Latest News
‘പവി കെയർ ടേക്കറി’ന് ശേഷം ഹൊറർ ഫാന്‍റസി ചിത്രമായ ‘ഗു’ വിതരണം ചെയ്യാൻ ഫിയോക്ക്; ചിത്രം 17ന് തിയേറ്ററുകളിൽ
തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ രണ്ടാമത്തെ വിതരണ സംരംഭമായ ‘ഗു’ ഈ മാസം 17ന് തിയേറ്ററുകളിലെത്തും. ദിലീപ് നായകനായി എത്തിയ ‘പവി കെയർ ടേക്കറി’ന് ശേഷം ഫിയോക്ക് (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള ) വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഗു’ എന്ന പ്രത്യേകതയുമുണ്ട്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസാണ് ഈ ഹൊറർ ഫാന്‍റസി ചിത്രം നിർമ്മിക്കുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന് കീഴിൽ പന്ത്രണ്ടോളം സിനിമകള്‍ ഇതിനകം നിർമ്മിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ‘വെള്ളാനകളുടെ നാട്’, ‘ഏയ് […]
സിനിമകൾ പലത് വന്നിട്ടും തകരാതെ ദുൽഖറിന്റെ ആ റെക്കോർഡ്…!! ആര് തകർക്കും ??
തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ പോയി ആരാധകരെ സൃഷ്ടിക്കുക എന്നത് ചുരുക്കം ചിലർക്ക് മാത്രം സാധ്യമായൊരു കാരണമാണ്. അത്തരത്തിൽ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച് താരമൂല്യം ഉയർത്തി മുന്നേറുന്ന നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിന്റെ കുഞ്ഞിക്കയെ അറിയാത്ത നോർത്ത് ഇന്ത്യക്കാർ കുറവായിരിക്കും. സീതാരാമം, ചുപ് തുടങ്ങിയ സിനിമകൾ ഇറങ്ങിയശേഷമാണ് ദുൽഖറിന് നോർത്ത് ഇന്ത്യയിലും ആരാധകർ വർധിച്ചത്. മമ്മൂട്ടിയുടെ പേര് കളയാനാണോ സിനിമയിലേക്ക് വന്നതെന്ന ചോദ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കരിയർ പടുത്തുയർത്തി സ്വന്തമായി ഒരു പേരും സ്ഥാനവും ഇന്ത്യൻ സിനിമയിൽ […]
ബ്രാൻഡായി മമ്മൂട്ടിയുടെ ടർബോ ജോസേട്ടന്റെ ചെരുപ്പ്…!! ഗൂഗിൾ വില കേട്ട് ഞെട്ടി ആരാധകർ
ഒരു സിനിമ റിലീസ് ചെയ്യുമ്പോൾ അതിലെ പ്രധാന കഥാപാത്രങ്ങളുടെ ലുക്കും സ്റ്റൈൽസും വസ്ത്രധാരണവും ഓർണമെൻസും ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടേത്. അത്തരത്തിൽ ശ്രദ്ധനേടുന്ന സാധനങ്ങൾ തേടി ഓൺലൈനിൽ സൈറ്റിൽ എത്തുന്ന ആരാധകരും സർവ്വസാധാരണമാണ്. അത്തരത്തിലൊരു ചെരുപ്പ് തേടിയാണ് ഇത്തവണ മലയാളികൾ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളെ സമീപിച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ ടർബോ ചിത്രത്തിലെ ചെരുപ്പാണ് ഇത്. ജോസ് എന്ന കഥാപാത്രമായി എത്തുന്ന മമ്മൂട്ടി ധരിച്ചിരിക്കുന്നതാണ് ഈ ചെരുപ്പ്. ട്രെയിലർ വന്നതിന് പിന്നാലെയാണ് ഇക്കാര്യം ആരാധക ശ്രദ്ധനേടുന്നത്. […]
“റാം ഉപേക്ഷിക്കില്ല” ; മോഹന്‍ലാല്‍ ചിത്രത്തിന്‍റെ അപ്ഡേറ്റുമായി ജീത്തു ജോസഫ്
ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമെന്ന് പറയുമ്പോള്‍ത്തന്നെ സിനിമാപ്രേമികളെ സംബന്ധിച്ച് ഒരു പ്രതീക്ഷയുണ്ട്. ദൃശ്യം ഫ്രാഞ്ചൈസി സൃഷ്ടിച്ച വിശ്വാസം ആണത്. ഇരുവരുടെയും കൂട്ടായ്‍മയില്‍ പ്രഖ്യാപിക്കപ്പെട്ട് എന്നാല്‍ ചിത്രീകരണം നീണ്ടുപോയ ചിത്രമാണ് റാം. കൊവിഡ് കാലത്ത് ചിത്രീകരണം മുടങ്ങിയ സിനിമ ഉപേക്ഷിക്കില്ലെന്ന് ജീത്തു പലകുറി വ്യക്തമാക്കിയതാണ്. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റ് അറിയിച്ചിരിക്കുകയാണ് അദ്ദേഹം. തന്‍റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം ലെവല്‍ ക്രോസിന്‍റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് […]
റാഫിയും നാദിർഷായും ഒന്നിക്കുന്നു; അടിപൊളി സസ്പെൻസുമായി ”വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി” തിയേറ്ററുകളിലേക്ക്
മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് നാദൃഷ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കർ റാഫിയാണ് തിരക്കഥയെഴുതുന്നത്. ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന് പേര് നൽകിയ ചിത്രം മേയ് 31നാണ് തിയേറ്ററുകളിലെത്തുന്നത്. അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ റാഫിയുടെ മകൻ മുബിൻ എം റാഫിയാണ് നായകനായെത്തുന്നത്. ’ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് ചിത്രത്തിൽ […]
