Latest News
തിയേറ്റര്‍ ആവേശത്തിന് പിന്നാലെ ഒടിടിയില്‍ റെക്കോര്‍ഡ് സ്ട്രീമിംഗ് നടത്തി മാളികപ്പുറം
മലയാള സിനിമയില്‍ അപ്രതീക്ഷിത വിജയം നേടി പുതിയ ചരിത്രം കുറിച്ച ചിത്രമാണ് ഉണ്ണിമുകുന്ദന് നായകനായെത്തിയ മാളികപ്പുറം. ഉണ്ണി മുകുന്ദന്റെ കരിയറിലും വലിയ വിജയം നേടിയ ചിത്രം വേള്‍ഡ് വൈഡ് കളക്ഷനില്‍ 100 കോടി ക്ലബ്ബില്‍ എത്തി. നാല്‍പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് 100 കോടി ക്ലബ്ബില്‍ എത്തി നില്‍ക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഒടിടി റിലീസായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംങ് ആരംഭിച്ചത്. ഒടിടി വന്നപ്പോഴും ചിത്രത്തിന് […]
സ്റ്റേജ് ഇളക്കിമറിച്ച് ലാലേട്ടൻ , സുചിത്രയ്ക്കൊപ്പം കിടിലൻ സ്റ്റെപ്പുമായി മോഹൻലാൽ
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടനാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ വില്ലനായെത്തി ഇന്ന് മലയാള ചലച്ചിത്ര ലോകത്തെ താരരാജാവായി. എന്നും സിനിമ ലോകത്തിന് ഓർത്തു വയ്ക്കാൻ കഴിയുന്ന അത്രയും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു കയ്യടി നേടാൻ മോഹൻലാൽ എന്ന അതുല്യ പ്രതിഭയ്ക്ക് സാധിച്ചിട്ടുണ്ട്. അഭിനേതാവിന് പുറമെ താനൊരു മികച്ച നർത്തകൻ കൂടിയാണെന്ന് താരം നേരത്തെ തന്നെ പലതവണ തെളിയിച്ചതാണ്. മോഹൻലാലിന്റെ തനതായ ശൈലിയിൽ ഉള്ള നൃത്തം കാണാൻ ഒരുകൂട്ടം ആരാധകവൃന്ദം എപ്പോഴും ഉണ്ടാകാറുണ്ട്. മോഹൻലാലിന്റെ […]
‘മലൈക്കോട്ടൈ വാലിബനില്‍ കട്ട കലിപ്പില്‍ ‘ചെകുത്താന്‍ ലാസര്‍’; ലുക്ക് വൈറല്‍
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അതുകൊണ്ടുതന്നെ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയിലായിരുന്നു മലയാളി പ്രേക്ഷകര്‍. മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജനുവരി 18 ന് […]
‘ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന്‍ ബറോസ് ടീമിന്റെ ഭാഗമാകുന്നു’ ; പുതിയ അപ്‌ഡേറ്റ് പങ്കുവെച്ച് മോഹന്‍ലാല്‍
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് ബറോസ്. ചിത്രത്തിന്റതായി പുറത്തുവരുന്ന അപ്ഡേറ്റുകളെല്ലാം തന്നെ പ്രേക്ഷകര്‍ വളരെ പെട്ടന്ന്തന്നെ ഏറ്റെടുക്കാറുണ്ട്. ജൂലൈ 29ന് ചിത്രം പാക്കപ്പ് പറഞ്ഞത്. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ബറോസിന്റെ എഡിറ്റിംഗും കഴിഞ്ഞു. ഇനി സ്‌പെഷല്‍ എഫക്റ്റ്‌സ് ചെയ്യാനുണ്ട്. ഒരു തായ്‌ലന്‍ഡ് കമ്പനിയാണ് അത് ചെയ്യുന്നത്. ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യാനുള്ള പ്ലാനിലാണ് എന്നും മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഏറ്റവും പുതിയ […]
പ്രണവ് മോഹന്‍ലാലിന്റെ പുതിയ സിനിമയില്‍ ടൊവിനോയും നസ്രിയയും ?
മലയാള സിനിമയില്‍ സിനിമകളില്‍ സജീവമല്ലാതിരുന്നിട്ടും ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹന്‍ലാല്‍. വിവരലിലെണ്ണാവുന്ന സിനിമകള്‍മാത്രമാണ് പ്രണവ് ചെയ്തിരിക്കുന്നത്. അതില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ഒറ്റ ഹിറ്റ് മാത്രമാണ് പ്രണവിനുള്ളത്. സിനിമ ലോകവുമായി അടുത്ത ബന്ധമോ സൗഹൃദമോ താരത്തിന് ഇല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും പ്രണവ് മോഹന്‍ലാലിന് ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. സിനിമകള്‍ക്കപ്പുറം പ്രണവിന്റെ വ്യക്തി ജീവിതത്തിലെ സ്വഭാവങ്ങളും ആരാധകരെ ആകര്‍ഷിക്കാറുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ എന്ന സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ ആണെങ്കിലും പ്രണവിന് അതിന്റെ […]
‘തോക്കിന്റെ മുമ്പില്‍ എന്ത് ത്രിമൂര്‍ത്തി, കാഞ്ചി വലിച്ചാല്‍ ഉണ്ട കേറും’; ‘ക്രിസ്റ്റഫര്‍’ സക്‌സസ് ടീസര്‍ പുറത്തുവിട്ടു
മമ്മൂട്ടി നായകനായി ഏറ്റവുമൊടുവില്‍ എത്തിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ബി ഉണ്ണികൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് എല്‍എല്‍പി ആണ് ചിത്രം നിര്‍മിക്കുന്നത്. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു […]
മോഹൻലാലിന്റെ വമ്പൻ ചിത്രങ്ങളുമായി 2023, മലൈക്കോട്ടൈ വാലിബൻ, റാം, ജയിലർ അണിയറയിൽ
മോഹൻലാൽ എന്ന നടന്റെ അഭിനയ മികവിനു മുന്നിൽ എന്നും മലയാളക്കര ശിരസ് കുനിച്ചിട്ടേ ഉള്ളു. പതിറ്റാണ്ടുകൾ നീണ്ട നടന വിസ്മയങ്ങളിൽ മോഹന്‍ലാല്‍ അതിശയിപ്പിച്ച നിരവധി കഥാപാത്രങ്ങളുണ്ട്. സേതുമാധവന്‍, ആടുതോമ, മംഗലശ്ശേരി നീലകണ്‌ഠന്‍, ജഗന്നാഥന്‍ തുടങ്ങി ഓരോ കഥാപാത്രങ്ങളും മലയാളിയുടെ മിനി മായാറുണ്ട്. ഏതൊരു കഥാപാത്രവും അനായാസമായി അവതരിപ്പിക്കുന്ന മോഹന്‍ലാൽ എന്ന നടനിൽ നിന്ന് മലയാളികൾക്ക് കഴിഞ്ഞ വർഷം ലഭിച്ചത് നെയ്യാറ്റിന്‍കര ഗോപന്‍, ലക്കി സിംഗ് തുടങ്ങിയ കഥാപാത്രങ്ങളാണ്. 2022 ൽ മമ്മൂട്ടിയും പൃഥ്വിരാജും ടൊവിനോയും ആസിഫ് അലിയുമെല്ലാം […]
‘മോഹന്‍ലാലിന് പകരക്കാരനാവാൻ പൃഥ്വിരാജിന് ഒരിക്കലും കഴിയില്ല ‘ : ഭദ്രന്‍
മലയാള സിനിമയുടെ സുവർണ്ണ കാലത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഭരതൻ. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും ഭരതൻ പറഞ്ഞ വാക്കുകൾ ആണ് ചർച്ചയാകുന്നത്. പൃഥ്വിരാജ് എന്ന നടൻ ഒരിക്കലും മോഹന്‍ലാൽ എന്ന അതുല്യ നടന് പകരക്കാരനാവില്ലെന്ന് സംവിധായകന്‍ ഭരതന്‍ തുറന്നു പറയുകയാണ്. അതേ സമയം പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ വെള്ളിത്തിര എന്ന സിനിമ താന്‍ സംവിധാനം ചെയ്തപ്പോള്‍ മോഹന്‍ലാലിനെയൊക്കെ പോലെ ഉയർന്നു വരാന്‍ സാധ്യതയുള്ള ഒരു നടനാണ് പൃഥ്വിരാജ് എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും […]
നാദിർഷയുടെ പുതിയ ചിത്രത്തിൽ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും
ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്ത മലയാളത്തിലെ പ്രമുഖ ചിത്രങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളാണ് അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ റിത്വിക് റോഷൻ. ഇപ്പോഴിതാ ഈ പ്രമുഖ ചിത്രങ്ങളുടെ വിജയ ശില്പികളായ നാദിർഷ, ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ വീണ്ടും ഒന്നിക്കുകയാണ് . ബിബിൻ ജോർജ്ജിന്റെയും വിഷ്ണു ഉണ്ണികൃഷ്ണന്റെയും തിരക്കഥയിൽ സംവിധായകനായി നാദിർഷ എത്തുമ്പോൾ ഒരു ഹിറ്റ് ചിത്രം പിറക്കാൻ പോകുന്നു എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ എൻഎം ബാദുഷയാണ് […]
മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ നടക്കാതെ പോയ സിനിമയെക്കുറിച്ച് മണിയൻപിള്ള രാജു
ഒരു സിനിമ ആരംഭിക്കുന്നതിനു മുൻപ് സിനിമയുമായി ബന്ധപ്പെട്ട അണിയറ പ്രവർത്തകർ നടത്തുന്ന ചില ചർച്ചകൾ ഉണ്ട് ചർച്ചകൾ വിജയത്തിൽ എത്തുമ്പോഴാണ് നല്ല ഒരു സിനിമ ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്.എന്നാൽ നടക്കാത്ത പോയ പല പ്രോജക്ടുകളെക്കുറിച്ചും താരങ്ങളും അണിയർ പ്രവർത്തകരും പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ താൻ നിർമ്മാതാവാകേണ്ടിവന്ന ഒരു സിനിമ നടക്കാതെ പോയതിനെ കുറിച്ച് സംസാരിക്കുകയാണ് മണിയൻപിള്ള രാജു. മഹേഷ് മാരുതിയും എന്ന താരത്തിന്റെ പുതിയ സിനിമയുടെ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. അൻവർ റഷീദിന്റെ സംവിധാനത്തിൽ […]