‘മമ്മൂട്ടി വിവേകമുള്ള മനുഷ്യൻ’ ; അശ്വന്ത് കോക്ക് പറയുന്നു
കുറച്ച് നാളുകളായി മലയാള സിനിമയിലെ ചർച്ചാ വിഷയം ആണ് ചിത്രങ്ങൾക്ക് നേരെയുള്ള നെഗറ്റീവ് റിവ്യു അഥവ റിവ്യു ബോംബിങ് എന്നത്. വിഷയത്തിൽ വിവിധ യുട്യൂബർമാർക്കെതിരെ പരാതികളും കേസുകളും അടക്കം വന്നിരുന്നു . കോടതിയും ഇതിൽ ഇടപെടുകയും ചെയ്തിരുന്നു. അടുത്തിടെ ദിലീപ് നായകനായി എത്തിയ ബാന്ദ്ര എന്ന ചിത്രത്തിന് നെഗറ്റീവ് പറഞ്ഞെന്ന പേരിൽ യുട്യൂബർ അശ്വന്ത് കോക്ക് ഉൾപ്പടെയുള്ള ഏഴ് പേർക്കെതിരെ കേസും എടുത്തിരുന്നു. ഈ അവസരത്തിൽ കാതൽ സിനിമയുടെ പ്രസ്മീട്ടിൽ മമ്മൂട്ടി റിവ്യുവിനെ പറ്റി പറഞ്ഞ […]
‘റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല’ ; റിവ്യൂ ബോംബിംഗ് വിവാദങ്ങളില്‍ പ്രതികരിച്ച് മമ്മൂട്ടി
റിവ്യൂ ബോംബിങ്ങിന്റെ ‘ പ്രതികൂല ഫലങ്ങള്‍ മലയാള സിനിമാ വ്യവസായത്തെ ചൂണ്ടിക്കാണിച്ച് തീയേറ്റര്‍ സമുച്ചയങ്ങള്‍ക്കുള്ളില്‍ സിനിമാ റിവ്യൂ സമ്പൂര്‍ണമായി നിരോധിക്കണമെന്ന് കേരളത്തിലെ പ്രമുഖ ഫിലിം അസോസിയേഷനുകള്‍ ശക്തമായ ആഹ്വാനം നല്‍കിയിരുന്നു. നിരവധി മലയാള സിനിമകളെ പ്രതികൂലമായി ബാധിക്കുന്ന ‘റിവ്യൂ ബോംബിംഗ്’ സമ്പ്രദായത്തെക്കുറിച്ച് സിനിമാ സംഘടനകള്‍ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ റിവ്യൂ ബോംബിഗ് വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി. റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ലെന്നും പ്രേക്ഷകര്‍ കാണണമെന്ന് തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമകളാണെന്നും മമ്മൂട്ടി […]
‘പിന്നേ, വീട് നന്നാക്കാനാണല്ലോ പെണ്ണ് വന്ന് കയറുന്നത്’; പ്രോമോ വീഡിയോയുമായി മലയാള ചിത്രം ‘മഹാറാണി’
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന പുതിയ ചിത്രമാണ് മഹാറാണി. സംവിധാനം ജി മാര്‍ത്താണ്ഡനാണ് നിര്‍വഹിക്കുന്നത്. ഷൈന്‍ ടോം ചാക്കോയും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്നു. ഇപ്പോഴിതാ പ്രേക്ഷകരിൽ കൗതുകമുണർത്തി മഹാറാണിയുടെ ക്യാരക്ട്ടർ പ്രോമോ പുറത്തിറങ്ങി. നിഷാ സാരംഗ് അവതരിപ്പിക്കുന്ന മംഗളം എന്ന കഥാപാത്രത്തിന്റെ പ്രമോയാണിത്. വളരെ ശക്തമായ ഒരു കഥാപാത്രമാണ് മംഗളമെന്നും, നിഷ സാരംഗിന്റെ വേറിട്ട കഥാപാത്രമായിരിക്കും ഇതെന്നും ക്യാരക്ട്ടർ പ്രോമോ സൂചന നൽകുന്നുണ്ട്. നവംബര്‍ 24ന് മഹാറാണി തീയറ്ററുകളിലെത്തുന്നു. ‘ഇഷ്ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവി […]
മനം കവർന്ന് ‘കാഥികനി’ലെ ബംഗാളി ഗാനം; ധുനുചി നൃത്ത ചുവടുകളുമായി വിസ്മയിപ്പിച്ച് കേതകി
