15 Jan, 2026
1 min read

ടൊവിനോ ഡബിൾ റോളിലാണെന്ന് സൂചന: ആകാംക്ഷ നിറച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒഫീഷ്യൽ പോസ്റ്റർപുറത്ത്

ടൊവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോ​ഗി​ക പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ. എസ്ഐ ആനന്ദ് നാരായണനായി ടൊവിനോ അഭിനയിക്കുന്ന ചിത്രം ഒട്ടേറെ ദുരൂഹമായ കഥാവഴികളിലൂടെ കടന്ന് പോകുന്നു. സിനിമയുടെ ഔദ്യോ​ഗിക പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. പോലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ ലുക്കാണ് പോസ്റ്ററിലുള്ളത്. പോലീസ് തൊപ്പി വെച്ചും അല്ലാതേയും രണ്ട് രീതിയിൽ താരത്തെ പോസ്റ്ററിൽ കാണിച്ചിട്ടുണ്ട്. ഡബിൾ […]

1 min read

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര 2ന്റെ ടീസർ പുറത്ത്; വൈഎസ്ആറിന്റെ മകനായി എത്തുന്നത് ജീവ

മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം ‘യാത്ര’യുടെ രണ്ടാം ഭാഗം ടീസർ എത്തി. തമിഴ് നടൻ ജീവയാണ് ചിത്രത്തിൽ നായകനാകുന്നത്. മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ യാത്രയുടെ രണ്ടാം ഭാഗമാണ് യാത്ര 2. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായിട്ടാണ് യാത്രയിൽ മമ്മൂട്ടി എത്തിയത്. യാത്രയുടെ രണ്ടാം ഭാഗത്തിൽ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൻ വൈഎസ് ജഗന്റെ രാഷ്ട്രീയ യാത്രയാണ് പ്രമേയമാകുന്നത്. ജീവയാണ് ജഗൻ റെഡ്ഡിയെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണനാണ് […]

1 min read

മോഹൻലാലിനെ ഇനി പിടിച്ചാൽ കിട്ടില്ല; രണ്ടാഴ്ച്ച കൊണ്ട് നേര് നേടിയത് എൺപത് കോടി

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ കോർട് റൂം ഡ്രാമയാണ് നേര് എന്ന ചിത്രം. മാസ് ഡയലോ​ഗുകളോ സ്റ്റണ്ടോ ഇല്ലാതെ, എന്തിന് യാതൊരു താര പരിവേഷവും കൂടെയില്ലാതെ തിയേറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രമാണ് നേര്. വർഷങ്ങൾക്ക് ശേഷമായിരിക്കും പ്രേക്ഷകർ ഇത്തരത്തിലൊരു മോഹൻലാലിനെ തിയേറ്ററിൽ കണ്ടത്. തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന നേര് ആദ്യ ദിവസം തന്നെ കേരളത്തിൽ നിന്ന് മാത്രം 2.8 കോടി രൂപ കളക്ഷൻ നേടി എന്നത് അതിശയകരമായ വാർത്തയായിരുന്നു. ആഗോളതലത്തിൽ സിനിമ 80 കോടിയിലേക്ക് കുതിക്കുന്നു […]

1 min read

”സുജാതയുടെ ദേശീയ അവാർഡ് അട്ടിമറിച്ചു, നൽകിയത് ശ്രേയ ഘോഷാലിന്”; ഉത്തരേന്ത്യക്കാരോട് മത്സരിച്ച് മലയാളികൾ അവാർഡ് നേടുന്നത് വലിയ സംഭവമെന്ന് സിബി മലയിൽ

