സലാറുമായി ഏറ്റുമുട്ടുമോ ??ഷാരൂഖ് ചിത്രം “ഡങ്കി”യുടെ വന്‍ അപ്ഡേറ്റ്.!
രാജ്കുമാർ ഹിരാനിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ഡങ്കി റിലീസിന് ഒരുങ്ങുകയാണ്. പഠാന്‍, ജവാൻ എന്നീ രണ്ട് ബ്ലോക്ക്ബസ്റ്ററുകൾ നേടിയ ശേഷം ഷാരൂഖ് ഖാന്‍റെ ഏറെ പ്രതീക്ഷയോടെ ഈ വര്‍ഷാവസാനം കാത്തിരിക്കുന്ന ചിത്രമായ ഡങ്കി നേരത്തെ ഡിസംബര്‍ ക്രിസ്മസ് പുതുവത്സരത്തോട് അനുബന്ധിച്ച് റിലീസ് ചെയ്യും എന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ റിലീസ് ഡേറ്റ് ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. അതിനിടെ സലാര്‍ പോലുള്ള ചിത്രം വരുന്നതിനാല്‍ ഡങ്കി മാറ്റിവയ്ക്കാൻ സാധ്യതയുള്ളതായി ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഷാരൂഖ് ആരാധകരെ സന്തോഷിപ്പിച്ചാണ് ഡങ്കി റിലീസ് […]
“ആള് ഗുസ്തിക്കാരനാ, ചതഞ്ഞ് പോകും”: മോഹൻലാലിനെ കുറിച്ച് എം ജി ശ്രീകുമാർ
പതിറ്റാണ്ടുകളായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. മോഹൻലാലിന് പകരമാവാൻ മറ്റൊരു നടന്നുമില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അത്രമാത്രം വൈവിധ്യമാർന്ന കഥാപാത്രങ്ങളെയാണ് നടൻ ഇക്കാലയളവിനിടയിൽ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ളത്.പ്രേക്ഷകരെ ഒരു പോലെ പൊട്ടിച്ചിരിപ്പിക്കാനും കരയിക്കാനും സാധിക്കുന്ന അസാധ്യ നടനാണ് അദ്ദേഹം. കഴിഞ്ഞ 20 വർഷത്തിലേറെയായി സൂപ്പർ സ്റ്റാറായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് നടൻ. അതുപോലെ നടൻ മോഹൻലാലിന് വേണ്ടി ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ കാണൂ. എംജി ശ്രീകുമാർ. പ്രിയദർശന്റെ ചിത്രം സിനിമയിലൂടെ […]
ഇനി തീ പാറും…. !!! മമ്മൂട്ടി ചിത്രം ടർബോയിൽ രാജ് ബി ഷെട്ടിയും
മിഥുൻ മാനുവൽ തോമസ്. ഇന്ന് ഈ പേര് മലയാള സിനിമയിൽ ഒരു ബ്രാന്റ് ആണ്. ത്രില്ലർ സിനിമകൾക്ക് പിന്നിലെ കരങ്ങളുടെ ബ്രാന്റ്. ഒരു സിനിമ പ്രഖ്യാപിക്കുമ്പോൾ, അല്ലെങ്കിൽ തിയറ്റർ സക്രീനിൽ റൈറ്റർ മിഥുൻ മാനുവൽ എന്ന് എഴുതിക്കാണിക്കുമ്പോൾ പ്രേക്ഷക മനസിൽ ഒരുറപ്പുണ്ട്. ഒരു മിനിമം ഗ്യാരന്റി പടം ആകു അതെന്നതാണ് ആ ഉറപ്പ്. സമീപകാലത്ത് മിഥുന്റെ എഴുത്തിൽ മികച്ച സിനിമകൾ റിലീസ് ചെയ്തു കഴിഞ്ഞു. ചിലത് വരാനിരിക്കുന്നു. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി […]
“കല്യാണി ശരിക്കും ഞെട്ടിച്ചു. മലബാർ സ്ലാങ്ങിൽ ഇത്രയും പെർഫോം ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല”
