്ററുകളിൽ എത്തിയപ്പോൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. ഹൗസ് ഫുള്ളായാണ് ചിത്രം പല തിയറ്ററിലും പ്രദർശനം നടത്തിക്കൊണ്ടിരിക്കുന്നത്. സിനിമ മികച്ച ആസ്വാദന അനുഭവമാണ് നൽകിയെന്ന് പറയുന്നതോടൊപ്പം ഐഎഫ്എഫ്കെ വിഭാഗത്തിൽ ചിത്രത്തെക്കുറിച്ച് പറഞ്ഞ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ […]
വ്‌ളോഗറുമായി നടന്‍ ഉണ്ണിമുകുന്ദന്റെ ഫോണ്‍ സംഭാഷണം പുറത്ത്; സംഭവത്തില്‍ വിശദീകരണവുമായി താരം രംഗത്ത്
വ്‌ലോഗറുമായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മാളികപ്പുറം എന്ന ചിത്രത്തെ കുറിച്ച് സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറുടെ റിവ്യൂ കണ്ട ഉണ്ണിമുകുന്ദന്‍, അതില്‍ ഉയര്‍ന്ന പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാനായി യൂട്യൂബറെ നേരിട്ട് വിളിക്കുകയും അത് പിന്നീട് വഴക്കില്‍ കലാശിക്കുകയും ചെയ്തിരുന്നു. 30 മിനിറ്റിലേറെ നീണ്ട തര്‍ക്കത്തിന്റെ ഓഡിയോ വ്‌ലോഗര്‍ പുറത്തുവിടുകയായിരുന്നു. വീഡിയോയില്‍ കടുത്ത വാഗ്വാദമാണ് ഇരുവരുമുണ്ടായത്. സിനിമയെ വിമര്‍ശിച്ചതിന് നടന്‍ തന്നെ തെറിവിളിച്ചെന്നും വ്‌ലോഗര്‍ പറഞ്ഞു. എന്നാല്‍, സിനിമയിലഭിനയിച്ച […]
‘എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്’ ; ‘നന്‍പകല്‍ നേരത്ത് മയക്കം’ പ്രശംസിച്ച് സത്യന്‍ അന്തിക്കാട്
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. അടുത്തകാലത്ത് വിത്യസ്തമായ കഥാപാത്രങ്ങളുമായെത്തി മലയാളികളെ അമ്പരപ്പിക്കുകയായിരുന്നു നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ മമ്മൂട്ടി. പുതിയ രൂപത്തിലും ഭാവത്തിലും സ്‌ക്രീനില്‍ അദ്ദേഹം നിറഞ്ഞാടുകയായിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തുടക്കം മുതലെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന് സത്യന്‍ അന്തിക്കാട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എത്ര […]
ഒരുങ്ങുന്നത് വമ്പന്‍ ചിത്രം; റോബി വര്‍ഗീസ് രാജ്- മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ ! ആകാംഷയില്‍ പ്രേക്ഷകര്‍
മമ്മൂട്ടി നായകനായി എത്തിയ ‘നന്‍പകല്‍ നേരത്ത് മയക്കം’ ഹൗസ്ഫുള്‍ ഷോയുമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇനി മമ്മൂട്ടിയുടേതായി പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രം ‘ക്രിസ്റ്റഫര്‍’ ആണ്. ്രബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണനാണ്. ഇപ്പോഴിതാ, മമ്മൂട്ടിയുടെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിരിക്കുകയാണ്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം അടുത്തിടെ ചിത്രീകരണം തുടങ്ങിയിരുന്നു. റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന് പേരായി എന്നതാണ് പുതിയ വാര്‍ത്ത. […]
‘4 വര്‍ഷങ്ങള്‍ക്ക് ശേഷം കിംഗ് ഖാന്റെ ഇടിവെട്ട് വരവ്. ഒന്നും പറയാനില്ല’; പഠാന്‍ റിവ്യൂ പങ്കുവെച്ച് പ്രേക്ഷകന്‍
4 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രമായ പഠാന്‍ ഇന്നലെയാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. വന്‍ വരവേല്‍പാണ് ലോകമെങ്ങും ഷാരൂഖ് ചിത്രത്തിന് ലഭിച്ചത്. മികച്ച ഒരു ചിത്രമാണ് ‘പഠാനെ’ന്നും തിയറ്ററുകളില്‍ നിന്ന് പ്രതികരണം വരുന്നു. കേരളത്തില്‍ മികച്ച ഓപ്പണിംഗ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഡിംപിള്‍ കപാഡിയ, […]
‘മലയാള സിനിമ നിലനിര്‍ത്തുന്നത് ബുദ്ധിജീവികള്‍ അല്ല, കച്ചവട സിനിമാ താരങ്ങള്‍ തന്നെയാണ്’; കുറിപ്പ്
