എമ്പുരാനിൽ ദുൽഖർ സൽമാൻ ഉണ്ടാവുമോ? മറുപടി നൽകി പൃഥ്വിരാജും
മലയാളത്തിലെ ആദ്യ 200 കോടി സിനിമയായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രമാണ് എമ്പുരാൻ. ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും കൂടി ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണിത്. കഴിഞ്ഞ ഓക്ടോബർ അവസാനമായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചത്. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ […]
കേരളത്തില്‍ നിന്ന് മാത്രം മോഹൻലാൽ ചിത്രം നേടിയത് കോടികൾ ….!!കളക്ഷന്റെ തുക കേട്ട് കണ്ണ് തള്ളി മറ്റ് താരങ്ങള്‍
മോഹൻലാല്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് നേര്. മോഹൻലാല്‍ നായകനായി എത്തിയ പുതിയ ചിത്രം പ്രതീക്ഷിച്ചതിനുമപ്പുറമുളള വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 70 കോടി രൂപ എന്ന റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ നേര് ആകെ എത്ര കളക്ഷൻ നേടി എന്നതിന്റെ കണക്കുകളും ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം 40 കോടി രൂപയിലധികം നേര് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മോഹൻലാലിന്റെ നേര് വെറും ഒമ്പത് ദിവസങ്ങള്‍ കൊണ്ടായിരുന്നു […]
മലയാളസിനിമയുടെ നാലാമൻ തിരിച്ചു വരാൻ പോകുന്നു.! സര്‍പ്രൈസുമായി ‘ഓസ്‍ലര്‍’ ട്രെയ്‍ലര്‍
സമീപകാലത്ത് മലയാളത്തില്‍ ജയറാമിന് ലഭിച്ച ഏറ്റവും ശ്രദ്ധേയ ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഓസ്‍ലര്‍. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രം ജനുവരി 11 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ജയറാമിന്‍റെ തിരിച്ചുവരവ് ചിത്രമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഓസ്‍ലറില്‍ പ്രേക്ഷകര്‍ക്ക് കൗതുകം കൂട്ടുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. മമ്മൂട്ടിയുടെ സാന്നിധ്യമാണ് അത്. മമ്മൂട്ടി അതിഥിതാരമാണെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും എത്തിയിരുന്നില്ല. എന്നാല്‍ ട്രെയ്‍ലറിലൂടെ അക്കാര്യം ഉറപ്പിക്കുകയാണ് അണിയറക്കാര്‍. ത്രില്ലറുകള്‍ ഒരുക്കുന്നതിലുള്ള തന്‍റെ പ്രാവീണ്യം […]
മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ , മമ്മൂട്ടി വിസമ്മതിച്ച ചിത്രം; നിർമിച്ചത് കാറ് വിറ്റും റബ്ബര്‍ തോട്ടം പണയംവച്ചും
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകൻ’. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ‘രാജാവിന്റെ മകൻ’. ഡെന്നിസ് ജോസഫിന്റേതായിരുന്നു തിരക്കഥ. നടൻ മമ്മൂട്ടിയെ വെച്ച് ചെയ്യാനിരുന്ന സിനിമ ആണ് രാജാവിന്റെ മകൻ എന്ന് സിനിമാ ലോകത്ത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മമ്മൂട്ടി സിനിമ നിരസിച്ച ശേഷമാണ് മോഹൻലാലിലേക്ക് രാജാവിന്റെ മകൻ എത്തുന്നത്. ഇന്നും സിനിമാ രംഗത്ത് ഇത് ഒരു ചർച്ചാ വിഷയമാണ്. മമ്മൂട്ടിയെ നായനാക്കി എഴുതിയ കഥയായിരുന്നു […]
