10 Nov, 2025
1 min read

റോബിന്‍ ബസ് ഇനി ബിഗ് സ്‌ക്രീനിലും…! ഔദ്യോഗിക പ്രഖ്യാപനം നടന്നു 

അരിക്കൊമ്പന് ശേഷമാര് എന്ന ചോദ്യത്തിന് കേരളത്തിന് ഒരുത്തരം കിട്ടിയിരിക്കുകയാണ്, റോബിന്‍. അങ്ങനെയാണോ കാര്യങ്ങള്‍. റോബിനാണ് ഇപ്പോള്‍ ഒരു കൂട്ടം മലയാളികളുടെ പുതിയ ഹീറോ. സ്വീകരണം നല്‍കാനും മാലയിടാനും കയ്യടിക്കാനും വഴിനീളെ ഫാന്‍സ്. അല്ല, ഇത് ആ റോബിന്‍ അല്ല. ഇത് മറ്റൊരു റോബിനാണ്. റോബിന്‍ എന്ന് പേരുള്ള ബസും അതിന്റെ ഉടമയും വാര്‍ത്തകളില്‍ നിറഞ്ഞിട്ട് ആഴ്ചകളായി. മോട്ടോര്‍ വാഹന വകുപ്പും റോബിന്‍ ബസും തമ്മിലെ പോരില്‍ മേലുംകീഴും നോക്കാതെ റോബിനൊപ്പം എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇപ്പോഴിതാ […]

1 min read

‘കടലില്‍ ദുരൂഹമായി കാണാതായ കപ്പലിന്റെ കഥ’ ; സിനിമയുമായി ജൂഡ്

പ്രളയത്തില്‍ നിന്നും കേരളം നീന്തിക്കയറിയ കഥ പറഞ്ഞ സിനിമയാണ് 2018. ടൊവിനോ തോമസ് നായകനായ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരുന്നു. ജൂഡ് ആന്റണി ജോസഫ് ആണ് സിനിമയുടെ സംവിധാനം. ചിത്രം ബോക്സ് ഓഫീസില്‍ സമാനതകളില്ലാത്ത വിജയമാണ് നേടിയത്. കേരളത്തിന്റെ ഒത്തൊരുമ ലോകത്തിന് മുന്നില്‍ സിനിമയിലൂടെ അടയാളപ്പെടുത്തണമെന്ന ബോധ്യമാണ് ഈ സിനിമയുടെ പിറവിക്ക് കാരണമായതെന്ന് അന്ന് ജൂഡ് പറഞ്ഞിരുന്നു. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ചിത്രമായും 2018 തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്തണി ജോസഫിന്റെ പുതിയ […]

1 min read

നമ്മുടെ മുൻനിര താരങ്ങൾ 500 കോടിയും 1000 കോടിയും ലക്ഷ്യമാക്കി സഞ്ചരിക്കുമ്പോൾ മമ്മൂട്ടിയോ? തമിഴ് മാധ്യമ പ്രവർത്തകൻ്റെ വാക്കുകൾ വൈറൽ

മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. കഴിഞ്ഞ വർഷം റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, പുഴു അടക്കമുള്ള സിനിമകളുമായെത്തിയ നടൻ ഈ വർഷവും ഒരുപിടി വ്യത്യസ്ത വേഷങ്ങളിലൂടെ കണ്ണൂർ സ്ക്വാഡ്, ക്രിസ്റ്റഫർ, കാതൽ എന്നി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. സിനിമാ പ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലായി മമ്മൂട്ടിയുടെ കാതൽ തിയേറ്ററുകളിൽ എത്തി. ജിയോ ബേബിയുടെ സംവിധാനത്തിൽ […]

1 min read

വക്കീൽ കുപ്പായമണിഞ്ഞ് താരരാജാവ്…! മോഹൻലാൽ ചിത്രം നേര് ഒഫീഷ്യൽ പോസ്റ്റർ വൈറൽ

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം നേര് റിലീസിന് തയ്യാറെടുക്കുന്നു. നേരത്തെ ക്രിസ്മസ് റിലീസായി മോഹൻലാൽ ചിത്രം എത്തുമെന്ന് അണിറയറപ്രവർത്തകർ അറിയിച്ചുരുന്നു. നീതി തേടുന്നു എന്ന ടാഗ്ലൈനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രമെന്നാണ് സൂചന. ‘നേര്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ മുപ്പത്തിമൂന്നാമത് നിർമാണ സംരംഭമാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഒഫീഷ്യൽ പോസ്റ്റ് വൈറൽ ആവുകയാണ്. വക്കീൽ കുപ്പായമണിഞ്ഞ് നിൽക്കുന്ന മോഹൻലാലിനെ കാണിച്ചുകൊണ്ടുള്ളതാണ് പോസ്റ്റർ. പ്രേക്ഷകരേവരും ഏറ്റെടുത്ത […]

1 min read

30 വയസ്സിനിടെ കണ്ട ഏറ്റവും മികച്ച അഞ്ച് മലയാള സിനിമകളിൽ ഒന്നാണ് “കാതൽ”

സിനിമാപ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ഇന്നലെ തിയറ്ററുകളില്‍ എത്തിയത്. സ്വവര്‍ഗാനുരാഗിയായ കേന്ദ്ര കഥാപാത്രത്തിന്‍റെ ആത്മസംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജ്യോതികയാണ് നായിക. സഹകരണ ബാങ്കില്‍ നിന്നും വിരമിച്ച മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സമീപകാലത്ത് ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച മമ്മൂട്ടി കമ്പനിയാണ് കാതലിന്‍റെയും നിര്‍മ്മാണം. ആദ്യഷോ മുതല്‍ മികച്ച പ്രതികരണങ്ങള്‍ നേടുന്ന ചിത്രം അണിയറക്കാര്‍ക്ക് ആഹ്ലാദം പകരുകയാണ്. നിരവധി ആളുകൾ ആണ് സിനിമ കണ്ടതിനു […]

