Latest News
”ഒരതിഥി എത്തുന്ന മഹത്തായ ദിവസം, എന്റെ മനയ്ക്കലേക്ക് സ്വാഗതം”; ടീസർ പോലും ശ്വാസം അടക്കിപ്പിടിച്ച് കാണണം, ഇതെന്താണ് മമ്മൂക്കായെന്ന് ആരാധർ
അടുത്ത കാലത്ത് മമ്മൂട്ടിയുടെതായി ഇറങ്ങിയ ചിത്രങ്ങൾ എല്ലാം പ്രേക്ഷക നിരൂപണ പ്രശംസ നേടുകയാണ്. മാത്രമല്ല, ഈ ചിത്രങ്ങൾ ബോക്സ്ഓഫിസിലും വിജയിക്കുക എന്ന് പറഞ്ഞാൽ ചില്ലറക്കാര്യമല്ലല്ലോ. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ അത്രയ്ക്കും സൂക്ഷ്മതയാണ് മമ്മൂട്ടിക്ക്. വൈവിധ്യമുള്ളതും ഗംഭീരവുമായ ഒരുപിടി ചിത്രങ്ങളാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി അദ്ദേഹത്തിൻറേതായി വെള്ളിത്തിരയിലെത്തിയത്. തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് മമ്മൂട്ടിയുടെ ഈ വർഷത്തെ ആദ്യ റിലീസ് ആയി എത്തുക. ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ രാഹുൽ സദാശിവൻ ഒരുക്കുന്ന ഭ്രമയുഗം ആണ് അത്. […]
അന്യായം! ഇത് ചെകുത്താന്‍റെ കൊലച്ചിരി; ബ്ലാക്ക് ആൻഡ് വൈറ്റിൽ ആളിപ്പടർന്ന് ‘ഭ്രമയുഗം’ ടീസര്‍
കുറച്ചുനാളുകളായി ഏറെ വേറിട്ട രീതിയിലുള്ള സിനിമകളെ തിരഞ്ഞുപിടിച്ച് ചെയ്യുന്ന നടൻ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായി തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ‘ഭ്രമയുഗ’ത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ടീസർ പുറത്തിറങ്ങി. പ്രേക്ഷകര്‍ക്ക് ഒരു പിടിയും തരാത്ത ടീസർ നിഗൂഢവും ദുരൂഹവുമായ ദൃശ്യങ്ങളുമായാണ് എത്തിയിരിക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മമ്മൂട്ടിയെ കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നീ താരങ്ങളും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വേറിട്ട […]
വാലിബൻ റിലീസിന് ഒരുങ്ങുമ്പോൾ …. അതിശക്തനെ കണ്ടെത്താൻ ‘സ്ട്രോങ്ങ് മാൻ ചാലഞ്ച്’
ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് അതിനൊരു ഓളം ഉണ്ടാകുകയാണെങ്കിൽ, ഒറ്റക്കാരണമേ ഉണ്ടാകൂ. താരങ്ങൾ. പ്രത്യേകിച്ച് സൂപ്പർ താരങ്ങൾ. അത്തരത്തിൽ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്നൊരു സിനിമയുണ്ട് മലയാളത്തിൽ. മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം തിയറ്ററുകളിൽ എത്താൻ ഇനി ഏതാനും ദിനങ്ങൾ കൂടി മാത്രമാണ് ബാക്കി. അതുകൊണ്ട് തന്നെ വാലിബനുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകളെല്ലാം ആരാധകർ ഒന്നടങ്കം ഏറ്റെടുക്കുകയാണ്. ജനുവരി 25നാണ് മോഹൻലാൽ ചിത്രത്തിന്റെ റിലീസ്. ചിത്രത്തിൽ മോഹൻലാൽ അതിശക്തനായ ഒരു […]