2023 ലെ മികച്ച സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിൽ ഇരട്ടി വിജയത്തിൽ ഗരുഡൻ
സുരേഷ് ഗോപിയെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത സിനിമയാണ് ഗരുഡന്‍. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 2023 നവംബര്‍ 3 നാണ് തിയറ്ററുകളിലെത്തിയത്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ആദ്യദിനം തന്നെ പ്രേക്ഷകരുടെ പോസിറ്റീവ് അഭിപ്രായം നേടുന്നതില്‍ വിജയിച്ച ചിത്രം മികച്ച കളക്ഷനും നേടിയിരുന്നു. ഇപ്പോഴിതാ 2023 ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് […]
ടര്‍ബോ ‘ജോസച്ചായന്റെ’ തീപ്പൊരി ഐറ്റം എത്തി …!! ട്രയ്ലർ കാണാം
മെയ് മാസത്തില്‍ മലയാള സിനിമ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി നായകനാകുന്ന ടര്‍ബോ. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് കൈകാര്യം ചെയ്യുന്നത്. മധുര രാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ രചന മിഥുന്‍ മാനുവലാണ്. അതിനാല്‍ തന്നെ അതീവ ആകാംക്ഷയിലാണ് പ്രേക്ഷകര്‍ എന്ന് പറയാം. ഇപ്പോഴിതാ ടർബോയുടെ ട്രെയിലർ […]
10 സിനിമകൾ, ഇന്‍ഡസ്ട്രി ഹിറ്റും ബ്ലോക് ബസ്റ്ററുകളും…!! വൈശാഖിന്റെ ഫിലിമോഗ്രഫി പൊളിയെന്ന് പ്രേക്ഷകർ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് വൈശാഖ്. സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റാണ്. സഹസംവിധായകനായി സിനിമ ജീവിത തുടങ്ങിയ വൈശാഖ് മമ്മൂട്ടി ചിത്രമായ പോക്കിരി രാജയിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. വൈശാഖിന്റെ ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. ഇന്നും പോക്കിരി രാജ സിനിമ കോളങ്ങളില്‍ ചര്‍ച്ച വിഷയമാണ്. പോക്കിരി രാജയെ പോലെ തന്നെ രണ്ടാം ഭാഗമായ മധുരരാജയും വന്‍ വിജയമായിരുന്നു. പുലിമുരുകന് ശേഷം മോഹന്‍ലാല്‍- വൈശാഖ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മോഹൻലാൽ ചിത്രം മോൺസ്റ്ററും സമ്മിശ്ര പ്രതികരണം […]
‘മമ്മൂട്ടിയുടെ വില്ലനായി പൃഥ്വിരാജ്’…!! അമല്‍ നീരദിന്‍റെ ‘അരിവാൾ ചുറ്റിക നക്ഷത്രം’ ഇനി നടക്കുമോ???
മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിക്കുന്ന ഒരു ചിത്രം അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ വരുമെന്ന് ഏറെക്കാലത്തിന് മുന്‍പ് ഒരു പ്രഖ്യാപനം നടന്നിരുന്നു. അമല്‍ നീരദ് പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ അന്‍വറിന് ശേഷം ചെയ്യുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രത്തിന്‍റെ പേര് അരിവാള്‍ ചുറ്റിക നക്ഷത്രം എന്നായിരുന്നു. ശങ്കര്‍ രാമകൃഷ്ണനായിരുന്നു രചയിതാവ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായിരുന്നു പൃഥ്വിരാജ്. ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറം ആ ചിത്രം നടക്കുമോ? ഇപ്പോഴിതാ പൃഥ്വിരാജിന്‍റെ പ്രതികരണം എത്തിയിരിക്കുകയാണ്. പുതിയചിത്രമായ ഗുരുവായൂരമ്പല നടയിലിന്‍റെ പ്രൊമോഷണല്‍ അഭിമുഖത്തിനിടെയാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിയുടെ മറുപടി. “ഇനി […]
മലയാളത്തിന്റെ 1000 കോടി തികയ്ക്കാൻ ടർബോ ജോസും ആനന്ദേട്ടനും; മേയ് മാസത്തിലെ വൻ ചിത്രങ്ങൾ
2024 ജനുവരി മുതൽ ഇങ്ങോട്ട് മലയാള സിനിമയ്ക്ക് നല്ല കാലമാണ്. ഇറങ്ങുന്ന ചിത്രങ്ങളിൽ 95 ശതമാനം ഹിറ്റാവുകയാണ്. നൂറ് കോടി ചിത്രങ്ങൾ അടക്കം സംഭവിച്ച വർഷമാണിത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം അടക്കം സംഭവിച്ചത് ഈ വർഷമാണ്. ഒരു വർഷം 1000 കോടിയിൽ കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ഇന്ത്യയിലെ അപൂർവ്വം സിനിമ മേഖലകളിൽ ഒന്നായി മലയാള സിനിമ മാറുന്ന വർഷം കൂടിയാകും 2024 എന്ന് ഉറപ്പാണ്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള […]