Latest News
മമ്മൂട്ടിയുടേയും മോഹൻലാലിന്‍റേയും ഒപ്പം അഭിനയിച്ചു, ഇനി സുരേഷ് ഗോപിക്കൊപ്പം; ‘വരാഹ’ത്തിൽ നായികയായി പ്രാചി തെഹ്‍ലാൻ
സുരേഷ് ഗോപി,സൂരജ് വെഞ്ഞാറമൂട്,ഗൗതം വാസുദേവ് മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന “വരാഹം” എന്ന സിനിമയിൽ നായികയായി പ്രാചി തെഹ്‍ലാൻ. മമ്മൂട്ടിയുടെ “മാമാങ്കം” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ പ്രാചി തെഹ് ലാൻ ശേഷം റാം എന്ന മോഹൻലാൽ ചിത്രത്തിലും അഭിനയിച്ചിരുന്നു. ചിത്രം റിലീസിനായി ഒരുങ്ങുകയുമാണ്. നവ്യ നായർ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദ്ദിഖ്, സരയു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് […]
”ഈ വെല്ലുവിളി ഏറ്റെടുക്കുമോ?, ഞാനിതിനെ വാലിബൻ ചലഞ്ചെന്ന് വിളിക്കും”; പ്രേക്ഷകരെ വെല്ലുവിളിച്ച് മോഹൻലാൽ
ആരാധകർ മലൈക്കോട്ടെ വാലിബന്റെ റിലീസിന് വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. ഇതിനിടെ ടീസർ കൂടി പുറത്ത് വന്നതോട് കൂടി ഏവരും അക്ഷമരായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ റിലീസിനോടടുക്കുമ്പോൾ വാലിബൻ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. നിങ്ങൾ സ്വീകരിക്കുമോ, എന്ന കുറിപ്പോടെയാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ഡൗൾ കേബിൾ മെഷിനിൽ താരം വ്യായാമം ചെയ്യുന്ന രംഗമാണ് വീഡിയോയിൽ. ടീസറിൽ ഉണ്ടായിരുന്ന ‘കൺകണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’… എന്ന് തുടങ്ങുന്ന മോഹൻലാലിന്റെ […]
തിയേറ്റർ ഇളക്കി മറിച്ച് ” ഓസ്‌ലർ ” രണ്ടാം ദിനത്തില്‍ നേടിയ കളക്ഷന്‍.
ജയറാം എന്ന നായകന്റെ തിരിച്ചുവരവ്, അത് ഏതൊരു മലയാളിയും കാത്തിരുന്ന ഒന്നായിരുന്നു. ആ തിരിച്ചുവരവിന് വഴിവെച്ചതിനൊപ്പം ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് എന്ന പ്രതീതിയും എബ്രഹാം ഓസ്‌ലര്‍ റിലീസ് ദിവസം സൃഷ്ടിച്ചിട്ടുണ്ട്. ജയറാമിന്റെ വേറിട്ട വേഷവുമായി എത്തിയ ചിത്രമാണ് ഓസ്‍ലര്‍. പൊലീസ് ഓഫീസറായിട്ടാണ് ജയറാം വേഷമിട്ടത്. സംവിധാനം മിഥുൻ മാനുവേല്‍ തോമസായിരുന്നു. അടുത്തകാലത്ത് മലയാളത്തില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താൻ ജയറാമിന്റെ ഓസ്‍ലറിന് കഴിഞ്ഞു . ആദ്യദിനം ആഗോളതലത്തിൽ ജയറാം ചിത്രം നേടിയ കളക്ഷൻ […]
ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്; ഭാസിയുടെ ഗെറ്റപ്പ് മാറിയോ എന്ന് പ്രേക്ഷകർ..!
ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരെ നായകന്മാരാക്കി എഎം സിദ്ധിഖ് ഒരുക്കുന്ന എൽഎൽബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) ചിത്രത്തിന്റെ ടീസർ പുറത്ത്. യുവത്വത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്നതാണ് ചിത്രമെങ്കിലും ടീസറിൽ ചില ദുരൂഹതകളും നിഴലിച്ച് കാണാനുണ്ട്. രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി ആണ് സിനിമ നിർമ്മിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ ഇതുവരെ കണ്ട കഥാപാത്രങ്ങളിൽ നിന്നും അൽപം വേറിട്ട് നിൽക്കുന്ന വേഷമാണിതെന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവെയുളള അഭിപ്രായം. സിബി, സൽമാൻ എന്ന രണ്ട് […]
”സൂപ്പർസ്റ്റാറുകൾ ഇന്നത് ചെയ്യണം, ചെയ്യണ്ട എന്ന് പറയാൻ പാടില്ല, എനിക്കിപ്പോഴും ആർത്തി അവസാനിച്ചിട്ടില്ല”; മമ്മൂട്ടി
മമ്മൂട്ടി കഥാപാത്രനിർണയത്തിൽ കാണിക്കുന്ന വ്യത്യസ്തതയും സൂക്ഷ്മതയുമാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാലോകം ചർച്ച ചെയ്യുന്നത്. പേരൻപ്, കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ വ്യത്യസ്ത ജോണറിലുള്ള സിനിമകൾ ഇറങ്ങിയത് അടുത്തടുത്താണ്. ഇവ മൂന്നും ഏറെ ശ്രദ്ധനേടിയിരുന്നു. കാതൽ എന്ന സിനിമയിലെ ഹോമോസെക്വഷലായ മാത്യു എന്ന കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ പിടിച്ച് പറ്റി. കഴിഞ്ഞ ദിവസം വരെ സോഷ്യൽ മീഡിയ ചർച്ചകളിൽ നിറഞ്ഞു നിന്നത് സ്വവർഗരതിയെ കുറിച്ച് സംസാരിച്ച മമ്മൂട്ടി ചിത്രം കാതൽ ആയിരുന്നു. ‘കാതൽ’ ചിത്രത്തിന് പിന്നാലെ ‘എബ്രഹാം ഓസ്‌ലറും’, […]
മോഹൻലാലിന്റെ നായികയായി സുചിത്ര ; മലൈക്കോട്ടൈ വാലിബന്റെ പുതിയ ലിറിക് വീഡിയോ
പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്നൊരു സിനിമയുണ്ട് മലയാളത്തിൽ. മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം തിയറ്ററുകളിൽ എത്താൻ ഇനി ഏതാനും ദിനങ്ങൾ കൂടി മാത്രമാണ് ബാക്കി. അതുകൊണ്ട് തന്നെ വാലിബനുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകളെല്ലാം ആരാധകർ ഒന്നടങ്കം ഏറ്റെടുക്കുകയാണ്. ജനുവരി 25നാണ് മോഹൻലാൽ ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ പുതിയ ലിറിക് വീഡിയോ പുറത്തുവിട്ടു. മുൻ ബിഗ് ബോസ് താരവും നടിയുമായ സുചിത്രയും മോഹൻലാലും ആണ് ഗാനരംഗത്ത് ഉള്ളത്. പ്രശാന്ത് പിള്ളയുടെ സംഗീതത്തിന് വരികൾ […]
എസ്ഐ ആനന്ദ് നാരായണനും സംഘവും എത്താൻ ഇനി 28 ദിവസം മാത്രം; ‘അന്വേഷിപ്പിൻ കണ്ടെത്തും’ ടീസർ പുറത്ത്
