അഞ്ച് വര്‍ഷത്തെ കാത്തിരിപ്പ്; ‘ആടുജീവിതം’ ഡിസംബറിലോ ?
ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിന്റെ റിലീസിന് വേണ്ടിയാണ് പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നത്. ബെന്യാമിന്‍ എന്ന നോവലിസ്റ്റിന്റെ ഏറ്റവും പ്രശസ്തിയാര്‍ന്ന നോവലാണ് ആടുജീവിതം. 43 അധ്യായങ്ങളാണ് നോവലിലുള്ളത്. ആടുജീവിതം എന്ന നോവല്‍ ഒരു കെട്ട് കഥയല്ല നജീബ് എന്ന ചെറുപ്പക്കാരന്‍ ഏകദേശം മൂന്നര വര്‍ഷം സൗദി അറേബിയയില്‍ അനുഭവിച്ച നരക യാതനയുടെ കഥയാണ് ആടുജീവിതം. ഈ നോവല്‍ വായിക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ഈ കഥ സിനിമ ആകുമ്പോള്‍ നജീബ് എന്ന ചെറുപ്പകാരനായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ആടുജീവിതത്തിന് വേണ്ടി […]
ചടുലം തീവ്രം, വിസ്മയിപ്പിക്കുന്ന ത്രില്ലിംഗ് അനുഭവം, ചാക്കോച്ചന്‍റേയും പെപ്പേയുടേയും ഇതുവരെ കാണാത്ത വേഷങ്ങൾ; ‘ചാവേർ’; റിവ്യൂ വായിക്കാം
ആദ്യ രണ്ട് സിനിമകളിലൂടെ തിയറ്ററുകള്‍ പൂരപ്പറമ്പാക്കിയ സംവിധായകന്‍ ആണ് ടിനു പാപ്പന്‍. അദ്ദേഹത്തിന്റെ പുതിയൊരു പടം വരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ തന്നെ സിനിമാസ്വാദകര്‍ക്ക് വന്‍ പ്രതീക്ഷയാണ്. ആ പ്രതീക്ഷ കാത്തു സൂക്ഷിക്കുന്ന സിനിമ ആയിരിക്കുകയാണ് ചാവേര്‍. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന കുഞ്ചാക്കോ ബോബനും ടിനുവും ഒന്നിച്ചപ്പോള്‍ മലയാളികള്‍ക്ക് പുത്തന്‍ ദൃശ്യാനുഭവം പകരുക ആയിരുന്നു. ചിത്രത്തിന്റെ റിവ്യൂ വായിക്കാം. പൂർണരൂപം ആദിമധ്യാന്തം പിരിമുറുക്കമുള്ളൊരു ത്രില്ലിംഗ് അനുഭവം നൽകിയിരിക്കുകയാണ് ടിനു പാപ്പച്ചൻ – കുഞ്ചാക്കോ ബോബൻ ടീമിന്‍റെ ‘ചാവേർ’. കഥയുടെ […]
” ആൾ ദൈവത്തെ കാണാൻ പോയി എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നവർ സ്വന്തം ഉള്ളിലേക്ക് തന്നെ നോക്കൂ”
തലമുറകള്‍ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹന്‍ലാല്‍. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹന്‍ലാല്‍ കേരളക്കരയുടെ മനസ്സില്‍ ചേക്കേറിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹന്‍ലാല്‍ എന്ന നടവിസ്മയും തിരശ്ശീലയില്‍ ആടിത്തീര്‍ത്തത് എത്രയോ മികച്ച കഥാപാത്രങ്ങള്‍. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങള്‍. നടനായി മാത്രമല്ല ഗായകനായും നിര്‍മ്മാതാവായും കളിക്കളത്തിലെ ആവേശപ്പൂരത്തില്‍ ക്രിക്കറ്ററായുമൊക്കെ മോഹന്‍ലാല്‍ വിസ്മയിപ്പിച്ചു. നാല് പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന പേര് വലിയൊരു ബ്രാന്‍ഡായി […]
” ഈ മുഖമൊക്കെ കാണാൻ ടിക്കറ്റ് എടുക്കണോ ? ” 20 കൊല്ലത്തിന് ശേഷം സംഭവിച്ചത് : വിജയ് യുടെ അനുഭവം
തമിഴകത്തെ സൂപ്പര്‍ സ്റ്റാറാണ് വിജയ്. ഇളയ ദളപതി എന്ന പേരില്‍ ആരാധകര്‍ ആഘോഷിക്കുന്നു വിജയ്ക്ക് കേരളത്തിലും ആരാധകരേറെയാണ്. വിജയുടെ സിനിമകളില്‍ കേരളത്തില്‍ മലയാള സൂപ്പര്‍ സ്റ്റാറുകളുടെ സിനിമയെ പിന്നിലാക്കി തിയറ്ററില്‍ ഓടി ഒരു കാലഘട്ടം ഉണ്ടായിരുന്നു. 2000 ത്തിന്റെ പകുതിയോടെയാണ് വിജയോടുള്ള കേരളത്തിലെ ആരാധന കടുത്തത്. നിരവധി ഹിറ്റ് സിനിമകള്‍ അക്കാലത്ത് പിറന്നു. എന്നാല്‍ അന്നുണ്ടായിരുന്ന ആരാധന ഇന്ന് വിജയ്‌നോട് കേരളത്തിലെ പ്രേക്ഷകര്‍ക്കുണ്ടോയെന്ന് സംശയമാണ്. നടന്റെ സിനിമകളുടെ ക്ലീഷേ കഥാഗതി പ്രേക്ഷകരെ മടുപ്പിച്ചിട്ടുണ്ട്. മിക്ക സിനിമകളിലും […]
ചാവേർ തീയറ്ററുകളില്‍: ആദ്യ ഗാനം ‘പൊലിക പൊലിക’ പുറത്തിറങ്ങി
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘ചാവേര്‍’ ഒക്ടോബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്. കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തില്‍ നടി സംഗീതയുമെത്തുന്നുണ്ട്. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ ശ്രദ്ധ നേടിയ താരം ഒരിടവേളയ്ക്ക് ശേഷമാണ് സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നത്. ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറായി എത്തുന്ന സിനിമയുടെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയിലറും വളരെ വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നോടിയായി സിനിമയിലേതായ ആദ്യ ഗാനം […]
32 വര്‍ഷം മുന്‍പ് കളക്ഷനില്‍ ഞെട്ടിച്ച കോംബോ വീണ്ടും എത്തുന്നു….
സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഏറ്റെടുത്ത സിനിമയാണ് ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രജനികാന്ത് നിറഞ്ഞാടിയപ്പോള്‍ മോഹന്‍ലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു. ഒരു സംവിധായകന്‍ എന്ന നിലയില്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ തിരിച്ചുവരവ് ആയിരുന്നു ചിത്രം. ‘പരാജയ സംവിധായകന്‍’ എന്ന പട്ടം തിരുത്തി കുറിക്കാന്‍ നെല്‍സണ് സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. ഒപ്പം മലയാളത്തിന്റെ വിനായകനെ ഇന്ത്യയൊട്ടാകെ ഉള്ള സിനിമാസ്വാദകര്‍ ഏറ്റെടുത്തതും ജയിലറിന്റെ വിജയമാണ്. ഓഗസ്റ്റ് […]
‘ലോക്കല്‍ ഗുണ്ടകള്‍ വന്ന് തോക്ക് എടുത്തു, മമ്മൂട്ടിയെ കാണണമെന്ന് പറഞ്ഞു’ ; റോബില്‍ രാജ്
ആദ്യാവസാനം കാണികളെ ആകാംക്ഷ കൊണ്ട് വലിച്ചുമുറുക്കി മുന്നോട്ടുപോവുന്ന ഒരു ത്രില്ലര്‍ സിനിമ. മലയാളത്തിന് ഒരു മികച്ച പൊലീസ് സ്റ്റോറി സമ്മാനിച്ചുകൊണ്ടാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ വരവ്. ഒരേസമയം ‘കണ്ണൂര്‍ സ്‌ക്വാഡ്’ മികച്ചൊരു ക്രൈം ത്രില്ലറും മികച്ചൊരു റോഡ് മൂവിയുമാണ്. കുറ്റവാളികളെ വേട്ടയാടാനുള്ള ഓട്ടം. നാടും നഗരവും പിന്നിട്ട് ഓടിക്കിതച്ച് മുന്നോട്ടുപോവുന്ന യാത്ര. കയ്യടക്കമുള്ള അഭിനയവുമായി മമ്മൂട്ടി ‘എഎസ്‌ഐ ജോര്‍ജ് മാര്‍ട്ടിനി’ലൂടെ വീണ്ടുമൊരു മികച്ച പൊലീസ് വേഷവുമായി തിയറ്ററുകളില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു സംവിധായകനെ […]
വിദേശത്ത് 2 മില്യണ്‍ ക്ലബ്ബില്‍ മമ്മൂട്ടിയുടെ നാല് ചിത്രങ്ങള്‍…! അതും ഒരു വര്‍ഷത്തിനുള്ളില്‍
തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളുടെ ബിസിനസുമായി താരതമ്യപ്പെടുത്താനാവില്ലെങ്കിലും കാലം മാറുന്നതനുസരിച്ച് മലയാള സിനിമയുടെ വിപണിയും വളരുന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മലയാള സിനിമകളുടെ വിദേശ റിലീസ് യുഎഇയിലും ജിസിസിയിലുമായി ദീര്‍ഘകാലം ചുരുങ്ങിയിരുന്നു. എന്നാല്‍ ഇന്ന് ആ കാലം മാറിയിരിക്കുകയാണ്. മലയാളികള്‍ ഉള്ള മിക്ക രാജ്യങ്ങളിലേക്കും ഇന്ന് മലയാള ചിത്രങ്ങള്‍ എത്തുന്നുണ്ട്. യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങി ആ പട്ടിക നീളുന്നു. സ്‌ക്രീന്‍ കൌണ്ട് കുറവായിരിക്കുമെങ്കിലും പോളണ്ടിലും ഹംഗറിയിലും വരെ ഇന്ന് മലയാള സിനിമകള്‍ റിലീസിന് എത്തുന്നുണ്ട്, എല്ലാ ചിത്രങ്ങള്‍ക്കും […]
തോരാമഴയത്തും വിജയക്കുട ചൂടി ‘കണ്ണൂർ സ്ക്വാഡ്’ ; കുതിപ്പ് 50 കോടിയിലേക്ക്
ഒരു സൂപ്പര്‍താര ചിത്രം വലിയ പ്രീ റിലീസ് ഹൈപ്പ് കൂടാതെ എത്തുന്നത് അപൂര്‍വ്വമാണ്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്ക്വാഡിന്‍റെ കാര്യം അങ്ങനെ ആയിരുന്നു. തിയറ്റര്‍ കൌണ്ട് മുതല്‍ എല്ലാ കാര്യങ്ങളും അങ്ങനെ ആയിരുന്നു. പ്രൊമോഷണല്‍ അഭിമുഖങ്ങളില്‍ മമ്മൂട്ടി അടക്കം എത്തിയെങ്കിലും സൂക്ഷിച്ച് മാത്രമാണ് അവര്‍ വാക്കുകള്‍ ഉപയോഗിച്ചത്. എന്നാല്‍ റിലീസ് ദിനമായ വ്യാഴാഴ്ചത്തെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം ചിത്രം വന്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയതോടെ ട്രെന്‍ഡ് സെറ്റര്‍ ആവുകയായിരുന്നു […]
മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റര്‍ 2 വരുമോ? ആഷിക്ക് അബുവിന്റെ ആഗ്രഹം പറഞ്ഞ് സഹനിര്‍മ്മാതാവ്
വലിയ ഹൈപ്പോടെയെത്തി, ആദ്യ ഷോകള്‍ക്കിപ്പുറം കാര്യമായ നെഗറ്റീവ് പബ്ലിസിറ്റി ലഭിക്കുന്ന ചില ചിത്രങ്ങളുണ്ട്. പ്രേക്ഷകരുടെ അമിതപ്രതീക്ഷ വിനയാവുന്ന സാഹചര്യമാണ് അത്. മമ്മൂട്ടിയെ സംബന്ധിച്ച് അത്തരത്തില്‍ ഒരു ചിത്രമായിരുന്നു ആഷിക് അബുവിന്റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ ഗ്യാങ്സ്റ്റര്‍. മമ്മൂട്ടിയുടെ കരിയറിലെ പരാജയ ചിത്രങ്ങളിലൊന്നാണ് ‘ഗ്യാംങ്സ്റ്റര്‍’. ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടപ്പോഴും ചിത്രത്തിന്റെ സ്‌റ്റൈലിഷ് അവതരണവും മമ്മൂട്ടിയുടെ ഗെറ്റപ്പുമൊക്കെ ഇന്നും സിനിമാപ്രേമികളുടെ മനസിലുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കാന്‍ ആഷിഖ് അബുവിന് താല്‍പര്യമുണ്ട്. അതിനെ കുറിച്ച് 2019ല്‍ […]