“അഭിനയ ജീവിതത്തിൽ നടൻ ദിലീപിന്റെ Rang വേറെ തന്നെയായിരുന്നു “: കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളികൾ ജനപ്രിയ നായകൻ എന്ന് ഒരാളെ മാത്രമേ വിളിച്ചിട്ടുള്ളൂ, അത് നടൻ ദിലീപിനെയാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ. കുട്ടികൾക്കിടയിലും മുതിര്‍ന്നവർക്കിടയിലും ഒരുപോലെ ആരാധകരുണ്ട് ദിലീപിന്. സിനിമാ പരമ്പര്യമോ ഗോഡ്ഫാദർമാരുടെ പിന്തുണയോ ഒന്നുമില്ലാതെ മിമിക്രി വേദികളിൽ നിന്നായിരുന്നു ദിലീപിന്റെ സിനിമയിലേക്കുള്ള വരവ്. സഹസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് കണ്ണടച്ച് തുറക്കും മുമ്പായിരുന്നു മലയാളത്തിലെ സൂപ്പര്‍താരത്തിലേക്കുള്ള ദിലീന്റെ വളർച്ച. മലയാള സിനിമയിലെ ഏറ്റവും തിരക്കുളള താരങ്ങളില്‍ ഒരാളായിരുന്നു ദിലീപ്. എന്നാല്‍ കരിയറില്‍ ഇപ്പോള്‍ ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് […]
സലാറിന്റെ കളക്ഷനില്‍ വേറിട്ട റെക്കോര്‍ഡ്…!!! വൻ കുതിപ്പുമായി പ്രഭാസ് ചിത്രം
രാജ്യമൊട്ടാകെ ആരാധകരുള്ള പാൻ ഇന്ത്യൻ താരമാണ് പ്രഭാസ്. തെലുങ്കില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധയാര്‍ഷിച്ച താരം കന്നഡയുടെയും പ്രിയപ്പെട്ടവനാണ്. മാത്രമല്ല കന്നഡയില്‍ നിന്നുള്ള ഹിറ്റ് സംവിധായൻ പ്രശാന്ത് നീലിന്റെ സലാറില്‍ നായകനായും പ്രഭാസ് പ്രിയങ്കരനായി. എന്തായാലും കന്നഡയിലും പ്രഭാസിന്റെ സലാര്‍ കളക്ഷനില്‍ പുതിയ ഒരു റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. കന്നഡയില്‍ മൊഴിമാറ്റിയെത്തിയ ഒരു സിനിമയുടെ കളക്ഷൻ റെക്കോര്‍ഡാണ് സലാര്‍ നേടിയിരിക്കുന്നത്. സലാര്‍ ഇന്ത്യയില്‍ നിന്ന് 360.82 കോടി രൂപ എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കളക്ഷൻ റെക്കോര്‍ഡുകള്‍ മറികടന്ന് […]
ക്യാരക്ടറിന് അനുസരിച്ച് ബോഡി ലാംഗ്വേജ്, walking style എന്നിവ മോഡിഫൈ ചെയ്യുന്നതിൽ “മോഹൻലാൽ BRILLIANT” ആണ്
ഏറ്റവും കൂടുതൽ ആളുകൾ സാധ്വീനിച്ച ഒരു മലയാളി ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയാൻ പോകുന്ന ഒരു ഉത്തരം നടൻ മോഹൻലാൽ എന്നായിരിക്കും. നടനവിസ്മയം, കംപ്ലീറ്റ് ആക്ടര്‍, എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് നടന്. കാമുകനായും ഭർത്താവായും ഏട്ടനായുമെല്ലാം സ്‌ക്രീനിൽ നിറഞ്ഞാടിയിട്ടുള്ള നടനെ ഇഷ്ടപ്പെടുന്ന ആരാധികമാരും നിരവധിയാണ്. കഴിഞ്ഞ നാൽപ്പത് വർഷത്തിലേറെയായി കാണുന്ന മുഖമായുകൊണ്ട് തന്നെ മോഹൻലാൽ സിംഹാസനത്തിൽ ഇരുന്ന് ബോക്സ് ഓഫീസ് ഭരിക്കുന്നത് കാണാൻ മലയാളികൾക്ക് എന്നും ഇഷ്ടമാണ്. ഈ അടുത്ത് മോഹൻലാലിന്റതായി പുറത്തിറങ്ങിയ ചിത്രം നേര് […]
