Latest News
“ഒരു സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള എല്ലാം അതിലെ അഭിനേതാക്കൾ ചെയ്യണം, ഉണ്ണി മുകുന്ദന്റെ സിനിമയെ ഇകഴ്‌ത്തുന്നതിന് പിന്നിലെ അജൻഡ അതാണ്” :അഖിൽ മാരാർ
ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മാളികപ്പുറത്തിനെ മോശമാക്കി ചിത്രീകരിക്കുന്നതിന് പിന്നിൽ കൃത്യമായ അജൻഡയുണ്ടെന്ന് തുറന്നു പറയുകയാണ് സംവിധായകൻ അഖിൽ മാരാർ. ജനം ടിവി നടത്തിയ ചർച്ചയിലാണ് ഉണ്ണി മുകുന്ദനെയും മാളികപ്പുറത്തെയും മോശമായി ചിത്രീകരിച്ചു കൊണ്ട് സംസാരിച്ച യൂട്യൂബ് വ്ലോഗർക്കും തിയറ്ററുകളിൽ ഇറങ്ങുന്ന സിനിമകളെ കുറിച്ച് തരംതാഴ്‌ത്തുകയും, അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അവഹേളിക്കുകയും ചെയ്യുന്ന യൂട്യൂബ് വ്ലോഗർമാർക്കും എതിരെ സംവിധായകൻ അഖിൽ മാരാർ കൃത്യമായ മറുപടി നൽകിയത്. മലയാളത്തിലെ സൂപ്പർ നടന്മാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും അഭിനയം പഠിപ്പിക്കാൻ […]
മാളികപ്പുറം 100 കോടി ക്ലബില്‍; സന്തോഷം പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍
സമീപകാല മലയാള സിനിമയുടെ ചരിത്രത്തില്‍ അപ്രതീക്ഷിതമായ വിജയം കൈവരിച്ച് മുന്നേറ്റം തുടരുന്ന മാളികപ്പുറം 100 കോടി ക്ലബില്‍. കഴിഞ്ഞ ദിവസം ചിത്രം 50 കോടി ക്ലബില്‍ ഇടംനേടിയെന്ന് ഉണ്ണിമുകുന്ദന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് 100 കോടി ക്ലബിലെത്തിയെന്ന സന്തോഷ വാര്‍ത്തയും ഉണ്ണി പങ്കുവെച്ചത്. നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേര്‍ത്ത് സ്‌നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയും കടപ്പാടും. അയ്യപ്പാ..മാളികപ്പുറം സിനിമയിലെ […]
മെഗാസ്റ്റാറിന്റെ ക്രിസ്റ്റഫര്‍ വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളില്‍ എത്തും. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഇത്. റിലീസ് വിവരത്തോടൊപ്പം സെന്‍സറിംഗ് കഴിഞ്ഞ വിവരവും മമ്മൂട്ടി പ്രേക്ഷകരെ അറിയിച്ചു. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഒരു ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ക്രിസ്റ്റഫറിന് ഉണ്ട്. ബയോഗ്രഫി […]
1000 കോടിയിലേക്ക് എത്താന്‍ ‘പത്താന്‍’ കുതിക്കുന്നു; ഇതുവരെ നേടിയത് 600 കോടിയിലധികം
ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പത്താന്‍ ജനുവരി 25നാണ് ഇന്ത്യയൊട്ടാകെ റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം മുതല്‍ ബോക്‌സ്ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ് ഈ ചിത്രം. റിലീസ് ദിവസം പഠാന്‍ ഇന്ത്യയില്‍ 55 കോടിയാണ് നേടിയത്. കഴിഞ്ഞ ദിവസം അഞ്ച് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. അതില്‍ പത്താന്‍ സ്വന്തമാക്കിയത് 500 കോടി കളക്ഷനാണ്. ഇപ്പോഴിതാ, റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുമ്പോള്‍ ലോകമെമ്പാടുമായി 634 കോടിയാണ് പത്താന്‍ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യാഷ് […]
” ദൈവത്തിന്റെ ദൃഷ്ടിയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല” : ശബരിമല വിഷയത്തിൽ ഐശ്വര്യ രാജേഷിന്റെ അഭിപ്രായം ഇങ്ങനെ
അഭിനയിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റുകൾ ആക്കി മാറ്റാൻ കഴിയുന്ന ചുരുക്കം നടിമാരാണ് ഇന്ന് സിനിമ മേഖല സജീവമായിട്ടുള്ളത് . തെന്നിന്ത്യയിൽ അത്തരത്തിൽ അറിയപ്പെടുന്ന ഒരു താരമാണ് ഐശ്വര്യ രാജേഷ്. തമിഴ് മാത്രമല്ല മറ്റു ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ച വച്ചു കൊണ്ട് ആരാധകരുടെ മനസ് കീഴടക്കാൻ താര സുന്ദരിക്ക് സാധിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല വ്യക്തി സ്വാതന്ത്ര്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന താരമാണ് ഐശ്വര്യ. അഭിനയ മികവു കൊണ്ടും , നിലപാടുകൾ കൊണ്ടും തമിഴകത്ത് ശ്രദ്ധേയായ താരമാണ് ഐശ്വര്യ […]
