23 Nov, 2025
1 min read

ജോസച്ചായൻ വരുന്നുണ്ട് മക്കളേ…!! ‘ടർബോ’ വൻ അപ്ഡേറ്റ്

സമീപകാലത്ത് ക്യാരക്ടർ റോളുകളിൽ ആയിരുന്നു മമ്മൂട്ടി സിനിമാസ്വാദകർക്ക് മുന്നിൽ എത്തിയത്. എന്നാൽ താരത്തിന്റെ പക്കാ കൊമേഷ്യൽ ചിത്രത്തിനായാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ടർബോ ആണ് ആ ചിത്രം. മിഥുൻ മാനുവലിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന പടമാണിത്. അതുകൊണ്ട് തന്നെ ഇരട്ടി ആവേശത്തിലാണ് ഏവരും. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ടർബോയുടെ പുത്തൻ അപ്ഡേറ്റ് പങ്കുവച്ച് നടൻ മമ്മൂട്ടി. സിനിമയുടെ പ്രധാന അപ്ഡേറ്റ് ഏപ്രിൽ 14ന് റിലീസ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. […]

1 min read

റിലീസിന് മുൻപ് ‘വർഷങ്ങൾക്കു ശേഷ’ത്തെ പിന്നിലാക്കി ‘ആവേശം’

വിഷു- പെരുന്നാൾ റിലീസ് ആയി വരാനിരിക്കുന്നത് മൂന്ന് സിനിമകളാണ്. ഒരു മർട്ടി സ്റ്റാർ ചിത്രവും രണ്ട് മുൻനിര താര സിനിമകളും. ആവേശം, വർഷങ്ങൾക്കു ശേഷം, ജയ് ഗണേഷ് എന്നിവയാണ് ആ സിനിമകൾ. നിലവിൽ വൻ ഹൈപ്പിൽ നിൽക്കുന്ന മോളിവുഡിന് കുറച്ചുകൂടി ഹൈപ്പ് നൽകാൻ ഒരുങ്ങുന്നവയാണ് ഈ മൂന്ന് സിനിമകളുമെന്നാണ് വിലയിരുത്തലുകൾ. ഏപ്രിൽ 11ന് ആണ് മൂന്ന് സിനിമകളും തിയറ്ററുകളിൽ എത്തുക. ഈ അവസരത്തിൽ ഇവയുടെ പ്രീ സെയിൽ ബിസിനസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ഫഹദ് ഫാസിൽ നായകനായി […]

1 min read

”ദ കേരള സ്റ്റോറി” പ്രദർശിപ്പിക്കാൻ മുന്നോട്ട് വന്ന് താമരശേരി രൂപതയും; എല്ലാ കെസിവൈഎം രൂപതകളിലും ചിത്രം പ്രദർശിപ്പിക്കും

ദൂരദർശൻ ചാനലിൽ വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കുന്നതിനെതിരെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ രം​ഗത്തെത്തിയിരുന്നു. ഇതിനിടെ ചിത്രം പ്രദർശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും. ശനിയാഴ്ച ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശേരി കെസിവൈഎം അറിയിച്ചു. ഈ മാസം 4 ന് ഇടുക്കി രൂപത ചിത്രം പ്രദർശിപ്പിച്ചിരുന്നു. ദൂരദർശൻ കഴിഞ്ഞ ദിവസം സിനിമ സംപ്രേക്ഷണം ചെയ്യുന്നതിന് […]

1 min read

24 വര്‍ഷം മുന്നത്തെ ആ മോഹൻലാല്‍ ക്ലാസിക് പരീക്ഷണം വീണ്ടും തിയറ്ററുകളിലേക്ക്

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ തിയറ്ററുകളിൽ പരാജയപ്പെട്ടിരുന്നെങ്കിലും പിന്നീട് നിരവധി ആരാധകരെ സൃഷ്ടിച്ച ചിത്രമാണ്. രഘുനാഥ് പലേരിയുടെ രചനയിലൊരുങ്ങിയ സിനിമ ഫാന്റസിയുടെയും മ്യൂസിക്കിന്റെ പശ്ചാത്തലത്തിൽ തീവ്രമായൊരു പ്രണയം പങ്കുവച്ച ചിത്രമായിരുന്നു. മോഹൻലാൽ നായകനായി സിബി മലയിലിൽ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ സിനിമ ആയിരുന്നു ദേവദൂതൻ. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറായിരുന്നു നിർമ്മാണം. ചിത്രം 4K യിൽ ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സിനിമയുടെ ഡിജിറ്റൽ കളർ കറക്ഷൻ വർക്കുകളൊക്കെ […]

1 min read

“ന്യാപകം” സോങ്ങിൻ്റെ അവസാന വിഷ്വലുകൾ എന്നെ ഞെട്ടിച്ചു” ; വർഷങ്ങൾക്ക് ശേഷം സിനിമയിലെ പ്രണവിൻ്റെ അഭിനയത്തെ കുറിച്ച് കുറിപ്പ്

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. പഴയ മദ്രാസിലെ സിനിമാനിര്‍മ്മാണരംഗം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാവുന്നത്. കുറിപ്പിൻ്റെ പൂർണരൂപം   കുറച്ചുനാൾ മുന്നേ വരെ, ഹൃദയം പോലെ ചിലപ്പോൾ ഹിറ്റ് ആയേക്കാവുന്ന ഒരു സാധാ വിനീത് ശ്രീനിവാസൻ […]

1 min read

രം​ഗണ്ണനെ കാണാൻ ആവേശം കൊണ്ട് മലയാളികൾ; തൊട്ട് പിന്നാലെ വർഷങ്ങൾക്ക് ശേഷവും, പ്രീസെയിൽ കണക്കുകൾ അറിയാം…

മലയാള സിനിമയ്ക്കിത് വിജയകാലമാണ്. ഇറങ്ങുന്ന ചിത്രങ്ങളെല്ലാം ഒന്നിനേക്കാൾ ഒന്ന് മെച്ചം എന്നേ പറയേണ്ടു. ഇപ്പോൾ ആ വിജയതരംഗം പിന്തുടരാൻ ‘ആവേശ’വും ‘വർഷങ്ങൾക്ക് ശേഷ’വും ‘ജയ് ഗണേഷും’ റിലീസിനൊരുങ്ങുകയാണ്. വിഷു റിലീസ് ആയാണ് ഫഹദ് ഫാസിലിന്റെ ആവേശം, വിനീത് ശ്രീനിവാസൻ-പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിന്റെ വർഷങ്ങൾക്ക് ശേഷം, ഉണ്ണി മുകുന്ദൻ ചിത്രം ജയ് ഗണേഷ് എന്നീ മൂന്ന് സിനിമകൾ എത്താൻ പോകുന്നത്. ഈ ചിത്രങ്ങൾക്ക് ലഭിച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത് […]

1 min read

ഞായറാഴ്ച മാത്രം പൃഥ്വിയുടെ ആടുജീവിതം നേടിയത് ഞെട്ടിപ്പിക്കുന്ന കളക്ഷൻ; വിജയക്കുതിപ്പ് തുടരുന്നു…

പൃഥ്വിരാജ്- ബ്ലസ്സി കൂട്ടുകെട്ടിലിറങ്ങിയ ആടുജീവിതം മലയാള സിനിമയെത്തന്നെ ഞെട്ടിച്ചു കൊണ്ട് തിയേറ്ററിൽ വിജയക്കുതിപ്പ് തുടരുകയാണ്. ആഗോള ബോക്സ് ഓഫീസിൽ മലയാളത്തിന്റെ കളക്ഷൻ റെക്കോർഡുകൾ തിരുത്തിയാണ് ആടുജീവിതത്തിന്റെ മുന്നേറ്റം. ആടുജീവിതം റിലീസായി 11 ദിവസങ്ങൾക്ക് ശേഷവും മികച്ച നേട്ടമുണ്ടാക്കാനാകുന്നുണ്ട്. ഞായറാഴ്‍ച മാത്രം ആടുജീവിതം 3.55 കോടി രൂപയിലധികം നേടി ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ. ആടുജീവിതം ആഗോളതലത്തിൽ ആകെ 115 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മമ്മൂട്ടിയുടെ ഭീഷ്‍മ പർവമടക്കമുള്ള സിനിമകളുടെ കളക്ഷൻ […]

