അച്ചായന്‍ ലുക്കില്‍ മമ്മൂട്ടി ; സോഷ്യല്‍ മീഡിയ ഭരിച്ച് താരത്തിന്റെ പുത്തന്‍ ലുക്ക്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടന്‍ മമ്മൂട്ടി. പതിറ്റാണ്ടുകള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ സിനിമാസ്വാദകര്‍ക്ക് സമ്മാനിച്ചത് ഒട്ടനവധി മികച്ച കഥാപാത്രങ്ങള്‍. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് മമ്മൂട്ടി കസറി. സമീപകാലത്ത് വ്യത്യസ്തയാര്‍ന്ന കഥാപാത്രങ്ങളിലൂടെ കേരളക്കരയെ അമ്പരപ്പിച്ച് കൊണ്ടേയിരിക്കുന്ന ഈ അഭിനയപ്രതിഭാസത്തിന് ഇന്നും പതിനേഴിന്റെ ചെറുപ്പമെന്നാണ് ആരാധകര്‍ പറയുന്നത്. ഫിറ്റ്‌നസിന്റേയും ഗ്ലാമറിന്റേയും കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ ഇന്ന് മലയാളത്തില്‍ മറ്റൊരു താരവുമില്ല. ശാരീരിക ക്ഷമത നിലനിര്‍ത്താനും ആരോഗ്യത്തോടെ ഇരിക്കാനും അദ്ദേഹം പുലര്‍ത്തുന്ന ശ്രദ്ധ ഒരുപക്ഷേ യുവ […]
‘എത്രയും പെട്ടെന്ന് കൊച്ചിയിലെത്തണം’; വന്ദേഭാരതില്‍ യാത്ര ചെയ്ത് ചാക്കോച്ചന്‍
ഇന്ത്യയൊട്ടാകെ തീവണ്ടി യാത്രയില്‍ പുതിയൊരു യാത്രാസുഖം സമ്മാനിച്ച് എത്തിയ ട്രെയിനാണ് വന്ദേഭാരത്. കേരളത്തില്‍ തരംഗം തീര്‍ത്ത് മുന്നേറുകയാണ് വന്ദേഭാരത്. കഴിഞ്ഞ അഴ്ച മുതല്‍ രണ്ടാമത്തെ വന്ദേഭാരതും ഓടിതുടങ്ങി. നിരവധി പേരാണ് യാത്രയ്ക്കായി വന്ദേഭാരതിനെ ആശ്രയിക്കുന്നത്. ഇതില്‍ സിനിമ-സാംസ്‌കാരിക മേഖലയിലുള്ളവരും ഉണ്ട്. ഈ അവസരത്തില്‍ മലയാളികളുടെ പ്രിയ നായകന്‍ കുഞ്ചാക്കോ ബോബന്‍ വന്ദേഭാരതില്‍ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കണ്ണൂര്‍ നിന്നും കൊച്ചിയിലേക്കാണ് താരം വന്ദേഭാരതില്‍ യാത്ര ചെയ്തത്. കണ്ണൂരില്‍ നടന്ന ഗസറ്റഡ് ഓഫീസര്‍മാരുടെ കലോത്സവത്തിലും […]
കിംഗ് ഓഫ് കൊത്തിയെ “തള്ളി തോൽപ്പിച്ചിട്ടില്ല”, ഉപദ്രവിക്കരുത് : പ്രമോദ് വെളിയനാട്
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായെത്തിയ ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത. വേഫെറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അഭിലാഷ് ജോഷി ആയിരുന്നു. ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തിയ ചിത്രം പക്ഷേ പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടു. തിയറ്ററുകളില്‍ ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് 29 ന് ആയിരുന്നു. ഒടിടി റിലീസിന് ശേഷം ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ […]
“നന്ദി. കണ്ണൂർ സ്‌ക്വഡിന്, അറിയപ്പെടാതെ പോകുന്ന, നൂറു കണക്കിന് സാധാ പോലീസുകാരുടെ കഥ പറഞ്ഞതിന്… “
