Latest News
“ഒരിക്കൽ മമ്മൂട്ടി പോലും ഇദ്ദേഹത്തിന്റെ വരവിനെ പേടിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്” ; കുറിപ്പ് വൈറൽ
കൂടെവിടെയെന്ന ചിത്രത്തിലൂടെ പത്മരാജന്‍ പരിചയപ്പെടുത്തിയ പുതുമുഖ നടനാണ് റഹ്‌മാന്‍. ഒരുകാലത്ത് മലയാള സിനിമയിൽ റൊമാന്റിക് ഹീറോയായി നിറഞ്ഞുനിന്ന നടനാണ് റഹ്‌മാന്‍. മമ്മൂട്ടി, മോഹൻലാൽ എന്നിവരേക്കാളൊക്കെ തരംഗം തീർക്കാൻ റഹ്മാന് സാധിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലുമെല്ലാം നിരവധി സിനിമകളിൽ റഹ്മാൻ അഭിനയിച്ചു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെയാണ് റഹ്മാൻ നേടിയെടുത്തത്. സൂപ്പർ താരമായി വളരുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും പരാജയങ്ങൾ റഹ്മാന്റെ കരിയറിന് വെല്ലുവിളിയാവുകയായിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത റഹ്‌മാന്‍ അതിശക്തമായ കഥാപാത്രങ്ങളിലൂടെയാണ് […]
ഓപ്പണിങ് കളക്ഷനിൽ വാലിബന്റെ റക്കോർഡ് തകർത്ത് ടർബോ; ആദ്യ ദിനം നേടിയത് ആറ് കോടി
മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ ആയിരുന്നു ഏറ്റവുമധികം ഓപ്പണിങ് കളക്ഷൻ ലഭിച്ച മലയാള സിനിമ. എന്നാലിപ്പോൾ മമ്മൂട്ടി – വൈശാഖ് ചിത്രം ടർബോ റിലീസ് ചെയ്തപ്പോൾ ആ റക്കോർഡ് മാറിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ടർബോയ്‍ക്ക് വമ്പൻ ഓപ്പണിങ്ങ് കളക്ഷനാണ് ലഭിച്ചത്. കേരളത്തിൽ റെക്കോർഡ് ഓപ്പണിംഗ് കളക്ഷൻ നേടാൻ ചിത്രത്തിനായി. 2024ൽ കേരളത്തിൽ നിന്നുള്ള റിലീസ് കളക്ഷനിൽ ടർബോ ഒന്നാമതായിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബനെ വീഴ്‍ത്തി ആറ് കോടി രൂപയിലധികം കേരള ബോക്സ് ഓഫീസ് കളക്ഷൻ ആണ് മമ്മൂട്ടിയുടെ ടർബോ സ്വന്തമാക്കിയത്. മോഹൻലാലിന്റെ […]
ആനന്ദേട്ടനെ പിന്നിലാക്കി ടർബോ ജോസ്….!!! ബുക്ക് മൈ ഷോ ഭരിച്ച് മലയാള സിനിമ
ഇതര ഇന്റസ്ട്രികളോട് കിടപിടിക്കുന്ന മലയാള സിനിമയെ ആണ് ഈ വർഷം ആരംഭിച്ചത് മുതൽ കണ്ടത്. റിലീസ് ചെയ്ത ഭൂരിഭാഗം സിനിമകളും ഒന്നിനൊന്ന് മെച്ചം. മേക്കിങ്ങിലും കണ്ടന്റിലും മാത്രമല്ല ബോക്സ് ഓഫീസിലും മലയാള സിനിമ കസറിക്കേറുകയാണ്. ഏതാനും നാളുകൾ മുൻപ് റിലീസ് ചെയ്ത സിനിമകൾക്ക് മികച്ച ബുക്കിങ്ങുകളും നടക്കുന്നുണ്ട്. ഈ അവസരത്തിൽ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലെ കണക്കുകൾ പുറത്തുവരികയാണ്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയ ടിക്കറ്റുകളുടെ […]
‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ ട്രെയ്ലർ നാളെ ഇറങ്ങും
നിരവധി ഹിറ്റ് സിനിമകൾക്ക് രചന നിർവഹിച്ച റാഫിയുടെ തിരക്കഥയിൽ ഹിറ്റ് ചിത്രങ്ങൾ മാത്രം തന്നിട്ടുള്ള നാദിർഷയുടെ പടമെത്തുന്നു. മുബിൻ എം. റാഫി ആദ്യമായി നായകനായി എത്തുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യുടെ ട്രെയ്ലർ നാളെ റിലീസ് ചെയ്യുകയാണ്. മേയ് 31നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ എന്നിവരും മുബിനൊപ്പം കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. ഞാൻ പ്രകാശൻ, മകൾ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധ […]
ബോക്സ് ഓഫീസ് വിറപ്പിച്ച് ജോസിന്റെ കുതിപ്പ്…!! സക്സസ് ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി
മമ്മൂട്ടി നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് ടര്‍ബോ. ടര്‍ബോ മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. 52 .11കോടി രൂപയാണ് റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ ലോകമെമ്പാടുമുള്ള കളക്ഷൻ. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. കട്ടക്ക് കൂടെ നിന്ന പ്രേക്ഷകർക്ക് ഒരായിരം നന്ദിയെന്ന് മമ്മൂട്ടി കമ്പനി കണക്കുകൾ പുറത്തുവിട്ട് കുറിച്ചിട്ടുണ്ട്. ഒപ്പം തന്നെ മമ്മൂട്ടി ചിത്രത്തിന്‍റെ സക്സസ് ടീസറും പുറത്തുവിട്ടു. ആദ്യ ഷോ കഴിഞ്ഞയുടൻ പ്രേക്ഷകർ ഇരുകയ്യും […]
പ്രഭാസും പ്രശാന്ത് നീലും ഒന്നിക്കുന്ന ‘സലാർ 2’ ഉപേക്ഷിച്ചോ??
പ്രഭാസും പ്രശാന്ത് നീലും ഒന്നിക്കുന്ന ‘സലാർ 2’ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. മെയ് അവസാനം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് പറഞ്ഞിരുന്നതെങ്കിലും ചിത്രം ആരംഭിക്കാത്തതാണ് പുതിയ വാര്‍ത്തകള്‍ക്ക് ഇടം നല്‍കിയത്. ചിത്രം ഉപേക്ഷിച്ചു എന്ന രീതിയിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്.പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന, ‘സലാർ: ഭാഗം 2 – ശൗര്യംഗ പർവ്വം’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് 2024 മെയ് അവസാനം ആരംഭിക്കേണ്ടതായിരുന്നു. രാമോജി റാവു സിറ്റിയില്‍ ആരംഭിക്കുമെന്ന് പറഞ്ഞ ഷൂട്ട് ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് പടം ഉപേക്ഷിച്ചെന്ന […]
ബോക്സോഫീസിനെ പഞ്ഞിക്കിട്ട് ജോസേട്ടായി…!!! നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ
കഴിഞ്ഞ വ്യാഴാഴ്ചയാണ് മമ്മൂട്ടി നായകനായ ടർബോ തിയേറ്ററുകളിലെത്തിയത്. ആദ്യദിവസം, കേരളത്തിൽ നിന്നു മാത്രം, 6.2 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. ആദ്യ ദിനം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നുമായി 17.3 കോടി രൂപയാണ് ടർബോ നേടിയത്. ഇപ്പോഴിതാ ടർബോ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് കളക്ഷൻ കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്ത നാല് ദിവസം കൊണ്ട് 52.11 കോടിയാണ് ആകെ ടർബോ നേടിയിരിക്കുന്നത്. കട്ടക്ക് കൂടെ നിന്ന പ്രേക്ഷകർക്ക് […]
ആക്ഷൻ്റെ പൊടി പൂരം…!! ‘ടര്‍ബോ’ മേക്കിംഗ് വീഡിയോ എത്തി
പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്നതായിരുന്നു ടര്‍ബോയുടെ പ്രധാന യുഎസ്‍പി. വൈശാഖ് ചിത്രങ്ങളില്‍ എപ്പോഴും പ്രാധാന്യത്തോടെ കടന്നുവരാറുള്ളവയാണ് ആക്ഷന്‍ രംഗങ്ങള്‍. ടര്‍ബോയും അതില്‍ നിന്ന് വ്യത്യസ്തമല്ല. ആക്ഷന്‍ രംഗങ്ങളില്‍ മമ്മൂട്ടി ഏറെ കൈയടി നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഒരു മിനിറ്റില്‍ താഴെയുള്ള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണമുണ്ട്. വമ്പന്‍ സ്ക്രീന്‍ കൗണ്ടുമായാണ് ചിത്രം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും 23 ന് എത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ […]
കാൻ റെഡ് കാർപ്പറ്റിൽ വസ്ത്രത്തിലൂടെ സാന്നിധ്യമറിയിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്; ദിവ്യ പ്രഭ ധരിച്ചത് പ്രാണയിലെ 45 വർഷം പഴക്കമുളള ബനാറസ് !
ഇത്തവണത്തെ കാൻ ചലച്ചിത്രമേള മലയാളികളുടേത് കൂടിയാണ്. 30 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ ചിത്രം കാനിലെ മത്സരവിഭാഗത്തിലെത്തുന്നു, അതിൽ അഭിനേതാക്കളായി രണ്ട് മലയാളി നടികളും. ഇരുവരും ലോകസിനിമയുടെ ഈ ആഘോഷമേളയിൽ മലയാളികളുടെ അഭിമാനമായി മാറി. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെയാണ് ദിവ്യ പ്രഭയും കനി കുസൃതിയും അവതരിപ്പിച്ചത്. സംവിധായിക പായൽ കപാഡിയയ്ക്കും മറ്റ് അഭിനേതാക്കൾക്കുമൊപ്പമാണ് ഇവർ റെഡ് കാർപ്പെറ്റിൽ എത്തിയത്. മലയാളി നടിമാരുടെ റെഡ് കാർപ്പെറ്റിലെ നൃത്തച്ചുവടുകൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ […]
”കല്യാണം കൊച്ച് വേണ്ടെന്ന് വെച്ചത് നന്നായി, അവന് വട്ടാ”; ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ ടീസർ പുറത്ത്
കലന്തൂർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കലന്തൂർ നിർമിച്ച് നാദിർഷാ സംവിധാനം ചെയ്യുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. 56 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ടീസർ തന്നെ ഏറെ ഉദ്യോഗഭരിതമാണ്. അർജുൻ അശോകന് വളരെ പ്രാധാന്യമുള്ള വേഷമാണ് സിനിമയിൽ എന്നാണ് ടീസറിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. മെയ് 31നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫി നായകനിരയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. നാദിർഷ- റാഫി […]