23 Nov, 2025
1 min read

“ആരാണ് ഖുറേഷി എബ്രഹാം എന്ന് നിങ്ങൾ എമ്പുരാനിലൂടെ മനസിലാക്കും” ; മോഹൻലാൽ

മലയാള സിനിമാസ്വാദകർ കഴിഞ്ഞ കുറച്ച് കാലമായി കാത്തിരിക്കുന്നൊരു സിനിമയുണ്ട്. എമ്പുരാൻ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് ബ്ലോക് ബസ്റ്ററായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെ ആയിരുന്നു അതിന് കാരണം. എമ്പുരാനുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കും കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ എമ്പുരാനെ കുറിച്ചും പൃഥ്വിരാജിനെ പറ്റിയും മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ബിഗ് ബോസ് സീസൺ ആറിന്റെ വേദിയിൽ വച്ചായിരുന്നു നടന്റെ പ്രതികരണം. ലൂസിഫറിനെ കുറിച്ച് ആയിരുന്നു മോഹൻലാൽ ആദ്യം പറഞ്ഞത്. “ക്രാഫ്റ്റ് കൊണ്ട് ഏറ്റവും […]

1 min read

ചിലവ് ആറ് കോടി, നേടിയത് 40 കോടി; ഓസ്ലർ ഒടിടിയിൽ നിന്ന് ടെലിവിഷനിലേക്ക്

ജയറാം- മമ്മൂട്ടി ചിത്രം ഓസ്‌ലറിന്റെ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റിനാണ് ടെലിവിഷൻ പ്രീമിയർ അവകാശം വിറ്റു പോയിരിക്കുന്നത്. ചിത്രം മെയ് 26 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യും. തിയറ്റററിലും ഒടിടിയിലും കാണാത്തവർക്കും കണ്ടവർക്ക് വീണ്ടും കാണാനുമുള്ള അവസരം ആണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്. ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഓസ്‌ലർ. ഒരിടവേളയ്ക്ക് ശേഷം ജയറാം മലയാള സിനിമയിൽ തിരിച്ചെത്തിയ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. മെഡിക്കൽ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ക്രൈ […]

1 min read

“ടർബോ വെറുമൊരു മാസ് മസാല സിനിമ മാത്രമായിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ…. ? ” കുറിപ്പ് വൈറൽ

മമ്മൂട്ടി നായകനായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ടര്‍ബോ. ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ഐഎംഡിബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ സിനിമയില്‍ രണ്ടാം സ്ഥാനം ടര്‍ബോ നേടിയിരുന്നു. മെയ് 23നാണ് റിലീസ്.സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖാണ്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ‘ടർബോ ജോസ്’ എന്ന കഥാപാത്രത്തയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുക. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് […]

1 min read

തിരിച്ചടി കിട്ടി പരാതിക്കാർ: മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെയുള്ള പരാതിയിൽ സ്റ്റേ 

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ നൽകിയ കേസിൽ തിരിച്ചടി കിട്ടി പരാതിക്കാർ.ക്രിമിനൽ നടപടികൾക്ക് കോടതിയുടെ സ്‌റ്റേ ഓർഡർ വന്നിരിക്കുകയാണ്. സൗബിൻ്റെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ ആരോപണ വിധേയരായ സൗബിൻ്റേയും ഷോൺ ആൻ്റണിയുടേയും അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു. സിനിമയുടെ ലാഭവിഹിതം പങ്കുവച്ചില്ലെന്നായിരുന്നു സിറാജ് വലിയ തറയുടെ പരാതി. എന്നാൽ ഇതൊരു സിവിൽ കേസാണെന്നും ക്രിമിനൽ നടപടികൾക്ക് പ്രസക്തിയില്ലെന്നുമായിരുന്നു സൗബിൻ്റെ പിതാവും കുറ്റാരോപിതരിൽ ഒരാളുമായ ഷാഹിർ ബാബുവിൻ്റെ വാദം. ജസ്റ്റിസ്‌ വിജു എബ്രഹാം ആണ് […]

1 min read

അരിമണ്ണ തറവാട്ടിലെ പ്രേതാനുഭവങ്ങൾ; വെള്ളിത്തിരയെ വിറപ്പിച്ച് ‘ഗു’, റിവ്യൂ വായിക്കാം

ഓരോ നാടുകളിലും അതീന്ദ്രിയ ശക്തിയായി ആളുകള്‍ കരുതിപ്പോരുന്ന ചില കാര്യങ്ങളുണ്ട്. പലയിടത്തും പല പേരുകളിൽ അത്തരത്തിലുള്ള അരൂപികളുടെ ലോകം അറിയപ്പെടാറുണ്ട്. മലയാളത്തിൽ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള പ്രേത പടങ്ങളിലൊക്കെ പല രൂപത്തിൽ പല ഭാവത്തിൽ അതൊക്കെ നാം കണ്ടറിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള കഥകളുറങ്ങുന്ന അരിമണ്ണ തറവാട്ടിലെ പ്രേതാനുഭവങ്ങളുമായി ഇപ്പോൾ തിയേറ്ററുകളെ വിറപ്പിച്ചിരിക്കുകയാണ് ‘ഗു’ എന്ന ചിത്രം. മലബാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് അരിമണ്ണ തറവാട്. ദൂരെ ജോലി ചെയ്യുന്ന ബന്ധുക്കളെല്ലാവരും ഒരവധിക്കാലത്ത് തറവാട്ടിലേക്ക് ഒന്നിച്ചുകൂടുകയാണ്. തറവാടിന് കൈവന്ന ചില ദോഷങ്ങൾക്ക് […]