1 min read

ആ ഖ്യാതിയും പൃഥ്വിരാജിന് സ്വന്തം…!! ഇത് മറികടക്കാൻ മോഹൻലാലിൻ്റെ ബറോസിന് സാധിക്കുമോ

2002ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത നന്ദനം എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ്  സിനിമയിൽ എത്തുന്നത്. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി വേഷപ്പകർച്ചയിൽ അദ്ദേഹം തിളങ്ങി. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന നിർമ്മാതാവും സംവിധായകനും കൂടിയാണ് പൃഥ്വിരാജ്. തന്റെ കരിയറിലെ ആദ്യത്തെ 100 കോടി ക്ലബ്ബ് ചിത്രവും നടന്‍ തന്റെ കൈക്കുള്ളിൽ ആക്കിക്കഴിഞ്ഞു. മാർച്ച് 28നാണ് ആടുജീവിതം എന്ന സിനിമ റിലീസ് ചെയ്തത്. ബ്ലെസിയുടെ ഈ ചിത്രത്തിനായി പൃഥ്വി നടത്തിയത് ചെറുതല്ലാത്ത ഡെഡിക്കേഷൻ ആണ്. ഒരു പക്ഷേ മറ്റൊരു […]

1 min read

“സിനിമ തീർന്നിട്ടും ഉള്ളിലൊരു ദാഹം, അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും ഞരങ്ങലുകളിലും നിങ്ങളെന്ന നടന്റെ അഭിനയം തീർത്ത വിസ്മയമാണ്..”

ആടുജീവിതം എന്ന പൃഥ്വിരാജ് ചിത്രം വിജയ​ഗാഥ രചിച്ച് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 100 കോടി ക്ലബ്ബ് എന്ന നേട്ടമടക്കം നേടിയ സിനിമ സംവിധാനം ചെയ്തത് ബ്ലെസി ആയിരുന്നു. പതിനാറ് വർഷത്തോളം ഈ സിനിമയുടെ പുറകെ ആയിരുന്നു അദ്ദേഹമെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ആ കഷ്ടപ്പാടിന് ലഭിച്ച പ്രതിഫലം ആണ് തിയറ്ററുകളിൽ മുഴങ്ങി കേൾക്കുന്ന കയ്യടികൾ. ഇപ്പോഴിതാ ആടുജീവിതം സിനിമയെയും പൃഥ്വിരാജിനെയും പുകഴ്ത്തി നടി നവ്യാ നായർ രംഗത്തെത്തിയിരിക്കുകയാണ്. പുസ്തകം വായിച്ചപ്പോൾ തന്നെ ഹൃദയംപിടഞ്ഞിരുന്നുവെന്നും സിനിമ കണ്ട ശേഷം […]

1 min read

ആ ചരിത്ര നേട്ടം ഇനി ‘ആടുജീവിത’ത്തിനും…!! പൃഥ്വിക്ക് മുന്നിൽ വീണ് മമ്മൂട്ടി, മോഹൻലാല്‍ പടങ്ങള്‍

2024 തുടക്കം മുതൽ മലയാള സിനിമയുടെ തലവര മാറുന്ന കാഴ്ചയാണ് ഓരോരുത്തരും കണ്ടുകൊണ്ടിരിക്കുന്നത്. ഓസ്ലർ ആയിരുന്നു ഈ വർഷത്തെ ആദ്യ ഹിറ്റ്. പിന്നീട് വന്ന ചില സിനിമകൾക്ക് വേണ്ടത്ര പ്രകടം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും പ്രേക്ഷക ശ്രദ്ധനേടാനായിരുന്നു. ശേഷം പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകൾ സമ്മാനിച്ചത് സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്ററുകളാണ്. അവയിലെ ഏറ്റവും ഒടുവിലെ ഉദാഹരണം ആയിരിക്കുകയാണ് ഇപ്പോൾ ആടുജീവിതവും. മാർച്ച് 28ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ തന്നെ പ്രേക്ഷകർ ഒന്നടങ്കം […]