ദുർഗ്ഗാദേവിക്കുള്ള സമർപ്പണമായി അവതരിപ്പിക്കുന്ന ധുനുചി നൃത്ത ചുവടുകളുമായി ഏവരുടേയും മനം കവർന്ന് നടി കേതകി നാരായൺ. ശ്രദ്ധേയ സംവിധായകനായ ജയരാജ് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്യുന്ന ‘കാഥികൻ’ എന്ന സിനിമയിലേതായി എത്തിയിരിക്കുന്ന ‘ജീവഥാഹൂ…’ എന്നു തുടങ്ങുന്ന ഗാനം ഏവരുടേയും ശ്രദ്ധ നേടിയിരിക്കുകയാണ്. തരുൺ കുമാർ സിൻഹയുടെ വരികള്‍ക്ക് സഞ്ജോയ് സലിൽ ചൗധരിയാണ് സംഗീതം. അന്താരാ സലിൽ ചൗധരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗവ. ചിൽഡ്രൻസ് ഹോമിലെ സൂപ്രണ്ടായി കരിയറിലെ വേറിട്ട വേഷത്തിൽ നടൻ ഉണ്ണി മുകുന്ദൻ […]
കളി പറഞ്ഞ് ഖൽബ് നിറച്ച് പാത്തു! പ്രേക്ഷകമനസ്സുകളിൽ ഗോളാരവം തീർത്ത് ‘ശേഷം മൈക്കിൽ ഫാത്തിമ
കളി എന്നു പറഞ്ഞാൽ നല്ല ഒന്നൊന്നര കളി. ഇടതുവിങ്ങിൽ നിന്നുള്ളൊരു അസാധ്യ ക്രോസ്, വലുതുവിങ്ങിൽ നിന്ന് അകത്തേക്ക് കുതിച്ചെത്തി ടൊർണാഡോ മുനീറിന്‍റെ ഒരന്യായ ഫിനിഷ്. ഗോൾ… ഗോൾ… മലപ്പുറത്തെ സെവൻസ് ഫുട്‍ബോൾ ആവേശം തിയേറ്ററുകളിൽ ഉണർത്തിക്കൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഗോളാരവം തീർത്തിരിക്കുകയാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രം. കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തിയിരിക്കുന്ന ചിത്രം ആദ്യാവസാനം പ്രേക്ഷകരുടെ ഖൽബ് നിറയ്ക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങള്‍ ചേർത്തുവെച്ചിട്ടുള്ളതാണ്. നവഗാതനായ മനു സി കുമാർ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം […]
‘വ്യാജർ ഇപ്പോൾ കമന്റ് ബോക്സിൽ ചുരുളിയിലെ ഡയലോഗ് കാച്ചും’ : ജോയ് മാത്യു
സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം എന്നീ സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സിനിമയാണ് ചാവേർ. ജോയ് മാത്യു തിരക്കഥയെഴുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ആന്റണി വർഗീസും അർജുൻ അശോകനുമാണ് പ്രധാന വേഷത്തിലെത്തിയത്.ആദ്യ ദിവസങ്ങളിൽ കടുത്ത വിമർശനങ്ങളും പിന്നീട് പ്രശംസയും ചിത്രത്തിന് ലഭിച്ചു. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം നേടാൻ സാധിച്ചിരുന്നില്ല. പിന്നാലെ മനഃപൂർവമായി ചിത്രത്തിനെതിരെ ഡിഗ്രേഡിംഗ് നടക്കുന്നുവെന്ന് അണിയറ പ്രവർത്തകർ പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോൾ ചാവേർ […]
ഒടിടി ഭരിക്കാൻ ഇനി ‘പടത്തലവൻ’ ; ‘കണ്ണൂർ സ്ക്വാഡ്’ സ്ട്രീമിംഗ് ആരംഭിച്ചു