1 min read

”എന്റെ കമ്പനിയാണെങ്കിലും എനിക്ക് പ്രതിഫലം വാങ്ങണം, അതിന് ഞാൻ ടാക്‌സും കൊടുക്കണം”: മമ്മൂട്ടിക്കമ്പനിയെക്കുറിച്ച് തുറന്ന് പറഞ്ഞ് താരം

‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയാണ് മമ്മൂട്ടിക്കമ്പനിയുടെ ആദ്യ ചിത്രം. അത് മുതൽ ‘ടർബോ’ വരെയുള്ള മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളെല്ലാം മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലാണ് ഒരുക്കിയത്. ഇപ്പോൾ സ്വന്തം നിർമ്മാണ കമ്പനിയിൽ നിന്നും മമ്മൂട്ടിക്ക് എന്താണ് ലാഭം ലഭിക്കുന്നത് എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് നടൻ. ‘ടർബോ’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്. ”മമ്മൂട്ടി കമ്പനിക്ക് പ്രതിഫലം തരാതിരിക്കാൻ കഴിയില്ല. അങ്ങനെയാണ് കണക്ക്. എന്റെ കമ്പനിയാണെങ്കിലും എനിക്ക് പ്രതിഫലം വാങ്ങണം. അതിന് ഞാൻ ടാക്‌സും […]

1 min read

ആദ്യദിനം കോടികൾ വാരി ആനന്ദേട്ടനും പിള്ളേരും…!!! ; ‘ഗുരുവായൂർ അമ്പല നടയിൽ’ കളക്ഷൻ കണക്ക് ഇതാ..

പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടുന്ന ചില സിനിമകൾ ഉണ്ട്. അത്തരത്തിലൊരു സിനിമ ആയിരുന്നു ‘ഗുരുവായൂരമ്പലനടയിൽ’. പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്നു എന്നത് കൂടിയായപ്പോൾ ചിത്രം കളറായി. പിന്നാലെ എത്തിയ രസകരമായ പ്രമോഷൻ മെറ്റീരിയലുകളും പ്രേക്ഷകർ ഏറ്റെടുത്തു. ഒടുവിൽ ഇന്ന് മുൻവിധികളെ മാറ്റി മറിച്ചുള്ള പ്രകടനവുമായി ചിത്രം തിയറ്ററുകളിൽ ഗംഭീര പ്രതികരണം നേടി പ്രദർശനം തുടർന്നിരിക്കുകയാണ്. മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ‘ഗുരുവായൂരമ്പലനടയിലി’ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രം ആദ്യദിനം എത്ര നേടും എന്ന കളക്ഷൻ വിവരങ്ങളും പുറത്തുവരുന്നുണ്ട്. […]

1 min read

“സിനിമ ഇല്ലെങ്കില്‍ എന്‍റെ ശ്വാസം നിന്നു പോകും…” ; മമ്മൂട്ടിയുടെ വാക്കുകൾ വൈറൽ

മമ്മൂട്ടി എന്നാൽ മലയാളികൾക്ക് ഒരു വികാരമാണ്. മലയാള സിനിമയിലും മലയാളികളുടെ ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം വാക്കുകൾക്ക് അതീതമാണ്. സിനിമ സ്വപ്‌നം കാണുന്നവർക്കെല്ലാം ഒരു ടെസ്റ്റ് ബുക്കാണ് അദ്ദേഹത്തിന്റെ കരിയർ. സിനിമയിലേക്കെത്തുന്ന ഏതൊരു പുതുമുഖവും മാതൃകയാക്കുന്ന താരവും മമ്മൂട്ടിയാണ്. അഭിനയം കൊണ്ട് മാത്രമല്ല വ്യക്തിത്വം കൊണ്ടും പലർക്കും റോൾ മോഡലാണ് മമ്മൂട്ടി. ഇപ്പോഴിതാ സിനിമയാണ് തന്റെ എല്ലാം എന്ന് വീണ്ടും ആവർത്തിച്ച് നടൻ മമ്മൂട്ടി. സിനിമ ഇല്ലെങ്കിൽ തന്റെ ശ്വാസം നിന്നു പോകുമെന്നും കുഴപ്പത്തിലാകുമെന്നും മമ്മൂട്ടി പറഞ്ഞു. തന്റെ […]

1 min read

സത്യൻ അന്തിക്കാടിനൊപ്പം മോഹൻലാല്‍ വീണ്ടും..!! പ്രഖ്യാപനം ഉടൻ

മലയാള സിനിമയിലെ ഹിറ്റ് കോമ്പോയാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം ലഭിച്ചിട്ടുള്ളത് എന്നെന്നും ഓര്‍ത്തിരിക്കുന്ന സിനിമകളാണ്. ചിരിക്കാനും കരയിപ്പിക്കാനും ആ കോമ്പോയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാലാണ് എന്ന റിപ്പോര്‍ട്ട് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മലയാളത്തിന് എക്കാലവും പ്രിയപ്പെട്ട ഹിറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍തവയില്‍ കുറേ എണ്ണമെങ്കിലുമുണ്ടാകും. അതിനാല്‍ സത്യൻ അന്തിക്കാടിന്റെ മോഹൻലാല്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. […]