ഒടിടി ഭരിക്കാൻ ഇനി ‘പടത്തലവൻ’ ; ‘കണ്ണൂർ സ്ക്വാഡ്’ സ്ട്രീമിംഗ് ആരംഭിച്ചു
ഈ വര്‍ഷത്തെ എന്നല്ല, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നാണ് ഇപ്പോള്‍ കണ്ണൂര്‍ സ്ക്വാഡ്. വലിയ പ്രീ റിലീസ് പബ്ലിസിറ്റിയൊന്നും കൂടാതെ സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. അതേ പേരിലുള്ള യഥാര്‍ഥ പൊലീസ് സംഘത്തിന്‍റെ ചില യഥാര്‍ഥ അനുഭവങ്ങളെ ആസ്പദമാക്കി മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് റോബി വര്‍ഗീസ് രാജ് ആയിരുന്നു. വലിയ പ്രൊമോഷന്‍ ഇല്ലാതെ എത്തിയിട്ടും ആദ്യ പ്രദര്‍ശനങ്ങളോടെതന്നെ ചിത്രത്തിന് പോസിറ്റീവ് മൌത്ത് […]
മള്‍ട്ടിപ്ലക്സിലും പറന്നുയര്‍ന്ന ഗരുഡൻ…..!!! കളക്ഷൻ റിപ്പോർട്ട്
സുരേഷ് ഗോപി നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഗരുഡൻ. ബിജു മേനോനും പ്രധാന വേഷത്തിലെത്തി. മികച്ച വിജയമായി മാറാൻ ഗരുഡനാകുന്നുണ്ട്. നവംബർ 3നാണ് ഗരുഡൻ റിലീസായത്. സുരേഷ് ഗോപി – ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം രണ്ടാം വാരം പിന്നിടുമ്പോഴും തിയറ്ററുകൾ നിറഞ്ഞാണ് പ്രദർശനം തുടരുന്നത്. 12 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സുരേഷ് ഗോപി – ബിജു മേനോൻ കൂട്ടുക്കെട്ട് പ്രേക്ഷകർക്കിടയിൽ ഒരു വലിയ തരംഗം തന്നെ സൃഷ്ടിച്ചു കഴിഞ്ഞു. മള്‍ട്ടിപ്ലക്സുകളിലും സുരേഷ് ഗോപിയുടെ […]
‘ഷൂട്ടിനിടെ പൃഥ്വി തളർന്ന് വീണു’ : ആടുജീവിതത്തിൽ പൃഥ്വിരാജിന്‍റെ ഡെഡിക്കേഷന്‍
സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ വമ്പന്‍ സിനിമയായി എത്തുന്ന ഈ സിനിമ സംവിധായകന്‍ ബ്ലെസിയുടെയും സ്വപ്‌ന ചിത്രമാണ്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി തുടരുന്ന സിനിമയുടെ ചിത്രീകരണം ഇടയ്ക്ക് കോവിഡിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ട ഷെഡ്യൂളുകള്‍ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല. ചിത്രീകരണത്തിനായി 160-ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. ഫൈനല്‍ ഷെഡ്യൂള്‍ […]
“ഇതൊക്കെ ഏതേലും പെൺകുട്ടികൾ കാട്ടണ പണിയാണോ..!!” ഫുട്ബോള്‍ സ്റ്റേഡിയത്തിലെ ആഘോഷ ആരവങ്ങളുമായി ‘ശേഷം മൈക്കിൽ ഫാത്തിമ’ ഒഫീഷ്യൽ ട്രെയിലർ..!!
ഫുട്ബോൾ കമന്ററി പറയുന്ന പെൺകുട്ടി എന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു കഥാപാത്രമായി നടി കല്യാണി പ്രിയദർശൻ എത്തുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന സിനിമയുടെ ഏറെ രസകരവും മനോഹരവുമായ ട്രെയിലർ പുറത്തിറങ്ങി. ഒരു ഫുട്ബോള്‍ മത്സരം പോലെ ആഘോഷ ആരവങ്ങള്‍ നിറഞ്ഞതാണ് സിനിമയിലെ ഓരോ സീനുകളും എന്ന സൂചന നൽകുന്നതാണ് ട്രെയിലർ. മലപ്പുറം ഭാഷ സംസാരിച്ച് കസറുന്ന ഫാത്തിമ എന്ന കഥാപാത്രം കല്യാണിയുടെ കരിയറിലെ തന്നെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതും പുതുമയുള്ളതും ആയിരിക്കുമെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. മലയാളത്തിൽ […]
സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി… !! ബസൂക്ക ഫസ്റ്റ് ലുക്ക് പുറത്ത്
മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ.ഈ വർഷവും ഒരുപിടി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബസൂക്ക’. പേരിലെ കൗതുകം കൊണ്ടു തന്നെ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത് ഡിനോ ഡെന്നിസ് ആണ്. മമ്മൂട്ടി ഒരു സ്റ്റൈലൻ ഗെറ്റപ്പിലാകും ബസൂക്കയിൽ എത്തുക എന്ന് അപ്ഡേറ്റുകളിൽ നിന്നും നേരത്തെ വ്യക്തമായിരുന്നു. ഇപ്പോഴിതാ അത് […]
ഇനി രാജാവിന്റെ വരവ്….!! “എമ്പുരാൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ
മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന, വമ്പന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം. ലൂസിഫര്‍ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ മുന്നോട്ട് നീങ്ങിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ മൂന്നാമത് ചിത്രമാണിത്. ഇതുരണ്ടും കൂടാതെ ബ്രോ-ഡാഡിക്ക് വേണ്ടിയും ഇവർ ഒന്നിച്ചിരുന്നു. ലഡാക്കിലാണ് ആദ്യ ഷെഡ്യൂളിന്റെ പൂർത്തീകരണം. പൃഥ്വിരാജ് മൂന്നാമത് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ മുരളി ഗോപിയുടേതാണ്. സായിദ് മസൂദ് […]
കത്തനാരെ കാണാൻ എമ്പുരാൻ എത്തിയപ്പോൾ ..!! ചിത്രങ്ങൾ വൈറൽ
ചരിത്രത്തിന്‍റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള കഥയാണ് കടമറ്റത്തു കത്തനാർ . എന്നും പ്രേക്ഷകർക്കിടയിൽ കൌതുകമായ ഈ കഥ ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവർത്തകരുടേയും പിൻബലത്തോടെ ചലച്ചിത്രാവിഷ്ക്കാരമാകുകയാണ്. കത്തനാർ ദ വൈല്‍ഡ് സോസറര്‍ എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമൊരുങ്ങുന്നത്. മലയാള സിനിമയിലെ വമ്പൻ ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വലിയ ക്യാൻവാസിലാണ് കത്തനാര്‍ ഒരുങ്ങുന്നത്. കത്തനാര്‍ ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രമാണ് എന്ന ഒരു […]
ആവേശമായി ആല, സ്റ്റൈലിലും സ്വാഗിലും ഞെട്ടിച്ച് ദിലീപ്; ‘ബാന്ദ്ര’ റിവ്യൂ വായിക്കാം
ഓരോ സീനും രോമാഞ്ചം… അഡ്രിനാലിൻ റഷ് നൽകുന്ന ആക്ഷൻ രംഗങ്ങള്‍, ഉദ്വേഗജനകമായ മുഹൂർത്തങ്ങള്‍, തിയേറ്ററുകളിൽ ആവേശമായിരിക്കുകയാണ് ജനപ്രിയ നായകൻ ദിലീപ് ആല എന്ന കഥാപാത്രമായി എത്തിയിരിക്കുന്ന ‘ബാന്ദ്ര’. ഉദയകൃഷ്ണയുടെ തിരക്കഥയിൽ അരുൺ ഗോപിയുടെ സംവിധാനത്തിൽ എത്തിയിരിക്കുന്ന ചിത്രം ദിലീപ് ആരാധകർക്കും സിനിമാപ്രേമികൾക്കും ഒരുപോലെ ആഘോഷിക്കാനുള്ള വകയൊരുക്കിയിരിക്കുകയാണ്. കേരളത്തിലും മുംബൈയിലുമാണ് സിനിമയുടെ കഥ നടക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ എന്ന രീതിയിലാണ് ചിത്രം പുരോഗമിക്കുന്നത്. മുംബൈയിൽ കഴിയുന്ന മലയാളിയായ സാക്ഷി എന്ന അസോസിയേറ്റ് ഡയറക്ടർ താൻ ആദ്യമായി സ്വതന്ത്ര […]
ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ആ റിപ്പോര്‍ട്ട്… “സലാർ” NEW UPDATE
പ്രഭാസിനെ നായകനായി, കെജിഎഫ്, കാന്താര എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ‘സലാർ’ (Salaar) സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്. പ്രശാന്ത് നീലും പ്രഭാസും ഒരു ചിത്രത്തിനായി ഒന്നിക്കുമ്പോള്‍ വൻ പ്രതീക്ഷകളുമാണ്. സലാറിന്റെ പുതിയൊരു അപ്ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഡിസംബര്‍ ഒന്നിന് പ്രഭാസിന്റെ സലാറിന്റെ ട്രെയിലര്‍ പുറത്തുവിടും എന്നതാണ് പുതിയ അപ്‍ഡേറ്റ്.ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. […]
4K ATMOS ൽ പുറത്തിറങ്ങാൻ ഒരുങ്ങി മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം..
അടുത്ത കാലത്തായി ചില സിനിമകൾ പുത്തൻ സാങ്കേതിക വിദ്യയായ ഫോർ കെ അറ്റ്മോസിൽ പുറത്തിറക്കിയിരുന്നു. മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം ആയിരുന്നു മലയാളത്തിൽ ആദ്യമായി ഫോർ കെയിൽ പുറത്തിറങ്ങിയത്. ഇപ്പോഴിതാ മലയാളത്തിന്റെ മമ്മൂട്ടി അനശ്വരമാക്കിയൊരു സിനിമ കൂടി ഫോർ കെ അറ്റ്മോസിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വിജയ ചിത്രങ്ങളിലൊന്നാണ് വല്ല്യേട്ടൻ. മമ്മൂട്ടി മലയാളത്തിന്റെ മെഗാസ്റ്റാറായും വല്യേട്ടനായുമൊക്കെ അറിയപ്പെടാൻ തുടങ്ങുന്നത് വല്യേട്ടൻ സിനിമയ്ക്ക് ശേഷമാണ്. അറക്കല്‍ മാധവനുണ്ണിയും സഹോദരന്മാരുടെയും കഥയുമായിട്ടെത്തിയ […]