15 Jan, 2026
1 min read

”ജയ് ശ്രീറാം, ഞാൻ തികഞ്ഞ ദൈവവിശ്വാസി”; മാപ്പപേക്ഷിച്ച് നയൻതാര

തെന്നിന്ത്യൻ താരം നയൻതാരയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അന്നപൂരണി. ചിത്രം റിലീസ് ചെയ്തപ്പോൾ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഒടിടി റിലീസോടെ വിവാദങ്ങളുടെ പെരുമഴയാണുണ്ടായത്. വിവാദങ്ങൾ പല തരത്തിൽ വന്നിട്ടും നയൻതാര നിശബ്ദയായിരുന്നു. ഒടുവിൽ വിമർശകരോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. താൻ തികഞ്ഞ ദൈവ വിശ്വാസിയാണെന്നും ആരുടേയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് നയൻതാര പറയുന്നത്. ”സിനിമയിലൂടെ പോസറ്റീവ് സന്ദേശം നൽകാൻ ആണ് ശ്രമിച്ചത്. അന്നപൂരണി’ എന്ന എന്റെ സിനിമ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയമായതിനെക്കുറിച്ചാണ് ഞാൻ […]

1 min read

”ദൈവവും പറുദീസയുമെല്ലാം എന്നേ കൈവിട്ടവരാണ് നമ്മൾ”: മമ്മൂട്ടിയുടെ ഇൻട്രോയുമായി ഓസ്ലർ സക്സസ് ടീസർ

റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ വൻ വിജയത്തിലേക്കു കുതിക്കുന്ന ജയറാം ചിത്രം ‘എബ്രഹാം ഓസ്‌ലറി’ന്റെ സക്സസ് ടീസർ പുറത്ത്. നാല് ദിവസത്തെ ബോക്സ് ഓഫിസ് കളക്ഷൻ കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ചിരിക്കുകയാണ് ഈ മിഥുൻ മാന്വൽ തോമസ് ചിത്രം. ഇതിനിടെയാണ് സക്സസ് ടീസറിന്റെ വരവ്. മമ്മൂട്ടിയുടെ ഗംഭീര ഇൻട്രോ അടക്കമുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയ ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. 52 സെക്കന്റ് ദൈർഘ്യമുള്ള ടീസറിലെ വോയ്സ് ഓവറിലും മമ്മൂട്ടിയുടെ ഡലയോഗുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഈ ടീസറിലെ […]

1 min read

‘മോഹൻലാലിന്റെ വാലിബൻ പാർട് ടു ഇറങ്ങുമോ?’; ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണമറിയാം

നേര് എന്ന മോഹൻലാൽ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പ്രേക്ഷകർ ഉറ്റ് നോക്കുന്ന മലയാള സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് വാലിബന്. പതിവ് എൽജെപി ചിത്രങ്ങളിലെ മാജിക് വാലിബനിൽ പതിൻമടങ്ങ് കൂടുതലായി കാണാമെന്ന പ്രതീക്ഷയലാണ് എൽജെപി- മോഹൻലാൽ ആരാധകർ. അതുകൊണ്ട് ഈ സിനിമയുമായി ബന്ധപ്പെട്ട ഓരോ ചെറിയ അപ്ഡേറ്റുകൾ പോലും ആരാധകർ ആഘോഷമാക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മോഹൻലാലും എൽജെപിയും. […]

1 min read

മോഹൻലാൽ സിനിമ മുടങ്ങിപ്പോയി; ചിത്രീകരിച്ച രം​​ഗങ്ങൾ മറ്റൊരു സിനിമയിൽ, ഏതെന്ന് നോക്കാം