ജാഡക്കാരിയായ വ്ലോഗർ, ദുബായ് മലയാളി ബീപാത്തുവിൽ നിന്നും തനി മലപ്പുറം ചുവയിൽ ഫുട്ബോൾ കമന്ററി പറയുന്ന ഫാത്തിമയിലേക്കുള്ള ദൂരം കഴിഞ്ഞെത്തിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ . ചിത്രം നവംബർ 17 നായിരുന്നു തിയേറ്ററിൽ എത്തിയത്. സ്ത്രീകള്‍ അധികം കടന്നുചെന്നിട്ടില്ലാത്ത മേഖല- ഒരു ഫുട്ബോള്‍ കമന്‍റേറ്ററായി അറിയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന ഫാത്തിമ നൂര്‍ജഹാന്‍. വളരെ മികച്ച അഭിപ്രായമാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകന്റെ കുറിപ്പ് വായിക്കാം. കുറിപ്പിന്റെ പൂർണ രൂപം […]
‘മമ്മൂട്ടി വിവേകമുള്ള മനുഷ്യൻ’ ; അശ്വന്ത് കോക്ക് പറയുന്നു
കുറച്ച് നാളുകളായി മലയാള സിനിമയിലെ ചർച്ചാ വിഷയം ആണ് ചിത്രങ്ങൾക്ക് നേരെയുള്ള നെഗറ്റീവ് റിവ്യു അഥവ റിവ്യു ബോംബിങ് എന്നത്. വിഷയത്തിൽ വിവിധ യുട്യൂബർമാർക്കെതിരെ പരാതികളും കേസുകളും അടക്കം വന്നിരുന്നു . കോടതിയും ഇതിൽ ഇടപെടുകയും ചെയ്തിരുന്നു. അടുത്തിടെ ദിലീപ് നായകനായി എത്തിയ ബാന്ദ്ര എന്ന ചിത്രത്തിന് നെഗറ്റീവ് പറഞ്ഞെന്ന പേരിൽ യുട്യൂബർ അശ്വന്ത് കോക്ക് ഉൾപ്പടെയുള്ള ഏഴ് പേർക്കെതിരെ കേസും എടുത്തിരുന്നു. ഈ അവസരത്തിൽ കാതൽ സിനിമയുടെ പ്രസ്മീട്ടിൽ മമ്മൂട്ടി റിവ്യുവിനെ പറ്റി പറഞ്ഞ […]
‘റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല’ ; റിവ്യൂ ബോംബിംഗ് വിവാദങ്ങളില്‍ പ്രതികരിച്ച് മമ്മൂട്ടി
റിവ്യൂ ബോംബിങ്ങിന്റെ ‘ പ്രതികൂല ഫലങ്ങള്‍ മലയാള സിനിമാ വ്യവസായത്തെ ചൂണ്ടിക്കാണിച്ച് തീയേറ്റര്‍ സമുച്ചയങ്ങള്‍ക്കുള്ളില്‍ സിനിമാ റിവ്യൂ സമ്പൂര്‍ണമായി നിരോധിക്കണമെന്ന് കേരളത്തിലെ പ്രമുഖ ഫിലിം അസോസിയേഷനുകള്‍ ശക്തമായ ആഹ്വാനം നല്‍കിയിരുന്നു. നിരവധി മലയാള സിനിമകളെ പ്രതികൂലമായി ബാധിക്കുന്ന ‘റിവ്യൂ ബോംബിംഗ്’ സമ്പ്രദായത്തെക്കുറിച്ച് സിനിമാ സംഘടനകള്‍ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ റിവ്യൂ ബോംബിഗ് വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി. റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ലെന്നും പ്രേക്ഷകര്‍ കാണണമെന്ന് തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമകളാണെന്നും മമ്മൂട്ടി […]
‘പിന്നേ, വീട് നന്നാക്കാനാണല്ലോ പെണ്ണ് വന്ന് കയറുന്നത്’; പ്രോമോ വീഡിയോയുമായി മലയാള ചിത്രം ‘മഹാറാണി’
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന പുതിയ ചിത്രമാണ് മഹാറാണി. സംവിധാനം ജി മാര്‍ത്താണ്ഡനാണ് നിര്‍വഹിക്കുന്നത്. ഷൈന്‍ ടോം ചാക്കോയും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്നു. ഇപ്പോഴിതാ പ്രേക്ഷകരിൽ കൗതുകമുണർത്തി മഹാറാണിയുടെ ക്യാരക്ട്ടർ പ്രോമോ പുറത്തിറങ്ങി. നിഷാ സാരംഗ് അവതരിപ്പിക്കുന്ന മംഗളം എന്ന കഥാപാത്രത്തിന്റെ പ്രമോയാണിത്. വളരെ ശക്തമായ ഒരു കഥാപാത്രമാണ് മംഗളമെന്നും, നിഷ സാരംഗിന്റെ വേറിട്ട കഥാപാത്രമായിരിക്കും ഇതെന്നും ക്യാരക്ട്ടർ പ്രോമോ സൂചന നൽകുന്നുണ്ട്. നവംബര്‍ 24ന് മഹാറാണി തീയറ്ററുകളിലെത്തുന്നു. ‘ഇഷ്ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവി […]
