22 Nov, 2025
1 min read

അഴിമതിക്കാരെ വിറപ്പിച്ച ധീരയോദ്ധാവിന്‍റെ മടങ്ങിവരവ്; ആളിക്കത്താൻ ‘ഇന്ത്യൻ 2’ നാളെ മുതൽ

അഴിമതി എന്ന വാക്കിനെ വെറുത്തയാള്‍, അഴിമതി നടത്തിയവരെ വിറപ്പിച്ച ധീരയോദ്ധാവ്, അനശ്വനായ വിപ്ലവകാരി സേനാപതി 28 വർഷങ്ങൾക്ക് ശേഷം നാളെ മടങ്ങിയെത്തുകയാണ്. ഇന്ത്യൻ സിനിമാലോകത്തിന്‍റെ ഇടിമുഴക്കമായി മാറിയ ‘ഇന്ത്യൻ’ സിനിമയിലെ സേനാപതി നാളെ ബിഗ് സ്ക്രീനിൽ വീണ്ടും അവതരിക്കും. 28 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ സിനിമയുടെ രണ്ടാം ഭാഗമായ ‘ഇന്ത്യൻ 2’ അഭ്രപാളിയിലേക്കെത്തുന്നത്. ഉലകനായകൻ കമൽഹാസനും സ്റ്റാർ ഡയറക്ടർ ശങ്കറും ഒന്നിക്കുന്ന ചിത്രം ഒന്നാം ഭാഗത്തേക്കാള്‍ സാങ്കേതികമായി ഏറെ മികവ് പുലർത്തുന്നതായിരിക്കും എന്നാണ് പുറത്തിറങ്ങിയ ട്രെയിലർ തന്നിരിക്കുന്ന […]

1 min read

ആകാംക്ഷയുണര്‍ത്തി ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകൻ…!! നായികയായി ആ സൂപ്പർ താരം

വേഷങ്ങളുടെ വൈവിധ്യത്താല്‍ വിസ്‍യമിപ്പിക്കുകയാണ് സമീപകാല സിനിമയില്‍ മമ്മൂട്ടി. അതിനാല്‍ മമ്മൂട്ടി നായകനായ ഓരോ പുതിയ സിനിമയുടെയും പ്രഖ്യാപനം ആകാംക്ഷയുണര്‍ത്തുന്നതാണ്. ഗൗതം വാസുദേവ് മേനോന്റെ മമ്മൂട്ടി ചിത്രം ലോഞ്ച് ചെയ്‍തിരിക്കുകയാണ്. മമ്മൂട്ടിയും ഗൗതമും ഒന്നിക്കുന്നുവെന്ന ഊഹാപോഹങ്ങൾ നേരത്തെ തന്നെ നടന്നിരുന്നു. ആ അഭ്യൂഹങ്ങൾക്ക് ഇന്ന് തിരശീല വീഴുകയും ചെയ്തു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയിലെ കാസ്റ്റിംഗ് സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ സോഷ്യൽ ലോകത്ത് സജീവമാണ്. അക്കൂട്ടത്തിൽ നായികയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. മമ്മൂട്ടിയുടെ നായികയായി നയൻതാര എത്തുമെന്നാണ് സോഷ്യൽ […]

1 min read

“ഇതിപ്പോൾ ദുൽഖൽ തോറ്റുപോകുമല്ലോ. ഇങ്ങനെ ഒക്കെ ചെയ്യാമോ മമ്മൂക്കാ..” മമ്മൂട്ടിയുടെ പുതിയ ലുക്കും വൈറൽ

