24 Nov, 2025
1 min read

മമ്മൂട്ടിയും മോഹൻലാലും ​ഗുരുവായൂരിൽ; സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിന് വൻ താരനിര

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന എന്ന പേരിൽ സുരേഷ് ​ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹം ആദ്യമേ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് പുറമേ വിവാഹത്തിന് മലയാള സിനിമയിലെ വൻ താരനിരയാണ് എത്തിയിരിക്കുയത്. മലയാള സിനിമ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹമാണ് സുരേഷ് ഗോപിയുടെ മകളുടേത്. വിവാഹത്തലേന്ന് തന്നെ മലയാള സിനിമയുടെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു. രാവിലെ ഗുരുവായൂർ വച്ച് നടക്കുന്ന ചടങ്ങിലും ഏഴ് മണിയോടെ തന്നെ മമ്മൂട്ടിയും മോഹൻലാലും […]

1 min read

യുഎസ് റിലീസില്‍ റെക്കോര്‍ഡ് ഇടാന്‍ ‘ മലൈക്കോട്ടൈ വാലിബന്‍’ …!!!!

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മലൈക്കോട്ടൈ വാലിബൻ ഈ വരുന്ന ജനുവരി 25 മുതൽ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്. ആധുനിക മലയാള സിനിമയുടെ മാസ്റ്റർ ക്രാഫ്റ്റ് മാൻ ലിജോ ജോസ് പെല്ലിശ്ശേരിയും മലയാളികളുടെ സ്വന്തം ലാലേട്ടനും ആദ്യമായി ഒന്നിക്കുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേക്ഷകർ നോക്കി കാണുന്നത്. ഇപ്പോഴിതാ ആഗോള തലത്തില്‍ വമ്പന്‍ റിലീസുമായാണ് മലൈക്കോട്ടൈ […]

1 min read

കേരളത്തിൽ തരംഗം സൃഷ്ടിച്ച് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ ….!!

തെലുങ്കില്‍ നിന്നുള്ള സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് ഹനുമാൻ. ഹനുമാൻ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം കേരളത്തിലും തരംഗം സൃഷ്ടിച്ച് തിയേറ്ററിൽ മുന്നേറുകയാണ്. 40 തിയറ്ററുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ഗംഭീര റെസ്പോൺസ് ലഭിച്ചതോടെ വരുന്ന വെള്ളിയാഴ്ച മുതൽ 40ൽ നിന്ന് മാറി 100 സെന്ററുകളിലൂടെ ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന് വളരെ മികച്ച അഭിപ്രായം നേടുന്നത് കൊണ്ടാണ് സെന്ററുകൾ കൂട്ടുന്നതും. തെലുങ്ക്, ഹിന്ദി, മറാത്തി, കന്നഡ, തമിഴ്, മലയാളം, ഇംഗ്ലീഷ്, […]

1 min read

‘ഇനി വേറെ ചോയ്‍സില്ല…!!’ ;മോഹൻലാലിന്റെ വീഡിയോ പുറത്തുവിട്ട് വി എ ശ്രീകുമാര്‍

വലിയ പ്രതീക്ഷയോടെ എത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ഒടിയന്‍. 2018 ഇറങ്ങിയ ഒടിയന്‍ എന്നാല്‍ ബോക്സോഫീസില്‍ അത്ര മികച്ച പ്രകടനമല്ല സൃഷ്ടിച്ചത്. എന്നാല്‍ ചിത്രത്തിന് അത് ഗുണകരമായില്ല എന്നാണ് അന്നത്തെ ബോക്സോഫീസ് കണക്കുകള്‍ പറയുന്നത്. വലിയ മേയ്ക്കോവറാണ് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ വരുത്തിയത്. ഒടിയന്‍ മാണിക്യമായി എത്താന്‍ വലിയ ശാരീരിക മാറ്റങ്ങള്‍ തന്നെ മോഹന്‍ലാല്‍ വരുത്തി.  ചിത്രം മികച്ച രീതിയില്‍ വരാതിരുന്നതോടെ അതിന്‍റെ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയ വ്യക്തിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍. ഒടിയന് ശേഷം മോഹന്‍ലാലിനെ […]

1 min read

നാല് ദിവസം കൊണ്ട് നേടിയത് 25 കോടി; അമ്പരപ്പിച്ച് ജയറാമിന്റെ ഓസ്ലർ

മിഥുൻ മാന്വൽ തോമസിന്റെ സംവിധാനത്തിൽ ജയറാം നായകനായെത്തിയ എബ്രഹാം ഓസ്‌ലർ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ബോക്സ് ഓഫിസിൽ നിന്ന് മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നാല് ദിവസം കൊണ്ട് 25 കോടി രൂപയാണ് ചിത്രം തിയറ്ററിൽ നിന്ന് വാരിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ജയറാം ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷനാണ് ഇത്. ചിത്രം ഈ മാസം 11 നാണ് തിയറ്ററിൽ എത്തിയത്. ആദ്യ ദിവസം മുതൽ മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ശനിയും ഞായറും മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ […]

1 min read

35 വർഷങ്ങൾക്ക് മുമ്പേ ഇറങ്ങിയ ഒരു ചിത്രത്തിൽ താൻ ചെയ്യാനിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ട മമ്മൂക്ക ….!!