1 min read

വീണ്ടും ആക്ടര്‍ മമ്മൂട്ടി ആന്റ് കമ്പനി ഞെട്ടിക്കുന്നു…! കാതല്‍ ആദ്യ ദിനം നേടിയത്

  പ്രമേയ വൈവിദ്ധ്യങ്ങള്‍ കൊണ്ട് സമീപകാല മലയാള സിനിമ ലോകത്ത് പ്രേക്ഷകര്‍ക്ക് വിസ്മയം സമ്മാനിക്കുന്നയാളാണ് മമ്മൂട്ടി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പോലെ ഒരു ശ്രദ്ധേയ ചിത്രം ഒരുക്കിയ ജിയോ ബേബിയുമായി ചേര്‍ന്ന് മമ്മൂട്ടി ഒരു ചിത്രത്തില്‍ എത്തുന്നു എന്നത് പ്രേക്ഷകനെ സംബന്ധിച്ച് കൌതുകവും ആകാംക്ഷയും ഉണ്ടാക്കിയ വാര്‍ത്തയായിരുന്നു. കാതലില്‍ മമ്മൂട്ടി എന്ന നടന്‍ പതിറ്റാണ്ടുകളുടെ അഭിനയ മികവിനെ വീണ്ടും വീണ്ടും വെല്ലുവിളിക്കുന്ന കാഴ്ചയാണ് മാത്യൂസ് എന്ന റോളിലൂടെ പ്രേക്ഷകന് മുന്നില്‍ വിരിയിക്കുന്നത്. തീര്‍ത്തും ഇമോഷന്‍ നിറച്ച ഒരു […]

1 min read

കുഞ്ചാക്കോ ബോബന്‍ ചിത്രം ചാവേര്‍ ഒടിടി സംപ്രേക്ഷണം ആരംഭിച്ചു

കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ചാവേര്‍. ടിനു പാപ്പച്ചന്‍ ഒരുക്കിയ ചിത്രം തിയേറ്റര്‍ റിലീസിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. രാഷ്ട്രീയ സംഘര്‍ഷങ്ങളും മനുഷ്യരുടെ അതിജീവനവും ചടുലമായ രംഗങ്ങളും മികച്ച സംഗീതവുമൊക്കെയായി പ്രേക്ഷകന് പുതിയൊരു സിനിമാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ചാവേര്‍ ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറില്‍ അരുണ്‍ […]

1 min read

മമ്മൂട്ടി വീണ്ടും ഞെട്ടിച്ചോ? ‘കാതല്‍’ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

മലയാള സിനിമയില്‍ എക്കാലത്തും പുതുമയുടെ പതാകാവാഹകനായിരുന്നു മമ്മൂട്ടി. ആ ഫിലിമോഗ്രഫിയില്‍ സമീപകാലത്ത് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത് ഒരുപിടി മികച്ച സിനിമകളാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് അവയില്‍ പല ചിത്രങ്ങളും നിര്‍മ്മിക്കുന്നതും. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും പുതിയ ചിത്രം ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ ഭാഷാതീതമായി ശ്രദ്ധ നേടിയ ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ആണ് ആ ചിത്രം. വ്യത്യസ്തമായ പ്രമേയത്തില്‍ എത്തുന്നുവെന്ന കാരണത്താല്‍ വലിയ പ്രീ […]

1 min read

സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ചുവട് വെച്ച് വിഎ ശ്രീകുമാര്‍ ; ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ 

മോഹന്‍ലാല്‍ നായകനായ ഒടിയനിലൂടെ ചലച്ചിത്ര സംവിധായകനായി അരങ്ങേറിയ ആളാണ് വി എ ശ്രീകുമാര്‍. വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ അതിനൊത്ത വിജയം നേടാനായില്ല. അതേസമയം ചിത്രം ബോക്‌സ് ഓഫീസില്‍ വിജയിച്ച ചിത്രവുമാണ്. ഇപ്പോഴിതാ വി എ ശ്രീകുമാര്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. മിന്നല്‍ മുരളി, ആര്‍ഡിഎക്‌സ് എന്നീ സിനിമകളുടെ സഹനിര്‍മ്മാതാവ് അന്‍ജന ഫിലിപ്പിന്റെ അന്‍ജനാ ടാക്കീസും വി എ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വാര്‍സ് സ്റ്റുഡിയോസും സംയുക്തമായാണ് സിനിമകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഇതിന്റെ ലോഗോ […]

1 min read

ദുരൂഹത നിറച്ച് ‘ഗു’ ; ഹൊറർ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

കണ്ണുകളിൽ നിഴലിക്കുന്ന പേടിയുടെ ഇരുണ്ട മുഖം, ചുറ്റും പരന്ന ഇരുട്ടിൽ പാടവരമ്പിലൂടെ നടന്നടുക്കുന്ന മന്ത്രമൂർത്തികളിൽ പ്രധാനിയും സർവ്വവ്യാപിയുമായ ഗുളികൻ തെയ്യം…മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ‘ഗു’ എന്ന ഫാന്‍റസി ഹൊറർ ചിത്രത്തിന്‍റേതായെത്തിയിരിക്കുന്ന ഫസ്റ്റ് ലുക്ക് ലുക്ക് സോഷ്യൽമീഡിയയിൽ ദുരൂഹത ജനിപ്പിച്ചിരിക്കുകയാണ്. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൂപ്പർ ഹിറ്റ് ചിത്രം ‘മാളികപ്പുറ’ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ്‌ പ്രധാന വേഷത്തിലെത്തുന്നത്. നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ ടൈറ്റിൽ […]