വർഷങ്ങൾക്ക് മുൻപ് സുജാതയ്ക്ക് ലഭിക്കേണ്ടിയിരുന്ന ദേശീയ അവാർഡ് ജൂറി ഇടപെടൽ മൂലം ശ്രേയ ഘോഷാലിന് നൽകിയെന്ന് വെളിപ്പെടുത്തി സംവിധായകൻ സിബി മലയിൽ. ‘പരദേശി’ സിനിമയിലെ ‘തട്ടം പിടിച്ചു വലിക്കല്ലേ…’ എന്ന ഗാനത്തിനായിരുന്നു ഗായിക സുജാതയ്ക്ക് ദേശീയ അവാർഡ് നൽകാൻ ജൂറി തീരുമാനിച്ചത്. എന്നാൽ ബാഹ്യഇടപെടലിലൂടെ വിധിനിർണയം അട്ടിമറിച്ചെന്ന് സിബി മലയിൽ വെളിപ്പെടുത്തി. സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ സംഭാവനകൾ മുൻനിർത്തി സുഹൃത്തുകൾ സംഘടിപ്പിച്ച ‘പി.ടി. കലയും കാലവും’ എന്ന പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഛായാ​ഗ്രാഹകൻ സണ്ണി ജോസഫും ഞാനുമാണ് […]

1 min read

അച്ഛന്റെ വഴിയിലേക്ക് മകളും; ജീത്തു ജോസഫിന്റെ മകൾ കാത്തി സംവിധാനം ചെയ്ത ആദ്യ ചിത്രം ഇന്ന് റിലീസ് ചെയ്യും

പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിൻറെ മൂത്ത മകൾ കാത്തി ജീത്തു സംവിധാനം ചെയ്ത ആദ്യ ചിത്രം ഇന്ന് റിലീസ് ചെയ്യും. ഫോർ ആലീസ് എന്ന് പേര് നൽകിയ ചിത്രം കുട്ടി സ്റ്റോറീസ് എന്ന യുട്യൂബ് ചാനലിലൂടെ ജനുവരി 5ന് (ഇന്ന്) വൈകിട്ട് 6.30 നാണ് റിലീസ് ചെയ്യുന്നത്. ബെഡ്ടൈം സ്റ്റോറീസിൻറെ ബാനറിൽ ജീത്തു ജോസഫ് ആണ് ചിത്രത്തിന്റെ നിർമ്മാണം. എസ്തർ അനിലും അഞ്ജലി നായരും അർഷദ് ബിൻ അൽത്താഫുമാണ് ഫോർ ആലീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവീൻ […]

1 min read

സത്യൻ അന്തിക്കാട് ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു: ഈ കൂടിച്ചേരൽ ഒൻപത് വർഷങ്ങൾക്ക് ശേഷം

നീണ്ട ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ഒരു അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് തന്റെ അടുത്ത സിനിമ മോഹൻലാലിനെ നായകനാക്കിയുള്ളതാണെന്ന് സത്യൻ അന്തിക്കാട് പറഞ്ഞത്. പാൻ ഇന്ത്യൻ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹൻലാലിനെ നായകനാക്കി ആലോചിക്കുന്നത്. അടുത്തകാലത്ത് നേര് എന്ന ഒരു സിനിമ വൻ വിജയമായത് കാണിക്കുന്നത് നമ്മളിൽ ഒരാളായി മോഹൻലാലിനെ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണ്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന […]

1 min read

മമ്മൂട്ടിയുടെ കാതൽ ആമസോൺ പ്രൈമിലെത്തി; സൗജന്യ സ്ട്രീമിങ്ങ് ഉടൻ ആരംഭിക്കുമെന്ന് വിവരം

ജിയോ ബേബി – മമ്മൂട്ടി ചിത്രമായ കാതൽ ദി കോർ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിച്ചു. ഇന്ത്യയ്ക്കു പുറത്തുള്ള രാജ്യങ്ങളിലാണ് ചിത്രം വാടകയ്ക്ക് ലഭിക്കുക. ഈ ആഴ്ചയിൽ തന്നെ ചിത്രം സൗജന്യമായി സ്ട്രീം ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നെന്നായിരുന്നു നിരൂപകരടക്കം കാതലിനെ വിശേഷിപ്പിച്ചത്. സിനിമയെ പ്രശംസിച്ച് ന്യൂയോർക് ടൈംസും രംഗത്തെത്തിയിരുന്നു. മികച്ച നിരൂപക പ്രശംസയും വിജയവും നേടിയ കാതൽ- ദി കോറിലെ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് […]

