Latest News
കരണ്‍ ജോഹറുമായി കൂടിക്കാഴ്ച്ച നടത്തി മോഹന്‍ലാല്‍ ; ചിത്രങ്ങള്‍ വൈറല്‍
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം രജനീകാന്ത് ചിത്രത്തിന്റെ […]
‘മമ്മൂട്ടി ഒരു വാട്‌സാപ്പ് അമ്മാവന്‍…’ ; വെളുത്ത പഞ്ചസാരയും കറുത്ത ചക്കരയും മമ്മൂട്ടിയുടെ വിവാദ പരാമര്‍ശത്തെക്കുറിച്ച് അശ്വന്ത് കോക്ക്
സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാവാറുള്ള യൂട്യൂബറാണ് അശ്വന്ത് കോക്ക്. സിനിമയെപറ്റിയും അതിനോട് ബന്ധപ്പെട്ടും വരുന്ന വിഷയങ്ങളില്‍ അദ്ദേഹം ചെയ്യുന്ന വീഡിയോകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കാറുള്ളത്. ക്രിസ്റ്റഫര്‍ പ്രമോഷന്‍ പരിപാടിക്കിടെ മമ്മൂട്ടി തമാശ രൂപേണ റേസിസത്തെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് അശ്വന്തിന്റെ പ്രതികരണം പറയുന്ന വീഡിയോയാണ് വൈറലാവുന്നത്. കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നടി ഐശ്വര്യ ലക്ഷ്മി മമ്മൂക്ക ചക്കരയാണ് എന്ന പറയുകയും മമ്മൂട്ടി അതിന് മറുപടിയായി വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കര എന്നാണ് വിളിക്കാ. […]
ഇനി ‘സംയുക്ത’ മതി ‘സംയുക്ത മേനോന്‍’ വേണ്ട’ ; പേരില്‍ നിന്ന് മേനോന്‍ ഒഴിവാക്കി നടി
പേരില്‍ നിന്ന് മേനോന്‍ ഒഴിക്കിയെന്ന് നടി സംയുക്ത മേനോന്‍. ധനുഷ് നായകനായ വാത്തി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് തന്നെ സംയുക്ത എന്ന മാത്രം വിളിച്ചാല്‍ മതിയെന്നും മേനോന്‍ എന്ന് ചേര്‍ക്കേണ്ടതില്ലെന്നും നടി വ്യക്തമാക്കിയത്. അതേസമയം നേരത്തെ തന്നെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും മേനോന്‍ ഒഴിവാക്കിയെന്നും നടി പറഞ്ഞു. മേനോന്‍ എന്നത് മുന്‍പുണ്ടായിരുന്നു. പക്ഷേ ഞാന്‍ അഭിനയിക്കുന്ന സിനിമകളില്‍ നിന്ന് അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് നേരത്തേ […]
‘സ്‌കൂള്‍ വാര്‍ഷിക പരിപാടിക്ക് വരാമോ’ എന്ന് ആരാധികയുടെ കമന്റ്; നിരാശപ്പെടുത്താതെ സ്‌കൂളിലെത്തി വാക്ക് പാലിച്ച് ഉണ്ണിമുകുന്ദന്‍
സ്‌കൂളിലെ വാര്‍ഷിക പരിപാടിക്ക് വരുമോ എന്ന് ഇന്‍സ്റ്റാഗ്രാമില്‍ കമന്റ് ഇട്ട കുട്ടി ആരാധികയേ കാണാന്‍ നടന്‍ ഉണ്ണിമുകുന്ദന്‍ സ്‌കൂളില്‍ എത്തി. ആരാധികയെ മാത്രമല്ല സ്‌കൂളിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും കണ്ട ശേഷമാണ് നടന്‍ മടങ്ങിയത്. ആറ്റിങ്ങല്‍ ശ്രീവിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കാണാനാണ് ഉണ്ണിമുകുന്ദന്‍ സ്‌കൂളില്‍ എത്തിയത്. സ്‌കൂളിലെ വാര്‍ഷിക ആഘോഷം ഫെബ്രുവരി 11നാണ് സംഘടിപ്പിച്ചിരിക്കുന്നത്. വാര്‍ഷികാഘോഷത്തിന് അതിഥിയായി ഉണ്ണിമുകുന്ദനെ കൊണ്ടു വരണമെന്ന ആഗ്രഹം സ്‌കൂളിലെ കുട്ടികള്‍ അധ്യാപകര്‍ക്ക് മുന്നില്‍ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് സ്‌കൂളിലെ […]
ടിനു പാപ്പച്ചനും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു ; നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സ്
ലിജോ ജോസ് പെല്ലശ്ശേരിയുടെ സംവിധാന സഹായി ആയാണ് ടിനു പാപ്പച്ചന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാകാന്‍ ടിനു പാപ്പച്ചന് സാധിച്ചു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയ്ക്ക് ശേഷം ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റൊരു ചിത്രമായിരുന്നു ‘അജഗജാന്തരം’. മോഹന്‍ലാലിനെ നായകനാക്കി ടിനു സിനിമ ഒരുക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. അതുകൊണ്ട് തന്നെ ടിനുപാപ്പച്ചന്റെ വിശേഷങ്ങള്‍ […]
‘സാധാ ഒരു രംഗത്തെ പോലും മാസായി ചെയ്യാൻ അസാമാന്യ കഴിവുള്ള വ്യക്തി’; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഷാജി കൈലാസിനെ കുറിച്ച് കുറിപ്പ്