മലയാള സിനിമയിലെ രണ്ട് സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. രണ്ട് പേരും കരിയറില്‍ ഇതിനകം നേടിയെടുത്ത നേട്ടങ്ങള്‍ നിരവധി ആണ്. അഭിനയ മികവും താരമൂല്യവും ഒരുപോലെ ലഭിച്ച മോഹന്‍ലാലും മമ്മൂട്ടിയും ആദ്യ കാലത്ത് നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2022ല്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച താരമാണ് മമ്മൂട്ടി. എന്നാല്‍ തുടര്‍ പരാജയങ്ങള്‍ കൊണ്ട് സിനിമാസ്വാദകരെ കഴിഞ്ഞ വര്‍ഷം നിരാശരാക്കിയ താരമാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ മലയാളത്തിലെ രണ്ട് പ്രിയ താരങ്ങളുടെയും പുതിയ സിനിമകള്‍ക്കായി ഏറെ പ്രതീക്ഷയോടെയാണ് […]
‘മോഹന്‍ലാല്‍ സിനിമ ലോകം വെട്ടി പിടിച്ചത് ആരുടേയും പിന്തുണ കൊണ്ടോ ശരീര സൗന്ദര്യം കൊണ്ടോ അല്ല’ ; കുറിപ്പ്
മോഹന്‍ലാല്‍ നല്ല റൗഡി ഇമേജ് ഉള്ള ആളാണെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. അടൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു. ‘മോഹന്‍ലാലിന് വല്ലാത്ത ഒരു ഇമേജാണ്, നല്ലവനായ റൗഡി. എനിക്ക് അത് പറ്റുകയില്ല. നല്ലവനായ റൗഡി എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, റൗഡി റൗഡി തന്നെയാണ്, അയാള്‍ എങ്ങനെയാണ് നല്ലവനാകുന്നത്. അതല്ലാതെയും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ടാകാം. എന്നാല്‍ എന്റെ മനസ്സില്‍ ഉറച്ച ഇമേജ് അതാണ്’, എന്നായിരുന്നു അടൂര്‍ പറഞ്ഞത്. ഇതിനെതിരെ നിരവധിപേരായിരുന്നു രംഗത്തെത്തിയത്. മോഹന്‍ലാലിനെ ഗുണ്ട എന്ന് […]
”കാന്താര പോലെ പടര്‍ന്നു പടര്‍ന്നു മറ്റു ഭാഷകളില്‍ പോയി മാളികപ്പുറം ഹിറ്റ് അടിക്കട്ടെ” ; കുറിപ്പ്
ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശം തുടരുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തന്നെ ചിത്രം അമ്പത് കോടി ക്ലബില്‍ ഇടം നേടി. തുടക്ക സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ തിരക്കാണ് മാളികപ്പുറം കാണാന്‍ തിയറ്ററുകളില്‍ അനുഭവപ്പെടുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകള്‍ ഈ വാരം തിയറ്ററുകളില്‍ എത്തും. ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്റര്‍ടെയ്‌നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി […]
‘മുള്ളന്‍കൊല്ലിയുടെ മഹാരാജാവ്..അത് ഇയാള്‍ അല്ലാതെ മറ്റാരാണ്’ ; നരന്‍ സിനിമയെക്കുറിച്ച് കുറിപ്പ്
ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമാക്കി അവതരിപ്പിക്കുന്ന മോഹന്‍ലാലിന്റെ സുപ്രധാന സിനിമകളിലൊന്നാണ് നരന്‍. മോഹന്‍ലാലിന്റെ സിനിമാജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് നരന്‍. അടിക്കടിയുണ്ടായ പരാജയങ്ങളില്‍ നിന്നും കരകയറാനായി ശ്രമിക്കുന്നതിനിടയിലായിരുന്നു ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ദേവയാനി, ഭാവന, ഇന്നസെന്റ്, സിദ്ദിഖ്, മധു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. വേലായുധനേയും മുള്ളന്‍കൊല്ലിയേയും മറക്കാന്‍ ഇന്നും മലയാളിക്ക് കഴിഞ്ഞിട്ടില്ല. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം അത്രത്തോളം ഹൃദയസ്പര്‍ശിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടന്നത്. കുറിപ്പിന്റെ […]
മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച മാസ് അപ്പീല്‍ ‘നരസിംഹം’ ; സിനിമയെക്കുറിച്ച് കുറിപ്പ്
മലയാളത്തിലെ മുന്‍നിര ബാനറുകളില്‍ ഒന്നായ ആശിര്‍വാദ് സിനിമാസിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു 2000ല്‍ പുറത്തെത്തിയ നരസിംഹം. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്ത ചിത്രമാണ്. ദേവാസുരം, ആറാം തമ്പുരാന്‍, ഉസ്താദ് എന്നിവയ്ക്ക് ശേഷം അതെ ചേരുവകള്‍ അല്പം കൂടി കടുപ്പിച്ച് മോഹന്‍ ലാല്‍ മീശ പിരിച്ച് മുണ്ടു മടക്കി കുത്തി വന്ന നരസിംഹം ബോക്‌സ് ഓഫീസില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു. 21 -ാം നൂറ്റാണ്ടിലെ ആദ്യ ഇന്‍ഡസ്ട്രിഹിറ്റാണ് നരസിംഹം. മലയാള […]