കളക്ഷനിൽ റെക്കോര്‍ഡിട്ടും 2018 രണ്ടാമത് ….!! പക്ഷേ ആ സൂപ്പര്‍താരത്തെ മറികടക്കാനായില്ല
ബോക്സ് ഓഫീസില്‍ കേരളത്തില്‍ നിന്ന് ആരാണ് മുന്നില്‍ എന്ന് ആലോചിച്ചാല്‍ പലരുടെയും മനസില്‍ തെളിയുന്നത് മോഹൻലാല്‍ എന്ന് തന്നെ ആയിരിക്കും. എക്കാലത്തെയും ബോക്സ് ഓഫീസ് റെക്കോര്‍ഡ് കളക്ഷൻ പരിശോധിക്കുമ്പോള്‍ നിലവില്‍ രണ്ടാമതാണ് മോഹൻലാല്‍. പുലിമുരുകൻ ആഗോളതലത്തില്‍ ആകെ 144 കോടി രൂപയില്‍ അധികം നേടി ഏറെക്കാലം നിന്നിരുന്ന ഒന്നാം സ്ഥാനത്തേയ്‍ക്ക് 2023ലാണ് മലയാളത്തിന്റെ ആദ്യ 200 കോടി ക്ലബ് എന്ന ഖ്യാതിയുമായി 2018 എത്തിയത്. നിലവിൽ കേരളത്തിനു പുറത്തെ ഇന്ത്യൻ പ്രദേശങ്ങളിലെ കളക്ഷൻ പരിശോധിക്കുമ്പോള്‍ ഇന്നും ഒന്നാമത് […]
” കഞ്ചാവ് അടിച്ചത് കൊണ്ടാണ് ശരിയായി സംസാരിക്കാൻ സാധിക്കാത്തത് “; അത് മരിക്കുന്നതിലും അപ്പുറം’; ഷൈനിന്റെ അമ്മ
സോഷ്യല്‍ മീഡിയ ഭരിക്കുന്ന നടന്മാരില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അഭിമുഖങ്ങളിലും പൊതുപരിപാടികളിലുമൊക്കെയുള്ള താരത്തിന്റെ സംസാരവും പ്രവൃത്തികളുമാണ് ഏറെ ചര്‍ച്ചയാവാറുള്ളത്. ഇമേജ് കോൺഷ്യസ് അല്ലാതെ പെരുമാറുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ കൂടിയാണ് ഷൈൻ. സിനിമ മാത്രമാണ് ഷൈനിന്റെ ലോകം. പത്ത് വർഷത്തോളം സംവിധാന സഹായിയായി പ്രവർത്തിച്ച ശേഷമാണ് സിനിമയിൽ മുഖം കാണിക്കാനുള്ള ഒരു ചാൻസ് ഷൈനിന് ലഭിച്ചത്. ഇന്ന് നായകനായി മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം ഷൈൻ സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്. കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ […]
സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം ‘വരാഹം’ ; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു
മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാളത്തിൽ ഏറ്റവും ആഘോഷിക്കപ്പെട്ട നടനാണ് അദ്ദേഹം. ആക്ഷൻ, മാസ് സിനിമകളിൽ തിളങ്ങിയിട്ടുള്ള സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങൾക്ക് പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ട്. അതേസമയം കരിയറിൽ ഉയർച്ച താഴ്ചകൾ ഒരുപോലെ നേരിടേണ്ടി വന്നിട്ടുള്ള നടനാണ് സുരേഷ് ഗോപി. ഏറെക്കാലം സിനിമയിൽ നിന്ന് വിട്ട് നിന്ന സുരേഷ് ഗോപി വീണ്ടും സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. ഗരുഡനാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. നവാഗതനായ അരുൺ […]