Latest News
“സൂര്യന്റെ തീ ഈ കോട്ട ചാമ്പലാക്കു…” ; ‘മലൈക്കോട്ടൈ വാലിബൻ ‘ ട്രയ്ലർ
മലൈക്കോട്ടൈ വാലിബനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹൻലാല്‍ നായകനാകുന്നു എന്നതാണ് ആ ഹൈപ്പിന്റെ കാരണവും. ആവേശത്തോടെയാണ് ട്രെയ്‍ലര്‍ റിലീസിംഗ് പ്രഖ്യാപനം ആരാധകര്‍ സ്വീകരിച്ചത്. ടീസര്‍ അടക്കം ചിത്രത്തിന്‍റെ പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കൊക്കെ മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബൻ ആവേശം ഉയര്‍ത്തി ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ബ്രഹ്മാണ്ഡ ചിത്രമായിരിക്കുന്നാണ് ട്രയ്ലർ കണ്ടതിന് ശേഷം പേക്ഷകർ പറയുന്നത്. “ലാലേട്ടന്റെ പുലിമുരുകന് ശേഷമുള്ള ഇൻഡസ്ട്രി ഹിറ്റ് ആകും എന്ന് തോന്നുന്നു , “ഒന്നും […]
“തിയേറ്റർ വിറയ്ക്കുമോന്നൊക്കെ എനിക്ക് പറയാൻ പറ്റില്ല ” ; വാലിബൻ സിനിമയെ കുറിച്ച് മോഹൻലാൽ
മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഈ വര്‍ഷം മലയാള സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രവും വാലിബന്‍ തന്നെ. മോഹന്‍ലാലും ലിജോ ജോസും ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്നത്. വാലിബന്റെ ഓരോ അപ്‌ഡേറ്റിനും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളുമെല്ലാം തരംഗമായിരുന്നു. വാലിബന്റെ പ്രമേയം എന്തായിരിക്കും എന്നത് സംബന്ധിച്ച് ഒരു സൂചനയും ഇതുവരെ പുറത്തുവന്നിട്ടില്ല. ചിത്രം ജനുവരി 25ന് […]
”ദൈവവും പറുദീസയുമെല്ലാം എന്നേ കൈവിട്ടവരാണ് നമ്മൾ”: മമ്മൂട്ടിയുടെ ഇൻട്രോയുമായി ഓസ്ലർ സക്സസ് ടീസർ
റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ വൻ വിജയത്തിലേക്കു കുതിക്കുന്ന ജയറാം ചിത്രം ‘എബ്രഹാം ഓസ്‌ലറി’ന്റെ സക്സസ് ടീസർ പുറത്ത്. നാല് ദിവസത്തെ ബോക്സ് ഓഫിസ് കളക്ഷൻ കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ചിരിക്കുകയാണ് ഈ മിഥുൻ മാന്വൽ തോമസ് ചിത്രം. ഇതിനിടെയാണ് സക്സസ് ടീസറിന്റെ വരവ്. മമ്മൂട്ടിയുടെ ഗംഭീര ഇൻട്രോ അടക്കമുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയ ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. 52 സെക്കന്റ് ദൈർഘ്യമുള്ള ടീസറിലെ വോയ്സ് ഓവറിലും മമ്മൂട്ടിയുടെ ഡലയോഗുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഈ ടീസറിലെ […]
‘മോഹൻലാലിന്റെ വാലിബൻ പാർട് ടു ഇറങ്ങുമോ?’; ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണമറിയാം
നേര് എന്ന മോഹൻലാൽ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പ്രേക്ഷകർ ഉറ്റ് നോക്കുന്ന മലയാള സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് വാലിബന്. പതിവ് എൽജെപി ചിത്രങ്ങളിലെ മാജിക് വാലിബനിൽ പതിൻമടങ്ങ് കൂടുതലായി കാണാമെന്ന പ്രതീക്ഷയലാണ് എൽജെപി- മോഹൻലാൽ ആരാധകർ. അതുകൊണ്ട് ഈ സിനിമയുമായി ബന്ധപ്പെട്ട ഓരോ ചെറിയ അപ്ഡേറ്റുകൾ പോലും ആരാധകർ ആഘോഷമാക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മോഹൻലാലും എൽജെപിയും. […]
” ഇപ്പോഴും ക്ലാസിക് ആയി തന്നെ തോന്നിയ ഒരു പ്രകടനമുണ്ട്.. അത് മൃഗയിലെ “വാറുണ്ണി”
മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. സിനിമ സ്വപ്‌നം കാണുന്നവർക്കെല്ലാം ഒരു ടെസ്റ്റ് ബുക്കാണ് അദ്ദേഹത്തിന്റെ കരിയർ. സിനിമയിലേക്കെത്തുന്ന ഏതൊരു പുതുമുഖവും മാതൃകയാക്കുന്ന താരവും മമ്മൂട്ടിയാണ്. അഭിനയം കൊണ്ട് മാത്രമല്ല വ്യക്തിത്വം കൊണ്ടും പലർക്കും റോൾ മോഡലാണ് മമ്മൂട്ടി. 71ാം വയസ്സിലും നാല്പതുകാരന്റെ സൗന്ദര്യവും ഊർജ്ജവും കൊണ്ട് നടക്കുന്ന മമ്മൂട്ടിക്ക് ആ കാരണം കൊണ്ടും […]
എസ് ഐ ആനന്ദിനെ കാണാന്‍ താരങ്ങൾ; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സെറ്റിലെ സന്ദര്‍ശകരുടെ വീഡിയോ തരംഗമാകുന്നു
എസ് ഐ ആനന്ദ് നാരായണനായുള്ള ടൊവിനോയുടെ വേഷപ്പകര്‍ച്ച നേരിട്ട് കണ്ടറിയാന്‍ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സെറ്റിലെത്തി സെലിബ്രിറ്റി സന്ദര്‍ശകര്‍. സെറ്റിലെത്തിയ താരങ്ങളുടേയും സംവിധായകരുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും സന്ദര്‍ശനത്തിന്റെ നിമിഷങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു ലെന്‍സിലൂടെ നോക്കുന്ന ടൊവിനോയുടെ ദൃശ്യത്തോടെ ആരംഭിക്കുന്ന വീഡിയോയില്‍ താരങ്ങളായ കല്യാണി പ്രിയദര്‍ശന്‍, ജോജു ജോര്‍ജ്ജ്, നിഷാന്ത് സാഗര്‍, നന്ദു, ഷറഫു, ജിതിന്‍ ലാല്‍, ഷൈജു ശ്രീധര്‍, ജിതിന്‍ പുത്തഞ്ചേരി, അദ്രി ജോ തുടങ്ങിയവരും സംവിധായകരായ ബി ഉണ്ണികൃഷ്ണന്‍, ഷാജി […]
പ്യഥ്വിരാജിന്റെ ഞെട്ടിക്കുന്ന ലുക്ക് പുറത്ത് …!റിലീസിനൊരുങ്ങി ആടുജീവിതം
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ചിത്രം ഏപ്രിൽ 10ന് റിലീസ് ചെയ്യും. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. എല്ലാ ശ്വാസവും ഒരു യുദ്ധമാണ് എന്നാണ് ടാഗ്‌ലൈൻ.പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ സ്വപ്നപദ്ധതിയായ ‘ആടുജീവിതം’ പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണ് വിതരണത്തിനെത്തിക്കുന്നത്. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. പൃഥ്വിരാജിന്റെ വിസ്‍മയിപ്പിക്കുന്ന പകര്‍ന്നാട്ടം തന്നെയാകും ചിത്രത്തില്‍ കാണാനാകുക. അനുഭവിച്ചതിന്റെയത്രയും തീവ്രത പകര്‍ത്തുന്ന ലുക്ക് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുകയാണ് നടൻ പൃഥ്വിരാജ്. കണ്ണീര്‍ വറ്റിയ ഒരു […]
മോദിയെ കൈ കൂപ്പി വണങ്ങി മോഹൻലാൽ, പക്ഷെ മമ്മൂട്ടി ചെയ്തത് മറ്റൊന്ന്.. ; സോഷ്യൽ മീഡിയയിൽ ചർച്ച
നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹമായിരുന്നു ഇന്ന്. ശ്രേയസ് മേനോനാണ് വരൻ. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. ഒരു താരപുത്രിയുടെ വിവാഹം എന്നതിലുപരി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുന്ന കേരളത്തിലെ ആദ്യവിവാഹം എന്ന പ്രത്യേകതയുമുണ്ട് ഈ വിവാഹത്തിന്. ഇത് പൊതുജനങ്ങൾക്കുൾപ്പെടെ അക്ഷരാർത്ഥത്തിൽ കൗതുകകരമായ വാർത്തയായിരുന്നു. നരേന്ദ്ര മോദിയാണ് വധൂവരൻമാർക്ക് മാല എടുത്തുനൽകിയത്. നരേന്ദ്രമോദി പങ്കെടുക്കുന്നത് കൊണ്ട് തന്നെ സാധാരണ ജനങ്ങൾക്ക് ഗുരുവായൂർ പ്രദേശത്തേക്ക് തന്നെ ഇന്നലെ മുതൽ പ്രവേശനമില്ലായിരുന്നു. അതേസമയം മലയാള സിനിമയിലെ […]
“കഴിഞ്ഞ 35 വർഷം കൊണ്ട് പുള്ളി ചെയ്തു വെച്ച വേഷങ്ങൾ എല്ലാം ഒരു ശരാശരി മലയാളിയുടെ ജീവിതമാണ്.! ” ജയറാമിനെ കുറിച്ച് കുറിപ്പ്
ആരാധകർ ഏറെ കാത്തിരുന്ന തിരിച്ച് വരവാണ് ജയറാമിന്റേത്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടനായിരുന്നു ജയറാം. കരിയറിലെ തുടക്കകാലം മുതൽ പ്രഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ നടൻ. ഒരിടവേളയ്ക്ക് ശേഷം ‘ഓസ്‍ലർ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ ജയറാം. മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ മമ്മൂട്ടി കൂടി എത്തിയതോടെ ആ തിരിച്ചുവരവിന് പത്തരമാറ്റിന്റെ തിളക്കം. ആദ്യദിനം മുതൽ മികച്ച പ്രതികരണം നേടുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം […]
കേരളത്തിനേക്കാൾ ഒരു ദിവസം മുൻപേ വാലിബൻ ആ രാജ്യത്തെത്തും; ആവേശത്തോടെ ആരാധകർ
സിനിമാലോകം ഒന്നടങ്കം മലൈക്കോട്ടൈ വാലിബന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. വൻ ഹൈപ്പോടെയാണ് മോഹൻലാൽ- ലിജോ ജോസ് പെല്ലിശേരി ചിത്രം പ്രദർശനത്തിനെത്തുന്നത്. ജനുവരി 25നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ വാലിബൻ കാനഡയിൽ ഇന്ത്യയേക്കാൾ ഒരു ദിവസം മുന്നേ കാണാനാകും എന്നാണ് റിപ്പോർട്ട്. മലൈക്കോട്ടൈ വാലിബൻ ഒരു തെന്നിന്ത്യൻ സിനിമയുടെ വലിയ റിലീസായിരിക്കും കാനഡയിൽ ചെയ്യുക എന്നാണ് റിപ്പോർട്ട്. കാനഡിയൽ ഏകദേശം അമ്പതിലധികം പ്രദേശങ്ങളിലാകും ചിത്രം റിലീസ് ചെയ്യുക. കാനഡയിൽ ജനുവരി 24ന് തന്നെ ചിത്രത്തിന്റെ പ്രീമിയർ സംഘടപ്പിക്കുന്നുണ്ട് […]