Artist
”42 കൊല്ലം ആയി…വിട്ടിട്ടില്ല…ഇനി വിടത്തില്ല, ഇവരുടെ ധൈര്യത്തിലാ നമ്മൾ ഇറങ്ങിയിരിക്കുന്നത്”; മമ്മൂട്ടി
മമ്മൂട്ടിയുടെ ടർബോയുടെ റിലീസിന് വേണ്ടി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇപ്പോൾ തന്നെ പ്രേക്ഷകർ താളമേള അകമ്പടിയോടെ ടർബോ ജോസിന്റെ കട്ടൗട്ടുകളെല്ലാം ഉയർത്തിക്കഴിഞ്ഞു. ചിത്രം ഈ മാസം 23 ന് ചിത്രം തീയേറ്ററുകളിലേക്കെത്തുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷകളേറെയാണ്. മമ്മൂട്ടി – വൈശാഖ് കൂട്ടുകെട്ടിലെത്തുന്ന ചിത്രമായതു കൊണ്ട് തന്നെ അടിയുടെ പൂരമായിരിക്കും ടർബോയിൽ കാണാനാവുക എന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടിക്കമ്പനി തന്നെ പുറത്തുവിട്ടിരിക്കുന്ന ഒരു പ്രൊമോ വീഡിയോയാണ് പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ ധൈര്യത്തിലാണ് താൻ […]
”മമ്മൂട്ടിയെ മതതീവ്ര ആശയങ്ങളുടെ അജണ്ടയുമായി കൂട്ടിക്കെട്ടേണ്ട”; പുഴു സിനിമയുടെ സംവിധായകയും എഴുത്തുകാരനും മാപ്പ് പറയണമെന്ന് ബിജെപി
മമ്മൂട്ടി ഗ്രേ ഷേഡിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ച പുഴു എന്ന സിനിമ ഇപ്പോൾ വാർത്തകളിൽ ഇടം നേടുകയാണ്. സിനിമയുടെ സംവിധായക രത്തീനയുടെ ഭർത്താവ് നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങളിലേക്ക് വഴി നയിച്ചത്. ഇതിന്റെ ഭാഗമായി നടൻ മമ്മൂട്ടിയാണ് വലിയ രീതിയിലുള്ള സൈബർ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്നത്. ഇപ്പോൾ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി ബിജെപി വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിക്ക് പിന്തുണയുമായി അദേഹം എത്തിയത്. മമ്മൂട്ടിയെ പോലുള്ള കലാകാരനെ ഏതെങ്കിലും മതതീവ്ര ആശയങ്ങളും അജണ്ടയുമായി സിനിമാ […]
താളമേള അകമ്പടിയോടെ ജോസേട്ടന്റെ കൂറ്റൻ കട്ടൗട്ട്; റിലീസിന് മുൻപേ തന്നെ വൻ ആവേശം
മമ്മൂട്ടിയുടെ സിനിമകൾ തിയേറ്ററിൽ വരാൻ പോകുമ്പോൾ തന്നെ പ്രേക്ഷകർക്ക് വൻ ആവേശമാണ്. ഈയിടെയായി അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. നോക്കിയിരിക്കാൻ തോന്നുന്ന അഭിനയ വിസ്മയം എന്ന് വേണമെങ്കിൽ പറയാം. കാലങ്ങളായുള്ള അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ മലയാളികൾക്ക് സമ്മാനിച്ചത് ഒട്ടനവധി മികച്ച സിനിമകളും കഥാപാത്രങ്ങളുമാണ്. ഇന്നും അഭിനയത്തോടുള്ള അഭിനിവേശം കാരണം മമ്മൂട്ടി തന്റെ ഓരോ ചുവടുകളും വയ്ക്കുന്നത് പുതുമകൾക്ക് പുറമെ ആണ്. മറ്റൊരു സൂപ്പർ താരവും ഏറ്റെടുക്കാത്ത കഥാപാത്രങ്ങളിലൂടെ വരെ മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിൽ എത്തി. താരത്തിന്റേതായി ഇനി […]
സുദേവ് നായരുടെ പ്രകടനം തന്നെക്കാൾ നല്ലതാണെന്ന ടൊവിനോയുടെ തോന്നൽ സിനിമയെ ബാധിച്ചു; കൂടുതൽ വെളിപ്പെടുത്തലുകളുമായി സനൽ കുമാർ ശശിധരൻ
ടൊവിനോ തോമസുമായുള്ള തർക്കത്തെ തുടർന്ന് ‘വഴക്ക്’ സിനിമ സനൽകുമാർ ശശിധരൻ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. എന്നാൽ കോപ്പിറൈറ്റ് ലംഘനത്തെ തുടർന്ന് ചിത്രത്തിന്റെ ലിങ്ക് നീക്കം ചെയ്തിരിക്കുകയാണ്. ഇതോടെ കൂടുതൽ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ. ഈ സിനിമ ജനം കാണരുതെന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണ് നീക്കം ചെയ്തത് എന്നാണ് സംവിധായകൻ ആരോപിക്കുന്നത്. രണ്ട് ലക്ഷം രൂപയ്ക്കാണ് സുദേവ് നായർ ഇതിൽ അഭിനയിച്ചത്, സുദേവിന്റെ പ്രകടനം തന്റേതിനേക്കാൾ മികച്ചു നിൽക്കുന്നു എന്ന ടൊവിനോയുടെ തോന്നൽ സിനിമയുടെ ഭാവിയെ ബാധിച്ചിട്ടുണ്ട്. സിനിമയിൽ […]
മമ്മൂട്ടിക്കെതിരെ രൂക്ഷമായ സംഘ്പരിവാർ വിദ്വേഷപ്രചരണം; പിന്തുണ നൽകി മന്ത്രിമാരും എംപിമാരും
മമ്മൂട്ടിക്കെതിരെ നടക്കുന്ന സംഘ്പരിവാർ വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും എതിരെ പ്രതികരിച്ച് മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ. രാജനും എഎം ആരിഫ് എംപിയും. ‘പുഴു’ സിനിമയുടെ സംവിധായിക രത്തീനയുടെ മുൻ ഭർത്താവ് ഷെർഷാദ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിന് പിന്നാലെയാണ് മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം ആരംഭിച്ചത്. പുഴു സിനിമ ബ്രാഹ്‌മണ വിരുദ്ധമാണെന്നും അതിൽ മതപരമായ പ്രൊപ്പഗണ്ടയുണ്ടെന്നും അതിന് പിന്നിൽ മമ്മൂട്ടിക്ക് പങ്കുണ്ട് എന്നൊക്കെ ആരോപിച്ചാണ് സൈബർ ആക്രമണവും വിദ്വേഷ പ്രചാരണവും നടക്കുന്നത്. ഈ സാഹചര്യത്തിലാണ് നടന് […]
ഒടിടിയിൽ എത്തിയിട്ടും കോടികൾ വാരിക്കൂട്ടി രംഗണ്ണൻ; ഇത് 150 കോടിയിലും നിൽക്കില്ല…
ജിത്തു മാധവൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിലെത്തിയ ആവേശം തിയേറ്ററിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. വിഷു റിലീസ് ആയി എത്തിയ ആവേശം രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. രംഗൻ എന്ന കഥാപാത്രമായി ഫഹദ് നിറഞ്ഞാടിയപ്പോൾ പ്രേക്ഷക മനസിലും ആവേശം. അത് അന്വർത്ഥം ആക്കുന്നത് തന്നെ ആയിരുന്നു ബോക്സ് ഓഫീസ് കളക്ഷനുകളും. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആവേശം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന് ആയിരുന്നു […]
സിനിമകൾ പലത് വന്നിട്ടും തകരാതെ ദുൽഖറിന്റെ ആ റെക്കോർഡ്…!! ആര് തകർക്കും ??
തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ പോയി ആരാധകരെ സൃഷ്ടിക്കുക എന്നത് ചുരുക്കം ചിലർക്ക് മാത്രം സാധ്യമായൊരു കാരണമാണ്. അത്തരത്തിൽ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച് താരമൂല്യം ഉയർത്തി മുന്നേറുന്ന നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിന്റെ കുഞ്ഞിക്കയെ അറിയാത്ത നോർത്ത് ഇന്ത്യക്കാർ കുറവായിരിക്കും. സീതാരാമം, ചുപ് തുടങ്ങിയ സിനിമകൾ ഇറങ്ങിയശേഷമാണ് ദുൽഖറിന് നോർത്ത് ഇന്ത്യയിലും ആരാധകർ വർധിച്ചത്. മമ്മൂട്ടിയുടെ പേര് കളയാനാണോ സിനിമയിലേക്ക് വന്നതെന്ന ചോദ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കരിയർ പടുത്തുയർത്തി സ്വന്തമായി ഒരു പേരും സ്ഥാനവും ഇന്ത്യൻ സിനിമയിൽ […]
ഇത്തവണ മൈസൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ടർ അവാർഡ്; കൂടുതൽ ഡെപ്ത് ഉള്ള കഥാപാത്രവുമായി ഡോ. മാത്യു മാമ്പ്ര
ലോക്ഡൗൺ സമയത്താണ് ഡോ. മാത്യു മാമ്പ്ര എന്ന കലാകാരൻ വളരെ അവിചാരിതമായി സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പക്ഷേ തുടക്കം തന്നെ ഉഷാറാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആദ്യ സിനിമയായ ‘ചിരാതുകൾ’ക്ക് തന്നെ 2021- ലെ നിർമാതാവിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡിന്റെ പ്രത്യേക ജൂറി പുരസ്കാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്. കൂടാതെ ഈ സിനിമയിൽ മാത്യു അഭിനയിക്കുകയും ചെയ്തിരുന്നു.അതിന് സ്വീഡിഷ് ഫിലിം ഫെസ്റ്റിവലിൽ നല്ല നടനുള്ള പുരസ്കാരവും ലഭിച്ചു . ആദ്യചിത്രത്തിന് ശേഷം മാത്യുവിനെ പിന്നീട് തേടിയെത്തിയത് മമ്മൂട്ടി പ്രധാന […]
ബറോസിനോട് കിടപിടിക്കാൻ മറ്റൊരു ബിഗ് ബജറ്റ് ചിത്രം കൂടി; മോഹൻലാലിനൊപ്പം മറ്റൊരു സൂപ്പർതാരവും
ഈ ഓണത്തിന് മൂന്ന് ത്രിഡി സിനിമകളാണ് മലയാള സിനിമയിൽ മത്സരിക്കാനെത്തുന്നത്. ബറോസ്, അജയന്റെ രണ്ടാം മോഷണം, കത്തനാർ എന്നിവയാണ് ആ സിനിമകൾ. ഇതിൽ ഏറ്റവും അടുത്തായി റിലീസിന് ഒരുങ്ങുന്നത് ബറോസ് ആണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത് അഭിനയിക്കുന്ന സിനിമ ആയത് കൊണ്ടു തന്നെ ഹൈപ്പും വളരെ ഏറെയാണ്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ ഏതാനും നാളുകൾക്ക് മുൻപാണ് ബറോസിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഓണം റിലീസായി സെപ്റ്റംബർ 12നാണ് ചിത്രം തിയറ്ററിൽ എത്തുക. എന്നാൽ ബറോസിനൊപ്പം അന്നേ […]
ഒടിടിയിൽ എത്തിയിട്ടും ഫഹദിന്റെ ആവേശം തിയേറ്ററിൽ ഹൗസ് ഫുൾ; ഞെട്ടിക്കുന്ന കളക്ഷൻ തുക പുറത്ത്
ജിത്തു മാധവൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിലൊരുങ്ങിയ ആവേശം വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ ഫഹദിന്റെ ആവേശം 150 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ഫഹദിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായിരിക്കുകയാണ് ആവേശം. കേരളത്തിൽ നിന്ന് മാത്രമായി 75 കോടി രൂപയിൽ അധികം നേടി എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ആടുജീവിതം, 2018 എന്നീ സിനിമകൾക്ക് പുറമേ മഞ്ഞുമ്മൽ ബോയ്‍സ് മാത്രമാണ് ആഗോള കളക്ഷനിൽ ആവേശത്തിനു മുന്നിലുള്ളത്. ഒരു സോളോ നായകൻ 150 […]