പോലീസ് കഥ എന്നുകേൾക്കുമ്പോൾ എല്ലാവരുടേയും മനസിലേക്ക് വരുന്ന ഒരു ചിത്രമുണ്ട്. ആരെയും കൂസാത്ത ധീരനായ പോലീസ് ഓഫീസർ. അയാൾക്ക് ഇടിക്കാനും പറപ്പിക്കാനും പാകത്തിന് ആക്രോശിച്ചുകൊണ്ട് എതിരിടുന്ന വില്ലന്മാർ. ഇതൊന്നും അല്ലെങ്കിൽ ഒരു കുറ്റകൃത്യവും അതിനു പിന്നാലെയുള്ള അന്വേഷണവും. വിജയിക്കുന്ന നായകനും. ഈ പതിവുരീതികളിൽനിന്ന് വഴിമാറിനടന്ന ചിത്രമായിരുന്നു ‘കണ്ണൂർ സ്ക്വാഡ്’. ജോർജ് മാർട്ടിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ നേടുകയാണ്. ഇപ്പോഴിതാ ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തെക്കുറിച്ച് […]
‘താനേതെങ്കിലും കേസിലെ പ്രതിയാണോ?’ : വേറിട്ട വീഡിയോയുമായി ചാവേർ ടീം
ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ചാവേർ ഈ മാസം ഒക്ടോബർ അഞ്ചിന് തിയറ്ററുകളിലെത്തും. ഒരു ആക്ഷൻ പൊളിറ്റിക്കൽ ഡ്രാമയായ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. മനുഷ്യ വികാരങ്ങളെ തൊടുന്ന ഒരു സിനിമയായിരിക്കും ചാവേർ എന്നാണ് നടൻ കുഞ്ചാക്കോ ബോബൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. സിനിമയുടേതായിറങ്ങിയ ട്രെയിലർ ഇതിനകം 4.3 മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ പിരിച്ചുവെച്ച മീശയും കട്ടത്താടിയുമൊക്കെയായി കട്ടക്കലിപ്പിൽ ഇരിക്കുന്ന അശോകനെ […]
ദുൽഖർ സൽമാൻ തീ…!! ‘കിംഗ് ഓഫ് കൊത്ത ഇഷ്‍ടപ്പെട്ടു’ : ഒമർ ലുലു
ദുൽഖർ സൽമാനെ നായകനാക്കി സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘കിംഗ് ഓഫ് കൊത്ത’. തിയേറ്ററുകളിൽ സിനിമ സാമ്പത്തികമായി വിജയം കണ്ടില്ലെങ്കിലും ഒ. ടി. ടി റിലീസ് വന്നതോട് സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്. അതിലും വിമര്‍ശനങ്ങളാണ് അധികം. ഇപ്പോഴിതാ ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. കിംഗ് ഓഫ് കൊത്ത കണ്ടെന്നും ഇഷ്ടപ്പെട്ടെന്നുമാണ് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ദുല്‍ഖര്‍ എന്ന് എഴുതിയതിന് ശേഷം അഗ്നിയുടെ സിംബലും […]
കോടികളുടെ കളക്ഷനുമായി കുതിപ്പ് തുടർന്ന് “കണ്ണൂർ സ്ക്വാഡ്”
മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. കണ്ണൂര്‍ സ്‌ക്വാഡ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. വലിയ ഹൈപ്പില്ലാതെയായിരുന്നു റിലീസ്. എന്നാല്‍ റിലീസിന് കണ്ണൂര്‍ സ്‌ക്വാഡിന്റെ കളക്ഷന്‍ മികച്ചതായിരുന്നു. വലിയ ഹൈപ്പൊന്നും ഇല്ലാതെ വന്ന് ഹിറ്റടിച്ച് പോകുന്ന സിനിമകളാണ് അടുത്ത കാലത്തായി മലയാളത്തില്‍ ഉണ്ടാകുന്നത്. ഇക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആയിരിക്കുകയാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റി നേടി പ്രദര്‍ശനം തുടരുകയാണ്. കണ്ണൂര്‍ […]
