Latest News
പ്രേക്ഷകർ ഏറ്റെടുത്ത ഇല്ലുമിനാറ്റി , ഗലാട്ട വരെ…. ആവേശം ജുക്ബോക്സ് എത്തി
വിഷു റിലീസ് ആയെത്തി തിയറ്ററുകളില്‍ വന്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശത്തിലെ ഗാനങ്ങളും തിയറ്ററുകളില്‍ ആവേശം വിതറിയിരുന്നു. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്‍റെ സംഗീതം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ജൂക്ബോക്സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഒന്‍പത് ട്രാക്കുകളാണ് ജൂക് ബോക്സില്‍ ഉള്ളത്. പ്രഖ്യാപന സമയത്തു തന്നെ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു ആവേശം. തിയറ്ററുകളില്‍ തരംഗം തീര്‍ത്ത രോമാഞ്ചത്തിന്‍റെ സംവിധായകന്‍ ജിത്തു മാധവന്‍റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നു […]
ക്യമറയ്ക്ക് മുന്നില്‍ വീണ്ടും ആ മാജിക് കൂട്ട്; കൈ കൊടുത്ത് ലാല്‍, ശോഭന
മലയാള സിനിമയ്ക്ക് വർഷങ്ങൾ എത്ര പിന്നിട്ടാലും മറക്കാൻ പറ്റാത്ത നടിയാണ് ശോഭന. നിരവധി സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ശോഭന ചെയ്തു. മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെയാണ് ശോഭനയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമയാണ് മണിച്ചിത്രത്താഴ്. നിരവധി നായകൻമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ശോഭനയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകൻ മോഹൻലാലാണ്. തേന്മാവിൻ കൊമ്പത്ത്, പവിത്രം, മിന്നാരം തുടങ്ങിയ സിനിമകളിൽ മോഹൻലാൽ-ശോഭന താര ജോഡി ശ്രദ്ധിക്കപ്പെട്ടു. ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രി ഒരുകാലത്തുണ്ടാക്കിയ തരംഗം ചെറുതല്ല. ഇപ്പോഴിതാ […]
ദേവദൂതൻ 4കെയിൽ…!! അപ്ഡേറ്റ് പുറത്തുവിട്ട് സിബി മലയിൽ
മോഹൻലാൽ നായകനായി 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ദേവദൂതൻ. ഇപ്പോള്‍ അന്ന് തീയറ്ററില്‍ ഫ്ലോപ്പായ ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ റീ റിലീസുമായി ബന്ധപ്പെട്ട അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ദേവദൂതന്‍റെ സംവിധായകനായ സിബി മലയിൽ. ദേവദൂതൻ റീമാസ്റ്റേർഡ് 4 കെ അറ്റ്മോസ് പതിപ്പ് തയ്യാറാകുന്നതിന്‍റെ പണിപ്പുരയിലാണ് താനെന്ന് സംവിധായകൻ സിബി മലയില്‍ ഇപ്പോള്‍ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിക്കുന്നത്. അതേ സമയം സ്ഫടികം പോലെ ആളുകള്‍ കാത്തിരിക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രമാണ് ദേവദൂതന്‍ എന്നാണ് പലരും കമന്‍റ് […]
മഞ്ഞുമ്മൽ ബോയ്സ് ഇനി ഒടിടിയിൽ കാണാം; മേയ് മൂന്ന് മുതൽ ഹോട്ട്സ്റ്റാറിൽ കാണാം…
മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ മഞ്ഞുമ്മൽ ബോയ്സ് ഇനി ഒടിടിയിൽ കാണാം. തെന്നിന്ത്യയിൽ ആകെ തരംഗമായി മാറിയ ഈ ചിദംബരം ചിത്രം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. 200 കോടി നേട്ടവുമായി മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ്. മെയ് മൂന്നിനാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിരവധി കേന്ദ്രങ്ങളിൽ ഹൗസ്ഫുൾ ഷോകളുമായാണ് മുന്നേറുന്നത്. 200 കോടി […]
”ഒരു ചെറിയ സീനിൽ പോലും ഫഹദ് നോർമൽ അല്ലായിരുന്നു”; ആവേശത്തെക്കുറിച്ച് ജിത്തു മാധവൻ
ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ആവേശത്തിലെ രംഗ എന്നാണ് പൊതുവെയുള്ള അഭിപ്രായം. അഞ്ച് ദിവസങ്ങൾ കൊണ്ട് ചിത്രം 50 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ്. അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. […]
“ഒരു നടന്‍ എങ്ങനെ ആയിരിക്കണം എന്ന് മലയാള സിനിമയില്‍ എന്ന് മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ പലരും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്ന വ്യക്തിയാണ് മമ്മൂട്ടി”
മലയാള സിനിമയുടെ മെഗാസ്റ്റാര്‍ എന്ന പേരിലാണ് മമ്മൂട്ടി അറിയപ്പെടുന്നത്. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നും അദ്ദേഹത്തിനെ വിശേഷിപ്പിക്കാറുണ്ട്. ഒരു നടന്‍ എങ്ങനെ ആയിരിക്കണം എന്ന് മലയാള സിനിമയില്‍ എന്ന് മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ പലരും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്ന വ്യക്തിയാണ് മമ്മൂട്ടി. മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റാതെപോയ നിരവധി ചിത്രങ്ങള്‍ അഭിനയിച്ച് പല നടന്മാരും സൂപ്പര്‍ സ്റ്റാറുകള്‍ ആയിട്ടുണ്ട്. മോഹന്‍ലാല്‍ മുതല്‍ സുരേഷ് ഗോപി, മുരളി അങ്ങനെ പലരും ഉണ്ട്. ചമ്പക്കുളം തച്ചന്‍, ഏകലവ്യന്‍ എന്നീ […]
ഡാ മോനേ ‘ആവേശം’ ഇരട്ടിക്കുന്നു..!! തെന്നിന്ത്യന്‍ ടോപ്പ് 10 ബോക്സ് ഓഫീസിലേക്ക് ‘രംഗ’യും!