1 min read

നിരവധി സൂപ്പർഹിറ്റുകൾ, പത്ത് മില്യണിലധികം പരാമർശങ്ങൾ; പുത്തൻനേട്ടവുമായി മമ്മൂട്ടി

കുറച്ച് കാലങ്ങളായി മലയാള സിനിമയ്ക്ക് ഏറ്റവുമധികം ഹിറ്റുകൾ നൽകിയ താരമാണ് മമ്മൂട്ടി. ഹിറ്റുകൾ മാത്രമല്ല, ഹിറ്റുകൾ മാത്രമല്ല, വ്യത്യസ്തമായ പ്രമേയമുള്ള ചിത്രങ്ങളിലെ അതിലേറെ വ്യത്യസ്ത കഥാപാത്രങ്ങളെയും അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഏറ്റവുമൊടുവിലിറങ്ങിയ മമ്മൂട്ടിച്ചിത്രം കാതൽ ദി കോർ. ഇങ്ങനെ മറ്റാരാലും അനുകരിക്കാനാകാത്ത ഭാവപകർച്ചയോടെ മലയാളത്തിന്റെ പ്രിയതാരം ഇന്നും തന്റെ സിനിമാ ജീവിതം തുടർന്ന് കൊണ്ടിയിരിക്കുകയാണ്. ഇപ്പോഴിതാ പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ പുത്തൻ നേട്ടത്തിന് അർഹനായിരിക്കുകയാണ് മമ്മൂട്ടി. മലയാളത്തിൽ നിന്നും […]

1 min read

“അഭിനയ ജീവിതത്തിൽ നടൻ ദിലീപിന്റെ Rang വേറെ തന്നെയായിരുന്നു “: കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാളികൾ ജനപ്രിയ നായകൻ എന്ന് ഒരാളെ മാത്രമേ വിളിച്ചിട്ടുള്ളൂ, അത് നടൻ ദിലീപിനെയാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ. കുട്ടികൾക്കിടയിലും മുതിര്‍ന്നവർക്കിടയിലും ഒരുപോലെ ആരാധകരുണ്ട് ദിലീപിന്. സിനിമാ പരമ്പര്യമോ ഗോഡ്ഫാദർമാരുടെ പിന്തുണയോ ഒന്നുമില്ലാതെ മിമിക്രി വേദികളിൽ നിന്നായിരുന്നു ദിലീപിന്റെ സിനിമയിലേക്കുള്ള വരവ്. സഹസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് കണ്ണടച്ച് തുറക്കും മുമ്പായിരുന്നു മലയാളത്തിലെ സൂപ്പര്‍താരത്തിലേക്കുള്ള ദിലീന്റെ വളർച്ച. മലയാള സിനിമയിലെ ഏറ്റവും തിരക്കുളള താരങ്ങളില്‍ ഒരാളായിരുന്നു ദിലീപ്. എന്നാല്‍ കരിയറില്‍ ഇപ്പോള്‍ ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് […]

1 min read

എൽജെപിയുടെ കരിയറിലെ ഏറ്റവും വലിയ ക്യാൻവാസ്, ബി​ഗ് ബജറ്റ്; മോഹൻലാൽ ചിത്രത്തിന്റെ സമയദൈർഘ്യമറിയാം

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് മലൈക്കോട്ടെ വാലിബൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിന് വേണ്ടി. ജനുവരി അഞ്ചിന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ കഥയോ, പശ്ചാത്തലമോ ഒന്നും തന്നെ വ്യക്തമല്ല. പതിവ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളിലുള്ള വ്യത്യസ്തത ഇതിലും കാണുമോ, അല്ലെങ്കിൽ വേറെയെന്തെങ്കിലും രീതിയാണോ അവലംബിച്ചിരിക്കുന്നത് എന്നൊന്നും വ്യക്തമല്ല. ഇതിനിടെ മലൈക്കോട്ടൈ വാലിബന്റെ ദൈർഘ്യം സംബന്ധിച്ചുളള അപ്‌ഡേറ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. സിനിമയുടെ ദൈർഘ്യം 2 മണിക്കൂറും 7 മിനിറ്റുമാണ് എന്നാണ് സൂചന. ലിജോ-മോഹൻലാൽ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന […]