“കാതല്‍” ചരിത്രം കുറിക്കുന്നു ….! വൻ റിലീസുകൾ എത്തിയിട്ടും വിസ്‍മയിപ്പിക്കുന്ന നേട്ടം
മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രം ‘കാതലി’നെ പ്രശംസിച്ച് ഇന്നും നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. മികച്ച നിരൂപക പ്രശംസയും വിജയവും നേടിയ കാതൽ- ദ് കോറിലെ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസിന്റെ ലേഖനത്തിൽ പുകഴ്ത്തിയിരുന്നു. ചെറിയ ക്യാൻവാസില്‍ ഒരുങ്ങിയ ഒരു ചിത്രമായിട്ടും മികച്ച വിജയം നേടാൻ കാതലിന് കഴിഞ്ഞിരുന്നു. വമ്പൻ റിലീസുകള്‍ എത്തിയിട്ടും കേരളത്തിലെ തിയറ്ററുകളില്‍ തിരുവന്തപുരത്തും കൊച്ചിയിലും പ്രദര്‍ശിപ്പിക്കുന്ന കാതല്‍ അമ്പതാം ദിവസത്തിലേക്ക് എന്നാണ് പുതിയ അപ്‍ഡേറ്റ്. മമ്മൂട്ടി […]
വാളുമേന്തി കുതിരപ്പുറത്ത് മോഹൻലാൽ…! ബറോസിന്റെ പുതുവര്‍ഷ ആശംസയുമായി പുത്തൻ പോസ്റ്റര്‍ പുറത്ത്
ഏറ്റവും കൂടുതൽ ആളുകൾ സാധ്വീനിച്ച ഒരു മലയാളി ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയാൻ പോകുന്ന ഒരു ഉത്തരം നടൻ മോഹൻലാൽ എന്നായിരിക്കും. കഴിഞ്ഞ നാൽപ്പത് വർഷത്തിലേറെയായി കാണുന്ന മുഖമായുകൊണ്ട് തന്നെ മോഹൻലാൽ സിംഹാസനത്തിൽ ഇരുന്ന് ബോക്സ് ഓഫീസ് ഭരിക്കുന്നത് കാണാൻ മലയാളികൾക്ക് എന്നും ഇഷ്ടമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നല്ല മോഹൻലാൽ സിനിമകളൊന്നും വന്നിരുന്നില്ല. ഇറങ്ങിയതിൽ ഒട്ടുമിക്ക സിനിമകളും പരാജയമായിരുന്നു. ഇതിന്റെ എല്ലാം കേട് തീർത്തത് രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയ നേര് സിനിമയാണ്. ജീത്തു […]
‘ഭ്രമയുഗത്തിലെ’ കാരണവര്‍ ക്രൂരനോ ? സോഷ്യല്‍ മീഡിയ കിടുക്കി മെഗാസ്റ്റാർ
70 വയസ്സിന് ശേഷമുള്ള മമ്മൂട്ടിയുടെ പുതിയ ഇന്നിങ്ങ്സിനായാണ് താന്‍ കാത്തിരിക്കുന്നതെന്ന നടന്‍ പൃഥ്വിരാജിന്റെ വാക്കുകള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്രെന്‍ഡിങ്ങാണ്. 2022 മുതല്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന സിനിമകളാണ് ഇതിന് കാരണം. ഒരേസമയം വാണിജ്യസിനിമകളും പ്രമേയം കൊണ്ട് വ്യത്യസ്തമായ ചിത്രങ്ങളും തുടര്‍ച്ചയായി സമ്മാനിക്കാന്‍ താരത്തിനാകുന്നു.2024 ൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നവയാണ്. എന്നും പുതുമകൾ തേടുന്ന സൂപ്പർ താരം കൂടിയാണ് മമ്മൂട്ടി. പൊന്തൻമാട, മൃഗയ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മുൻകാലങ്ങളിൽ മമ്മൂട്ടി പ്രേക്ഷകനെ ത്രസിപ്പിച്ചതെങ്കിൽ സമീപകാലത്ത് റോഷാക്ക്, […]
പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’ റിലീസ് തീയതി പ്രഖ്യാപിച്ചു
മലയാളത്തില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സമീപകാലത്ത് നടന്റെതായി ഇറങ്ങിയ സിനിമകളെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ഇനി വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്. കരിയറില്‍ കഴിഞ്ഞ 10 വര്‍ഷമായി ബ്ലെസി ഈയൊരു ചിത്രത്തിന്റെ പിറകെയാണ്. 2013 ല്‍ പുറത്തിറങ്ങിയ കളിമണ്ണിന് ശേഷം അദ്ദേഹത്തിന്റേതായി ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. ചിത്രം എന്ന് കാണാനാവുമെന്ന ആകാംക്ഷ […]
മോഹന്‍ലാല്‍ എന്ന നടനെ കൂടുതല്‍ ജനകീയനാക്കാന്‍ എയ് ഓട്ടോ എന്ന സിനിമയും സഹായിച്ചിട്ടുണ്ട്
നടനവിസ്മയം എന്ന പേരില്‍ മോഹന്‍ലാല്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ചില വര്‍ഷം താരങ്ങള്‍ക്ക് നഷ്ടങ്ങള്‍ മാത്രം സമ്മാനിക്കുമ്പോള്‍ ചിലത് ഹിറ്റ് സിനിമകള്‍ക്ക് വേണ്ടിയുള്ളതാണ്. അത്തരത്തില്‍ മോഹന്‍ലാലിനെ സംബന്ധിച്ച് 1989-90 സൂപ്പര്‍ ഹിറ്റ് സിനിമകളുടെ കാലമായിരുന്നു. ക്ലാസ്സുണ്ട് മാസ്സുണ്ട് കോമഡിയുണ്ട് റൊമാന്‍സുണ്ട് ആക്ഷനുണ്ട് സെന്റിയുണ്ട് അങ്ങനെ ലാലേട്ടന്‍ നിറഞ്ഞാടിയ വര്‍ഷമായിരുന്നു 1989-90. ലക്ഷത്തില്‍ ഒന്നെ കാണു ഇതുപോലൊരു ഐറ്റം കാണുകയുള്ളു. അങ്ങനെ 1990 ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് ഏയ് ഓട്ടോ. മോഹന്‍ലാല്‍, ശ്രീനിവാസന്‍, രേഖ, മുരളി തുടങ്ങിയവര്‍ […]
മമ്മൂട്ടി ചിത്രം ‘കാതല്‍’ അഞ്ച് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത് കോടികള്‍
മമ്മൂട്ടി കമ്പനി, ഈ പേര് ബിഗ് സ്‌ക്രീനില്‍ എഴുതിക്കാണിക്കുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്കിപ്പോള്‍ ഒരു ആശ്വാസം ആണ്. മിനിമം ക്വാളിറ്റി ഉള്ളതാകും കാണാന്‍ പോകുന്ന സിനിമ എന്നതാണ് അത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത ഖ്യാതി ആണത്. അതിലെ ഒടുവിലത്തെ ഉദാഹരണം ആയിരിക്കുകയാണ് കാതല്‍ ദ കോര്‍. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ മമ്മൂട്ടി എത്തിയ ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. പ്രേക്ഷക-നിരൂപക പ്രശംസയ്ക്ക് ഒപ്പം […]
”ബിഗ് ബി” തിയേറ്ററിൽ മിസ്സായവർക്ക് വൻ ട്രീറ്റ് ലോഡിംങ് ….!!
മലയാള സിനിമാപ്രേമികള്‍ക്കിടയില്‍ കള്‍ട്ട് സ്റ്റാറ്റസ് നേടിയെടുത്തിട്ടുള്ള സിനിമകളിലൊന്നാണ് മമ്മൂട്ടി നായകനായ ബിഗ് ബി. തിയേറ്ററില്‍ വെച്ച് കാണാത്തതില്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് നഷ്ടബോധം തോന്നിയ ചിത്രങ്ങളിലൊന്നാണ് അമല്‍ നീരദ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ബിഗ് ബി. സ്ലോ മോഷന്റെ ആശയ പാഠങ്ങള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്ത ചിത്രം ബോക്‌സോഫീസില്‍ വേണ്ടത്ര ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ 2007 ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും ടെലിവിഷനില്‍ എത്തിയതോടെ വലിയ ശ്രദ്ധനേടി. അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമയിലെ മിക്ക […]
കെജിഎഫ് ഫ്രാഞ്ചൈസിയുമായി സലാറിന് ബന്ധമുണ്ടോ? വെളിപ്പെടുത്തലുമായി പ്രശാന്ത് നീല്‍
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് സലാര്‍. പ്രഭാസ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍ പാര്‍ട്ട് വണ്‍ സീസ്ഫയര്‍. കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് ആളുകളില്‍ ഇത്ര ആകാംഷയ്ക്കുള്ള കാരണവും. ഒപ്പം പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും കൂടി എത്തുന്നതോടെ മലയാളികളും ഏറെ ആവേശത്തിലാണ്. ചിത്രം ഡിസംബറില്‍ തിയറ്ററില്‍ എത്താന്‍ ഒരുങ്ങുന്നതിനിടെ സിനിമയെ കുറിച്ച് പ്രശാന്ത് […]
കണ്ടത് ഗംഭീരം… ഇനി വരാനിരിക്കുന്നത് അതിഗംഭീരം ; ‘കാന്താര: ചാപ്റ്റര്‍ 1’ ട്രെന്റിംഗ് നമ്പര്‍ വണ്ണായി ഫസ്റ്റ്‌ലുക്ക് ടീസര്‍.!
ചെറിയ ബഡ്ജറ്റില്‍ വന്നു വലിയ കളക്ഷന്‍ നേടുക എന്നത് ചെറിയ കാര്യമല്ല. എല്ലാ മേഖലയിലും മികച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രമേ അത്തരത്തിളുള്ള നേട്ടം കൊയ്യാന്‍ കഴിയുകയുള്ളു. ചെറിയ ബഡ്ജറ്റില്‍ വന്നു വലിയ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു കാന്താര. കന്നഡയില്‍ നിന്നും വന്ന ചിത്രം ഇന്ത്യ മുഴുവനായി ചര്‍ച്ചച്ചെയപ്പെട്ടിരുന്നു. കഥ കൊണ്ടും മേക്കിങ് കൊണ്ടും മുന്നിട്ട് നിന്ന ചിത്രം അണിയിച്ചൊരുക്കിയത് റിഷബ് ഷെട്ടിയാണ്. 16 കോടി ബഡ്ജറ്റില്‍ വന്ന ചിത്രം 410 കോടിക്ക് മുകളിലാണ് തിയ്യെറ്ററില്‍ നിന്നും വാരികൂട്ടിയത്. […]
“മറ്റു നടന്മാർക്ക് കിട്ടുന്ന പോലെ ഒരു Hate മമ്മൂട്ടിക്ക് കിട്ടുന്നില്ല?” കാരണം
വേഷപ്പകര്‍ച്ചകളാലും തെരഞ്ഞാടുപ്പുകളാലും മമ്മൂട്ടി വിസ്മയിപ്പിച്ച വര്‍ഷമാണ് 2023. പാപമെന്ന് മതങ്ങളും വൃത്തികേടെന്ന് സദാചാര സംരക്ഷകരും തലമുറകളെ പറഞ്ഞു പഠിപ്പിച്ച സ്വവര്‍ഗാനുരാഗത്തിന്റെ കഥ പറഞ്ഞ് കാതല്‍ കയ്യടി നേടുമ്പോള്‍ പ്രകടനം കൊണ്ട് അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. ഇനിയൊരിക്കലും അദ്ദേഹത്തെ നടനെന്ന് വിശേഷിപ്പിക്കേണ്ടതില്ല. ഒരു പേര്, ഒരേയൊരു പേര്, മമ്മൂട്ടി എന്ന് മാത്രം മതി. അതിലുണ്ട് എല്ലാം. തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷ് മുതല്‍ക്ക് മാത്യു ദേവസി വരേക്ക് നീളുന്ന കഥാപാത്രങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍ ആ പേരില്‍ തന്നെയുണ്ട്. മമ്മൂട്ടി കരഞ്ഞാല്‍ പ്രേക്ഷകനും കരയുമെന്ന ചരിത്ര […]