24 Nov, 2025
1 min read

യുവ ജനങ്ങളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ച് “വാത്തി”

ധനുഷിനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത തമിഴ് ചിത്രം വാത്തി 17നാണ് തിയേറ്ററില്‍ റിലീസിനെത്തിയത്. തിരുച്ചിറ്റമ്പലം, നാനേ വരുവേന്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത ധനുഷ് ഈ വര്‍ഷം ‘വാത്തി’യുമായെത്തി തിയേറ്ററുകള്‍ അടക്കി ഭരിക്കുകയാണ്. വിദ്യാഭ്യാസ കച്ചവടമെന്ന വിപത്തിനെതിരെ പോരാടുന്നൊരു അധ്യാപകനും കുട്ടികളും തമ്മിലുള്ള അഭേദ്യമായ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഏറെ സാമൂഹിക പ്രസക്തമായൊരു വിഷയത്തെ അവതരിപ്പിച്ച് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. യുവാക്കളേയും കുടുംബപ്രേക്ഷകരേയും ഒരുപോലെ […]

1 min read

ഷാരൂഖിന്റെ പഠാന്‍ 1000കോടിയിലേക്ക് ; ആഗോള ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്ത്

ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍പ്പിക്കുന്ന പ്രതീക്ഷ ഇത്തവണയും തുടര്‍ന്നു. ഇന്ത്യന്‍ കളക്ഷനില്‍ ആദ്യമായി 500 കോടി നേടുന്ന സിനിമ എന്ന ഖ്യാതിയാണ് പഠാന്‍ സ്വന്തമാക്കി കഴിഞ്ഞത്. ഈ […]

1 min read

‘ഒരു നിരീശ്വരവാദിയാണ്, മനുഷ്യരെ ബഹുമാനിക്കുന്നു’ ; വിജയ് സേതുപതിയെ കണ്ട് പഠിക്കാൻ സുരേഷ് ഗോപിയോട് കേരളജനത

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം. അവിശ്വാസികളോട് തനിക്ക് സ്‌നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കും എന്നുമായിരുന്നു സുരേഷ് ഗോപി പ്രസംഗത്തിലൂടെ പറഞ്ഞത്. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെക്കുകയും സുരേഷ് ഗോപിയെ ട്രോളി നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ‘എന്റെ ഈശ്വരന്മാരെ സ്‌നേഹിച്ച് ഞാന്‍ ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്‌നേഹിക്കുമെന്ന് പറയുമ്പോള്‍. അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്ന് […]

1 min read

‘നല്ല സിനിമകള്‍ തെരഞ്ഞെടുക്കുന്നില്ലെന്ന് കരുതി മോഹന്‍ലാലിന്റെ കഴിവ് നഷ്ടമായെന്ന് പറയുന്നതില്‍ കാര്യമില്ല’ ; സംവിധായകന്‍ ഭദ്രന്‍

മലയാളത്തില്‍ ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ഭദ്രന്‍. അതിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത സ്ഫടികം. ആടുതോമയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ സ്ഫടികം പുത്തന്‍ സാങ്കേതികതയില്‍ വീണ്ടും തിയേറ്ററിലെത്തി പ്രേക്ഷകരുടെ കൈയ്യടി നേടുകയാണ്. ഈ അവസരത്തില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഭദ്രന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പണ്ടത്തെയും മോഹന്‍ലാലും ഇപ്പോഴത്തെ മോഹന്‍ലാലും തമ്മില്‍ വലിയ വ്യത്യാസം ഇല്ലെന്നും നല്ല സിനിമകള്‍ തെരഞ്ഞെടുക്കുന്നില്ലെന്ന് കരുതി മോഹന്‍ലാലിന്റെ കഴിവ് നഷ്ടമായെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും ഭദ്രന്‍ പറയുന്നു. അതേസമയം, വ്യത്യസ്തമായ പ്രകടനവും […]

1 min read

അമ്പോ മാസ്സ് ലുക്ക്! ‘പണ്ടും ആള് ഒരു പുലി ആയിരുന്നു അല്ലേ…’ ഉണ്ണിമുകുന്ദന്റെ ചിത്രത്തിന് താഴെ കമന്റുമായി ആരാധകര്‍

മലയാള സിനിമയിലെ മികച്ച യുവതാരങ്ങളില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. മല്ലു സിംഗ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരത്തിന്, ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയില്‍ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാന്‍ സാധിച്ചു. നടന്‍ മാത്രമല്ല നല്ലൊരു പാട്ടുകാരനാണെന്നും, സിനിമാ നിര്‍മ്മാതാവുമാണെന്നും ഉണ്ണി ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിലൂടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് സിനിമയെന്ന സ്വപ്നവും ഉണ്ണി സ്വന്തമാക്കി. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഉണ്ണി മുകുന്ദന്‍ പങ്കുവച്ച പുതിയ ഫോട്ടോയാണ് […]

1 min read

പൃഥ്വിരാജിന്റെ ആക്ഷന്‍ ചിത്രം ‘കടുവ’ തമിഴിലേക്ക് ; റിലീസ് തിയതി പ്രഖ്യാപിച്ചു

ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കടുവ’. ചിത്രത്തില്‍ പൃഥ്വിരാജ് ആയിരുന്നു നായകനായെത്തിയത്. വന്‍ പ്രതികരണമാണ് പൃഥ്വിരാജ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്ര കൂടിയായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ വിളയാട്ടം, ഷാജി കൈലാസ് എന്ന മാസ് സംവിധായകന്റെ മെഗാ മാസ് തിരിച്ചുവരവ് എന്നെല്ലാമായിരുന്നു സിനിമകണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ […]

1 min read

“ആടുജീവിതത്തിലെ പൃഥ്വിയുടെ കോലം കണ്ട് കരഞ്ഞുപോയി”: മല്ലിക സുകുമാരൻ

സിനിമ പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് ആണ് ചിത്രത്തിൽ നായകൻ . മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ നോവലുകളിലൊന്നായ, ബെന്യാമിന്‍റെ ആടു ജീവിതമാണ് ബ്ലെസ്സി അതേ പേരില്‍ സിനിമയാക്കി ഒരുക്കുന്നത് . സിനിമയ്ക്ക് വേണ്ടി പൃഥ്വി നടത്തിയ മേക്കോവറുകൾ കണ്ട് ഏവരും ഞെട്ടിയിരുന്നു. ശരീരത്തിലും രൂപത്തിലും ആരെയും വിസ്മയിപ്പിക്കുന്ന മാറ്റമാണ് പൃഥ്വിരാജ് നടത്തിയത്. ചിത്രത്തിലെ മകന്റെ മേക്കോവർ കണ്ട് ഞാൻ ഞെട്ടികരഞ്ഞു എന്ന് തുറന്നു പറയുകയാണ് മല്ലിക സുകുമാരൻ. സിനിമയ്ക്ക് […]

1 min read

‘നൻപകല്‍ നേരത്ത് മയക്കം’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ജനുവരി 19ന് തിയേറ്ററുകളിലെത്തിയ ‘നന്‍പകല്‍ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മാത്രമല്ല, ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് നിറഞ്ഞ കൈയ്യടികളാണ് സിനിമാ പ്രേമികളുടെ ഭാഗത്തു നിന്നും ലഭിച്ചത്. ഇപ്പോഴിതാ, ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമ ഒടിടിയിലേക്ക് എത്തുകയാണ്. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമ നെറ്റ്ഫ്‌ലിക്‌സിലാണ് […]

1 min read

‘മോഹന്‍ലാലിലെ നടന്റെ സൂക്ഷ്മാഭിനയം എന്തെന്ന് പഠിക്കാന്‍ പറ്റിയ ചലച്ചിത്രവിഷ്‌ക്കാരമാണ് രാജശില്പി’ ; കുറിപ്പ് വായിക്കാം

നൃത്തവും സംഘട്ടനവും ഭാവാഭിനയവും ഹാസ്യം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്. അഭിനയ പ്രതിഭ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന മഹാ നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍ പലരും പറയുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഡാന്‍സ്. ശാസ്ത്രീയ നൃത്തഭ്യാസം ശീലമല്ലാതിരുന്നിട്ടും ചടുല താളങ്ങളെ ലാല്‍ പല സിനിമകളിലും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ മോഹന്‍ലാലിന്റെ അനായാസ നൃത്തച്ചുവടുകള്‍ക്ക് ചൂണ്ടിക്കാണിക്കാറുള്ള സിനിമകളാണ് രാജശില്‍പ്പി, കമലദളം എന്നിവ. അക്കൂട്ടത്തില്‍ പാദമുദ്രയിലെ കാവടിയാട്ടവും, വാനപ്രസ്ഥത്തിലെ ഭാവഭിനയവും ഉള്‍പ്പെടുത്താം. ക്ലാസിക്കല്‍ ഡാന്‍സ് അല്ലാത്ത ഡാന്‍സുകളും മോഹന്‍ലാല്‍ അനായാസം […]

1 min read

സ്ത്രീകൾ സ്വന്തം വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശം നേടിയെടുക്കണം :ഷൈൻ ടോം ചാക്കോ

അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്ന ആളുകളുടെ വായടപ്പിക്കുന്ന ഡയലോഗുമായി എത്തിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ശക്തമായ രീതിയിൽ സംസാരിച്ചത്. സമൂഹത്തിൽ ഇന്ന് സ്ത്രീകൾ നേരിടുന്ന വെല്ലു വിളികളെ കുറിച്ചും അതിക്രമങ്ങൾ തടയാനും എന്താണ് ചെയ്യേണ്ടത് എന്ന് അവതാരികയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. സ്ത്രീകൾ തന്നെയാണ് അതിന് വിചാരിക്കേണ്ടത് എന്നും അവൾ എന്തിനാണ് ഒരു പരിചയമില്ലാത്ത ഒരു വീട്ടിലേക്ക് പോയി താമസിക്കുന്നത് എന്നുമാണ് താരം […]