Latest News
ജീത്തുജോസഫ് ചിത്രം ‘റാമി’ല്‍ മോഹന്‍ലാല്‍ മുന്‍ റോ ഏജന്റ് ? പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണ് ‘റാം’. വന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് തുടങ്ങിയിരുന്നെങ്കിലും കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഷൂട്ടിംഗ് നിന്നുപോവുകയായിരുന്നു. ദൃശ്യം 2, 12ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്കു മുന്‍പേ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റേതായി ചിത്രീകരണം ആരംഭിച്ച ചിത്രമായിരുന്നു റാം. കഴിഞ്ഞ വര്‍ഷം ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്തു. 2020 ജനുവരിയിലാണ് റാമിന്റെ ഷൂട്ടിങ് തുടങ്ങിയത്. എറണാകുളം, രാമേശ്വരം, ദല്‍ഹി, ഷിംല എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായിരുന്നു. സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ […]
എറണാകുളം പൊലീസ് ക്ലബില്‍ മമ്മൂട്ടി ; ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറല്‍
മമ്മൂട്ടിയെ നായകനാക്കി റിലീസിനൊരുങ്ങുന്ന ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം ആണിത്. പ്രമാണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ‘ക്രിസ്റ്റഫറി’ല്‍ നിന്നുള്ള സ്‌റ്റൈലന്‍ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ക്രിസ്റ്റഫര്‍. പൊലീസ് ഉദ്യോഗസ്ഥന്‍ ആയിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. എറണാകുളം പോലീസ് ക്ലബിന് മുന്നില്‍ മമ്മൂട്ടി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ […]
“വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ ബന്ധം അവസാനിപ്പിക്കാൻ ആയിരുന്നു തീരുമാനം”: ചന്ദ്ര ലക്ഷ്മൺ
ചലച്ചിത്രരംഗത്തും ടെലിവിഷൻ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ചന്ദ്ര ലക്ഷ്മൺ. 2002 ൽ പുറത്തിറങ്ങിയ മനസ്സെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വരികയും പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു. ടെലിവിഷൻ പരമ്പരകളിലും ചന്ദ്ര സജീവ സാന്നിധ്യമാണ്. സ്വന്തം, മേഘം, കോലങ്ങൾ, കാതലിക് നേരമില്ലേ എന്നിവയിലെ സാന്ദ്ര നെല്ലിക്കാടൻ, റിനി ചന്ദ്രശേഖർ, ഗംഗ, ദിവ്യ എന്നീ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും ചന്ദ്ര ലക്ഷ്മൺ എന്ന താരത്തെ […]
വിജയ്-ലോകേഷ് കനകരാജ് ചിത്രത്തില്‍ മാത്യു തോമസും, “ഇതിലും മികച്ച അരങ്ങേറ്റം വേറെ ഉണ്ടാകില്ല ” : മാത്യു തോമസ്
വിജയ് ആരാധകർ ആഘോഷമാക്കിയ ദിവസം ആണ് ഇന്ന്. ദളപതി 67 എന്ന ചിത്രത്തിന്റെ അപ്ഡേറ്റ് തമിഴ് സിനിമ ആരാധകർക്ക് ഇന്നാണ് ലഭിച്ചത്. ദളപതി 67 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന വിജയ് – ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മുഴുവൻ അപ്ഡേറ്റുകളാണ് സിനിമയുടെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ബോളിവുഡിലെ സൂപ്പർ നടനായ സഞ്ജയ് ദത്തുൾപ്പെടെ വമ്പൻ താര നിരയാണ് ലോകേഷ് കനകരാജ്-വിജയ് ചിത്രത്തിൽ അണിനിരക്കുന്നത്. ആ കൂട്ടത്തിൽ ഇപ്പോൾ മലയാളത്തിൽ നിന്നും […]
നിവിന്‍ – ഹനീഫ് ചിത്രത്തിലെ നായികമാർ ഇവരൊക്കെ
മിഖായേൽ എന്ന സിനിമയ്ക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ അപ്ഡേഷനുകളാണ് ഇപ്പോൾ തരംഗമാകുന്നത്. എൻപി 42 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയിൽ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ ആർഷ ബൈജു, മമിത ബൈജു എന്നിവർ നായികമാരാകുന്നു. ചിത്രത്തിന്റെ ചിത്രീകരണം യുഎഇയിൽ ഇതിനോടകം തുടങ്ങിയതായാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പേര് വൈകാതെ തന്നെ അനൗൺസ് ചെയ്യുമെന്നാണ് പ്രതീക്ഷ. നിവിൻ പോളിയുടെ 42ാമത്തെ ചിത്രമാണിത്. സിനിമയിൽ വിനയ് […]
“എന്റെ ഇൻസ്പിരേഷൻ ദുൽഖർ ആണ്, കാരണം ഇതാണ് “: ആന്റണി പെപ്പെ