“രണ്ടാം പകുതിയിൽ മമ്മൂട്ടി വരുന്നത്തോട് കൂടി പടത്തിന്റെ ഗ്രാഫ് തന്നെ ഉയർന്നു”
രൂപത്തിലും ഭാവത്തിലും മാറിയ ജയറാം. അതിഥി വേഷത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന മമ്മൂട്ടി. സംവിധായകനായി മിഥുൻ മാനുവേല്‍ തോമസ്. ഓസ്‍ലറിന്റെ ഹൈപ്പിന് ധാരാളമായിരുന്നു ഇതൊക്കെ. ആ പ്രതീക്ഷകള്‍ നിറവേറ്റുന്ന ചിത്രം തന്നെയാകുന്നു ജയറാം നായകനായി മെഡിക്കല്‍ ത്രില്ലറായി എത്തിയ ഓസ്‍ലര്‍. ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാസ്വാദകർ കാത്തിരുന്നത്. ആ കാത്തിരിപ്പ് വെറുതെ ആയില്ലെന്നാണ് ആദ്യ ഷോ കഴിഞ്ഞുള്ള പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ജയറാമിന്‍റെ മലയാളത്തിലേക്കുള്ള നല്ലൊരു തിരിച്ചുവരവാണ് ഓസ്‍ലർ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഫുള്‍ എന്‍ഗേജിംഗ് ആയിട്ടുള്ള […]
ആകാംക്ഷകൾക്ക് താൽക്കാലിക വിരാമം; ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും ഒഫീഷ്യൽ ടീസർ നാളെ എത്തും
ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ നാളെ റിലീസ് ചെയ്യും. പടം പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകർ ചിത്രത്തിന്റെ ഓരോ വിശേഷങ്ങൾക്ക് വേണ്ടിയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിനിടെയാണ് ടീസർ ഇറങ്ങാൻ പോകുന്നത്. നാളെ വൈകീട്ട് ആറ് മണിക്ക് ആയിരിക്കും അണിയറപ്രവർത്തകർ ടീസർ പുറത്ത് വിടുന്നത്. ഫെബ്രുവരി ഒൻപതിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററിലെ സൂചന വെച്ച് ടൊവിനോ ഡബിൾ റോളിൽ എത്തുന്നുവോ എന്നും ഊഹങ്ങളുണ്ട്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ […]
വാളേന്തിയ വാലിബൻ; ഊഹാപോഹങ്ങൾ കാറ്റിൽപ്പറത്തി എൽജെപിയും മോഹൻലാലും
മലയാള സിനിമലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘മലൈക്കോട്ടൈ വാലിബൻ’. ഇവരുടെ കോമ്പോ എങ്ങനെയാണ് വർക്ക് ആകുന്നത് എന്നറിയാനുള്ള ആകാംക്ഷയാണ് അതിന് പിന്നിൽ. നൻപകൽ നേരത്ത് മയക്കം എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷമെത്തുന്ന ലിജോ ചിത്രമെന്ന പ്രത്യേകതയും വാലിബനുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പോർ മുഖത്തുനിന്നുള്ളതാണ് പോസ്റ്റർ. കയ്യിൽ വാളേന്തി നിൽക്കുന്ന മലൈക്കോട്ടൈ വാലിബനെ പോസ്റ്ററിൽ കാണാം. ഒപ്പം മണികണ്ഠൻ ആചാരിയും […]
ആ മമ്മൂട്ടി ചിത്രത്തേയും പിന്നിലാക്കി മോഹൻലാലിന്റെ നേര് …..!!