മാളികപ്പുറം കുതിപ്പ് തുടരുന്നു! റിലീസ് ചെയ്ത് 33 ദിവസം പിന്നിടുമ്പോഴും സംസ്ഥാനത്തെ തിയേറ്ററുകളെങ്ങും നിറഞ്ഞ സദസ്സ്; ഇത് ചരിത്ര നിമിഷം
സമീപകാല മലയാള സിനിമയുടെ ചരിത്രത്തില്‍ അപ്രതീക്ഷിതമായ വിജയം കൈവരിച്ച് മുന്നേറ്റം തുടരുകയാണ് ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം. ചിത്രം റിലീസ് ചെയ്ത് 33 ദിവസം കഴിയുമ്പോഴും എങ്ങും ഹൗസ്ഫുള്‍ ഷോയുമായാണ് ചിത്രം മുന്നോട്ട് കുതിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറില്‍ വമ്പന്‍ വിജയം നേടിയ ചിത്രം അധികം താമസിയാതെ 100 കോടി ക്ലബില്‍ എത്തും. ബിഗ് ബജറ്റ്, ഹിറ്റ് ചിത്രങ്ങള്‍ പോലും ഒ.ടി.ടി. റിലീസിന് തയ്യാറെടുക്കുന്ന വേളയിലാണ് ‘മാളികപ്പുറം’ ഇപ്പോഴും പ്രേക്ഷകര്‍ നിറഞ്ഞ ഷോകളുമായി മുന്നേറുന്നത്. മികച്ച പ്രതികരണത്തോടെ […]
സൂപ്പര്‍ ഹിറ്റടിക്കാന്‍ ധനുഷിന്റെ ‘ വാത്തി’ ; ഫെബ്രുവരി 17ന് തിയേറ്ററുകളിലേക്ക്
ധനുഷിനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘വാത്തി’. ചിത്രം ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തും. മലയാളിതാരം സംയുക്ത മേനോനാണ് ധനുഷിന്റെ നായികയായി എത്തുന്നത്. ധനുഷിനെ കൂടാതെ, സമുദ്രക്കനി, നരേന്‍, ഇളവരസ്, തെലുങ്ക് താരം സായ്കുമാര്‍, മലയാളി താരങ്ങളായ പ്രവീണ, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കുറേ നാളുകളായി വളരെ സീരിയസ് സിനിമകളുമായി മാത്രം വന്നിരുന്ന ധനുഷ്, വാത്തി എന്ന ചിത്രത്തിലൂടെ കൊമേഴ്‌സ്യല്‍ എന്റര്‍ടൈന്‍മെന്റിലേക്ക് തിരിച്ച് പോകുകയാണ്. ആക്ഷനും […]
“നടിയുടെ കേസിൽ പ്രമുഖ നടനായ ദിലീപ് കുറ്റവാളിയാണെന്ന് ആരാണ് തീരുമാനിച്ചത് “: അടൂർ ഗോപാലകൃഷ്ണൻ
മലയാള സിനിമ ലോകത്തെ പ്രമുഖ നടി ആക്ര മിക്കപ്പെട്ട കേസിൽ പ്രതികരണവുമായി രംഗതെത്തിയിരിക്കുകയാണ് സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ. നടിയുടെ കേസിൽ പ്രമുഖ നടനായ ദിലീപ് കുറ്റവാളിയാണെന്ന് ആരാണ് തീരുമാനിച്ചതെന്നാണ് ചോദിച്ചത്. കൂടാതെ കോടതി കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി കുറ്റക്കാരനാണെന്ന് വിധിക്കുന്ന വരെ ദിലീപ് നിരപരാധിയാണെന്നേ താൻ കരുതൂ എന്നും അടൂർ വ്യക്തമാക്കി. ഏതാനും ദിവസങ്ങളായി കേരളം ചർച്ച ചെയ്യുന്ന കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവച്ച കാര്യം അറിയിക്കാനായി […]
‘കിംഗ് ഓഫ് കൊത്ത’ ചിത്രീകരണത്തിനിടെ എത്ര തവണ പരുക്കേറ്റു? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ദുല്‍ഖര്‍
ഭാഷാഭേദമന്യേ വിജയത്തിളക്കത്തില്‍ നില്‍ക്കുകയാണ് ദുല്‍ഖര്‍. തെലുങ്കില്‍ ‘സീതാ രാമ’വും ബോളിവുഡില്‍ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റും’ ദുല്‍ഖറിന് നേടിക്കൊടുത്ത ആരവങ്ങള്‍ മറ്റൊരു മലയാള താരത്തിനും കിട്ടാത്ത ഒന്നാണ്. ഇതിനെല്ലാം ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ എത്തുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. പ്രഖ്യാപനം മുതല്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ദുല്‍ഖര്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലറിന്റെ സംവിധാനം. ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ […]
മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ സെന്‍സറിംഗ് പൂര്‍ത്തിയായി ; ഉടന്‍ തിയേറ്ററുകളിലേക്ക്
നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷമെത്തുന്ന മമ്മൂട്ടിയുടെ റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ക്രിസ്റ്റഫര്‍. പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രം ആണിത്. പ്രമാണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ പുറത്തുവന്ന ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. എറണാകുളം പോലീസ് ക്ലബ്ബില്‍ നിന്നുള്ള ചിത്രമായിരുന്നു അത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍ത്തിയായ […]