ജയിലറിലെ ‘മാത്യു’വും ‘നരസിംഹ’യും വീണ്ടും ഒരുമിക്കുന്നു; വരുന്നത് പാന്‍ ഇന്ത്യന്‍ ചിത്രം
രജനികാന്ത് നായകനായെത്തി വമ്പന്‍ വിജയമായ ചിത്രമാണ് ജയിലര്‍. മാസും ക്ലാസുമായ നായകനായിട്ട് രജനികാന്ത് ചിത്രത്തില്‍ എത്തിയപ്പോള്‍ ജയിലര്‍ക്ക് ലഭിച്ചത് പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയം. രാജ്യമൊട്ടാകെ സ്വാകാര്യത നേടിയെന്നതാണ് രജനികാന്ത് ചിത്രത്തിന്റെ വിജയത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ജയിലര്‍ തമിഴകത്ത് മാത്രം 205 കോടി രൂപയാണ് നേടിയത്. കേരളത്തില്‍ നിന്ന് നേടിയത് 58.50 കോടി രൂപയാണ്. വിദേശത്ത് നിന്ന് നേടിയത് 195 കോടിയും അങ്ങനെ ആകെ 635 കോടിയും ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജയിലര്‍ ഇത്ര വലിയ വിജയം നേടിയതില്‍ അതിലെ കാസ്റ്റിംഗിന് […]
കണ്ണൂർ സ്ക്വാഡിലും ചാവേറിലും ഒരു പൊതുഘടകമുണ്ട്; ദീപക് പറമ്പോലിന്റെ ബ്രേക്കിങ് ചിത്രങ്ങളാണോയിത്?
മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ് ദീപക് പറമ്പോൽ എന്ന കണ്ണൂരുകാരൻ മലയാളസിനിമയുടെ ഭാഗമാകാൻ തുടങ്ങുന്നത്. നായകനാകണം എന്ന ആഗ്രഹം മനസിൽ വെച്ച് തന്നെയായിരുന്നു ദീപക്കിന്റെ രംഗപ്രവേശം. പക്ഷേ ഭാഗ്യം തെളിയാൻ വർഷങ്ങൾ വേണ്ടി വന്നു. 2010 മുതലുള്ള തന്റെ അഭിനയജീവിതത്തിന് കരിയർ ബ്രേക്ക് ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. അടുത്ത് റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡിലും ചാവേറിലും ദീപക് ശ്രദ്ധേയമായ വേഷങ്ങളാണ് ചെയ്തിരിക്കുന്നത്. ഒരു നടന്റെ ഏറ്റവും വലിയ ആഗ്രഹം തിയേറ്ററിൽ ആഘോഷിക്കപ്പെടുക എന്നതാണ്. ദീപക് ആഘോഷിക്കപ്പെടുക തന്നെ ചെയ്തു. പ്രേക്ഷകരൊന്നടങ്കം […]
‘ഗ്യാങ്സ്റ്റര്‍’ ആദ്യദിനം നേടിയത് എത്രയെന്ന് വെളിപ്പെടുത്തി നിർമാതാവ്
ചില താരങ്ങളും സംവിധായകരും ഒരുമിക്കുമ്പോള്‍ സിനിമകള്‍ക്ക് ലഭിക്കുന്ന വലിയ ഹൈപ്പ് ഉണ്ട്. എന്നാല്‍ പ്രേക്ഷകരുടെ ഇഷ്ടം നേടാനാവാതെ പോകുന്ന അവയില്‍ ചിലത് വലിയ പരാജയങ്ങളിലേക്ക് വീണുപോകാറുമുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ പരാജയ ചിത്രങ്ങളിലൊന്നാണ് ‘ഗ്യാംങ്സ്റ്റര്‍’. 2014ല്‍ ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം തിയേറ്ററില്‍ ഫ്ളോപ്പ് ആയിരുന്നു. പ്രീ റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളില്‍ തരംഗം തീര്‍ത്ത ചിത്രം ആദ്യദിന അഭിപ്രായങ്ങളില്‍ തന്നെ തിയറ്ററുകളില്‍ വീണു. എങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കാന്‍ ആഷിഖ് അബുവിന് താല്‍പര്യമുണ്ട്. അതിനെ കുറിച്ച് […]
“ഷിബു ബേബി ജോണിന്റെ അടുത്ത ബ്ലോക്ക് ബസ്റ്ററിനായി തയ്യാറാകൂ” : പെപ്പെ
