Latest News
തമിഴ് താരങ്ങളുടെ ടോപ്പ് 10 ലിസ്റ്റ് പുറത്ത്, മുൻപന്തിയിൽ ഈ താരം
സിനിമയിയിലെ അഭിനേതാക്കളോട് മറ്റ് ഏത് നാട്ടുകാരേക്കാളും ആരാധന പുലര്‍ത്തുന്നവരാണ് തമിഴിലെ സിനിമാ ആസ്വാദകർ . ഓരോ കാലഘട്ടം കഴിയുമ്പോഴേക്കും താരങ്ങളില്‍ ഓരോരുത്തരുടെയും ജനസമ്മിതി കുറഞ്ഞും കൂടിയും ഇരിക്കാറുമുണ്ട്. ഈ വര്‍ഷം ജനുവരിയിലെ പഠനങ്ങൾ പ്രകാരം തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയരായ പത്ത് പുരുഷ താരങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പുറത്ത് വിട്ടത് . തമിഴിൽ ഏറ്റവും ആരാധകരുള്ള താരം വിജയ് ആണ് . ജനപ്രീതിയില്‍ ഏറ്റവും മുന്നിലുള്ള തമിഴ് നായകന്മാര്‍ […]
‘അര്‍ജുന്‍ അശോകന്‍ ദി സേവിങ് ഫാക്റ്റര്‍ ഓഫ് ദി മൂവി, പക്കാ രക്ഷകന്‍’; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് അര്‍ജുന്‍ അശോകന്‍. അച്ഛന്‍ ഹരിശ്രീ അശോകന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയ അര്‍ജുന്‍ നായകനായും സഹനടനയുമൊക്കെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ അര്‍ജുന് തന്റേതായ ഒരിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. രോമാഞ്ചം ആണ് അര്‍ജുന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച് ചിത്രം നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം പ്രണയവിലാസമാണ്. സൂപ്പര്‍ശരണ്യ ടീം വീണ്ടും ഒന്നിക്കുന്ന കോമഡി റൊമാന്റിക് കോമഡി ചിത്രമാണിത്. അനശ്വര രാജന്‍, […]
‘ഇഷ്ടം തോന്നിയാല്‍ വൈള്‍ഡായിട്ട് പ്രണയിക്കുന്ന കുറെ കാമുക ഭാവങ്ങള്‍ മോഹന്‍ലാലിലൂടെ കടന്നു പോയിട്ടുണ്ട്’; കുറിപ്പ്
മലയാള സിനിമയുടെ സ്വകാര്യ അഹങ്കരമാണ് മോഹന്‍ലാല്‍. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാകാന്‍ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു. മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. ഇന്ന് പ്രണയദിനത്തില്‍ മോഹന്‍ലാലിന്റെ പ്രണയഭാവങ്ങളെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. […]
ചാക്കോച്ചൻ രജിഷ വിജയൻ ചിത്രം ‘പകലും പാതിരാവും’ മാർച്ച് 3ന്
കുഞ്ചാക്കോ ബോബൻ രജിഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്നത് മാർച്ച് 3 നാണ് സിനിമ തിയേറ്ററിൽ എത്തുന്നത്. നിർമ്മാതാവായ ഗോകുലം ഗോപാലനും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ‘ഷൈലോക്കി’നു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന പകലും പാതിരാവും ഒരു വ്യത്യസ്ത അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കും. ‘തിങ്കളാഴ്ച്ച നിശ്ചയം’ […]
തിയറ്ററുകളില്‍ ചിരിപ്പൂരം… : പത്ത് ദിവസം കൊണ്ട് ‘രോമാഞ്ചം’ നേടിയത്
നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം റിലീസ് ചെയ്ത 10 ദിവസം കഴിഞ്ഞപ്പോള്‍ ചിത്രത്തിന് ലഭിച്ച കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തിന്റെ ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിനങ്ങളിലെ കളക്ഷന്‍ മാത്രം നാലര കോടിക്ക് മുകളില്‍ വരുമെന്ന് വിവിധ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നു. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്ന ഗ്രോസ് കളക്ഷന്‍ 14.5 […]
വിജയ് ചിത്രം ‘ലിയോ’ ഷൂട്ടിംഗ് ദൃശ്യം ചോര്‍ന്നു ; കടുത്ത നടപടികള്‍ക്ക് നീങ്ങി അണിയറപ്രവര്‍ത്തകര്‍