ഈ വര്‍ഷത്തെ എന്നല്ല, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നാണ് ഇപ്പോള്‍ കണ്ണൂര്‍ സ്ക്വാഡ്. വലിയ പ്രീ റിലീസ് പബ്ലിസിറ്റിയൊന്നും കൂടാതെ സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. അതേ പേരിലുള്ള യഥാര്‍ഥ പൊലീസ് സംഘത്തിന്‍റെ ചില യഥാര്‍ഥ അനുഭവങ്ങളെ ആസ്പദമാക്കി മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് റോബി വര്‍ഗീസ് രാജ് ആയിരുന്നു. വലിയ പ്രൊമോഷന്‍ ഇല്ലാതെ എത്തിയിട്ടും ആദ്യ പ്രദര്‍ശനങ്ങളോടെതന്നെ ചിത്രത്തിന് പോസിറ്റീവ് മൌത്ത് […]
മള്‍ട്ടിപ്ലക്സിലും പറന്നുയര്‍ന്ന ഗരുഡൻ…..!!! കളക്ഷൻ റിപ്പോർട്ട്
സുരേഷ് ഗോപി നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഗരുഡൻ. ബിജു മേനോനും പ്രധാന വേഷത്തിലെത്തി. മികച്ച വിജയമായി മാറാൻ ഗരുഡനാകുന്നുണ്ട്. നവംബർ 3നാണ് ഗരുഡൻ റിലീസായത്. സുരേഷ് ഗോപി – ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം രണ്ടാം വാരം പിന്നിടുമ്പോഴും തിയറ്ററുകൾ നിറഞ്ഞാണ് പ്രദർശനം തുടരുന്നത്. 12 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സുരേഷ് ഗോപി – ബിജു മേനോൻ കൂട്ടുക്കെട്ട് പ്രേക്ഷകർക്കിടയിൽ ഒരു വലിയ തരംഗം തന്നെ സൃഷ്ടിച്ചു കഴിഞ്ഞു. മള്‍ട്ടിപ്ലക്സുകളിലും സുരേഷ് ഗോപിയുടെ […]
‘ഷൂട്ടിനിടെ പൃഥ്വി തളർന്ന് വീണു’ : ആടുജീവിതത്തിൽ പൃഥ്വിരാജിന്‍റെ ഡെഡിക്കേഷന്‍
സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ വമ്പന്‍ സിനിമയായി എത്തുന്ന ഈ സിനിമ സംവിധായകന്‍ ബ്ലെസിയുടെയും സ്വപ്‌ന ചിത്രമാണ്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി തുടരുന്ന സിനിമയുടെ ചിത്രീകരണം ഇടയ്ക്ക് കോവിഡിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ട ഷെഡ്യൂളുകള്‍ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല. ചിത്രീകരണത്തിനായി 160-ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. ഫൈനല്‍ ഷെഡ്യൂള്‍ […]
“ഇതൊക്കെ ഏതേലും പെൺകുട്ടികൾ കാട്ടണ പണിയാണോ..!!” ഫുട്ബോള്‍ സ്റ്റേഡിയത്തിലെ ആഘോഷ ആരവങ്ങളുമായി ‘ശേഷം മൈക്കിൽ ഫാത്തിമ’ ഒഫീഷ്യൽ ട്രെയിലർ..!!
ഫുട്ബോൾ കമന്ററി പറയുന്ന പെൺകുട്ടി എന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു കഥാപാത്രമായി നടി കല്യാണി പ്രിയദർശൻ എത്തുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന സിനിമയുടെ ഏറെ രസകരവും മനോഹരവുമായ ട്രെയിലർ പുറത്തിറങ്ങി. ഒരു ഫുട്ബോള്‍ മത്സരം പോലെ ആഘോഷ ആരവങ്ങള്‍ നിറഞ്ഞതാണ് സിനിമയിലെ ഓരോ സീനുകളും എന്ന സൂചന നൽകുന്നതാണ് ട്രെയിലർ. മലപ്പുറം ഭാഷ സംസാരിച്ച് കസറുന്ന ഫാത്തിമ എന്ന കഥാപാത്രം കല്യാണിയുടെ കരിയറിലെ തന്നെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതും പുതുമയുള്ളതും ആയിരിക്കുമെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. മലയാളത്തിൽ […]