മലയാളികള്‍ ഏറെ നാളായി കാത്തിരുന്ന പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരു സിനിമ. അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ സിനിമ പ്രഖ്യാപിച്ചപ്പോള്‍ ഇരുകയ്യും നീട്ടി പ്രേക്ഷര്‍ അത് ഏറ്റെടുത്തു. സസ്‌പെന്‍സുകള്‍ക്ക് ഒടുവില്‍ ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന പേര് കൂടി പുറത്തുവന്നതോടെ ആരാധകരുടെ ആവേശത്തിന് അതിരുകള്‍ ഇല്ലായിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തിയറ്ററുകളില്‍ എത്തും. ഷിബു ബേബി ജോണ്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ വാലിബന്‍ […]
അനിരുദ്ധിന് മെലടിയും വഴങ്ങും : പുതിയ ‘ലിയോ’ സോംഗ്
ലോകമെമ്പാടുമുള്ള തമിഴ് സിനിമാസ്വാദകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിന്റെ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ജനങ്ങൾ നൽകിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഒരു ഗാനവും പുറത്തിരങ്ങിയിരിക്കുകയാണ്. അന്‍പെനും എന്നാരംഭിക്കുന്ന ഗാനം ലിയോയിലെ മൂന്നാം ഗാനമാണ്. തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവുമധികം വിപണിമൂല്യമുള്ള സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ഗാനമാണിത്. വിഷ്ണു ഇടവന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് […]
നായകനായ കാലത്ത് രജനികാന്ത് വാങ്ങിയിരുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും
തമിഴകത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറാണ് രജനീകാന്ത്. ഇനിയൊരിക്കലും രജനീകാന്തിനെ പോലൊരു താരമുണ്ടാകില്ലെന്നുറപ്പാണ്. ജന്മം കൊണ്ട് തമിഴനല്ലെന്നും കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി തമിഴന്റെ വികാരവും വിചാരവും രജനീയോട് ചേര്‍ന്നു കിടക്കുന്നതാണ്. ജയിലര്‍ നേടിയ വമ്പന്‍ വിജയത്തിന്റെ തിളക്കത്തിലാണ് രജനീകാന്ത് ഇപ്പോള്‍. തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെയാണ് ജയിലറിലൂടെ രജനീകാന്ത് വന്‍ വിജയം നേടിയത്. ബസ് കണ്ടറായിരുന്നു അഭിനേതാവും മുമ്പ് രജനി. പിന്നീട് അദ്ദേഹം അഭിനയം പഠിക്കാന്‍ പോയതിനെക്കുറിച്ചൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വില്ലനായി കരിയര്‍ ആരംഭിച്ച രജനീകാന്ത് […]
മമ്മൂട്ടിയുടെ സി.ബി.ഐക്ക് ആറാം ഭാഗം വരും: സംവിധായകൻ കെ. മധു
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ മമ്മൂട്ടി അവതരിപ്പിച്ച് കാണികളുടെ മനസില്‍ മായാതെ നില്‍ക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. എന്നാല്‍ സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥന് ലഭിച്ച ഒരു ഭാഗ്യം അവരിലാര്‍ക്കും കിട്ടിയിട്ടില്ല. മമ്മൂട്ടി, എസ് എന്‍ സ്വാമി, കെ മധു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സി ബി ഐ സിനിമകള്‍ക്ക് ഇന്നും സ്വീകാര്യത ഏറെയാണ്. അഞ്ചാം ഭാഗം വരെ എത്തി നില്‍ക്കുന്ന മലയാളത്തില്‍ ഇറങ്ങിയ സീരീസ് എന്നുതന്നെ വിശേഷിപ്പിക്കാം ഈ സിനിമകളെ. 1988-ല്‍ ഒരു സി ബി ഐ ഡയറിക്കുറിപ്പ്, 89-ല്‍ […]
