Latest News
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം; ‘പാച്ചുവും അത്ഭുതവിളക്കും’ ഏപ്രിൽ 28ന്
മലയാളികൾക്ക് ഒരുപിടി നല്ല കുടുംബ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനായ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ തന്റെ ആദ്യ ചിത്രവുമായി എത്തുന്നു. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘പാച്ചുവും അത്ഭുതവിളക്കും’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഏപ്രിൽ 28ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ചിത്രത്തിന്റെ പുതിയ ഒഫിഷ്യൽ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കു വെച്ചാണ് ഇക്കാര്യം അറിയിച്ചത്. പെട്ടിയും തൂക്കി വരുന്ന ഫഹദ് ഫാസിലിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ സഹ […]
‘നടിപ്പില്‍ അവന്‍ അസുരന്‍…’ ധനുഷിനെക്കുറിച്ച് സമുദ്രകനി ; വാത്തി ഇനി റിലീസിന്
ധനുഷ് അധ്യാപകനായെത്തുന്ന ‘വാത്തി’യുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം വാത്തിയുടെ സ്‌പെഷ്യല്‍ ഷോ നടത്തിയിരുന്നു. ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. ധനുഷ് ഞെട്ടിച്ചുവെന്നും ഏറെ വൈകാരികമായി കണക്ടാകുന്ന ചിത്രമാണെന്നും ‘വാത്തി’യുടെ പ്രത്യേക പ്രദര്‍ശനത്തിന് പിന്നാലെ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.’സംഭവം ഇറുക്ക്’ എന്നും നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയുണ്ടായി. ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍ത്തിയായ വിവരവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും […]
‘എന്ത് കൊണ്ട് മോഹന്‍ലാല്‍…, കാരണം കൊലകൊല്ലി ഹൈപ്പ് സൃഷ്ടിക്കുവാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് മാത്രം’; കുറിപ്പ്
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാളസിനിമയിലേക്ക് കാലെടുത്തുവെച്ച 20കാരന്‍ മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു. മലയാള സിനിമയുടെ സുവര്‍ണകാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എണ്‍പതുകളും തൊണ്ണൂറുകളും മോഹന്‍ലാല്‍ എന്ന താരത്തിന്റെ കരിയറിലേയും ശ്രദ്ധേയ വര്‍ഷമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഷാജി […]
രോമാഞ്ചത്തിന് ബോക്സ് ഓഫീസില്‍ വമ്പൻ കുതിപ്പ്, ചിത്രം 10 കോടി ക്ലബ്ബിൽ
2023ലെ ആദ്യ ജനശ്രദ്ധ ആകർഷിച്ച സിനിമയെന്ന പ്രൗഢി നേടിയിരിക്കുകയാണ് സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത രോമാഞ്ചം. മൌത്ത് പബ്ലിസിറ്റിയിലൂടെ തിയേറ്ററിലേക്ക് ആളുകൾ ഒഴുകുകയാണ്. ഹൊറർ കോമഡി ചിത്രമായാണ് സംവിധായകൻ ചിത്രം അണിയിച്ചൊരുക്കിയത് . നാളുകൾക്ക് ശേഷം തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ വസന്തം തീർത്തിരിക്കുകയാണ് ഈ ചിത്രം. വീണ്ടും വീണ്ടും ഓർത്തു ചിരിക്കാൻ കഴിയുന്ന കൌണ്ടറുകളും തകർപ്പൻ സീനുകളും കോർത്തിണക്കിയ അനുഭവമാണ് രോമാഞ്ചം എന്ന ചിത്രം. ഒരു തിയേറ്റർ എക്സ്പീരിയൻസ് തന്നെയാണ് ചിത്രം എന്നാണ് ഓരോ […]
പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന പ്രശാന്ത് നീൽ ചിത്രം ‘സലാര്‍’ന് രണ്ട് ഭാഗങ്ങൾ
ഭാഷാ ഭേദമന്യേ സിനിമ പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുത്ത ചിത്രമാണ് കെ ജി എഫ്. പ്രശാന്ത് നീൽ എന്ന സംവിധായകൻ ഒരു ബ്രാൻഡ് ആയി മാറി എന്ന് തന്നെ പറയാൻ കഴിയും. കാരണം ചിത്രത്തിന്റെ ആദ്യഭാഗത്തിനും രണ്ടാം ഭാഗത്തിനും അത്രയേറെ ആരാധക പിന്തുണയായിരുന്നു ലഭിച്ചത്. കെജിഎഫിന് ശേഷം പ്രശാന്ത് നീലിന്റെ അടുത്ത ചിത്രം ഏതാണ് എന്നറിയാൻ ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു അതിന് ഒരു ഉത്തരം നേരത്തെ തന്നെ ലഭിച്ചിരുന്നു. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ […]