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. ബോക്സ് ഓഫീസില്‍ വിജയം നേടിയ മാസ്റ്ററിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകളാണ് തമിഴ് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ എത്തുന്നത്. ചിത്രത്തിലെ പ്രധാന താരനിരകളെ അണിയറക്കാര്‍ പ്രഖ്യാപിച്ചത് ഈ അടുത്തായിരുന്നു. ചിത്രത്തിന്റെ പുതിയ ഷെഡ്യൂളും ആരംഭിച്ച വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. കശ്മിരില്‍ ചിത്രീകരണം നടക്കുന്ന ‘ലിയോ’യിലെ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഫോട്ടോ നേരത്തെ ലോകേഷ് […]
രണ്ടാം വരവിലും വന്‍ ഹിറ്റടിക്കാന്‍ സ്ഫടികം; കേരളത്തില്‍ നിന്ന് ഇതുവരെ നേടിയത്
മോഹന്‍ലാല്‍ തകര്‍ഭിനയിച്ച സ്ഫടികം, രണ്ടാം വരവില്‍ റെക്കോര്‍ഡ് നേട്ടവുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം ആദ്യം റിലീസ് ചെയ്ത് 28 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ടെലിവിഷനുകളില്‍ നിരവധി തവണ പ്രദര്‍ശനത്തിന് എത്തിയിട്ടും 28 വര്‍ഷങ്ങള്‍ക്കു ശേഷം റീ മാസ്റ്ററിംഗ് നടത്തി വീണ്ടും തിയേറ്ററുകളില്‍ എത്തിയപ്പോള്‍ മികച്ച പ്രതികരണവുമായി ഹൗസ്ഫുള്‍ ഷോയുമായി മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പ്രേക്ഷകര്‍ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒരു പഴയ സിനിമയുടെ റീ റിലീസ് എന്ന നിലയില്‍ തിയേറ്റര്‍ ഉടമകള്‍ക്ക് തുടക്കത്തില്‍ സംശയങ്ങള്‍ […]
പൂനെയിലേയ്ക്ക് സ്വയം വാഹനമോടിച്ച് മമ്മൂട്ടി; ‘കണ്ണൂര്‍ സ്‌ക്വാഡ്’ പുതിയ ഷെഡ്യൂള്‍ ആരംഭിച്ചു
മമ്മൂട്ടി നായകനായി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ പുതിയ ഷെഡ്യൂള്‍ ഇന്ന് ആരംഭിക്കും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പൂനെയലാണ് നടക്കുന്നത്. ഇതില്‍ പങ്കെടുക്കാനായി മുംബൈയില്‍ നിന്ന് പൂനെയിലേയ്ക്ക് സ്വയം വാഹനമോടിച്ച് പോകുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം പാലയില്‍ വെച്ചാണ് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും നടന്നത്. പൂനെ കൂടാതെ പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, […]
വമ്പന്‍ പ്രതികരണങ്ങള്‍.. ; വിദ്യാര്‍ത്ഥികളുടെ രക്ഷകനായി ‘വാത്തി’….! പ്രീമിയര്‍ ഷോയ്ക്ക് കിട്ടിയത് മികച്ച റിവ്യൂസ്
ധനുഷ് അധ്യാപകനായെത്തുന്ന ചിത്രമാണ് ‘വാത്തി’. ചിത്രത്തിന് ഇന്ന് പ്രത്യേക ഷോ നടത്തിയിരുന്നു. ധനുഷ് ഞെട്ടിച്ചുവെന്നും ഏറെ വൈകാരികമായി കണക്ടാകുന്ന ചിത്രമാണെന്നും ‘വാത്തി’യുടെ പ്രത്യേക പ്രദര്‍ശനത്തിന് പിന്നാലെ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.’സംഭവം ഇറുക്ക്’ എന്നും നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്. ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ‘തിരുച്ചിത്രമ്പലം’, ‘നാനേ വരുവേന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ് നായകനായെത്തുന്ന ചിത്രമാണ് ‘വാത്തി’. തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് മലയാളികളുടെ പ്രിയതാരമായ സംയുക്തയാണ്. […]
പൃഥ്വിരാജ് അഭിനയിച്ച സിനിമയുടെ നഷ്ടം പത്തുവര്‍ഷമായിട്ടും തീര്‍ക്കാൻ കഴിഞ്ഞില്ല ; നിര്‍മ്മാതാവ് സാബു ചെറിയാന്‍
മലയാള സിനിമയിലെ അറിയപ്പെടുന്ന നിര്‍മ്മാതാവാണ് സാബു ചെറിയാന്‍. ആനന്ദഭൈരവി എന്ന ഇദ്ദേഹത്തിന്‍റെ നിർമ്മാണ കമ്പനിക്ക് കീഴില്‍ ഒരു കൂട്ടം മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ പ്രിത്വിരാജ് നായകനായ ത്രില്ലര്‍ എന്ന ചിത്രത്തിന് ശേഷം ഇദ്ദേഹത്തിന്‍റെ ബാനര്‍ സിനിമ നിര്‍മ്മാണ രംഗത്ത് കണ്ടിട്ടില്ല. പോപ്പ്ഡോം എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താൻ എന്ത് കൊണ്ടാണ് സിനിമ രംഗത്ത് നിന്നു വിട്ടുനിൽക്കുന്നത് എന്ന് തുറന്നു പറയുകയാണ് സാബു ചെറിയാന്‍. ” പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ത്രില്ലര്‍ എന്ന സിനിമ […]