ഓരോ ദിവസവും വ്യത്യസ്ത കഥ ഗതിയിലുള്ള നിരവധി ചിത്രങ്ങൾ മലയാള സിനിമയിൽ ഉടലെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സിനിമ ആസ്വാദകർക്കായി നിരവധി ഫാൻസ് പേജുകളും നിരൂപണ പേജുകളും അതുപോലെ റിവ്യൂ പേജുകളും ഒക്കെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ട്വിറ്റർ തുടങ്ങിയ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഇത്തരത്തിലുള്ള ഗ്രൂപ്പുകൾ സജീവമാണ്. ഇപ്പോൾ 2019 ൽ ആരംഭിച്ച് ഇന്നുവരെ സജീവമായി നിലനിൽക്കുന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പാണ് സിനി ഫൈൽ. ഇപ്പോൾ ഈ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് […]
‘പത്താന്‍’ കൊള്ളില്ലെന്ന് കുഞ്ഞ്; ഷാരൂഖ് ഖാന്റെ പ്രതികരണം വൈറല്‍
ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ബോളിബുഡ് ചിത്രം പത്താന്‍ എക്കാലത്തെയും വിജയങ്ങളുടെ നിരയിലേക്ക് എത്തിയിരിക്കുകയാണ്. ബോളിവുഡിന്റെ തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ കരിയറില്‍ ഇടവേളയെടുത്ത ഷാരൂഖ് ഖാന്റെ വമ്പന്‍ തിരിച്ചു വരവാണ് പത്താനിലൂടെ പ്രേക്ഷകര്‍ കണ്ടത്. എക്കാലത്തെയും ബോളിവുഡ് ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ പത്താം ദിനത്തില്‍ പത്താന്‍ ഒന്നാമതെത്തിയിരുന്നു. ദംഗലിനെയാണ് ചിത്രം മറികടന്നത്. ചിത്രം നേടിയ വലിയ വിജയത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാാണ് ഷാരൂഖ് ഖാന്‍. ട്വിറ്ററില്‍ ഈ ദിവസങ്ങളില്‍ പലതവണ അദ്ദേഹം ആസ്‌ക് എസ്ആര്‍കെ എന്ന പേരില്‍ ചോദ്യോത്തര […]
‘ഇന്ന് അഭിനയത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ കളിയാക്കലുകള്‍ നേരിടുന്ന ഒരു വ്യക്തി ആണ് ലാലേട്ടന്‍’; കുറിപ്പ്
മലയാളത്തിന്റെ സ്വന്തം താരരാജാവാണ് മോഹന്‍ലാല്‍. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ഫാസില്‍ ചിത്രത്തിലൂടെ 1980ലാണ് മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്നത്. മലയാളികള്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച് മോഹന്‍ലാല്‍ ജൈത്രയാത്ര തുടരുകയാണ്. മലയാള സിനിമാ ബോക്‌സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്ന വിശേഷണം മോഹന്‍ലാലിന് സ്വന്തമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ്. മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഷാജി കൈലാസ് […]
സ്‌റ്റൈല്‍ മന്നനും കംപ്ലീറ്റ് ആക്ടറും കണ്ടുമുട്ടിയപ്പോള്‍….! ചിത്രങ്ങള്‍ വൈറല്‍
പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈകോട്ടൈ വാലിബന്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ആരംഭിച്ചതിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന്റെ നടനവൈഭവം മോഹന്‍ലാലും പ്രഗത്ഭനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുമ്പോള്‍ തിയേറ്ററില്‍ ദൃശ്യ വിസ്മയം സൃഷ്ടിക്കുമെന്നുറപ്പാണ്. ഇതിനിടയില്‍ […]
“ആ നിരൂപണത്തിന് പിന്നാലെ ഉണ്ണിമുകുന്ദൻ ഫോണിൽ വിളിച്ച് ദേഷ്യത്തിൽ ബഹളം വെച്ചു”: ഉണ്ണി വ്ലോഗ്സ്
മാളികപ്പുറം എന്ന ഒരൊറ്റ ചിത്രം റിലീസ് ആയതോടെ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിൽ ഒരുപോലെ നിറയുന്ന പേരാണ് ഉണ്ണിമുകുന്ദൻ. ചിത്രത്തിനെ ചുറ്റിപ്പറ്റിയുള്ള സംസാരങ്ങൾ അതിര് കടന്നപ്പോൾ പല ഘട്ടത്തിലും ഉണ്ണിമുകൻ നിരൂപകരോട് കടുപ്പമേറിയ ഭാഷയിൽ പോലും സംസാരിക്കുകയുണ്ടായി. പിന്നീട് താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് അഭിപ്രായങ്ങളും മാധ്യമങ്ങളിൽ ഉയർന്നുവന്നിരുന്നു. ഇപ്പോൾ അതിൽ മലയാളത്തിലെ പ്രമുഖ സിനിമ നിരൂപകരിൽ ഒരാളായ ഉണ്ണി വ്ലോഗ്സിന്റെ അഭിപ്രായവും ആളുകൾ ഏറ്റെടുക്കുകയാണ്. മാളികപ്പുറം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ തുടർച്ച എന്നവണ്ണം ഉണ്ണി […]