മലയാള സിനിമയിൽ അടുത്തകാലത്ത് റിലീസ് ചെയ്ത് ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമാണ് ‘നേര്’. പറഞ്ഞ പ്രമേയം കൊണ്ടും സമീപകാലത്തെ പരാജയങ്ങളിൽ നിന്നുള്ള മോഹൻലാലിന്റെ വൻ തിരിച്ചുവരവ് കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രം. പബ്ലിക് പ്രോസിക്യൂട്ടർ വിജയ മോഹനായി മോഹൻലാൽ കസറിയപ്പോൾ സാറയായെത്തിയ അനശ്വര രാജനും കയ്യടി നേടി. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയ നേര് വിജയകരമായി പ്രദർശനം തുടരുകയാണ്. കഴിഞ്ഞ ദിവസം പുറത്തെത്തിയ കണക്കുകള്‍ അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 80 […]
വർഷങ്ങൾ നീണ്ട പ്രയത്നം ….!!! ഇതാണ് നജീബ് : ആടുജീവിതം ഫസ്റ്റ് ലുക്ക് പോസ്റ്റർ
സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ വമ്പന്‍ സിനിമയായി എത്തുന്ന ഈ സിനിമ സംവിധായകന്‍ ബ്ലെസിയുടെയും സ്വപ്‌ന ചിത്രമാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി തുടരുന്ന സിനിമയുടെ ചിത്രീകരണം ഇടയ്ക്ക് കോവിഡിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ട ഷെഡ്യൂളുകള്‍ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല. ചിത്രീകരണത്തിനായി 160-ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. വില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത ഒരു ജനപ്രിയ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം […]
” സിനിമയുടെ ആരംഭം മുതൽ അവസാനം വരെ അവർ കാത്തിരിക്കണം” ; ‘ഓസ്‌ലറി’ലെ മമ്മൂട്ടിയെ കുറിച്ച് ജയറാം
ഒരിടവേളയ്ക്ക് ശേഷമുള്ള ജയറാമിന്റെ ശക്തമായ തിരിച്ചുവരവായിരിക്കും എബ്രഹാം ഓസ്ലര്‍ എന്നാണ് സിനിമാ ലോകവും ആരാധകരും പ്രതീക്ഷിക്കുന്നത്. തുടര്‍ പരാജയങ്ങളെ തുടര്‍ന്നാണ് ജയറാം മലയാളത്തില്‍ നിന്നും ഇടവേളയെടുക്കുന്നത്. എന്നാല്‍ ഈ സമയം തമിഴിലും തെലുങ്കിലും ഹിറ്റ് സിനിമകളുടെ ഭാഗമാവുകയും ചെയ്തു. പൊന്നിയിന്‍ സെല്‍വന്‍ അടക്കമുള്ള സിനിമകളിലെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. കുറ്റവാളികൾക്ക് പിന്നാലെ പായുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനായി, ഏറെ വൈകാരികത നിറഞ്ഞ വേഷവുമായാണ് എബ്രഹാം ഓസ്‌ലർ എത്തുന്നത്. ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും […]
പണം വാരിക്കുട്ടി “നേര് ” കുതിക്കുന്നു ….!! ‘വിജയമോഹനും’ കൂട്ടരും ഒടിടിയിലേക്ക് ….
ഒരു സിനിമയുടെ വിജയം എന്നത് അതിന്റെ ബോക്സ് ഓഫീസ് കണക്കുകളും ഉൾപ്പെടുന്നതാണ്. ഇവയുടെ അടിസ്ഥാനത്തിലാണ് ഹിറ്റ്, സൂപ്പർ ഹിറ്റ്, മെഗാ ഹിറ്റ്, ബമ്പർ ഹിറ്റ് തുടങ്ങിയ ലേബലുകൾ സിനിമകൾക്ക് ലഭിക്കുക. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രിയതാരങ്ങളുടെ സിനിമകൾ റിലീസ് ചെയ്ത ആദ്യദിനം മുതൽ അവസാനം വരെ എത്രനേടി എന്നറിയാൻ പ്രേക്ഷകർക്ക് ആകാംക്ഷ ഏറെയാണ്. അക്കൂട്ടത്തിൽ ഇടംപിടിച്ചിരിക്കുന്നൊരു മലയാള സിനിമയാണ് ‘നേര്’. മോഹൻലാൽ നായകനായി എത്തിയ ചിത്രം ജൈത്ര യാത്ര തുടരുകയാണ്. ആദ്യദിനം മുതൽ ബോക്സ് ഓഫീസിലും കസറുന്ന […]