Artist
”മരിച്ചാലും എന്റെ ഹൃദയം മമ്മൂസ് എന്ന് പറഞ്ഞ് കൊണ്ടിരിക്കും”; മമ്മൂട്ടിയെ ഇങ്ങനെ വിളിക്കുന്ന സുകുമാരി അന്ന് പറഞ്ഞത്..!
നടി സുകുമാരിയുടെ വിയോഗം ഇന്നും മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ്. ഒരുപാട് മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച താരത്തെ പ്രേക്ഷകർ ഇന്നും ഓർക്കുന്നു. നടൻ മമ്മൂട്ടിയും സുകുമാരിയും തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു. തന്നെ വളരെ സ്നേഹത്തോടെ മമ്മൂസ് എന്നു വിളിക്കുന്ന അപൂർവ്വം ചിലരെ ഉള്ളൂ, അതിൽ ഒന്ന് സുകുമാരിയമ്മ ആണെന്ന് മമ്മൂട്ടി തന്നെ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സുകുമാരിയമ്മയെ സംബന്ധിച്ചും മമ്മൂട്ടി സ്വന്തം മകനെ പോലെയായിരുന്നു. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയും സുകുമാരിയും ഒരുമിച്ച് പങ്കെടുത്ത […]
തിയേറ്റർ ഒഴിയാനൊരുങ്ങി മഞ്ഞുമ്മൽ ബോയ്സ്; ഇനി ഒടിടിയിൽ, റിലീസ് തിയതി പുറത്ത്
മലയാളത്തിലും തമിഴ് നാട്ടിലും ഒരേ പോലെ തരംഗമായി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കൂടാതെ സോഷ്യൽ മീഡിയ റീൽസുകളിലും മഞ്ഞുമ്മൽ തരംഗമാണ്. ‘കുതന്ത്രം’ എന്ന ഗാനത്തിനൊപ്പം സുഭാഷിനെ രക്ഷിക്കുന്ന വീഡിയോയുടെ വൈറൽ റീൽസ് വരെ ഇൻസ്റ്റഗ്രാമിൽ എത്തുന്നുണ്ട്. ഒരുപാട് ഗ്രാഫിക് വിഷ്വൽസും സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ഇതിനിടെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി പുറത്തെത്തിയിരിക്കുകയാണ്. ചിത്രം ഏപ്രിൽ 5ന് ആണ് ഒ.ടി.ടിയിൽ എത്തുക. ഏപ്രിൽ 5 മുതൽ മഞ്ഞുമ്മൽ ബോയ്‌സ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. 200 […]
സിൽക്ക് സ്മിതയെ വിവാഹം കഴിച്ച പുരുഷൻ ഞാനാണ്, ഒരുപാട് സ്വപ്നം കണ്ടിട്ടുള്ള സ്ത്രീയായിരുന്നു അവർ; ഷൂട്ട് കഴിഞ്ഞപ്പോൾ നന്ദി പറഞ്ഞു
എൺപതുകളിലെയും തൊണ്ണൂറുകളിലെയും യുവാക്കളുടെ ഹരമായി മാറിയ നടിയായിരുന്നു സിൽക്ക് സ്മിത. സിനിമാ പ്രേമികൾക്ക് ഇവരെ ഒരിക്കലും മറക്കാൻ കഴിയില്ല. ഇപ്പോൾ സ്മിതയെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ മധുപാൽ. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്ന സ്ത്രീയായിരുന്നു സിൽക്ക് സ്മിതയെന്നും വിവാഹം, കുടുംബം, കുട്ടികൾ എന്നിവയെക്കുറിച്ചെല്ലാം അവർക്ക് ആഗ്രഹങ്ങൾ ഉണ്ടായിരുന്നുവെന്നും മധുപാൽ പറയുന്നു. ഒരു വല്ലാത്ത ജീവിതം ജീവിച്ച സ്ത്രീയായിരുന്നു അവർ. കൊച്ചുകുട്ടിയെപ്പോലെ വിവാഹത്തെക്കുറിച്ച്, സിനിമയെക്കുറിച്ച് മക്കളെ കുറിച്ച് ഒക്കെ സ്വപ്‌നം കണ്ട സ്ത്രീയായിരുന്നു. അതെല്ലാം എന്നോട് പറയുകയും ചെയ്യുമായിരുന്നു. […]
”സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല; മറ്റൊന്ന് ഏറ്റുപോയതിനാൽ പരിപാടിയിൽ നിന്നൊഴിഞ്ഞു”; ആർഎൽവി രാമകൃഷ്ണൻ
നർത്തികിയായ കലാമണ്ഡലം സത്യഭാമ കലാഭവൻ മണിയുടെ അനിയനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെ അപമാനിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. സത്യഭാമയുടെ വ്യക്തി അധിഷേപ പരാമർശങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്തെത്തിയത്. സുരേഷ് ഗോപിയും അധിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ സുരേഷ് ഗോപിയുടെ കുടുംബ ക്ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കാൻ രാമകൃഷ്ണനെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ ആർഎൽവി രാമകൃഷ്ണൻ ആ ക്ഷണം നിരസിക്കുകയാണ് ചെയ്തത്. ഇപ്പോൾ എന്തുകൊണ്ടാണ് സുരേഷ് ഗോപിയുടെ ക്ഷണം നിരസിച്ചതെന്ന് വിശദമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആർഎൽവി രാമകൃഷ്ണൻ. താൻ സുരേഷ് […]
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്നു; ഹലോ മമ്മി ചിത്രീകരണം പൂർത്തിയായി
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ആദ്യമായി ഒന്നിക്കുന്ന ഹലോ മമ്മി എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഈ സിനിമ ഫാന്റസി കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് സാൻജോ ജോസഫ് ആണ്. ഫാലിമി എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്താണ് സാൻജോ. അതുകൊണ്ട് തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ നോക്കിക്കാണുന്നത്. പ്രവീൺ കുമാറാണ് ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. ദി ഫാമിലി മാൻ അടക്കമുള്ള സിരീസുകളിലൂടെ ശ്രദ്ധയാകർഷിച്ച നടൻ സണ്ണി ഹിന്ദുജയും […]
”ഞങ്ങൾ ഓസ്കാർ നേടിയാൽ അത് അത്ഭുതമാകും”; ആടുജീവിതത്തിന് ഓസ്കാർ ലഭിക്കണമെന്ന് പൃഥ്വിരാജ്
ബ്ലസ്സി – പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി മലയാള ചലച്ചിത്രലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ആടുജീവിതം സിനിമയ്ക്ക് ഓസ്‌കർ ലഭിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞിരിക്കുകയാണ് നടൻ പൃഥ്വിരാജ്. അടുത്ത വർഷത്തെ അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഈ ചിത്രമാണെങ്കിൽ തങ്ങൾക്ക് കൂടുതൽ സന്തോഷമാകും എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭുമുഖത്തിലാണ് നടൻ മനസ് തുറന്നത്. ”ഈ സിനിമ അന്താരാഷ്ട്രതലത്തിൽ സഞ്ചരിക്കണമെന്ന് ഞങ്ങൾ എപ്പോഴും ആഗ്രഹിച്ചിരുന്നു. അടുത്ത വർഷത്തെ അക്കാദമി അവാർഡിനുള്ള […]
‘എജ്ജാതി മനുഷ്യനാണിത് ‘ ; ചുള്ളനായി സിംഗപ്പൂരിൽ ചുറ്റിക്കറങ്ങി മമ്മൂട്ടി