സിനിമാ താരങ്ങളുടെ ഔട്ട്ഫിറ്റുകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് മമ്മൂട്ടി. താരം എത്തുന്ന ഏത് പരിപാടിയിലായാലും ഒരു വ്യത്യസ്തത ഉണ്ടാകും എന്നത് യാഥാർത്ഥ്യമാണ്. അത്തരത്തിൽ മാസ് ലുക്കിലും സിംപിൾ ലുക്കിലുമെത്തി എപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട് മമ്മൂട്ടി. ‘പ്രായം വെറും അക്കങ്ങൾ മാത്രമാണ് എന്ന് വീണ്ടും തെളിയിക്കുന്ന മമ്മൂക്ക’ എന്നാണ് പലപ്പോഴും പുത്തൻ ഫോട്ടോകൾ കണ്ട് ആരാധകർ പറയാറുള്ളത്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. തന്റെ പുതിയ സിനിമയുടെ […]

1 min read

ബിഗ് സ്ക്രീനില്‍ വീണ്ടും ആ ക്ലാസിക് പ്രകടനം…!! ‘ദേവദൂതന്‍’ റീ റിലീസ് ട്രെയ്‍ലര്‍

മോഹന്‍ലാലിന്റെ കരിയറിലെ വേറിട്ട സിനിമയായിരുന്നു ദേവദൂതന്‍. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലേക്ക് എത്തിയപ്പോള്‍ കാര്യമായ വിജയം നേടാതെ പോയി. ചിത്രത്തിന് കഥയൊരുക്കിയത് നടനും എഴുത്തുകാരനുമായ രഘുനാഥ് പാലേരിയായിരുന്നു. എന്നാല്‍ പിന്നീട് സിനിമ കണ്ടവരൊക്കെ ഗംഭീര അഭിപ്രായം പറഞ്ഞതോടെ വര്‍ഷങ്ങള്‍ക്കിപ്പുറം റിറിലീസിനൊരുങ്ങുകയാണ് സിനിമ. 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് ശബ്ദവും ദൃശ്യവും പുതുക്കപ്പെട്ട ചിത്രത്തിന്‍റെ ട്രയ്‍ലര്‍ പുറത്തിറങ്ങി. മോഹന്‍ലാലും സിബി മലയിലുമടക്കം പങ്കെടുത്ത, കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ട്രെയ്‍ലര്‍ ലോഞ്ച് ചെയ്തത്. രഘുനാഥ് പലേരി തിരക്കഥയൊരുക്കിയ ചിത്രം […]

1 min read

ഉലകനായകന്റെ ഇന്ത്യൻ 2 കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ; വിതരണനത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

ഉലകനായകൻ കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ 2 സിനിമയുടെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. ശങ്കർ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം ജൂലൈ പന്ത്രണ്ടിനാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുന്ന സമയവും പുറത്ത് വിട്ടിരിക്കുകയാണ്. ജൂലൈ പത്ത് ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് ഈ ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കുക. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് […]

1 min read

അഴിമതിക്കെതിരെ സേനാപതിയുടെ മർമ്മകല പ്രയോഗം വീണ്ടും; ‘ഇന്ത്യൻ 2’ ജൂലൈ 12ന്

ചൂണ്ടുവിരലിന് മീതെ നടുവിരൽ ചുറ്റി തൊടുമർമ്മം നോക്കിയുള്ള മർമ്മകല പ്രയോഗത്തിലൂടെ എതിരാളിയുടെ ശരീരചലനങ്ങളും പ്രവർത്തനവും അസാദ്ധ്യമാക്കുന്ന വിസ്മയവുമായി വീണ്ടും അഭ്രപാളിയിൽ എത്താനൊരുങ്ങുകയാണ് സേനാപതി. അഴിമതിക്കെതിരെയുള്ള ഒറ്റയാൾ പോരാട്ടത്തിന്‍റെ പേരായി പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്ത ‘ഇന്ത്യൻ’ എന്ന ഇതിഹാസ സിനിമയുടെ രണ്ടാം ഭാഗമായ ‘ഇന്ത്യൻ 2’ ജൂലൈ 12ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുകയാണ്. ഒന്നാം ഭാഗം ഇറങ്ങി, നീണ്ട 28 വർഷങ്ങൾക്ക് ശേഷമാണ്പുതിയ കാലത്തിന്‍റെ എല്ലാ സങ്കേതങ്ങളുടേയും പിൻബലത്തോടെയാണ് ഇന്ത്യൻ രണ്ടാം ഭാഗമെത്തുന്നത്. 200 കോടിയോളം രൂപ മുതൽ […]

1 min read

മമ്മുട്ടിയുടെ ‘ടര്‍ബോ’ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

മമ്മൂട്ടി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ചിത്രം ജൂലൈ 12 ന് സ്ട്രീമിംഗ് ആരംഭിക്കുമെന്ന് നേരത്തെ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ തെറ്റായിരുന്നെന്ന് തെളിയിക്കുന്നതാണ് സോണി ലിവിന്‍റെ പ്രഖ്യാപനം. ചിത്രം ഓഗസ്റ്റില്‍ എത്തുമെന്നാണ് സോണി ലിവ് ഒരു ടീസറിലൂടെ അറിയിച്ചിരിക്കുന്നത്. […]

1 min read

‘ലൂസിഫറി’ലെ മോഹൻലാലിൻ്റെ കണ്ണുകളുടെ രഹസ്യം പറഞ്ഞ് മുരളി ഗോപി

മോഹൻലാലിന്റേതായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിൽ വൻ ഹൈപ്പാണ് ചിത്രത്തിനുള്ളത്. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷങ്ങളില്‍ ഒന്ന്. എമ്പുരാന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ലൂസിഫറിനെ കുറിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ലൂസിഫറിലെ കണ്ണുകൾ ഇലുമിനാറ്റിയുടെ ഒക്കെ റിഫ്ലക്ഷൻ ആണെന്നാണ് മുരളി ഗോപി പറഞ്ഞത്. ഫിൽമി ബീറ്റിനോട് ആയിരുന്നു നടന്റെ പ്രതികരണം. “യഥാർത്ഥ അഭിനയം […]

1 min read

രജനീകാന്തിനൊപ്പം ഫഹദ് ഫാസിൽ; ‘വേട്ടയ്യൻ’ പുതിയ അപ്ഡേറ്റ് പുറത്ത്

ജയിലറിന്റെ വൻ വിജയത്തിന് ശേഷം രജനികാന്ത് നായകനായെത്തുന്ന സിനിമയാണ് ‘വേട്ടയ്യൻ’. പ്രശസ്ത സംവിധായകൻ ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറിലാണ് തിയേറ്ററുകളിൽ എത്തുന്നത്. നടൻ ഫഹദ് ഫാസിൽ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഡബ്ബിംഗ് പൂർത്തിയാക്കിയ ഫഹദിന്റെ സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രങ്ങളാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, 33 വർഷത്തിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വേട്ടയ്യനുണ്ട്. മുകുൾ എസ് ആനന്ദ് സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് […]

1 min read

മലയാള സിനിമയുടെ തലവര മാറ്റും, ഒരു പുത്തൻ അനുഭവം അതായിരിക്കും “കത്തനാർ” ; വൈറലായി കുറിപ്പ്

ഇതര സിനിമാ ഇൻഡസ്ട്രികളെ കൊണ്ട് കയ്യടിപ്പിക്കുന്ന മലയാള സിനിമയിൽ ഇനി വരാനിരിക്കുന്നത് ഒരുപിടി വമ്പൻ ചിത്രങ്ങളാണ്. അക്കൂട്ടത്തിലെ പ്രധാന സിനിമയാണ് കത്തനാർ. എന്നും വ്യത്യസ്തകൾക്ക് പുറകെ പോകുന്ന ജയസൂര്യ എന്ന നടന്റെ കരിയർ ബെസ്റ്റ് സിനിമയാകും ഇതെന്ന് ഏവരും വിധിയഴുതുന്ന സിനിമയാണ്. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധയും ഹൈപ്പും ലഭിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിൻ തോമസ് ആണ്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തെ കുറിച്ച് പുറത്തുവരുന്ന വാർത്തകളും അപ്ഡേറ്റുകളും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഈ […]