Latest News
നിവിൻ്റെ വമ്പൻ തിരിച്ചു വരവ് …!! ‘മലയാളി ഫ്രം ഇന്ത്യ’ പ്രേക്ഷക പ്രതികരണങ്ങൾ
നിവിൻ പോളി നായകനായി ഒരുങ്ങിയ ചിത്രം മലയാളി ഫ്രം ഇന്ത്യ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു. മികച്ച പ്രതികരണമാണ് നിവിൻ പോളി ചിത്രത്തിന് ലഭിക്കുന്നത്. കോമഡി വര്‍ക്കായിരിക്കു എന്നാണ് അഭിപ്രായങ്ങള്‍. ഗൗരവമായ ഒരു വിഷയവും പറയുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ എന്നും കണ്ടവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതുന്നു. കഥാപാത്രത്തിന് യോജിച്ച നടൻ തന്നെയായി ചിത്രത്തില്‍ നിവിൻ പോളി പകര്‍ന്നാടിയിരിക്കുന്നുവെന്നാണ് അഭിപ്രായം. നിവിൻ പോളി ധ്യാൻ കോമ്പായും ചിത്രത്തിന്റെ ആകര്‍ഷണമായിരിക്കുന്നു. ആദ്യ പകുതി മികച്ചതാണ്. സലിം കുമാറിന്റെ പ്രകടനം എടുത്തു […]
സലാർ 2 ഉടൻ…. ആഭ്യൂഹങ്ങള്‍ക്ക് അവസാനം, ഒടുവില്‍ വന്‍ അപ്ഡേറ്റ്.!
2023 ഡിസംബറിലാണ് പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിച്ച സലാർ പാര്‍ട്ട് വണ്‍ സീസ് ഫയര്‍ റിലീസായത്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ മികച്ച ബിസിനസ്സ് ചിത്രത്തിന് ലഭിച്ചെങ്കിലും ചിത്രത്തിന് ലഭിച്ച റിവ്യൂ സമിശ്രമായിരുന്നു. എന്നാല്‍ പലരും സലാർ 2 എന്നു വരും എന്ന ചോദ്യം ഉന്നയിച്ചിരുന്നു. പിങ്ക്വില്ലയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും സലാർ 2 ഉടൻ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ അതിന്‍റെ ഷൂട്ടിംഗ് റിലീസ് സൂചനകളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ഈ മാസം […]
ശെരിക്കും ആടുജീവിതം നേടിയത് എത്ര കോടി?; ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ട് പുറത്ത്
മലയാളത്തിന് അഭിനിമായിക്കാവുന്ന ഒരു വിസ്‍മയ ചിത്രമായി മാറിയിരിക്കുകയാണ് ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ആടുജീവിതം. ഈ ചിത്രം ആഗോളതലത്തിൽ ആകെ 155.95 കോടി രൂപ നേടിയിരിക്കുകയാണ്. കേരളത്തിൽ നിന്ന് മാത്രമായും മികച്ച കളക്ഷൻ ആടുജീവിതത്തിന് നേടാനായിട്ടുണ്ട്. കേരളത്തിൽ നിന്ന് ആടുജീവിതം 77.4 കോടി രൂപയിൽ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ആടുജീവിതം വിദേശത്ത് നിന്ന് 58.9 കോടി ക്ലബിൽ നേടിയിട്ടുണ്ട് എന്നാണ് കളക്ഷൻ കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും വിജയ ചിത്രത്തിന്റെ സംവിധാനം ബ്ലസ്സിയാണ്. […]
സാധാരണക്കാരിൽ സാധാരണക്കാരനായി ലാലേട്ടൻ; തരുൺ മൂർത്തി ചിത്രത്തിലെ ലുക്ക് കാണാം..
മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ ചിത്രമാണ് എൽ 360. ഒരു സാധാരണക്കാരനായിട്ടാണ് നായകൻ മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിന്റെ ഒരു വേറിട്ട ഫോട്ടോയാണ് ചർച്ചയാകുന്നത്. ചിത്രീകരണ സ്ഥലത്തു നിന്നുള്ള ഒരു ഫോട്ടോയാണ് മോഹൻലാലിന്റേതായി പ്രചരിക്കുന്നത്. എൽ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് തരുൺ മൂർത്തി നേരത്തെ വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോൾ ആവേശഭരിതനായെന്നാണ് മോഹൻലാൽ പറഞ്ഞത് എന്നും തരുൺ മൂർത്തി വെളിപ്പെടുത്തി. എൽ […]
വിചാരിച്ചതിലും നേരത്തെ മമ്മൂട്ടിയുടെ ടർബോ; റിലീസ് നേരത്തെയാക്കുന്നതിന് പിന്നിലൊരു ലക്ഷ്യമുണ്ട്!!
