Latest News
കുഞ്ചാക്കോ ബോബന്‍ വില്ലനോ.. നായകനോ ? ; ‘പകലും പാതിരാവും’ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പകലും പാതിരാവും’. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 3ന് ചിത്രം വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യും. തിങ്കളാഴ്ച്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ കെ.യു. മോഹന്‍, ദിവ്യദര്‍ശന്‍, സീത, അമല്‍ നാസര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. അതോടൊപ്പം നിര്‍മ്മാതാവ് കൂടിയായ ഗോകുലം […]
‘തമിഴിന്റെ മാണിക്യക്കല്ല് – ‘വാത്തി’ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം’ ; പ്രേക്ഷകന്റെ കുറിപ്പ്
റൊമാന്റിക് ഹീറോ ആയും ആക്ഷന്‍ ഹീറോ ആയുമെല്ലാം സിനിമാലോകത്ത് തിളങ്ങിയിട്ടുള്ള തെന്നിന്ത്യയുടെ പ്രിയ താരം ധനുഷ് അഭിനയത്തിന് പുറമെ ഗായകനായും ഗാനരചയിതാവായുമെല്ലാം തിളങ്ങിയിട്ടുണ്ട്. ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വാത്തി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അധ്യാപകനായാണ് ധനുഷ് ചിത്രത്തില്‍ വേഷമിടുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ചിത്രമാണ്. മലയാളികളുടെ പ്രിയങ്കരിയായ നടി സംയുക്തയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ധനുഷ് എഴുതിയ ഒരു ഗാനം ചിത്രത്തിലേതായി വന്‍ […]
‘പാടി അഭിനയിക്കാന്‍ മോഹന്‍ലാലിന് പകരം വെക്കാന്‍ സൗത്ത് ഇന്ത്യയില്‍ മറ്റൊരാള്‍ ഇല്ല’; കുറിപ്പ് ശ്രദ്ധ നേടുന്നു
നാല് പതിറ്റാണ്ടോളം നീളുന്ന അഭിനയ ജീവിതത്തില്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ നിരവധിയേറെ കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ എന്ന മഹാനടന്‍ സമ്മാനിച്ചിരിക്കുന്നത്. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാകാന്‍ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു. മലയാള സിനിമാ ബോക്സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്ന വിശേഷണം മോഹന്‍ലാലിന് സ്വന്തമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്സ്ഓഫീസ് റെക്കോര്‍ഡുകളും അദ്ദേഹത്തിന്റെ പേരിലാണ്. […]
തിയറ്ററുകളിൽ വമ്പൻ കളക്ഷനുമായി ‘രോമാഞ്ചം’, ഇതുവരെ തിയേറ്ററിൽ നിന്ന് നേടിയത്
വലിയ ഹൈപ്പുകളൊന്നും ഇല്ലാതെ തിയേറ്ററിൽ റിലീസ് ചെയ്ത് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരിക്ക ചിത്രമാണ് രോമാഞ്ചം. നവാഗത സംവിധായകനായ ജിത്തു മാധവന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഒരിടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ ചിരിയുടെ പൊടി പൂരം ഒരുക്കി പ്രദർശനം തുടരുന്ന രോമാഞ്ചം ബോക്സ് ഓഫീസിലും ചലനം ഉണ്ടാക്കി എന്ന വാർത്തയാണ് പുറത്ത് വരുന്നത് . ഇപ്പോഴിതാ സിനിമയുടെ പതിനെട്ട് ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം മാത്രം ചിത്രത്തിന് […]
“അവിശ്വാസികളുടെ സര്‍വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കും”: സുരേഷ് ഗോപി
അവിശ്വാസികളായ ആളുകളോട് തനിക്ക് യാതൊരു സ്‌നേഹവുമില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. അവിശ്വാസികളുടെ സര്‍വ്വനാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ പോയിരു താന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നും നടന്‍ സുരേഷ് ഗോപി പറഞ്ഞു . ഭക്തിയേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കുന്ന ആളുകളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. ആലുവയില്‍ ശിവരാത്രി അഘോഷത്തിനിടയില്‍ നടത്തിയ പ്രസംഗത്തിലാണ് താരത്തിന്റെ പരാമര്‍ശം. കുട്ടികള്‍ക്കിടയില്‍ സ്‌നേഹവും അച്ചടക്കവും വളര്‍ത്തിയെടുക്കാൻ വിശ്വാസം നല്ലൊരു ആയുധമാണ്. തന്റെ മതത്തെ സ്‌നേഹിക്കുന്നത് പോലെ നമുക്ക് ചുറ്റുമുള്ള മറ്റ് വിശ്വാസങ്ങളെയും […]
‘അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നവരില്‍ ഇഷ്ടമുള്ള ഒരു നടനാണ് ധനുഷ്’; ആരാധകന്റെ കുറിപ്പ്
നായക സങ്കല്‍പ്പങ്ങളെല്ലാം കാറ്റില്‍ പറത്തിയ ധനുഷ് ഇന്ന് മുന്‍നിര നായക നടനാണ്. മുപ്പത്തൊമ്പത് കാരനായ നടന് ഏത് പ്രായത്തിലുള്ള റോളും അനായാസം വഴങ്ങുമെന്നതാണ് മറ്റൊരു പ്രത്യേകത. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി വരെ ധനുഷ് തന്റെ മുപ്പതുകളില്‍ അഭിനയിച്ചിട്ടുണ്ട്. വാത്തിയാണ് നടന്റെ ഏറ്റവും പുതിയ സിനിമ. വാത്തിയിലെ താരത്തിന്റെ അഭിനയത്തെ അഭിനന്ദിച്ച് നിരവധിപേരായിരുന്നു രംഗത്തെത്തിയത്. മികച്ച സ്വീകരണമാണ് ചിത്രത്തിന് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. കോളിവുഡിലെ ഈ വര്‍ഷത്തെ ഹിറ്റുകളുടെ നിരയില്‍ ചിത്രം ഇടംപിടിക്കുമെന്നാണ് റിലീസ് ചെയ്ത ശേഷമുള്ള ദിനങ്ങളിലെ ജനങ്ങളുടെ […]
‘പറയാന്‍ ആഗ്രഹിച്ച സന്ദേശം കൃത്യമായി കമ്മ്യൂണിക്കേറ്റ് ആയി എന്നതാണ് വാത്തിയുടെ വിജയം’ ; വൈറല്‍ കുറിപ്പ്
ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രമാണ് വാത്തി. ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായങ്ങളുമായാണ് മുന്നേറുന്നത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ മലയാളി നടി സംയുക്തയാണ് നായിക. എല്ലായിടത്തു നിന്നും പോസിറ്റീവ് പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ‘തിരുച്ചിത്രമ്പലം’ എന്ന ചിത്രത്തിലൂടെ വന്‍ വിജയം കൈവരിച്ച ധനുഷ് ഇത്തവണ ‘വാത്തി’യായി എത്തി അടുത്ത വിജയകുതിപ്പിലേക്ക് യാത്രയാകുന്നു എന്നാണ് ആരാധകരുടെ പക്ഷം. അതുപോലെ, കുടുംബസമേതം കാണേണ്ടേ ചിത്രമാണ് ‘വാത്തി’ എന്നാണ് പ്രേക്ഷകര്‍ […]
‘വാത്തി’ കണ്ടു കൊണ്ടിരിക്കെ എനിക്ക് എന്റെ പഠന കാലഘട്ടം ഓര്‍മ്മ വന്നു’; കിടിലന്‍ സിനിമ ! ധനുഷിന്റെ വാത്തിയെ കുറിച്ച് ആരാധകന്റെ കുറിപ്പ്
ധനുഷിനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രമാണ് വാത്തി. ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മലയാളിതാരം സംയുക്ത മേനോനാണ് ധനുഷിന്റെ നായികയായി എത്തുന്നത്. ധനുഷിനെ കൂടാതെ, സമുദ്രക്കനി, നരേന്‍, ഇളവരസ്, തെലുങ്ക് താരം സായ്കുമാര്‍, മലയാളി താരങ്ങളായ പ്രവീണ, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബാലമുരുകന്‍ എന്ന അധ്യാപകന്റെ ജീവിതകഥയാണ് ‘വാത്തി’ എന്ന ചിത്രം പറയുന്നത്. ഒരു കുഗ്രാമത്തിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം […]
‘ദൃശ്യം കാണുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടനെ മറന്ന് കഥാപാത്രത്തെ മാത്രമാണ് നമ്മള്‍ കാണുന്നത്’; സെല്‍വരാഘവന്‍
പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍, പ്രേക്ഷകര്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനവിസ്മയമാണ് നടന്‍ മോഹന്‍ലാല്‍. മലയാളികളുടെ സ്വകാര്യ അഹങ്കാരമാറിയ നടന് മലയാളത്തിലും മറ്റ് ഭാഷയിലും ആരാധകര്‍ ഏറെയാണ്. മോഹന്‍ലാലിന്റെ അഭിനയത്തെ പ്രശംസിച്ച് കൊണ്ട് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകരും അഭിനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഈ അവസരത്തില്‍ സംവിധായകന്‍ സെല്‍വരാഘവന്‍ മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ നാച്ചുറല്‍ ആക്ടിങ്ങിനെ പറ്റിയും പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദൃശ്യം സിനിമയില്‍ മോഹന്‍ലാലിനെ കാണാനാവില്ലെന്നും അദ്ദേഹം നാച്ചുറല്‍ ആക്ടറാണെന്നും സെല്‍വരാഘവന്‍ […]
”മമ്മൂട്ടി’ആ പേരിന് ആരും തോല്‍പ്പിക്കാന്‍ കഴിയാത്ത ‘അഭിനയ കുലപതി’എന്ന് കൂടി അര്‍ത്ഥമുണ്ട്’; കുറിപ്പ് ശ്രദ്ധ നേടുന്നു
കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ സുകൃതമാണ് മമ്മൂട്ടി. ലോക സിനിമയ്ക്ക് മുന്നില്‍ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാന്‍ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്‍ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാള്‍ ആകുമ്പോഴും കേരളം ചോദിക്കുന്നത്. നിത്യഹരിതമായൊരു അഭിനയകാലമായി മമ്മൂട്ടി തുടരുന്നു. ഓരോ മലയാളിയുടേയും […]