മലയാള സിനിമകളുടെ മാര്‍ക്കറ്റ് വളരുന്നതിന് ഏറ്റവും വലിയ തെളിവാണ് ചിത്രങ്ങള്‍ നേടുന്ന ഇനിഷ്യലില്‍ സമീപകാലത്ത് വന്ന വലിയ വര്‍ധന. ഈ വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ ഏറ്റവുമധികം ചിത്രങ്ങള്‍ വിജയിപ്പിച്ച ഇന്‍ഡസ്ട്രി എന്ന പേര് മലയാളത്തിനാണ്. ആ വിജയത്തുടര്‍ച്ചയുടെ ഭാഗമാവുകയാണ് വിഷുവിന് തിയറ്ററുകളിലെത്തിയ ചിത്രങ്ങളും. വിഷു റിലീസുകളിലെ വിന്നര്‍ ആയ ഫഹദ് ഫാസില്‍ ചിത്രം ആവേശം ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഈ വര്‍ഷം ഏറ്റവുമധികം കളക്റ്റ് ചെയ്ത തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ പത്താം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് […]
“ഫഹദ് ഫാസിൽ ഈസ് എ മോൺസ്റ്റർ…!! ” ; കുറിപ്പ് വൈറൽ
മലയാളത്തിന്റെ അഭിമാന താരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. മലയാളവും കടന്ന് തെന്നിന്ത്യയൊട്ടാകെ തിളങ്ങി നിൽക്കുകയാണ് നടനിപ്പോൾ. തമിഴിലും തെലുങ്കിലുമെല്ലാമായി ഒരുപിടി സൂപ്പർ ഹിറ്റ് സിനിമകളിൽ ഫഹദ് അഭിനയിച്ചു കഴിഞ്ഞു. വിക്രം, പുഷ്പ, മാമന്നന്‍ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയൊരു ഓളം സൃഷ്ടിച്ചടിച്ചിരിക്കുകയാണ് ഫഹദ് ഫാസിൽ. പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന നായകനായി ഫഹദ് മാറി കഴിഞ്ഞു. സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഫഹദ് കാണിക്കുന്ന ജാഗ്രതയും കിട്ടുന്ന വേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്ന വിധത്തിൽ അഭിനയിച്ചു ഫലിപ്പിക്കാനുള്ള […]
14 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്നു…
2010ൽ പോക്കിരിരാജ എന്ന സിനിമയിലാണ് മമ്മൂട്ടിയും പൃഥ്വിരാജും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. പുലിമുരുകന്‍ അടക്കം എടുത്ത സംവിധായകന്‍ വൈശാഖിന്‍റെ ആദ്യത്തെ ചിത്രമായിരുന്നു അത്. ചിത്രം ബോക്സോഫീസില്‍ വന്‍ വിജയമാണ് നേടിയത്. ചിത്രം ആ വര്‍ഷത്തെ ടോപ്പ് ഗ്രോസ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ പുതിയ ചില റൂമറുകള്‍ അനുസരിച്ച് മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും ഒരു പുതിയ ചിത്രത്തിനായി ഒന്നിക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. ഒരു നവാഗത സംവിധായകന്‍റെ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് എത്തുക എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് […]
ഒന്നാം സ്ഥാനം മമ്മൂട്ടിക്ക് തന്നെ, രണ്ടാം സ്ഥാനത്ത് മോഹൻലാൽ
തങ്ങളുടെ പ്രിയ താരങ്ങൾ ജനപ്രീതിയിൽ എത്രാം സ്ഥാനത്ത് ആണെന്ന് അറിയാൻ ആരാധകർക്ക് കൗതുകം വളരെ കൂടുതലായിരിക്കുo. ഏറ്റവും കൂടുതൽ മമ്മൂട്ടി ആരാധകരും മോഹൻലാൽ ആരാധകരുമായിരിക്കും ഈ കൗതുകത്തിന് കൂടുതൽ കാത്തിരിക്കുന്നത്. മോളിവുഡിൽ മുൻനിരയിൽ ഒത്തിരി താരങ്ങൾ ഉണ്ടെങ്കിലും അവരിൽ ആരാകും ഒന്നാമത് എന്നറിയാൻ ചെറുതല്ലാത്ത ആകാംക്ഷ മറ്റ് ആരാധകർക്ക് ഉണ്ടാകും. അത്തരത്തിൽ മലയാളത്തിലെ ജനപ്രീയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ ആണ് മോളിവുഡിലെ ജനപ്രീയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. 2024 മാർച്ച് […]