Latest News
“ലാലേട്ടൻ ചെയ്ത് വെച്ചത്…എത്ര കണ്ടാലും മടുക്കാത്ത അഭിനയമൂഹൂർത്തങ്ങളിൽ ഒന്ന് “
അഭിനയ പ്രതിഭ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന മഹാ നടനാണ് മോഹൻലാൽ. മോഹൻലാലിൻ്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ പലരും പറയുന്ന ഒന്നാണ് നൃത്തം. നൃത്തവും സംഘട്ടനവും ഭാവാഭിനയവും ഹാസ്യം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്. അഭിനയ പ്രതിഭ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന മഹാ നടനാണ് മോഹൻലാൽ. മോഹൻലാലിൻ്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ പലരും പറയുന്ന ഒന്നാണ് നൃത്തം. ശാസ്ത്രീയ നൃത്തഭ്യാസം ശീലമല്ലാതിരുന്നിട്ടും ചടുല താളങ്ങളെ ലാൽ പ്രതിഭാസം കൈപിടിയിലൊതുക്കുന്നത് അതിശയിപ്പിക്കും. പ്രേക്ഷകർ മോഹൻലാലിൻ്റെ അനായാസ നൃത്തച്ചുവടുകൾക്ക് ചൂണ്ടിക്കാണിക്കാറുള്ള സിനിമകളാണ് രാജശിൽപ്പി, കമലദളം […]
രത്തീനയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു; വീണ്ടുമൊരു ഓഫ് ബീറ്റ് ചിത്രമോ?
മെഗാസ്റ്റാർ മമ്മൂട്ടിയും രത്തീന പി.ടിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. ഒരു ഓഫ് ബീറ്റ് ചിത്രത്തിനു വേണ്ടി തന്നെയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വിവരം. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. അടുത്ത വർഷമാകും റിലീസ്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. മമ്മൂട്ടി ഗ്രേ ഷേഡിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ച പുഴു എന്ന ചിത്രത്തിന്റെ സംവിധായികയാണ് രത്തീന. മമ്മൂട്ടിയും രത്തീനയും ആദ്യമായി ഒന്നിച്ച പുഴു സോണി ലിവിലൂടെ ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്. ശക്തമായ ജാതി രാഷ്ട്രീയം സംസാരിക്കുന്ന ചിത്രത്തിൽ നെഗറ്റീവ് […]
” നല്ല വെളുത്ത സുന്ദരിക്കുട്ടി”, “ഒരു കറുത്ത് തടിച്ച സാധനം ”: സത്യഭാമയുടെ അതിനീചവും നികൃഷ്ടവുമായ പ്രസ്താവന ഒരു ഓർമ്മപ്പെടുത്തലാണെന്ന് സിതാര കൃഷ്ണകുമാർ
ഡോ. ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതീയ- വംശീയ അധിക്ഷേപത്തിൽ പ്രതിഷേധം കനക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വളരെ മോശമായ ഭാഷയിലാണ് സത്യഭാമ സംസാരിച്ചത്. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവരാണ് പ്രതിഷേധവുമായെത്തുന്നത്. ഇതിന് പുറമെ കലാമണ്ഡലവുമായി സത്യഭാമയ്ക്ക് യാതൊരു ബന്ധമില്ലെന്ന് കലാമണ്ഡലം വാർത്താകുറിപ്പിറക്കുകയും ചെയ്തിരുന്നു. കലാ- സാംസ്കാരിക രംഗത്തെ നിരവധി പേരാണ് ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായും, സത്യഭാമക്കെതിരെ വിമർശനങ്ങളുമായും എത്തിയത്. ശ്രീകുമാരൻ തമ്പി, വിനീത്, മേതിൽ ദേവിക, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ […]
മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ ഉടൻ പ്രതീക്ഷിക്കാം: ഡിനോ ഡെന്നിസ് ചിത്രം ബസൂക്ക പായ്ക്കപ്പ് ആയി
മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ബസൂക്ക’യ്ക്ക് പാക്കപ്പ് ആയി. സിനിമയുെട ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് അണിയറക്കാർ ഇക്കാര്യം പങ്കുവെച്ചത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. 2024 ഫെബ്രുവരി 23ന് ആയിരുന്നു ബസൂക്കയുടെ അവസാനവട്ട ചിത്രീകരണം ആരംഭിച്ചത്. ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലർ ചിത്രമാണ് ‘ബസൂക്ക’. കഥയിലും അവതരണത്തിലും തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേക്കു നയിച്ചുകൊണ്ട്, അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് […]
മമ്മൂട്ടി – ഡിനോ ഡെന്നിസ് ചിത്രം ‘ബസൂക്ക’യ്ക്ക് പാക്കപ്പ്
സമീപകാലത്ത് ഏറ്റവുമധികം വൈവിധ്യമാര്‍ന്ന സിനിമകള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ ഹൊറര്‍ ത്രില്ലര്‍ ചിത്രം ഭ്രമയുഗമാണ് അദ്ദേഹത്തിന്‍റേതായി ഇപ്പോള്‍ തിയറ്ററുകളിലുള്ളത്. അടുത്തതായി വരാനിരിക്കുന്നത് ഒരു നവാഗത സംവിധായകന്‍റെ ചിത്രമാണ്. ഡീനൊ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക. സിനിമയുെട ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. 2024 ഫെബ്രുവരി 23ന് ആയിരുന്നു ബസൂക്കയുടെ അവസാനവട്ട ചിത്രീകരണം ആരംഭിച്ചത്. ഡിനോ ഡെന്നിസ് […]
ആർസി 16ൽ രാംചരണിനൊപ്പം പെപ്പെയും; തെലുങ്കിലേക്ക് പുതിയ ചുവടുവയ്പ്പ്
എണ്ണത്തിൽ കുറവാണെങ്കിലും ചെയ്ത സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച് കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ യുവതാരമാണ് പെപ്പെ എന്ന ആന്റണി വർഗീസ്. അങ്കമാലി ഡയറീസ് മുതൽ ആർഡിഎക്സ് വരെയുള്ള സിനിമകളിലെ നടന്റെ ആക്ഷൻ രംഗങ്ങൾക്ക് പോലും ഫാൻ ബേസുണ്ട്. ഇപ്പോഴിതാ നടൻ തെലുങ്കിലേക്ക് ചുവടുവയ്ക്കുകയാണ്. രാം ചരൺ നായകനാകുന്ന ആർസി 16 എന്ന ചിത്രത്തിലൂടെയാകും ആന്റണി വർഗീസിന്റെ തെലുങ്ക് അരങ്ങേറ്റം. സിനിമയുടെ അണിയറപ്രവർത്തകർ ആന്റണി വർഗീസിനെ സമീപിച്ചതായും സിനിമയിലെ സുപ്രധാന കഥാപാത്രത്തെയാകും നടൻ അവതരിപ്പിക്കുക എന്നും […]
കച്ചമുറുക്കി ‘ടർബോ ജോസ്’ എത്തുന്നു….!!! റിലീസ് വിവരം
എന്നും വ്യത്യസ്തകൾക്ക് പുറകെ പോകുന്ന നടൻ ആര് എന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടാകൂ, മമ്മൂട്ടി. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ മറ്റാരാലും പകർന്നാടാൻ സാധിക്കാത്തത്ര പകർന്നാട്ടങ്ങളാണ് അദ്ദേഹം ബിഗ് സ്ക്രീനിൽ ചെയ്തുവച്ചിരിക്കുന്നത്. അക്കൂട്ടത്തിലെ ഏറ്റവും അവസാന ചിത്രം ആയിരുന്നു ഭ്രമയുഗം. സമീപകാലത്ത് അല്പം സീരിയസ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യുന്ന മമ്മൂട്ടി, ആക്ഷൻ-കോമഡിയിലേക്ക് തിരിഞ്ഞ ചിത്രമാണ് ടർബോ. മിഥുൻ മാനുവലിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ ആണ് ചിത്രം. ആക്ഷൻ- കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം പ്രഖ്യാപനം […]
”മോളെ സത്യഭാമേ.. ഞങ്ങൾക്ക് ‘കാക്കയുടെ നിറമുള്ള’ മോഹിനിയാട്ടം മതി.. രാമകൃഷ്ണനോടും ഒരു അഭ്യർത്ഥന”: തുറന്നടിച്ച് ഹരീഷ് പേരടി
നടൻ കലഭാവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. ഞങ്ങൾക്ക് കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹിനിയാട്ടം മതിയെന്ന് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഹരീഷ് പേരടി തന്റെ അഭിപ്രായം പങ്കുവെച്ചത്. ”മോളെ സത്യഭാമേ.. ഞങ്ങൾക്ക് നീ പറഞ്ഞ ‘കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി… രാമകൃഷ്ണനോടും ഒരു അഭ്യർഥന. ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലയ്ക്ക് മുഖത്തും ശരീരത്തിലും വെള്ള […]
ഹിറ്റൊരുക്കുന്ന നാല് തിരക്കഥാകൃത്തുകൾ, ക്യാമറ ആഷിഖ് അബു; റൈഫിൾ ക്ലബ്ബിൽ പൊടി പാറിക്കാൻ വാണി വിശ്വനാഥും
ആഷിഖ് അബു സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന ‘റൈഫിൾ ക്ലബ്ബ്’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇന്നലെ മുതൽ മുണ്ടക്കയത്ത് വെച്ചാണ് ചിത്രീകരണം തുടങ്ങിയത്. ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്ന് റൈഫിൾ ക്ലബ്ബിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘മായാനദി’ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ നിർമ്മിക്കുന്ന ചിത്രം […]
കാത്തിരിപ്പുകൾക്ക് വിരാമം, ഭ്രമയുഗത്തിലെ ആ വീഡിയോ സോങ്ങ് എത്തി…
മലയാള സിനിമയിൽ നവതരംഗം സൃഷ്ടിക്കുകയാണ് രാഹുൽ സദാശിവൻ – മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ഭ്രമയുഗം എന്ന സിനിമ. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇറങ്ങിയ ഈ ചിത്രത്തിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങിയതാണ് പുതിയ വിശേഷം. പൂമണി മാളിക എന്ന് തുടങ്ങുന്ന ശ്രദ്ധേയ ഗാനത്തിൻറെ വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. അമ്മു മരിയ അലക്സ് എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ക്രിസ്റ്റോ സേവ്യർ ആണ്. അർജുൻ അശോകന്റെ കഥാപാത്രം മമ്മൂട്ടി അവതരിപ്പിക്കുന്ന കൊടുമൺ പോറ്റിയുടെ ആവശ്യപ്രകാരം ആലപിക്കുന്ന പ്രകാരമാണ് ചിത്രത്തിൽ […]