2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു മഹാവർഷമാണ്. നൂറുകോടി കളക്ഷനൊന്നും ഒരു പുതുമയല്ലാതായി മാറി. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ നാല് നൂറുകോടി ഹിറ്റുകളാണ് മലയാളത്തിൽ സംഭവിച്ചത്. ഇതിന് പുറമേ അണിയറയിൽ ഒരുങ്ങുന്നതും വൻ ചിത്രങ്ങളാണ്. അതിൽ പ്രധാനപ്പെട്ട ചിത്രമാണ് ടർബോ. മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ് എന്നത് വലിയ ഹൈലൈറ്റ് ആണ്. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രത്തിന്റെ റിലീസ് ഡേറ്റ് കഴിഞ്ഞ […]
ഐഎംഡിബി ലിസ്റ്റിൽ നാലാം സ്ഥാനം കരസ്ഥമാക്കി ‘നടികർ’; മെയ് മൂന്നിന് തിയറ്ററുകളില്‍
ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍. ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍താരം ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. താരജീവിതത്തിൻ്റെ വർണശബളമായ കാഴ്ചകള്‍ക്കൊപ്പം അതിൻ്റെ പിന്നണിയിലെ കാണാക്കാഴ്ചകളുമായാണ് ചിത്രം എത്തുന്നത്. മെയ് 3 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ചിത്രം ഇപ്പോഴിതാ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ നാലാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ചിത്രമിപ്പോൾ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ കളർഫുൾ ട്രെയിലർ […]
“ആ ഡയലോഗുകൾ മമ്മൂട്ടി പറഞ്ഞതുകൊണ്ടാണ് താൻ മാറ്റിയത്, അത് വലിയൊരു നഷ്ടമാണ് ഉണ്ടാക്കിയത് “; സാജൻ പറയുന്നു
സൂപ്പർ താരങ്ങൾ തമ്മിൽ പരസ്പരം ചില സമയത്ത് മത്സരങ്ങൾ നടക്കാറുണ്ട്. സൂപ്പർതാരങ്ങൾ തമ്മിലുള്ള ഒരു മത്സരത്തെക്കുറിച്ച് പ്രമുഖ സംവിധായകൻ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സംവിധായകനായ സാജനാണ് സൂപ്പർ താരങ്ങൾക്കിടയിൽ ഉണ്ടായ മത്സരത്തെക്കുറിച്ച് പറയുന്നത്. രണ്ട് സൂപ്പർസ്റ്റാറുകൾ ഒരുമിച്ചൊരു സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ ആരുടെ കഥാപാത്രത്തിലാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത് ഏത് സ്വാഭാവികമായും രണ്ടുപേരും ചിന്തിക്കും.അത്തരത്തിൽ താൻ മമ്മൂട്ടിയെ മോഹൻലാലിനെയും വെച്ച് ഒരു സിനിമ സംവിധാനം ചെയ്തിരുന്നു ഗീതം എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നിർദേശപ്രകാരം […]
പ്രേമലു, ഒരു പ്രേതലു ആയാല്‍…!!! മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം, വിഡിയോ
ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ബ്ലോക്ബസ്റ്റർ വിജയം നേടിയ റൊമാന്റിക് കോമഡി ചിത്രമാണ് ‘പ്രേമലു. യുവതാരങ്ങളായ നസ്ലെനും മമിത ബൈജവും കേന്ദ്രകഥാപാത്രങ്ങളായി ബ്ലോക്ക്ബസ്റ്റർ ചിത്രം തിയറ്ററുകളിൽ 100 കോടിയും കളക്ഷനും നേടി. കൂടാതെ ചിത്രം തെലുങ്ക്, തമിഴ് ഡബ് പതിപ്പുകളുടെ റിലീസുകൾക്കും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 9 ന് പുറത്തെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ പ്രേക്ഷകരില്‍ നിന്ന്, വിശേഷിച്ചും യുവാക്കളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് […]
തിയേറ്ററിൽ നിന്ന് വിടവാങ്ങാൻ മഞ്ഞുമ്മൽ ബോയ്സ്; മേയ് അഞ്ച് മുതൽ ഒടിടിയിൽ കാണാം…
മലയാള സിനിമയുടെ യശസ്സ് വാനോളം ഉയർത്തിയ സൂപ്പർഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്‌സ് ഇനി ഒടിടിയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം എത്തുന്നത്. മേയ് അഞ്ച് മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ നാല് ഇതര ഭാഷകളിൽ ചിത്രം ലഭ്യമാകും. സിനിമയ്ക്ക് മലയാളത്തിൽ ഉള്ളത് പോലെത്തന്നെ ആരാധകർ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഉണ്ടായിരുന്നു. ചിദംബരം എഴുതി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 22നാണ് തിയറ്ററിൽ എത്തിയത്. കേരളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ […]
തിയറ്ററിൽ ഡേവിഡ് പടിക്കലായി ആറാടാൻ താരം… ‘നടികർ’ ട്രെയിലർ
നടൻ ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രം ‘നടികറി’ന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഇയാളുടെ സിനിമാ ജീവിതമാണ് സിനിമ പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം മെയ് മൂന്നിന് തിയറ്ററുകളിൽ എത്തും. ഭാവനയാണ് നടികറിൽ നായികയാകുന്നത്. ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും […]