ഐ ഫോണ്‍ 14 പ്രോ മാക്‌സ് സ്വന്തമാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി
അഭിനയത്തിന് പുറമെ ടെക്‌നോളജിയോടുള്ള നടന്‍ മമ്മൂട്ടിയുടെ ഇഷ്ടം നമുക്കെല്ലാവര്‍ക്കും അറിയാം. കാറുകളുടെയും ഫോണുകളുടെയും ഏറ്റവും വലിയ ശേഖരം തന്നെ മെഗാസ്റ്റാറിനുണ്ട്. മമ്മൂട്ടിയുടെ ഫോണ്‍ ശേഖരത്തിലേക്ക് പുതിയ ഒരു അതിഥി കൂടി ഇന്നെത്തിയിരിക്കുകയാണ്. ആപ്പിള്‍ ഐ ഫോണ്‍ സീരീസില്‍ വിപണിയില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഫോണ്‍ ആണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്. ഐ ഫോണ്‍ സീരീസില്‍ പുതിയതായി പുറത്തിറങ്ങിയ ഐ ഫോണ്‍ 14 പ്രോ മാക്‌സ് ആണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് ഏകദേശം 1,39,900 രൂപയാണ് ഇന്ത്യയില്‍ വരുന്നത്. രണ്ട് […]
‘ഞാനൊരു മൃഗസ്‌നേഹി; കേരളത്തില്‍ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണം’ ആവശ്യവുമായി ബോളിവുഡ് താരം കരിഷ്മ തന്ന
ഹിന്ദി സിനിമകളിലും വെബ് സീരിസുകളിലും ടിവി ഷോകളിലും സജീവമായ നടിയും മോഡലും അവതാരകയുമായ കരിഷ്മ തന്ന തെരുവ് നായ വിഷയത്തില്‍ കേരളത്തിന് എതിരെ വിദ്വേഷ പ്രചരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കേരളത്തില്‍ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്നും, അതിനാല്‍ കേരളം ബഹിഷ്‌കരിക്കണമെന്നുമാണ് നടിയുടെ ആഹ്വാനം. കേരളത്തിലെ വിനോദസഞ്ചാര മേഖലയെ ബഹിഷ്‌കരിക്കണമെന്നും കേരള ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും കരീഷ്മ തന്ന ആഹ്വാനം ചെയ്തു. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് നടി ഇത്തരത്തില്‍ കേരളത്തിനെതിരെ ആഹ്വാനം നടത്തിയത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം നായ്ക്കളുടെ […]
‘ബാലയുടെ കരിയറിനെ ബാധിക്കാന്‍ സാധ്യതയുള്ള കളിയാക്കലുകള്‍ ഇനിയെങ്കിലും നിര്‍ത്തണം’ ; സിനിഫൈന്‍ ഗ്രൂപ്പിലെ കുറിപ്പ് ശ്രദ്ധനേടുന്നു
‘അന്‍പ്’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് ബാല. തുടര്‍ന്ന് മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ബാലയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. മലയാളം, തമിഴ് ഭാഷകളില്‍ സജീവമായി ഉണ്ടായിരുന്ന് കാലത്താണ് ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. എന്നാല്‍ കൂടുതല്‍ കാലം ഇരുവരും ഒരുമിച്ചുള്ള ദാമ്പത്യബന്ധം ഉണ്ടായിരുന്നില്ല. അതേസമയം, അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം ബാല ഡോക്ടറായ എലിസബത്തിനെ വിവാഹം കഴിച്ചു. ഇരുവരുടെയും വിവാഹവും തുടര്‍ന്നുള്ള ജീവിതവും […]
‘അയാള്‍ കഥയെഴുതുകയാണ് പരാജയപ്പെട്ടതിന് കാരണം ഞങ്ങള്‍ തന്നെ’ ; കാരണം വെളിപ്പെടുത്തി സിദ്ദിഖ്
കമലിന്റെ സംവിധാനത്തില്‍ 1998-ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് അയാള്‍ കഥയെഴുതുകയാണ്. മോഹന്‍ലാല്‍, ശ്രീനിവാസന്‍, നന്ദിനി, കൃഷ്ണ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ കഥ സിദ്ദിഖിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ശ്രീനിവാസന്‍ ആണ്. മോഹന്‍ലാല്‍ ഈ ചിത്രത്തില്‍, സാഗര്‍ കോട്ടപ്പുറം എന്ന ഒരു പൈങ്കിളി നോവല്‍ എഴുത്തുകാരനായാണ് വേഷമിട്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രം ഇന്നും ജനപ്രിയമാണ്. സിനിമയ്ക്കുണ്ടായ പരാജയത്തെ പറ്റി സിദ്ദിഖ് മുമ്പൊരിക്കല്‍ സംസാരിച്ചിരുന്നു. സിനിമയുടെ ആദ്യ പകുതിയും രണ്ടാം പകുതിയും രണ്ട് ധ്രുവങ്ങളില്‍ […]
‘അന്ന് ആഗ്രഹിച്ചത് ഒരു സാന്‍ട്രോ കാര്‍, സിനിമയില്‍ ഡയലോഗുള്ളൊരു ഒരു വേഷം, ഇന്ന് ജോജു സ്വന്തമാക്കിയത് ഇതെല്ലാം… വീഡിയോ പുറത്തുവിട്ട് അഖില്‍ മാരാര്‍
മലയാള സിനിമയില്‍ സജീവമായ നടനും, ഏറെ ആരാധകര്‍ ഉള്ള നടനുമാണ് ജോജു ജോര്‍ജ്ജ്. മഴവില്‍ കൂടാരം എന്ന സിനിമയിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച ജോജു പിന്നീട് സഹ നടനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2018-ല്‍ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. കൂടാതെ, ആ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടുകയും, അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവാകുകയും ചെയ്തു. അതുപോലെ, ചോള, ജോസഫ് എന്നീ […]
“അച്ഛന്‍ സിഐടിയു ചുമട്ടു തൊഴിലാളിയായിരുന്നു.. ജനിച്ചു വളര്‍ന്നത് സാധാരണ കുടുംബത്തില്‍” : സിജു വിത്സന്‍
പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം മലയാള സിനിമയില്‍ കൂടുതല്‍ പേരെടുക്കുകയാണ് നടന്‍ സിജു വിത്സന്‍. സിനിമ തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് സിജു വില്‍സണ്‍ അവതരിപ്പിച്ചത്. നോട്ടത്തിലും ഭാവത്തിലും രൂപത്തിലുമൊക്ക സിജു വില്‍സണ്‍ ചങ്കുറപ്പുള്ള, നേതൃഭാവമുള്ള വേലായുധ പണിക്കരായിരിക്കുന്നു. അതുപോലെ, ആക്ഷന്‍ രംഗങ്ങളില്‍ സിജു വില്‍സണ്‍ എന്ന നായകന്‍ ഒരുപടി മുന്നിട്ടു നിന്നിരുന്നു. സംവിധായകന്‍ വിനയന്റെ ബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണത്തോടെയായിരുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’ റിലീസിന് […]
‘ദിലീപിന്റെ ആ പിടിവാശി കാരണമാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റിയത്’; വിനയന്‍ പറയുന്നു