മലയാളികളുടെ ഫാഷൻ ഐക്കണാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഫാഷൻ സെൻസിന്റെ കാര്യത്തിൽ ഈ എഴുപത്തിരണ്ടാം വയസിലും യൂത്തന്മാരായ താരങ്ങളെ വരെ മമ്മൂക്ക കടത്തിവെട്ടും. വീട് വിട്ട് പുറത്തേക്കിറങ്ങിയാൽ വൈറലാകുന്ന മനുഷ്യനെന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കാറുള്ളത്. ബോളിവുഡിൽ വരെ വൻ ആരാധകവൃന്ദമുള്ള മകൻ ദുൽഖറിന്റെ ഫാഷൻ സെൻസ് മമ്മൂട്ടിക്ക് താഴെയാണ്. കാലത്തിനൊത്ത് അപ്ഡേറ്റഡാകുന്ന കാര്യത്തിൽ മമ്മൂട്ടിയെ പോലെ ശ്രദ്ധിക്കുന്ന മറ്റൊരു തെന്നിന്ത്യൻ താരമുണ്ടോയെന്ന് സംശയാണ്. പ്രായം എഴുപത് കഴിഞ്ഞുവെന്നേയുള്ളു മനസിന് ഇപ്പോഴും യുവത്വം കാത്ത് സൂക്ഷിക്കുന്നുണ്ട് മമ്മൂട്ടി. മമ്മൂക്കയുടെ വസ്ത്രധാരണമാണ് […]
”ഇപ്പോൾ മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്നത് മമ്മൂട്ടി”; സിബി മലയിൽ
മലയാളികൾക്ക് അഭിമാനിക്കാവുന്ന തരത്തിലുള്ള സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങിയ മികച്ച സിനിമകളെല്ലാം സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ വർക്കുകൾ മലയാളികൾ അക്ഷരാർത്ഥത്തിൽ മിസ് ചെയ്യുന്നുണ്ട്. ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ചും മമ്മൂട്ടിയുടെ സിനിമകളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുന്നത് ഇപ്പോൾ മമ്മൂട്ടിയാണെന്നാണ് സിബി മലയിൽ […]
വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിന് അന്ന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചു, ഇന്ന് എന്ത് പറ്റി?; ഓളവും തീരവും വൈകുന്നതിനെക്കുറിച്ച് ഹരീഷ് പേരടി
മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ എത്തിയതോടെ മലയാള സിനിമയുടെ സീൻ മാറുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾക്ക് പ്രിയത കൂടി ഇവിടെ. എന്നാൽ ഇതിനിടെ ചർച്ചകളിൽ നിറയുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ചിത്രീകരിച്ച മറ്റൊരു സിനിമയാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ‘ഓളവും തീരവും’ എവിടെ എന്ന ചോദ്യമാണ് സൈബർ ലോകത്തെ ചർച്ചകളിൽ ഇടം നേടുന്നത്. എംടിയുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി 10 സംവിധായകർ ഒരുക്കിയ ആന്തോളജി ചിത്രത്തിലെ […]
”പൃഥ്വിയുടേത് നോക്കുമ്പോൾ ഞാൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒരു കഷ്ടപ്പാടല്ല”: അഭിനന്ദനങ്ങളുമായി മോഹൻലാൽ
പ്രേക്ഷകർ ഏറെ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ചിത്രത്തിന് പ്രശംസകൾ ലഭിക്കുകയാണ്. ഇതിനിടെ സിനിമയിലെ പൃഥ്വിരാജിന്റെ അഭിനയത്തെ അഭിനന്ദിച്ച് മോഹൻലാൽ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് പൃഥ്വിരാജിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള ട്രാൻസ്ഫോർമേഷനെ കുറിച്ച് താരം സംസാരിച്ചത്. പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോൾ ബ്ലെസിയുടെ തന്നെ തന്മാത്രയിൽ താൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒന്നും ഒരു കഷ്ടപ്പാടായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് മോഹൻലാൽ പറഞ്ഞത്. ”പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോൾ നഗ്നനായി അഭിനയിച്ചതും […]