Latest News
‘മോഹന്‍ലാല്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കും, കഥ പറയാന്‍ ഒരു റൂട്ടുണ്ട്’; സംവിധായകന്‍ ടിഎസ് സജി
മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലിന് കഴിഞ്ഞ വര്‍ഷം വളരെ മോശം സിനിമകളാണ് ലഭിച്ചത്. ഒരു തിരിച്ചുവരവിന്റെ ആവശ്യത്തിലാണെന്നതും സംശയമില്ലാത്ത കാര്യമാണ്. 2023-ലേക്ക് നോക്കുമ്പോള്‍, തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്ന നിരവധി സിനിമകളാണ് ഉള്ളത്. താരം പുതിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കുന്നില്ലെന്നെല്ലാം സോഷ്യല്‍ മീഡിയകളില്‍ പലരും പറയാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കും പക്ഷേ മോഹന്‍ലാലിനെ കാണണമെങ്കിലോ കഥ പറയണമെങ്കില്‍ അതിനുള്ള റൂട്ട് മനസിലാക്കണം എന്ന് സംവിധായകന്‍ ടിഎസ് സജി പറയുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. മോഹന്‍ലാലിനോട് […]
ഉമ്മന്‍ചാണ്ടിയെ സ്വകാര്യ ആശുപത്രയിലെത്തി സന്ദര്‍ശിച്ച് വി.മുരളീധരന്‍
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ കേന്ദ്രമന്ത്രി വി.മുരളീധരന്‍ സന്ദര്‍ശിച്ചു. ചികിത്സയെ കുറിച്ച് കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും അദ്ദേഹം സംസാരിച്ചു. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്ന് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് വി.മുരളീധരന്‍ സന്ദര്‍ശന ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. ചികിത്സയെ കുറിച്ച് ഉമ്മന്‍ചാണ്ടിക്ക് പരാതികളില്ലെന്നും സമകാലിക വിഷയങ്ങളില്‍ അദ്ദേഹവുമായി അല്പനേരം സൗഹൃദസംഭാഷണം നടത്തിയെന്നും വി.മുരളീധരന്‍ വ്യക്തമാക്കി. കടുത്ത പനിയെയും ശ്വാസതടസത്തെയും തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം […]
വാക്കുപാലിച്ച് സുരേഷ് ഗോപി, വിവാഹ വാർഷികത്തിന് സുരേഷ് ഗോപി ചെയ്തത് കണ്ടോ?
വാക്ക് പാലിക്കുന്ന നേതാക്കളുടെ എണ്ണം കേരളത്തിൽ വളരെ കുറച്ചു മാത്രമേയുള്ളൂ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പറയുന്ന കാര്യങ്ങളെല്ലാം പ്രാബല്യത്തിൽ വരുത്താൻ ശ്രമിക്കുന്ന ഏതാനും ജനനേതാക്കളെ മുൻപന്തിയിൽ നിൽക്കുന്ന മുഖമാണ് നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയുടേത് . കൊടുക്കുന്ന വാക്കുകളെല്ലാം പാലിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി. ഇപ്പോൾ ഇതാ പറഞ്ഞ വാക്ക് പാലിക്കുന്ന ആളാണ് താൻ ഇന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി. മുൻപ് സുരേഷ് ഗോപി.തൃശൂർ ജില്ലയിലെ മലക്കപ്പാറ മുക്കുംപുഴ ആദിവാസി […]
‘ആരുടെയും സപ്പോര്‍ട് ഇല്ലാതെ, നിവിന്‍ പോളിയുടെ നായികയായി വന്ന് തൊട്ടടുത്ത പടത്തില്‍ കരിയര്‍ തന്നെ എക്‌സ്‌പ്ലോര്‍ ചെയ്ത നടി’; കുറിപ്പ്
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന നിവിന്‍ പോളി സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന ഐശ്വര്യ ലക്ഷ്മി ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയാണ്. ആദ്യ സിനിമയ്ക്ക് ശേഷം അഭിനയിക്കുന്ന സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായതോടെ ഭാഗ്യനായിക എന്ന വിശേഷണമാണ് നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് ലഭിച്ചത്. അതിന് ശേഷം നടിയുടെ സിനിമകളൊക്കെ പരാജയപ്പെടാനും തുടങ്ങി. എന്നാല്‍ വീണ്ടും നല്ല സിനിമകളുടെ ഭാഗമായി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കുകയാണ് നടി. മുപ്പത്തിരണ്ടുകാരിയായ ഐശ്വര്യക്ക് ഇപ്പോള്‍ തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നുമെല്ലാം തുടരെ തുടരെ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. മണിരത്നത്തിന്റെ […]
‘മമ്മൂക്കയുടെ സ്‌ക്രീന്‍ പ്രെസെന്‍സ് എന്റമ്മോ ഒരു രക്ഷയുമില്ല’; ക്രിസ്റ്റഫര്‍ കണ്ട പ്രേക്ഷകന്റെ കുറിപ്പ്