മലയാളത്തിലെ യുവനടന്മാരിൽ ഏറെ ആരാധകരുള്ള താരമാണ് ആന്റണി വർഗീസ്. ലിജോ ജോസ് സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുകയായിരുന്നു നടൻ. ചിത്രത്തിൽ പെപ്പെ എന്ന കഥാപാത്രമായാണ് ആന്റണി എത്തിയത്. ആന്റണിയുടെ കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സിനിമയിൽ എത്തിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞെങ്കിലും ആന്റണി വർഗീസ് മലയാളികള്‍ക്ക് ഇന്നും പെപ്പെ തന്നെ ആണ്. താരത്തിന്റെ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജല്ലിക്കട്ട്, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ വിജയമായി മാറിയിരുന്നു. […]
ബാലയും സീക്രട്ട് ഏജന്റും ആറാട്ടണ്ണനും ഒരുമിച്ചു…! ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, പിന്നാലെ ട്രോള്‍ മഴ
ഉണ്ണി മുകുന്ദനും വ്ളോഗറും തമ്മിലുള്ള സംഭാഷണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയായിരുന്നത്. ‘മാളികപ്പുറം’ സിനിമയെ വിമര്‍ശിച്ച് യുട്യൂബില്‍ വീഡിയോ ഇട്ട വ്യക്തിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ ഫോണ്‍ സംഭാഷണമായിരുന്നു വിവാദമായത്. ശബരിമലയെയും അയ്യപ്പനെയും പ്രമേയമാക്കിയ സിനിമ വിശ്വാസത്തെ വിറ്റ് കാശാക്കിയെന്ന ആരോപണത്തിന് ഉണ്ണി നല്‍കിയ മറുപടി പലഭാഷകളിലുള്ള അസഭ്യവര്‍ഷമാവുകയും പിന്നീട് വ്ളോഗര്‍ അത് യൂട്യൂബില്‍ ഇടുകയും പിന്നീട് അത് വന്‍ ചര്‍ച്ചയാവുമകയുമായിരുന്നു. വ്ളോഗറെ അസഭ്യം പറഞ്ഞതിലടക്കം വിശദീകരണവുമായി നടന്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. എന്നാലിപ്പോള്‍ […]
“King is back with banging all records” : 500 കോടി 5 ദിവസത്തിൽ തൂക്കി പത്താൻ
ജനുവരി 25ന് ഇന്ത്യയൊട്ടാകെ റിലീസ് ചെയ്ത ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പത്താന്‍. റിലീസ് ചെയ്ത ദിവസം മുതല്‍ ബോക്സ്ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ് ഈ ചിത്രം. റിലീസ് ദിവസം പഠാന്‍ ഇന്ത്യയില്‍ 55 കോടിയാണ് നേടിയത്. ഇപ്പോഴിതാ, അഞ്ച് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുകയാണ്. ബോക്‌സ് ഓഫീസ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വേഗത്തില്‍ 500 കോടി എന്ന റെക്കോഡാണ് ഇപ്പോള്‍ പഠാന്‍ നേടിയിരിക്കുന്നത്. ചിത്രം […]
ധനുഷ് ചിത്രം ‘വാത്തി’ ഫെബ്രുവരി 17-ന് തിയേറ്ററുകളില്‍; നായികയായി മലയാളി താരം സംയുക്ത മേനോന്‍
ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘വാത്തി’. ചിത്രം ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തും. മലയാളിതാരം സംയുക്ത മേനോനാണ് ധനുഷിന്റെ നായികയായി എത്തുന്നത്. ധനുഷിനെ കൂടാതെ, സമുദ്രക്കനി, നരേന്‍, ഇളവരസ്, തെലുങ്ക് താരം സായ്കുമാര്‍, മലയാളി താരങ്ങളായ പ്രവീണ, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജി.വി. പ്രകാശ് കുമാറിന്റേതാണ് സംഗീതം. ഐന്‍സ്റ്റീന്‍ മീഡിയയുമായി ചേര്‍ന്ന് […]
‘മാളികപ്പുറത്തിനും നന്ദനത്തിനും മുമ്പ് മലയാള സിനിമയെ രാജ്യന്തര മികവിലേയ്ക്ക് ഉയര്‍ത്തിയ ചിത്രം മണിച്ചിത്രത്താഴ്’; കുറിപ്പ്
ഇന്നും കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള സിനിമയാണ് മണിച്ചിത്രത്താഴ്. മലയാളത്തിലെ ഏറ്റവും ക്ലാസിക് ചിത്രമായിട്ടാണ് മണിച്ചിത്രത്താഴ് അറിയപ്പെടുന്നത്. അത്രയധികം വിസ്മയത്തോട് കൂടിയാണ് പലരും സിനിമ കാണാനിരിക്കുന്നത്. 1993 ലെ ക്രിസ്തുമസ് ദിനത്തിലാണ് ഫാസിലിന്റെ സംവിധാനത്തില്‍ മണിച്ചിത്രത്താഴ് റിലീസ് ചെയ്യുന്നത്. ശോഭനയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴ് എന്ന സിനിമ പുറത്തിറങ്ങി 29 വര്‍ഷം പിന്നിട്ടിട്ടും ഇന്നും പുതുമ നഷ്ടപ്പെടാതെ, ശരാശരി മലയാളി ആസ്വദിക്കുന്നു. അടുത്ത സീന്‍ എന്തെന്ന് കാണാപാഠമെങ്കിലും ആകാംഷയ്ക്ക് കുറവില്ലാതെ […]