മനം കവർന്ന് ‘കാഥികനി’ലെ ബംഗാളി ഗാനം; ധുനുചി നൃത്ത ചുവടുകളുമായി വിസ്മയിപ്പിച്ച് കേതകി
ദുർഗ്ഗാദേവിക്കുള്ള സമർപ്പണമായി അവതരിപ്പിക്കുന്ന ധുനുചി നൃത്ത ചുവടുകളുമായി ഏവരുടേയും മനം കവർന്ന് നടി കേതകി നാരായൺ. ശ്രദ്ധേയ സംവിധായകനായ ജയരാജ് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്യുന്ന ‘കാഥികൻ’ എന്ന സിനിമയിലേതായി എത്തിയിരിക്കുന്ന ‘ജീവഥാഹൂ…’ എന്നു തുടങ്ങുന്ന ഗാനം ഏവരുടേയും ശ്രദ്ധ നേടിയിരിക്കുകയാണ്. തരുൺ കുമാർ സിൻഹയുടെ വരികള്‍ക്ക് സഞ്ജോയ് സലിൽ ചൗധരിയാണ് സംഗീതം. അന്താരാ സലിൽ ചൗധരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗവ. ചിൽഡ്രൻസ് ഹോമിലെ സൂപ്രണ്ടായി കരിയറിലെ വേറിട്ട വേഷത്തിൽ നടൻ ഉണ്ണി മുകുന്ദൻ […]
കളി പറഞ്ഞ് ഖൽബ് നിറച്ച് പാത്തു! പ്രേക്ഷകമനസ്സുകളിൽ ഗോളാരവം തീർത്ത് ‘ശേഷം മൈക്കിൽ ഫാത്തിമ
കളി എന്നു പറഞ്ഞാൽ നല്ല ഒന്നൊന്നര കളി. ഇടതുവിങ്ങിൽ നിന്നുള്ളൊരു അസാധ്യ ക്രോസ്, വലുതുവിങ്ങിൽ നിന്ന് അകത്തേക്ക് കുതിച്ചെത്തി ടൊർണാഡോ മുനീറിന്‍റെ ഒരന്യായ ഫിനിഷ്. ഗോൾ… ഗോൾ… മലപ്പുറത്തെ സെവൻസ് ഫുട്‍ബോൾ ആവേശം തിയേറ്ററുകളിൽ ഉണർത്തിക്കൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഗോളാരവം തീർത്തിരിക്കുകയാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രം. കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തിയിരിക്കുന്ന ചിത്രം ആദ്യാവസാനം പ്രേക്ഷകരുടെ ഖൽബ് നിറയ്ക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങള്‍ ചേർത്തുവെച്ചിട്ടുള്ളതാണ്. നവഗാതനായ മനു സി കുമാർ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം […]
‘വ്യാജർ ഇപ്പോൾ കമന്റ് ബോക്സിൽ ചുരുളിയിലെ ഡയലോഗ് കാച്ചും’ : ജോയ് മാത്യു
സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം എന്നീ സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സിനിമയാണ് ചാവേർ. ജോയ് മാത്യു തിരക്കഥയെഴുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ആന്റണി വർഗീസും അർജുൻ അശോകനുമാണ് പ്രധാന വേഷത്തിലെത്തിയത്.ആദ്യ ദിവസങ്ങളിൽ കടുത്ത വിമർശനങ്ങളും പിന്നീട് പ്രശംസയും ചിത്രത്തിന് ലഭിച്ചു. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം നേടാൻ സാധിച്ചിരുന്നില്ല. പിന്നാലെ മനഃപൂർവമായി ചിത്രത്തിനെതിരെ ഡിഗ്രേഡിംഗ് നടക്കുന്നുവെന്ന് അണിയറ പ്രവർത്തകർ പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോൾ ചാവേർ […]