ധനുഷ് ചിത്രം ‘വാത്തി’ തിയേറ്ററുകളിലേക്ക്… ; സെന്‍സറിംഗ് വിവരങ്ങള്‍ പുറത്ത്
ധനുഷ് നായകനായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘വാത്തി’. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയണ് ലഭിക്കുന്നത് ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍ത്തിയായ വിവരങ്ങളാണ് പുറത്തുവരുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കന്‍ഡും ദൈര്‍ഘ്യവും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമാണ്. ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഷോ നടത്തിയിരുന്നു. ധനുഷ് ഞെട്ടിച്ചുവെന്നും […]
ബി. ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍ മേക്കിങ്ങിനെ പ്രശംസിച്ച് ട്വിറ്ററില്‍ സൗത്ത് ഇന്ത്യന്‍ ജേര്‍ണലിസ്റ്റുകള്‍
മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയര്‍ന്നു എന്നും പ്രേക്ഷകര്‍ […]
മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ പൂനെയില്‍ ആരംഭിച്ചു ; ലൊക്കേഷന്‍ വീഡിയോ
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ക്രിസ്റ്റഫറിനു ശേഷം മമ്മൂട്ടിയുടേതായി രണ്ട് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ജിയോ ബേബിയുടെ കാതല്‍: ദി കോറും നെറ്റ്ഫ്‌ലിക്‌സിന്റെ എംടി ആന്തോളജിയിലെ കടുഗണ്ണാവ: ഒരു യാത്ര എന്ന ലഘുചിത്രവും. ഇപ്പോഴിതാ മൂന്നാമത്തെ സിനിമയുടെ ഷൂട്ടിംഗില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. കണ്ണൂര്‍ സ്‌ക്വാഡ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും മമ്മൂട്ടി തന്നെ തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് കണ്ണൂര്‍ സ്‌ക്വാഡ് എന്ന് […]
പാന്‍ ഇന്ത്യ ലക്ഷ്യമിട്ട് “കാലാപാനി” 4 കെ ഡോള്‍ബി അറ്റ്‌മോസില്‍ എത്തുന്നു ?
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാലാപാനി. സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം 1996ലെ വിഷുക്കാലത്താണ് പുറത്തിറങ്ങിയത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാര്‍ ജയിലില്‍ നടക്കുന്ന കഥയാണ് ഈ ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രിയദര്‍ശന്റെ കഥയില്‍ തിരക്കഥ ഒറുക്കിയത് ടി ദാമോദരനാണ്. മലയാളം തമിഴ് ഭാഷകളിലായി ഇറങ്ങിയ ചിത്രത്തില്‍ രാജ്യത്തെ മുന്‍നിര സിനിമാ പ്രവര്‍ത്തകരാണ് അണിനിരന്നത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ സ്ഫടികം വീണ്ടും പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ പ്രതീക്ഷയില്‍ കവിഞ്ഞ […]
‘രോമാഞ്ചം’ സിനിമയുടെ സംവിധായകൻ ഫഹദ് ചിത്രവുമായി വരുന്നു?ചിത്രം ഓണത്തിന് തിയറ്ററുകളിൽ
ഈ വർഷത്തെ ആദ്യ ഹിറ്റ് ചിത്രമായി രോമാഞ്ചം മാറിക്കഴിഞ്ഞു നീണ്ട ഇടവേളയ്ക്കു ശേഷമാണ് മലയാളത്തില്‍ നിന്ന് ഒരു കോമഡി ഹൊറര്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. നവാഗത സംവിധായകനായ ജിത്തു മാധവന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ജിത്തു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകൻ. കൂടാതെ ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ് ആണെന്നും അനൗദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഈ സിനിമയുമായി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തുകയാണ്. ചിത്രം ഒരു ക്യാമ്പസ് […]