Latest News
‘പൃഥ്വിരാജ് പാടെ മാറി – പഴയ ആളല്ല, ടോവിനോ സാധാരണക്കാരൻ’ :ബൈജു
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബൈജു. ബാലതാരമായി സിനിമയിലെത്തിയ ബൈജു നിരവധി ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു മലയാളികളുടെ മനസ്സിൽ സ്വന്തമായ സ്ഥാനം നേടിയ നടനാണ് . വ്യത്യസ്തമായ കഥാപാത്രങ്ങളെ മലയാളികൾക്കു മുമ്പിൽ എത്തിക്കാൻ ഭാഗ്യം ലഭിച്ച നടനായിരുന്നു ബൈജു. നായകനായും സഹ നടനായും വില്ലനായും കോമഡി സീനുകളിലൂടെയും മലയാള സിനിമകളിൽ തിളങ്ങിയ ബൈജു ഇടക്കാലത്ത് സിനിമ ജീവിതത്തിൽ നിന്ന് ഇടവേള നൽകിയിരുന്നു. തിരിച്ചു വരവിന് ശേഷം ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്തു സിനിമയിൽ […]
ലിജോ ജോസ് ചിത്രം ആന്റിക്രൈസ്റ്റ് തിയേറ്ററിൽ എത്തുമോ? ചിത്രത്തിന് എന്താണ് സംഭവിച്ചത്…
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം ഇപ്പോഴും തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ സൂപ്പർ ഹിറ്റ് ചിത്രവും കഥാപാത്രവുമായി നൻപകൽ നേരത്ത് മയക്കം മാറി കഴിഞ്ഞു എന്നാണ് കണ്ടവർ ഒന്നടങ്കം പറഞ്ഞത്. പ്രേക്ഷകനെ തിയേറ്ററിൽ പിടിച്ചിരുത്താൻ മമ്മൂട്ടി ചിത്രത്തിന് സാധിച്ചുവെന്നതാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മോഹൻലാലിനെ നായകനാക്കിയുള്ള മലൈക്കോട്ടൈ വാലിബൻ ആണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന അടുത്ത […]
“ഒരു സിനിമയെ ആക്രമിക്കുന്നത് ഭീരുത്വം ആണ്, പിന്നിലുള്ളവരെ നേരിടാന്‍ തയ്യാര്‍”; ‘പള്ളിമണി’ പോസ്റ്റര്‍ കീറിയതില്‍ പ്രതികരിച്ച് ശ്വേത മേനോന്‍
ഒരിടവേളയ്ക്ക് ശേഷം നടി നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന നിലയില്‍ ശ്രദ്ധനേടിയ സിനിമയാണ് പള്ളിമണി. സിനിമയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. കെ.വി. അനില്‍ രചന നിര്‍വഹിക്കുന്ന സൈക്കോ ഹൊറര്‍ ത്രില്ലറാണ് ‘പള്ളിമണി’. അനില്‍ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ശ്വേത മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ട് ശ്വേത പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷ് സമീപം പതിപ്പിച്ചിരുന്ന പള്ളിമണിയുടെ പോസ്റ്റര്‍ കീറിയ നിലയില്‍ […]
‘മോഹന്‍ലാലിന്റെ തിരിച്ചു വരവ് അങ്ങേരുടെ ചിത്രങ്ങളുടെ റെക്കോര്‍ഡ് മാത്രം തിരുത്തികുറിക്കാന്‍ വേണ്ടിയാണ്’; കുറിപ്പ്
മലയാള സിനിമയുടെ സ്വകാര്യ അഹങ്കരമാണ് മോഹന്‍ലാല്‍. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാകാന്‍ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു. മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ […]
പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന ‘സലാര്‍ റിലീസ് ചെയ്യുന്നത് രണ്ട് ഭാഗങ്ങളില്‍ ; ആദ്യഭാഗം സെപ്റ്റംബറില്‍
മലയാളിളുടെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. നടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല, സംവിധായകന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നീ നിലകളിലെല്ലാം പ്രേക്ഷകര്‍ക്ക് പുതിയ സിനിമാനുഭവം നല്‍കുന്നതിന് തന്റേതായ ശ്രമങ്ങളിലാണ് അദ്ദേഹം. കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ എന്ന ചിത്രത്തിലെ പൃഥ്വിരാജും എത്തുന്നുവെന്ന വാര്‍ത്ത പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ എല്ലാതന്നെ സോഷ്യല്‍ മീഡിയകളില്‍ […]
‘സ്ത്രീകളുടെ പെണ്കുട്ടികളുടെയും ഹൃദയം കീഴടക്കി ക്രിസ്റ്റഫര്‍’; കുറിപ്പ്
മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയര്‍ന്നു എന്നും പ്രേക്ഷകര്‍ […]
ഷാരുഖ് ഖാന്‍ ചിത്രം ‘ജവാനി’ല്‍ ഒരു സ്‌പെഷ്യല്‍ കാമിയോ ആയി അല്ലു അര്‍ജുന്‍ എത്തുന്നു ?