“ഒരു ഹിറ്റ് സിനിമയ്ക്ക് കിട്ടുന്നത് 20 കോടി, 100 കോടി ക്ലബ്ബില്‍ കേറീന്ന് പറയുന്നത് തള്ളല്ലേ”
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. മലയാള സിനിമയില്‍ പുതുവഴി വെട്ടി നടന്നയാള്‍. സിനിമയിലെ ഒറ്റയാള്‍ പേരാളി എന്നാണ് സന്തോഷ് പണ്ഡിറ്റ് സ്വയം വിശേഷിപ്പിക്കാറുള്ളത്. അഭിനയം, കഥ, തിരക്കഥ, സംഗീതം, സംഭാഷണം, സംവിധാനം, നിര്‍മ്മാണം എന്നിങ്ങനെ എല്ലാം സ്വന്തമായി ചെയ്ത് സിനിമയെടുക്കുന്ന ആളാണ് അദ്ദേഹം. സമൂഹ മാധ്യമങ്ങളില്‍ അടക്കം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്ന സിനിമാക്കാരന്‍ കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ സ്വന്തം സിനിമകളുമായി മുന്നോട്ട് പോവുകയാണ് സന്തോഷ്. മുഖ്യധാര […]
‘തലമുറകളുടെ നായകന്‍’, ഒരേയൊരു മമ്മൂട്ടി : അസീസ് പറയുന്നു
വലിപ്പ ചെറുപ്പം നോക്കാതെ എല്ലാവരുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ചെറിയ താരങ്ങളോട് പോലു മമ്മൂക്ക വിശേഷങ്ങള്‍ ചോദിച്ച് അറിയുകയും മറ്റും ചെയ്യാറുണ്ട്. ആദ്യമൊക്കെ മമ്മൂട്ടി വലിയ ദേഷ്യക്കാരനാണെന്നു അഭിനയിക്കുന്ന ചെറിയ താരങ്ങളെ ശ്രദ്ധിക്കാറില്ലെന്നുമൊക്കയുള്ള റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയും മാറ്റും സജീവമായപ്പോള്‍ മെഗാസ്റ്റാറിനെ കുറിച്ച് പ്രചരിച്ച വാര്‍ത്തകള്‍ പാപ്പരാസികളുടെ സൃഷ്ടികള്‍ മാത്രമാണെന്ന് തെളിയുകയായിരുന്നു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് മമ്മൂട്ടിയെ കുറിച്ച് നടന്‍ അസീസ് പറഞ്ഞ വാക്കുകളാണ്. മലയാളികള്‍ക്ക് […]
പാന്‍ ഇന്ത്യന്‍ ചിത്രമായി എമ്പുരാന്‍ എത്തുന്നു…. ; നിര്‍മ്മാണ പങ്കാളി ലൈക്കാ പ്രൊഡക്ഷന്‍സ്
2019 മാര്‍ച്ചില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനെ ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. പ്രഖ്യാപനം സമയം മുതല്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രം ഒടുവില്‍ തിയറ്ററില്‍ എത്തിയപ്പോള്‍ സൂപ്പര്‍ ഹിറ്റ്. മലയാളത്തിലേക്ക് പൃഥ്വിരാജ് എന്ന സംവിധായകനെയും ലൂസിഫര്‍ സമ്മാനിച്ചു. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. രണ്ട് വര്‍ഷത്തിലേറെ ആയി എമ്പുരാന്‍ വരുന്നുവെന്ന പ്രഖ്യാപനം നടന്നിട്ട്. എന്നാല്‍ എന്നാകും ഷൂട്ടിംഗ് തുടങ്ങുന്നതെന്നോ ആരൊക്കെയാകും അണിയറ പ്രവര്‍ത്തകര്‍ എന്നോ ഉള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നില്ല. […]