വിനയന്റെ സംവിധാനത്തില്‍ ഓരുങ്ങി 2022ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍. ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവന്‍, കാര്‍ത്തിക എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയസൂര്യ, ഇന്ദ്രജിത്ത്, കാര്‍ത്തിക എന്നിവരുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍. സംസാര ശേഷി ഇല്ലാത്ത കഥാപാത്രത്തെയാണ് ജയസൂര്യയും കാവ്യമാധവനും അവതരിപ്പിച്ചത്. ചിത്രത്തില്‍ ഇന്ദ്രജിത്ത് വില്ലനായും അഭിനയിച്ചു. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചും, അതുപോലെ ആ സിനിമയിലെ നായക സ്ഥാനത്ത് നിന്ന് നടന്‍ ദിലീപിനെ മാറ്റിയതിനെ കുറിച്ചും മനസ് തുറന്നു സംസാരിക്കുകയാണ് […]
വയനാട്ടിലെ ആദിവാസി സഹോദരങ്ങള്‍ക്കായി ഓണക്കോടികള്‍ വിതരണം ചെയ്ത് നടന്‍ മമ്മൂട്ടിയുടെ ‘കെയര്‍ ആന്‍ഡ് ഷെയര്‍’! മാതൃക
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ, മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ആണ് നാം എല്ലാം സ്‌നേഹത്തോടെ വിളിക്കുന്ന മമ്മൂക്ക. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയ്യിലെടുത്ത മഹാനടനാണ് അദ്ദേഹം. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയാറുള്ളത്. ആ പ്രിയ നടന്റെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. മമ്മൂട്ടി എന്നാല്‍ സിനിമാ പ്രേമികള്‍ക്ക് അതൊരു വികാരം തന്നെയാണ്. ആരാധകരുടെ ഇടനെഞ്ചിലാണ് മമ്മൂട്ടിയുടെ സ്ഥാനം. പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ […]
‘നല്ല ഫോളോവേഴ്‌സുള്ള യുട്യൂബ് ചാനലുകാര്‍ പണം നല്‍കിയാല്‍ മാത്രമേ സിനിമയെക്കുറിച്ച് പറയുവാന്‍ തയ്യാറാകുന്നുള്ളു’ ; ലാല്‍ ജോസ്
സമൂഹ മാധ്യമങ്ങളില്‍ പുതിയ പുതിയ സിനിമകളെ റിവ്യു ചെയ്യുന്നവരില്‍ ചിലര്‍ വാടക ഗുണ്ടകളെ പോലെയാണ് പെരുമാറുന്നതെന്ന് സംവിധായകന്‍ ലാല്‍ ജോസ്. നല്ല ഫോളോവേഴ്‌സുള്ള യുട്യൂബ് ചാനലുകാര്‍ പണം നല്‍കിയാല്‍ മാത്രമേ സിനിമയെക്കുറിച്ച് പറയുവാന്‍ തയ്യാറാകുന്നുള്ളൂവെന്നും ലാല്‍ജോസ് കൂട്ടിച്ചേര്‍ത്തു. അതുപോലെ, പലരും പണം ആവശ്യപ്പെട്ട് കൊണ്ട് സിനിമക്കാരെ സമീപിക്കുകയാണ്. ഇങ്ങനെ പണം നല്‍കിയാലേ സിനിമ ആളുകളിലേയ്ക്ക് എത്തുകയുള്ളൂ എന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്. അതുപോലെ, പണം നല്‍കാത്തവരുടെ സിനിമ കൊള്ളില്ലെന്ന് പറയാനും പലരും മുതിരുന്നുണ്ട്. തന്റെ പുതിയ ചിത്രമായ […]
‘ആദ്യ സിനിമ കണ്ട മുതല്‍ കട്ട ഫാന്‍’; നടി ഹണി റോസിനായി തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിഞ്ഞ് ആരാധകന്‍
മലയാള സിനിമയിലെ മികച്ച നടിയാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച് ഹണി അധികം വൈകാതെ തന്നെ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ഹണി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, നടി ഹണി റോസിനായി ക്ഷേത്രം പണിതിരിക്കുകയാണ് തമിഴ് ആരാധകന്‍. ഒരു സ്വകാര്യ ചാനലിന്റെ ഗെയിം ഷോയിലാണ് ഹണി റോസ് തന്റെ പേരില്‍ അമ്പലം പണിത കാര്യം തുറന്നു പറഞ്ഞത്. തന്റെ ആദ്യ സിനിമയായ ബോയ് […]