Latest News
തിയേറ്ററില്‍ ആരവം തീര്‍ത്ത് ധനുഷിന്റെ ‘വാത്തി’ ; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
ധനുഷിനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത തമിഴ് ചിത്രം വാത്തി 17നാണ് തിയേറ്ററില്‍ റിലീസിനെത്തിയത്. തിരുച്ചിറ്റമ്പലം, നാനേ വരുവേന്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത ധനുഷ് ഈ വര്‍ഷം ‘വാത്തി’യുമായെത്തി തിയേറ്ററുകള്‍ അടക്കി ഭരിക്കുകയാണ്. ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയമാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. സര്‍ എന്നാണ് ചിത്രത്തിന്റെ തെലുങ്ക് ടൈറ്റില്‍. ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനായിരുന്നു ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ ‘വാത്തി’യുടെ ബോക്‌സ് […]
“പ്രണവിന്റെയും കല്യാണിയുടെയും തീരുമാനത്തിൽ അഭിമാനം തോന്നുന്നു” , പുതിയ സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും പ്രശസ്തരായ സംവിധായകരില്‍ ഒരാളാണ് മലയാളിയായ പ്രിയദര്‍ശന്‍. മലയാളത്തിലും ബോളിവുഡിലും തമിഴിലും എല്ലാം പ്രിയദർശൻ മികച്ച ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. മലയാളികളുടെ അഭിമാനം ബോളിവുഡിൽ എത്തിച്ച താരം സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. വര്‍ഷങ്ങളായി സിനിമാ സംവിധാന രംഗത്ത് സജീവമായിട്ടുള്ള വ്യക്തിയാണ് പ്രിയദര്‍ശന്‍. താര രാജാവ് മോഹന്‍ലാലിനെ നായകനാക്കിയാണ് ഏറ്റവും കൂടുതല്‍ സിനിമകള്‍ അണിയിച്ചൊരുക്കിയിട്ടുള്ളത്. അവയില്‍ ഭൂരിഭാഗവും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു എന്നാല്‍ ഈ കൂട്ടു കെട്ടില്‍ വിജയ ചിത്രങ്ങൾ മാത്രമല്ല പരാജയ സിനിമകളും പിറന്നിരുന്നു. […]
“എന്റെ മുന്‍കാമുകന്റെ മക്കള്‍ പെരിയമ്മ എന്നാണ് വിളിക്കുന്നത്” : ഷക്കീല
മലയാളത്തിലെ മാദക റാണിയായ നടിയായാണ് ഷക്കീല അറിയപ്പെട്ടിരുന്നത്. ഒരു കാലത്ത് മലയാളത്തില്‍ നിന്നും ഇറങ്ങിയ ബിഗ്രേഡ് സിനിമകളിലെ തിളങ്ങുന്ന നായികയായ ഷക്കീലയെ പലരും ചൂഷണം ചെയ്യുകയായിരുന്നു. ഇപ്പോള്‍ ബിഗ്രേഡ് സിനിമകള്‍ ചെയ്യുന്നില്ലെന്ന് മാത്രമല്ല ഷക്കീലയോടുള്ള ആളുകളുടെ സമീപനത്തിലും മാറ്റം വന്ന് തുടങ്ങിയിരിക്കുകയാണ്. അടുത്തിടെയാണ് താരം അവതാരകയായിട്ടും അല്ലാതെയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത് . കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഷക്കീലയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിത തന്റെ ജീവിതത്തിലെ പ്രണയങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് താരം. തനിക്ക് […]
പനി പിടിച്ച് നില്‍ക്കുന്ന പാവം മോഹന്‍ലാലിന്റെ നെറ്റിയില്‍ ഡയലോഗ് എഴുതി ഒട്ടിച്ചു വച്ചു
മറ്റുള്ള ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് എത്തിയ ഒരുപാട് താരങ്ങള്‍ ഉണ്ട്. നായികമാരായും വില്ലന്മാരായുമൊക്കെ വന്ന് കയ്യടി നേടിപ്പോയ ഒരുപാട് താരങ്ങൾ . പലപ്പോഴും തങ്ങൾ പറയുന്ന ഡയലോഗിന്റെ അര്‍ത്ഥം പോലും അറിയാതെയായിരിക്കും ഇത്തരക്കാർ അഭിനയിക്കുക. ഇത് ചിലപ്പോഴൊക്കെ വളരെ രസകരമായ സംഭവങ്ങളിലേക്കും നയിക്കാറുണ്ട്. മോഹന്‍ലാല്‍, ജയറാം, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങിയവര്‍ ഒന്നിച്ചെത്തിയ ചൈന ടൗണ്‍ എന്ന ചിത്രത്തിൽ ഹിന്ദി നടന്‍ പ്രദീപ് റാവത്തായിരുന്നു വില്ലന്‍ ഈ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചു നടന്ന രസകരമായ സംഭവത്തെ കുറിച്ച് […]
‘പച്ചയായ മനുഷ്യരും കഥാ സന്ദര്‍ഭങ്ങളും മാത്രം. ജോഷിയുടെ underrated gem’; മഹായാനം ചിത്രത്തെക്കുറിച്ച് ആരാധകന്റെ കുറിപ്പ്
താരമായും നടനായും ഒരേ സമയം അത്ഭുതപ്പെടുത്താന്‍ കഴിയുന്ന പ്രതിഭയായാണ് മമ്മൂട്ടി. അദ്ദേഹം നായകനായി 1989ല്‍ റിലീസ് ചെയ്ത ചിത്രമാണ് മഹായാനം. എ കെ ലോഹിതദാസിന്റെ തിരക്കഥയില്‍ ജോഷിയാണ് സിനിമ സംവിധാനം ചെയ്തത്. മമ്മൂട്ടിയെ കൂടാതെ സീമ, ജലജ, മുകേഷ്, ഫിലോമിന, ബാലന്‍ കെ നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ എസ് ചിത്ര,എം ജി ശ്രീകുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കെ ശങ്കുണ്ണി എഡിറ്റിങ്ങും ജയാനന്‍ […]
ഡിനോ ഡെന്നിസ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ മറ്റ് നായക നടന്‍മാരും
മലയാളത്തിന്റെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. തന്റെ കരിയറില്‍ ശക്തമായൊരു തിരിച്ചുവരവ് മമ്മൂട്ടി നടത്തിയ വര്‍ഷമായിരുന്നു 2022. നടന്‍ എന്ന നിലയിലും താരം എന്ന നിലയിലും മമ്മൂട്ടി തന്റേതാക്കി മാറ്റിയ വര്‍ഷമാണ് കഴിഞ്ഞു പോയത്. 2023 ന്റെ തുടക്കവും മമ്മൂട്ടി ഗംഭീരമാക്കിയിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കവും, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫറും മികച്ച പ്രതികരണങ്ങളായിരുന്നു നേടിയത്. താരമായും നടനായും ഒരേ സമയം അത്ഭുതപ്പെടുത്താന്‍ കഴിയുന്ന പ്രതിഭയായാണ് മമ്മൂട്ടിയെ പ്രേക്ഷകര്‍ എന്നും കാണാറുള്ളത്. കരിയറില്‍ എക്കാലവും നവാഗത […]
‘പുതുമുഖ സംവിധായകനായ ആദിലിന്റെ മനോഹരമായ ഒരു നല്ല സിനിമ’; ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ സിനിമയെക്കുറിച്ച് കുറിപ്പ്
മലയാളികളുടെ പ്രിയങ്കരിയാണ് ഭാവന. തന്റെ അഭിനയ മികവും നിറഞ്ഞ ചിരിയും കൊണ്ട് ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടി. ആറ് വര്‍ഷമായി മലയാള സിനിമയില്‍ നിന്നും ഭാവന വിട്ടു നില്‍ക്കുക ആയിരുന്നു. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഭാവന തിരികെ എത്തി. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഷറഫുദ്ധീന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. അശോകന്‍, സാദിഖ്, അനാര്‍ക്കലി […]
ആക്ഷനില്‍ വിസ്മയിപ്പിച്ച് ധ്രുവ സര്‍ജ ; 60 മില്യണ്‍ കാഴ്ച്ചക്കാരുമായി മാര്‍ട്ടിന്‍ ടീസര്‍
കെജിഎഫിനു ശേഷം സാന്‍ഡല്‍വുഡില്‍ നിന്നും കേരളക്കരയില്‍ തരംഗകമാകാന്‍ മറ്റൊരു ആക്ഷന്‍ ചിത്രം കൂടി. ആക്ഷന്‍ ഹീറോ എന്നറിയപ്പെടുന്ന അര്‍ജുന്‍ കഥയെഴുതി എ.പി. അര്‍ജുന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മാര്‍ട്ടിന്‍ എന്ന സിനിമയാണ് റിലീസിനൊരുങ്ങുന്നത്. ധ്രുവ സര്‍ജയെ നായകനാക്കി എത്തുന്ന ചിത്രമാണ് മാര്‍ട്ടിന്‍. എ പി അര്‍ജുന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പ്രീമിയര്‍ ബെംഗലൂരുവില്‍ നടന്നിരുന്നു. ചിത്രത്തിന്റെ അണിയറക്കാര്‍ എല്ലാം എത്തിയ ടീസര്‍ പ്രീമിയറിന് ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്നുള്ള മാധ്യമപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചിരുന്നു. […]
പുതിയ തുടക്കത്തിലേക്കെന്ന് പൃഥ്വിരാജ് ; എന്താണ് പുതിയ തുടക്കമെന്ന് ചോദിച്ച് ആരാധകര്‍, ചിത്രം വൈറല്‍
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പത്തൊന്‍പതാം വയസ്സില്‍ കോളേജിലെ വേനല്‍ അവധിക്കാലത്ത് ഓസ്ട്രേലിയയില്‍ നിന്നും തിരുവന്തപുരത്തെ വീട്ടിലെത്തിയ പൃഥ്വിയുടെ ജീവിതം തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു നന്ദനം. അവധികാലത്തിന്റെ ബോറടി മാറ്റാന്‍ അമ്മ മല്ലികാ സുകുമാരന്‍ പറഞ്ഞിട്ടായിരുന്നു രഞ്ജിത്തിനെ കാണാന്‍ പോയതും നന്ദനം എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയില്‍ എത്തുന്നത്. അഭിനയിച്ച് നോക്കിയിട്ട് കോളേജിലേക്ക് തിരിച്ചുപോകുവാനുള്ള പ്ലാനിലായിരുന്നു. എന്നാല്‍ കോളേജിലേക്ക് പോകേണ്ടിവന്നില്ല. പകരം മലയാള സിനിമയിലെ യങ് […]
‘ആ മഹാ നടന്റെ ഓര്‍മ്മക്ക് മുന്നില്‍ ഒരിക്കല്‍ കൂടി ശിരസ്സ് നമിക്കുന്നു’; കുറിപ്പ്
കമല്‍ സംവിധാനം ചെയ്ത് 2003-ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വപ്നക്കൂട്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ , ജയസൂര്യ, മീര ജാസ്മിന്‍, ഭാവന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കന്നത്. ഇഖ്ബാല്‍ കുറ്റിപ്പുറം, കമല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിലെ കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിന്റെ പൂര്‍ണരൂപം കമലയും പദ്മയും ശരിക്കും ഫിലിപ്പോസ് uncle ന്റെ സ്‌നേഹം അര്‍ഹിച്ചിരുന്നോ? മരിച്ചു പോയ തന്റെ കൂട്ടുകാരനായ കുമാരേട്ടന്റെ വീട്ടിലേക്കു ഫിലിപ്പോസ് വരികയാണ്. വീടിനു പുറത്ത് […]