ഇത്രയും കാലത്തെ അഭിനയജീവിത്തതിനിടയിൽ നടൻ മോഹൻലാൽ പകർന്നാടാത്ത വേഷങ്ങളില്ല. പല ജോണറിലുള്ള പല കഥാപാത്രങ്ങളെ അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചു. അവസാനം പുറത്തിറങ്ങിയ നേര് എന്ന ചിത്രത്തിലെ അഡ്വക്കേറ്റ് വിജയമോഹനെ പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രം 100 കോടി കളക്ഷൻ നേടിയെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇതിനിടെ മോഹൻലാൽ കാർ റേസർ ആയുള്ള ഒരു സിനിമ പ്രഖ്യാപിക്കുകയും പിന്നീട് നിർണായകമായ ഒരു രംഗം ചിത്രീകരിക്കുകയും ആ ഭാഗങ്ങൾ മറ്റൊന്നിനു വേണ്ടി ഉപയോഗിക്കുകയും ചെയ്‍ത അപൂർവ അനുഭവമുണ്ട് മോഹൻലാലിന്റെ സിനിമാ ജീവിതത്തിൽ. […]

1 min read

”ക്യാമറ എവിടെയാണെങ്കിലും മോഹൻലാൽ കറക്റ്റ് പൊസിഷനിൽ വന്ന് നിൽക്കും”: അനുഭവം പങ്കുവെച്ച് എസ്ജെ സൂര്യ

മോഹൻലാലിനെക്കുറിച്ച് തെന്നിന്ത്യൻ നടനും സംവിധായകനും തിരക്കഥാകൃത്തുമായ എസ്ജെ സൂര്യ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. ഷൂട്ടിങ് സമയത്ത് ക്യാമറ എവിടെയാണെങ്കിലും മോഹൻലാൽ കറക്റ്റ് പൊസിഷനിൽ വന്ന് നിൽക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മോഹൻലാൽ അത്രയ്ക്കും പ്ര​ഗത്ഭനായ നടനായത് കൊണ്ടാണ് സംവിധായകനോ മറ്റോ പറയാതെ തന്നെ കറക്റ്റ് സ്ക്രീൻ പൊസിഷനിൽ നിൽക്കുന്നതെന്നും സൂര്യ വ്യക്തമാക്കി. ”എവിടെ ക്യാമറ വെച്ചാലും മോഹൻലാൽ കറക്റ്റ് പൊസിഷനിൽ വന്ന് നിൽക്കും. അത് എങ്ങനെ ചെയ്യുമെന്ന് അറിയില്ല. അദ്ദേഹം കറക്റ്റ് പൊസിഷനിൽ വന്ന് നിൽക്കും. അത് സംവിധായകൻ […]

1 min read

” ഇപ്പോഴും ക്ലാസിക് ആയി തന്നെ തോന്നിയ ഒരു പ്രകടനമുണ്ട്.. അത് മൃഗയിലെ “വാറുണ്ണി”

മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. സിനിമ സ്വപ്‌നം കാണുന്നവർക്കെല്ലാം ഒരു ടെസ്റ്റ് ബുക്കാണ് അദ്ദേഹത്തിന്റെ കരിയർ. സിനിമയിലേക്കെത്തുന്ന ഏതൊരു പുതുമുഖവും മാതൃകയാക്കുന്ന താരവും മമ്മൂട്ടിയാണ്. അഭിനയം കൊണ്ട് മാത്രമല്ല വ്യക്തിത്വം കൊണ്ടും പലർക്കും റോൾ മോഡലാണ് മമ്മൂട്ടി. 71ാം വയസ്സിലും നാല്പതുകാരന്റെ സൗന്ദര്യവും ഊർജ്ജവും കൊണ്ട് നടക്കുന്ന മമ്മൂട്ടിക്ക് ആ കാരണം കൊണ്ടും […]

1 min read

എസ് ഐ ആനന്ദിനെ കാണാന്‍ താരങ്ങൾ; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സെറ്റിലെ സന്ദര്‍ശകരുടെ വീഡിയോ തരംഗമാകുന്നു

എസ് ഐ ആനന്ദ് നാരായണനായുള്ള ടൊവിനോയുടെ വേഷപ്പകര്‍ച്ച നേരിട്ട് കണ്ടറിയാന്‍ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സെറ്റിലെത്തി സെലിബ്രിറ്റി സന്ദര്‍ശകര്‍. സെറ്റിലെത്തിയ താരങ്ങളുടേയും സംവിധായകരുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും സന്ദര്‍ശനത്തിന്റെ നിമിഷങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു ലെന്‍സിലൂടെ നോക്കുന്ന ടൊവിനോയുടെ ദൃശ്യത്തോടെ ആരംഭിക്കുന്ന വീഡിയോയില്‍ താരങ്ങളായ കല്യാണി പ്രിയദര്‍ശന്‍, ജോജു ജോര്‍ജ്ജ്, നിഷാന്ത് സാഗര്‍, നന്ദു, ഷറഫു, ജിതിന്‍ ലാല്‍, ഷൈജു ശ്രീധര്‍, ജിതിന്‍ പുത്തഞ്ചേരി, അദ്രി ജോ തുടങ്ങിയവരും സംവിധായകരായ ബി ഉണ്ണികൃഷ്ണന്‍, ഷാജി […]

1 min read

“കഴിഞ്ഞ 35 വർഷം കൊണ്ട് പുള്ളി ചെയ്തു വെച്ച വേഷങ്ങൾ എല്ലാം ഒരു ശരാശരി മലയാളിയുടെ ജീവിതമാണ്.! ” ജയറാമിനെ കുറിച്ച് കുറിപ്പ്

ആരാധകർ ഏറെ കാത്തിരുന്ന തിരിച്ച് വരവാണ് ജയറാമിന്റേത്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടനായിരുന്നു ജയറാം. കരിയറിലെ തുടക്കകാലം മുതൽ പ്രഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ നടൻ. ഒരിടവേളയ്ക്ക് ശേഷം ‘ഓസ്‍ലർ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ ജയറാം. മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ മമ്മൂട്ടി കൂടി എത്തിയതോടെ ആ തിരിച്ചുവരവിന് പത്തരമാറ്റിന്റെ തിളക്കം. ആദ്യദിനം മുതൽ മികച്ച പ്രതികരണം നേടുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം […]

1 min read

മമ്മൂട്ടിയും മോഹൻലാലും ​ഗുരുവായൂരിൽ; സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിന് വൻ താരനിര

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന എന്ന പേരിൽ സുരേഷ് ​ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹം ആദ്യമേ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് പുറമേ വിവാഹത്തിന് മലയാള സിനിമയിലെ വൻ താരനിരയാണ് എത്തിയിരിക്കുയത്. മലയാള സിനിമ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹമാണ് സുരേഷ് ഗോപിയുടെ മകളുടേത്. വിവാഹത്തലേന്ന് തന്നെ മലയാള സിനിമയുടെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു. രാവിലെ ഗുരുവായൂർ വച്ച് നടക്കുന്ന ചടങ്ങിലും ഏഴ് മണിയോടെ തന്നെ മമ്മൂട്ടിയും മോഹൻലാലും […]

1 min read

550 കോടി താങ്ങില്ല, ബേസിലിന്റെ ശക്തിമാൻ നിർത്തിവെച്ചു?; വിശദീകരണവുമായി സോണി

രൺവീർ സിങ്ങിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശക്തിമാൻ’. ഈ ചിത്രം താൽക്കാലികമായി നിർത്തിവച്ചെന്ന രീതിയിലാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സോണി പിക്ചേഴ്സിന്റെ ജനറൽ മാനേജറും ഹെഡുമായ ലാഡ സിങ്. വാർത്ത തെറ്റാണെന്നും ശക്തിമാൻ പ്രോജക്ട് ഓൺ ആണെന്നും ലാഡ സിങ് ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. കഥ രൺവീർ സിങ്ങിന് ഇഷ്ടപ്പെട്ടെന്നും എന്നാൽ ചെലവായി കണക്കാക്കുന്ന 550 കോടിയോളം രൂപ മുടക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ നഷ്ടമാകുമെന്നും സോണി വിലയിരുത്തിയെന്നായിരുന്നു […]