24 Nov, 2025
1 min read

അമ്പും വില്ലുമേന്തി വാലിബന്റെ പടയാളികൾ…..!! ആ താരവും വേറിട്ട ഗെറ്റപ്പില്‍

നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ മോഹന്‍ലാല്‍ ആരാധകര്‍ വിജയാഘോഷത്തിലാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ പ്രകമ്പനം തീര്‍ത്ത് മുന്നേറുകയാണ്. പുതുവര്‍ഷത്തിന് തൊട്ട് മുമ്പ് നേരിലൂടെ വിസ്മയിപ്പിച്ച മോഹന്‍ലാല്‍ 2024ലും കുതിപ്പ് തുടരുമെന്ന ശക്തമായ സൂചന നല്‍കി കഴിഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ റിലീസിന് തയ്യാറെടുത്തു കഴിഞ്ഞു.പുതുവര്‍ഷത്തില്‍ മലയാളി സിനിമാപ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടൈ വാലിബന്‍. ജനുവരി 25 ന് തിയറ്ററുകളിലെത്താനിരിക്കുന്ന […]

1 min read

ശ്രീരാമൻ മാംസാഹാരിയെന്ന് പരാമർശം; ചിത്രത്തിനെതിരെ എഫ്ഐആർ, വിവാദങ്ങളിൽ കുടുങ്ങി നയൻതാരയുടെ അന്നപൂരണി

നയൻതാര പ്രധാനവേഷത്തിലെത്തിയ അന്നപൂരണി എന്ന ചിത്രത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പേരിലാണ് ഡിസംബർ ഒന്നിന് റിലീസ് ചെയ്ത ഈ ചിത്രത്തിനെതിരെ കേസെടുത്തിരിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെ 75മത് ചിത്രമാണെന്ന് പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ശ്രീരാമൻ വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്ന ആളാണെന്ന ചിത്രത്തിലെ ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടികാട്ടി മുംബൈയിലെ എൽടി മാർഗ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ […]

1 min read

സൂപ്പർ ഹിറ്റിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല ; ഈ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ജയറാം എത്തുന്നത് രണ്ട് ഭാവങ്ങളില്‍

അത്രക്ക് പ്രിയപ്പെട്ട ഒരുപിടി സിനിമകൾ സമ്മാനിച്ച പ്രിയ കുടുംബ നായകൻ ആയിരുന്നു ജയറാം. ഒരു നിയോഗം പോലെ പത്മരാജൻ കണ്ടെത്തിയ നായകൻ. മിമിക്രി കാസറ്റ് കണ്ട് തന്റെ അടുത്തേക്ക് വരാൻ പറഞ്ഞുകൊണ്ട് അയച്ച ടെലിഗ്രാമിൽ നിന്ന് തുടങ്ങിയതാണ് 32 വർഷത്തെ ജയറാമിന്റെ സിനിമ ജീവിതം. വിശ്വനാഥന്റെയും ഉത്തമന്റെയും ജീവിതം പറഞ്ഞ ഒരു മനോഹര ചിത്രമായ അപരൻ ജനനം നൽകിയത് ഒരു മനോഹര നായകന് കൂടിയായിരുന്നു. മൂന്നാം പകത്തിലെ പാച്ചുവും ഇന്നലെയിലെ ശരത്തും എല്ലാം കാണിച്ച് തന്നത് ആ […]

1 min read

തിയേറ്ററിൽ കാണാൻ മടിച്ചവർക്ക് ആനിമൽ ഒടിടിയിൽ കാണാം; രൂക്ഷവിമർശനങ്ങൾക്കിടയിലും കുതിച്ചുയരുന്ന കളക്ഷൻ

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ആനിമൽ എന്ന സിനിമ റിലീസ് ചെയ്തയുടൻ തന്നെ വിമർശനങ്ങളും ആരംഭിച്ചിരുന്നു. കടുത്ത സ്ത്രീവിരുദ്ധ തന്നെയാണ് കാരണം. എന്നാൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും തിയേറ്ററിൽ ഗംഭീര കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഈ രൺബീർ കപൂർ ചിത്രം. 900 കോടിക്ക് അടുത്ത് കളക്ഷനാണ് ചിത്രം ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ചുള്ള ചർച്ചകൾ നേരത്തെ ഉയർന്നിരുന്നു. ഒ.ടി.ടി സ്ടീമിംഗിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. […]

1 min read

‘ ചെകുത്താനിൽ വിശ്വാസമുണ്ടോ, ഞാനാണ് ചെകുത്താൻ’; ഞെട്ടിച്ച് ധനുഷിന്‍റെ ‘ക്യാപ്റ്റൻ മില്ലർ’ ട്രെയിലർ

തമിഴിലെ ശ്രദ്ധേയ താരം ധനുഷിന്‍റെ ഈ വർഷത്തെ ബിഗ് ബജറ്റ് ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ ട്രെയിലർ പുറത്തിറങ്ങി. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം 30 ലക്ഷത്തോളം കാഴ്ചക്കാരുമായി ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടമാണ് ചിത്രമെന്ന സൂചന നൽകുന്നതാണ് ട്രെയിലർ. ജനുവരി 12ന് പൊങ്കൽ റിലീസായി ചിത്രം തിയറ്ററുകളിലെത്താനൊരുങ്ങുകയാണ്. അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറിൽ ടി.ജി. നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് സെന്തിൽ ത്യാഗരാജനും […]

1 min read

മമ്മൂട്ടിയുടെ ​ഗാന​ഗന്ധർവന് ശേഷം പുതിയ സിനിമയുമായി രമേഷ് പിഷാരടി; നായകൻ സൗബിൻ ഷാഹിർ

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു സിനിമയുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് വരികയാണ് നടനും മിമിക്രി കലാകാരനുമായ രമേഷ് പിഷാരടി. 2018ലായിരുന്നു പിഷാരടി ആദ്യമായി സംവിധാന രം​ഗത്തേക്ക് കടന്നു വന്നത്. ജയറാം ആയിരുന്നു ആദ്യ ചിത്രത്തിലെ നായകൻ. ഇപ്പോഴിതാ അടുത്ത സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നെന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് പിഷാരടി. സോഷ്യൽ മീഡിയ വഴിയാണ് രമേശ് പിഷാരടി ഇക്കാര്യം അറിയിച്ചത്. സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. സന്തോഷ്‌ ഏച്ചിക്കാനം രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് ബാദുഷയുടെ നേതൃതൃത്വത്തിലുള്ള […]

1 min read

ടൊവിനോ ഡബിൾ റോളിലാണെന്ന് സൂചന: ആകാംക്ഷ നിറച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒഫീഷ്യൽ പോസ്റ്റർപുറത്ത്

ടൊവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോ​ഗി​ക പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ. എസ്ഐ ആനന്ദ് നാരായണനായി ടൊവിനോ അഭിനയിക്കുന്ന ചിത്രം ഒട്ടേറെ ദുരൂഹമായ കഥാവഴികളിലൂടെ കടന്ന് പോകുന്നു. സിനിമയുടെ ഔദ്യോ​ഗിക പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. പോലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ ലുക്കാണ് പോസ്റ്ററിലുള്ളത്. പോലീസ് തൊപ്പി വെച്ചും അല്ലാതേയും രണ്ട് രീതിയിൽ താരത്തെ പോസ്റ്ററിൽ കാണിച്ചിട്ടുണ്ട്. ഡബിൾ […]

1 min read

എമ്പുരാനിൽ ദുൽഖർ സൽമാൻ ഉണ്ടാവുമോ? മറുപടി നൽകി പൃഥ്വിരാജും

മലയാളത്തിലെ ആദ്യ 200 കോടി സിനിമയായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രമാണ് എമ്പുരാൻ. ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും കൂടി ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണിത്. കഴിഞ്ഞ ഓക്ടോബർ അവസാനമായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മുരളി ​ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചത്. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ […]

1 min read

കേരളത്തില്‍ നിന്ന് മാത്രം മോഹൻലാൽ ചിത്രം നേടിയത് കോടികൾ ….!!കളക്ഷന്റെ തുക കേട്ട് കണ്ണ് തള്ളി മറ്റ് താരങ്ങള്‍

മോഹൻലാല്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് നേര്. മോഹൻലാല്‍ നായകനായി എത്തിയ പുതിയ ചിത്രം പ്രതീക്ഷിച്ചതിനുമപ്പുറമുളള വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 70 കോടി രൂപ എന്ന റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ നേര് ആകെ എത്ര കളക്ഷൻ നേടി എന്നതിന്റെ കണക്കുകളും ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം 40 കോടി രൂപയിലധികം നേര് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മോഹൻലാലിന്റെ നേര് വെറും ഒമ്പത് ദിവസങ്ങള്‍ കൊണ്ടായിരുന്നു […]

1 min read

മലയാളസിനിമയുടെ നാലാമൻ തിരിച്ചു വരാൻ പോകുന്നു.! സര്‍പ്രൈസുമായി ‘ഓസ്‍ലര്‍’ ട്രെയ്‍ലര്‍

സമീപകാലത്ത് മലയാളത്തില്‍ ജയറാമിന് ലഭിച്ച ഏറ്റവും ശ്രദ്ധേയ ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഓസ്‍ലര്‍. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രം ജനുവരി 11 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ജയറാമിന്‍റെ തിരിച്ചുവരവ് ചിത്രമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഓസ്‍ലറില്‍ പ്രേക്ഷകര്‍ക്ക് കൗതുകം കൂട്ടുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. മമ്മൂട്ടിയുടെ സാന്നിധ്യമാണ് അത്. മമ്മൂട്ടി അതിഥിതാരമാണെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും എത്തിയിരുന്നില്ല. എന്നാല്‍ ട്രെയ്‍ലറിലൂടെ അക്കാര്യം ഉറപ്പിക്കുകയാണ് അണിയറക്കാര്‍. ത്രില്ലറുകള്‍ ഒരുക്കുന്നതിലുള്ള തന്‍റെ പ്രാവീണ്യം […]