അതിദാരുണമായൊരു കൊലപാതകം നടക്കുന്നു. അതിന് പിന്നിലെ കുറ്റവാളിയെ തേടി ചെറുവള്ളി പോലീസ് സ്റ്റേഷൻ എസ് ഐ ആനന്ദ് നാരായണനും സംഘവും എത്തുന്നു. കുറ്റാന്വേഷണ കഥയുമായി തിയേറ്ററുകളിൽ റിലീസിനൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നെഞ്ചിടിപ്പിന്റെ തോത് കൂട്ടുന്ന ഒട്ടേറെ രംഗങ്ങൾ അടങ്ങിയതാണ് ടീസർ. കഥയെക്കുറിച്ച് യാതൊരു സൂചനയും നൽകുന്നില്ലെങ്കിലും പ്രേക്ഷകനെ തിയേറ്ററിലേക്കടുപ്പിക്കുന്നതാണ് ടീസറിലെ രംഗങ്ങൾ. സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പോലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ […]
വി എ ശ്രീകുമാറിന്‍റെ ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും മോഹന്‍ലാല്‍ ; “ലാലേട്ടാ ഓടി രക്ഷപ്പെട്ടോ…” ട്രോളുമായി ആരാധകര്‍
വലിയ പ്രതീക്ഷയോടെ എത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ഒടിയന്‍. 2018 ഇറങ്ങിയ ഒടിയന്‍ എന്നാല്‍ ബോക്സോഫീസില്‍ അത്ര മികച്ച പ്രകടനമല്ല സൃഷ്ടിച്ചത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയ വലിയ താരനിര ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന് അത് ഗുണകരമായില്ല എന്നാണ് അന്നത്തെ ബോക്സോഫീസ് കണക്കുകള്‍ പറയുന്നത്. വലിയ മേയ്ക്കോവറാണ് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ വരുത്തിയത്. ഒടിയന്‍ മാണിക്യമായി എത്താന്‍ വലിയ ശാരീരിക മാറ്റങ്ങള്‍ തന്നെ മോഹന്‍ലാല്‍ വരുത്തി. ബോട്ടക്സ് ഇഞ്ചക്ഷന്‍ […]
“ഞാൻ ഈ മെഗാസ്റ്റാർ എന്ന് പറഞ്ഞ് നടക്കുന്ന ആളല്ല, കഥാപാത്രങ്ങളോടുള്ള ആർത്തി ഇപ്പോഴും അവസാനിച്ചിട്ടില്ല ” ; മമ്മൂട്ടി പറയുന്നു
മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. മമ്മൂട്ടി എന്നാൽ മലയാളികൾക്ക് ഒരു വികാരമാണ്. മലയാള സിനിമയിലും മലയാളികളുടെ ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം വാക്കുകൾക്ക് അതീതമാണ്. സിനിമ സ്വപ്‌നം കാണുന്നവർക്കെല്ലാം ഒരു ടെസ്റ്റ് ബുക്കാണ് അദ്ദേഹത്തിന്റെ കരിയർ. സിനിമയിലേക്കെത്തുന്ന ഏതൊരു പുതുമുഖവും മാതൃകയാക്കുന്ന താരവും മമ്മൂട്ടിയാണ്. അഭിനയം കൊണ്ട് മാത്രമല്ല വ്യക്തിത്വം കൊണ്ടും പലർക്കും റോൾ മോഡലാണ് മമ്മൂട്ടി. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് […]
ബോക്സ് ഓഫീസിൽ ഹിറ്റടിക്കുമോ ജയറാം ?? ‘അബ്രഹാം ഓസ്‌ലർ ‘ ആദ്യ ദിനം നേടിയ കളക്ഷൻ
മലയാളത്തില്‍ ജയറാമിന്‍റെ തിരിച്ചുവരവ് ചിത്രം ആവുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു ഇന്നലെ തിയറ്ററുകളിലെത്തിയ അബ്രഹാം ഓസ്‍ലര്‍. ജയറാം ടൈറ്റില്‍ റോളില്‍ എത്തിയിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം മിഥുന്‍ മാനുവല്‍ തോമസ് ആണ്. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസര്‍ ആണ് ജയറാമിന്‍റെ കഥാപാത്രം. ജയറാമിനൊപ്പം അതിഥി താരമായി എത്തുന്ന മമ്മൂട്ടിയും സര്‍ജന്‍റെ റോളിലെത്തുന്ന ജഗദീഷുമടക്കം തിയറ്ററുകളില്‍ കൈയടി നേടുന്നുണ്ട്. ബോക്സ് ഓഫീസ് വിജയങ്ങള് നേടിയ താരങ്ങളിൽ ജയറാമും എത്തണമെന്ന് സിനിമാപ്രേമികള്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നു. ജയറാഠ ആ […]