മമ്മൂട്ടി നായകനായി ഏറ്റവുമൊടുവില്‍ എത്തിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ബി ഉണ്ണികൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് എല്‍എല്‍പി ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ അമല പോള്‍, സ്നേഹ, […]
‘അന്ന് ഞാൻ കൊടും മോഹൻലാൽ ആരാധകനായിരുന്നു’: രൂപേഷ് പീതാംബരൻ
തിയേറ്ററിൽ ഒന്നടങ്കം ഇപ്പോൾ ആഘോഷങ്ങൾ ഒരു ദിവസങ്ങളാണ്. കാരണം മോഹൻലാൽ നായകനായ സ്ഫടികം എന്ന എക്കാലത്തെയും ഹിറ്റ് ചിത്രം വീണ്ടും തിയേറ്ററിൽ റീ -റിലീസ് ചെയ്തിരിക്കുകയാണ്. വലിയ ആഘോഷത്തോടെയാണ് സിനിമ ആരാധകരും മോഹൻലാൽ ഫാൻസും ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ഈ സമയത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് മോഹൻലാലിനൊപ്പം തന്നെ രൂപേഷ് എന്ന നടനും സംവിധായകനും കൂടിയാണ്. ആടുതോമയുടെ ചെറുപ്പകാലം ആയ തോമസ് ചാക്കോ എന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചത് രൂപേഷ് ആയിരുന്നു. ഇപ്പോഴിതാ തന്റെ മറക്കാൻ കഴിയാത്ത […]
“പൊന്മുട്ടയിടുന്ന താറാവിലെ അഭിനയം കണ്ടു ഞാൻ ഉർവശിയുടെ ആരാധകനായി”: സത്യൻ അന്തിക്കാട്
കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട് എപ്പോഴും ആരാധകർക്കു മുന്നിലേക്ക് കുടുംബ ചിത്രങ്ങളുമായി എത്തുന്ന സംവിധായകൻ ആയതു കൊണ്ട് തന്നെ തീയേറ്ററിൽ സത്യൻ അന്ദിക്കാടിന്റെ ഒരു ചിത്രം എത്തുമ്പോൾ ആരാധകർ വലിയ പ്രതീക്ഷ തന്നെയാണ്. ഏറ്റവും ഒടുവിലായി അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ ചിത്രമായിരുന്നു മകൾ. എന്നാൽ ചിത്രം അത്ര കണ്ട് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പ്രേക്ഷക സ്വീകാര്യത നേടിയെടുക്കാൻ സാധിച്ചിരുന്നു. എന്നും വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുകയാണ് താരം ചെയ്യാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് സത്യൻ […]
‘അക്ഷയ് കുമാറിന് ഒരിക്കലും മോഹൻലാൽ ആകാൻ കഴിയില്ല ‘: പ്രിയദർശൻ
മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിച്ച സംവിധായാകനാണ് പ്രിയദർശൻ. ഇതിനോടകം തന്നെ മലയാളത്തിലെ നിരവധി സിനിമകളാണ് പ്രിയദർശൻ ഹിന്ദിയിലേക്ക് റീമേക് ചെയ്തത്. അതോടൊപ്പം തന്നെ ചിത്രങ്ങളും ഹിന്ദിയിൽ ആരാധകർക്ക് മുന്നിൽ എത്തിക്കാൻ പ്രിയദർശന് സാധിച്ചിട്ടുണ്ട്. മലയാളികൾ അഭിമാനത്തോടെ നോക്കി കാണുന്ന സംവിധായാകനാണ് പ്രിയദർശൻ എന്നു പറഞ്ഞാൽ യാതൊരു തെറ്റുമില്ല കാരണം അത്രയേറെ ചിത്രങ്ങൾ ആണ് സിനിമാ ലോകത്തിന് പ്രിയദർശൻ സമ്മാനിച്ചിട്ടുള്ളത്. മോഹൻലാൽ പ്രിയദർശൻ കൂട്ടു കെട്ടിൽ എത്തിയ നിരവധി ചിത്രങ്ങളാണ് ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റുകൾ […]
”യഥാര്‍ത്ഥ ‘ക്രിസ്റ്റഫര്‍’ ഇതാണ് – വിസി സജ്ജനാര്‍ ഐപിഎസിന്റെ ജീവിത കഥയാണോ ‘ക്രിസ്റ്റഫര്‍’….?”
ബി ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോഴിതാ ഹൈദ്രബാദ് ഐപിഎസ് ഉദ്യോഗസ്ഥന്‍ വിസി സജ്ജനാറുടെ യഥാര്‍ഥ ജീവിതത്തില്‍ നിന്നാണ് […]
യഥാർത്ഥ ക്രിസ്റ്റഫര്‍ വിസി സജ്ജനാര്‍ ഐപിഎസോ ?
തിയേറ്ററിൽ ഒന്നടങ്കം ഹിറ്റായി മുന്നേറുകയാണ് മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ എന്ന ചിത്രം. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് എന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടിയുടെ ക്രിസ്റ്റഫർ എന്ന കഥാപാത്രവും ആരാധകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സ്ത്രീകളെ ബലാത്‌സംഗം ചെയ്ത് കൊല്ലുന്ന കുറ്റവാളികളെ നിറയൊഴിച്ച് കൊല്ലുന്ന ക്രിസ്റ്റഫർ ഐ.പി.എസ്. എന്ന ഉദ്യോഗസ്ഥനായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. സിനിമ തീയറ്ററിൽ കാണുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിൽ ഇതാണ് ഞങ്ങൾ ആഗ്രഹിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നും […]