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുകയാണ് ഷാരൂഖ് ഖാന്‍. സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം പഠാന്‍ ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്. ആറ്റ്‌ലിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രം ജവാന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഷാരൂഖ് ഖാന്‍ ഇപ്പോള്‍. പഠാനെപ്പോലെ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജവാനും. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഇന്നലെ ആരംഭിച്ച ഷെഡ്യൂളില്‍ ആക്ഷന്‍ രംഗങ്ങളും ചിത്രീകരിക്കേണ്ടതുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ […]
അജയ് വാസുദേവ് – കുഞ്ചാക്കോ ബോബന്‍ ചിത്രം ‘പകലും പാതിരാവും’ ; റിലീസ് തിയതി പ്രഖ്യാപിച്ചു
കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പകലും പാതിരാവും’. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 3ന് ചിത്രം വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യും. റിലീസ് വിവരം പങ്കുവച്ച് പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ കെ.യു. മോഹന്‍, ദിവ്യദര്‍ശന്‍, സീത, അമല്‍ നാസര്‍ തുടങ്ങിയവരും നിരവധി […]
‘പ്രണവ് ടൂറൊക്കെ കഴിഞ്ഞ് വന്നതേയുള്ളൂ, അടുത്ത മാസം മുതല്‍ കഥകള്‍ കേട്ട് തുടങ്ങും’ : വിശാഖ് സുബ്രഹ്മണ്യം പറയുന്നു
മലയാള സിനിമയില്‍ സിനിമകളില്‍ സജീവമല്ലാതിരുന്നിട്ടും ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹന്‍ലാല്‍. വിരലിലെണ്ണാവുന്ന സിനിമകള്‍മാത്രമാണ് പ്രണവ് ചെയ്തിരിക്കുന്നത്. അതില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ഒറ്റ ഹിറ്റ് മാത്രമാണ് പ്രണവിനുള്ളത്. സിനിമ ലോകവുമായി അടുത്ത ബന്ധമോ സൗഹൃദമോ താരത്തിന് ഇല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും പ്രണവ് മോഹന്‍ലാലിന് ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. സിനിമകള്‍ക്കപ്പുറം പ്രണവിന്റെ വ്യക്തി ജീവിതത്തിലെ സ്വഭാവങ്ങളും ആരാധകരെ ആകര്‍ഷിക്കാറുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ എന്ന സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ ആണെങ്കിലും പ്രണവിന് അതിന്റെ […]
ബി ഉണ്ണികൃഷ്ണന്റെ ‘ക്രിസ്റ്റഫര്‍’ മെഗാഹിറ്റിലേക്ക്….; മമ്മൂട്ടി ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ
മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം സിനിമ കാണാനായെത്തിയ പ്രേക്ഷകര്‍ക്ക് ടിക്കറ്റ് കിട്ടാതെ വന്നപ്പോള്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ളവര്‍ തിയേറ്ററില്‍ […]