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടർബോ. താരത്തിന്റെ തന്നെ നിർമാണ കമ്പനിയായ മമ്മൂട്ടികമ്പനി നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത് സംവിധായകൻ വൈശാഖാണ്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടികമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണ് ടർബോ. മമ്മൂട്ടികമ്പിനിയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ടർബോ. 70 കോടിയോളം രൂപയാണ് ചിത്രത്തിന് ചിലവഴിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എന്നാല്‍ ടര്‍ബോ എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ 35 […]

1 min read

ഹിറ്റുകളുടെ ജോഡി വീണ്ടും ഒന്നിക്കുന്നു…!!!

മലയാള സിനിമയുടെ നടനവിസ്മയം ആണ് മോഹൻലാൽ. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം പ്രേക്ഷകന് സമ്മാനിച്ചത് ഒട്ടനവധി സിനിമകളാണ്. മറ്റാരാലും പകർന്നാടാൻ സാധിക്കാത്ത വിധത്തിലുള്ളതാണ് അവയിലെ ഓരോ കഥാപാത്രങ്ങളും. അത്തരത്തിൽ ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രങ്ങളിലെ മോഹൻലാൽ ക്യാരക്ടർ റോളുകളും ഇന്നും പ്രേക്ഷകർ ചർച്ച ചെയ്യാറുണ്ട്. തന്മാത്ര’, ‘ഭ്രമരം’, ‘പ്രണയം’ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി പുതിയ സിനിമയൊരുക്കാൻ ബ്ലെസ്സി ഒരുങ്ങുകയാണ് എന്ന് അറിഞ്ഞപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ഇതാണ്. സിനി ഫൈൽ […]

1 min read

“അനാവശ്യ ഉപദേശങ്ങളില്ല..അനുഭവങ്ങളുടെ വീമ്പിളക്കമില്ല,പൊങ്ങച്ചമില്ല” ; പ്രിയപ്പെട്ട ലാലേട്ടനെ കുറിച്ച് ഹരീഷ് പേരടി

കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്ന ഒരാൾ. താരപരിവേഷത്തിലും അഭിനയ മികവിന്റെ കാര്യത്തിലുമെല്ലാം ഇന്ത്യയിലെ മറ്റു പല സൂപ്പർ താരങ്ങളേക്കാളും ഏറെ മുന്നിലാണ് മോഹൻലാൽ. നടന വിസ്മയമെന്നും കംപ്ലീറ്റ് ആക്ടർ എന്ന് ആരാധകർ വിളിക്കുന്ന നടൻ, കരിയറിൽ സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങൾ സമാനതകളില്ലാത്തതാണ് . സിനിമയ്ക്ക് അകത്തും പുറത്തുമൊക്കെ നിരവധി ആരാധകരുണ്ട് മോഹൻലാലിന്. ഒപ്പം അഭിനയിക്കുന്നവരെയെല്ലാം തന്റെ ആരാധകരാക്കി മാറ്റുന്ന അപൂർവ കഴിവ് മോഹൻലാലിനുണ്ട്. നിലവില്‍ മലൈക്കോട്ടൈ […]

1 min read

“ഒരാൾ എയ്ഞ്ചൽ, മറ്റൊരാൾ പിശാച് ,ഒരേ സ്രഷ്ടാവ് ” ; ബോക്‌സ് ഓഫീസിലും സമാനമായ ആഘാതം

മിഥുൻ മാനുവൽ തോമസ്, ഈ പേര് ഇന്ന് മലയാള സിനിമയ്ക്ക് ഒരു പ്രതീക്ഷയാണ്. മിനിമം ഗ്യാരന്റി ഉള്ളൊരു സിനിമയാകും അത് എന്നതാണ് ആ ആശ്വാസം. സംവിധായകനായും തിരക്കഥാകൃത്തായും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മിഥുന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘ഓസ്‍ലർ’ ആണ്. ഒരു മെഡിക്കല്‍ സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായിട്ടാണ് ഓസ്‍ലര്‍ എത്തിയത്. ജയറാമിന് മലയാളത്തിലേക്ക് വൻ തിരിച്ചുവരവിന് കളമൊരുക്കിയ ചിത്രത്തിൽ മമ്മൂട്ടി ഉണ്ട് എന്നതും ഏറെ ശ്രദ്ധേയമാണ്. മമ്മൂട്ടിയുടെ നിര്‍ണായക അതിഥി വേഷവും ചിത്രത്തിനറെ ഹൈപ്പില്‍ […]

1 min read

മോഹൻലാലിന്റെ നേര് 100 കോടി കടന്നോ?; ഔദ്യോ​ഗിക വിവരങ്ങൾ ഉടൻ വരും

മോഹൻലാൽ എന്ന നടൻ മലയാള സിനിമയിൽ ഒരു വലിയ തിരിച്ച് വരവ് നടത്തിയ ചിത്രമാണ് നേര്. റിലീസ് ചെയ്ത ദിവസം തന്നെ വലിയ കളക്ഷനാണ് ചിത്രം നേടിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ 50 കോടി കളക്ഷൻ നേടുകയും ചെയ്തു. ദൃശ്യം എന്ന സിനിമയിലൂടെ മലയാളികൾക്ക് വൻ ചലച്ചിത്രാനുഭവം സമ്മാനിച്ച ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും നേരിനുണ്ട്. മുഴുവൻ സമയ കോർട് റൂം ഡ്രാമയായി ഒരുക്കിയ ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റിയ്ക്ക് ഒപ്പം ബോക്സ് […]