മോഹൻലാലിന്റെ പുതിയ വര്‍ക്കൗട്ട് ഫോട്ടോ വൈറലാവുന്നു
മലായാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. കഴിഞ്ഞ 4 പതിറ്റാണ്ടായി സിനിമയിൽ സജീവമാണ് താരം. 1978 ൽ പുറത്തിറങ്ങിയ തിരനോട്ടം എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിൽ എത്തി താരം, സ്വന്തം കഠിന പ്രയ്തനത്തിലൂടെയാണ് സിനിമയിൽ തൻറേതായ ഇടം കണ്ടെത്തിയത്. സിനിമയോടുളള അടക്കാനാവാത്ത ഭ്രമമാണ് മോഹൻലാലിനെ ഇന്നു കാണുന്ന സൂപ്പർ താരപദവിയിലേയ്ക്ക് എത്തിച്ചത്. മലയാള സിനിമയുടെ വിപണി വളര്‍ന്നത് ചലച്ചിത്ര വ്യവസായം പലപ്പോഴും തിരിച്ചറിഞ്ഞത് മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയാണ്. ദൃശ്യമായും പുലിമുരുകനായും ലൂസിഫറായുമൊക്കെ ബോക്സ് ഓഫീസില്‍ പല പല പടികള്‍. […]
മോഹൻലാലിന്റെ ദൃശ്യത്തിനെ കടത്തിവെട്ടി മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ് ‘
മലയാള സിനിമയുടെ വിപണി വളര്‍ന്നത് ചലച്ചിത്ര വ്യവസായം പലപ്പോഴും തിരിച്ചറിഞ്ഞത് മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയാണ്. ദൃശ്യമായും പുലിമുരുകനായും ലൂസിഫറായുമൊക്കെ ബോക്സ് ഓഫീസില്‍ പല പല പടികള്‍. മറ്റ് തെന്നിന്ത്യന്‍ സിനിമാ മേഖലകളെ താരതമ്യം ചെയ്യുമ്പോള്‍ നന്നേ ചെറുതെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ മലയാള സിനിമ ചവിട്ടിക്കടന്ന വഴികള്‍ പലതുണ്ട്. 50 കോടി ക്ലബ്ബ് എന്നത് പോലും കളക്ഷനില്‍ കൈയെത്താദൂരത്ത് നിന്നതില്‍ നിന്നും 150 കോടി ക്ലബ്ബിലേക്ക് മലയാള സിനിമ വളര്‍ന്നിരിക്കുന്നു. ബോക്സ് ഓഫീസ് നേട്ടം പരിഗണിക്കുമ്പോള്‍ മാത്രമല്ല, ഭാഷാതീതമായി […]
രണ്ട് വാചകത്തില്‍ ‘ചാവേര്‍’ റിവ്യൂവുമായി ലിജോ ജോസ് പെല്ലിശ്ശേരി
മലയാളത്തിലെ യുവനിര സംവിധായകരില്‍ തനതായ ശൈലി കൊണ്ട് ശ്രദ്ധ നേടിയ ആളാണ് ടിനു പാപ്പച്ചന്‍. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടിനു സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ തിയറ്ററുകളിലുണ്ട്. കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ ആണ് ആ ചിത്രം. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോയ് മാത്യുവാണ്. ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗജനകമായ കഥാമുഹൂര്‍ത്തങ്ങളും ത്രില്ലും സസ്‌പെന്‍സുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രം കാവ്യ ഫിലിം […]