16 Sep, 2025
1 min read

വർഷങ്ങൾ നീണ്ട പ്രയത്നം ….!!! ഇതാണ് നജീബ് : ആടുജീവിതം ഫസ്റ്റ് ലുക്ക് പോസ്റ്റർ

സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ വമ്പന്‍ സിനിമയായി എത്തുന്ന ഈ സിനിമ സംവിധായകന്‍ ബ്ലെസിയുടെയും സ്വപ്‌ന ചിത്രമാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി തുടരുന്ന സിനിമയുടെ ചിത്രീകരണം ഇടയ്ക്ക് കോവിഡിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ട ഷെഡ്യൂളുകള്‍ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല. ചിത്രീകരണത്തിനായി 160-ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. വില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത ഒരു ജനപ്രിയ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം […]

1 min read

” സിനിമയുടെ ആരംഭം മുതൽ അവസാനം വരെ അവർ കാത്തിരിക്കണം” ; ‘ഓസ്‌ലറി’ലെ മമ്മൂട്ടിയെ കുറിച്ച് ജയറാം

ഒരിടവേളയ്ക്ക് ശേഷമുള്ള ജയറാമിന്റെ ശക്തമായ തിരിച്ചുവരവായിരിക്കും എബ്രഹാം ഓസ്ലര്‍ എന്നാണ് സിനിമാ ലോകവും ആരാധകരും പ്രതീക്ഷിക്കുന്നത്. തുടര്‍ പരാജയങ്ങളെ തുടര്‍ന്നാണ് ജയറാം മലയാളത്തില്‍ നിന്നും ഇടവേളയെടുക്കുന്നത്. എന്നാല്‍ ഈ സമയം തമിഴിലും തെലുങ്കിലും ഹിറ്റ് സിനിമകളുടെ ഭാഗമാവുകയും ചെയ്തു. പൊന്നിയിന്‍ സെല്‍വന്‍ അടക്കമുള്ള സിനിമകളിലെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. കുറ്റവാളികൾക്ക് പിന്നാലെ പായുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനായി, ഏറെ വൈകാരികത നിറഞ്ഞ വേഷവുമായാണ് എബ്രഹാം ഓസ്‌ലർ എത്തുന്നത്. ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും […]

1 min read

പണം വാരിക്കുട്ടി “നേര് ” കുതിക്കുന്നു ….!! ‘വിജയമോഹനും’ കൂട്ടരും ഒടിടിയിലേക്ക് ….

ഒരു സിനിമയുടെ വിജയം എന്നത് അതിന്റെ ബോക്സ് ഓഫീസ് കണക്കുകളും ഉൾപ്പെടുന്നതാണ്. ഇവയുടെ അടിസ്ഥാനത്തിലാണ് ഹിറ്റ്, സൂപ്പർ ഹിറ്റ്, മെഗാ ഹിറ്റ്, ബമ്പർ ഹിറ്റ് തുടങ്ങിയ ലേബലുകൾ സിനിമകൾക്ക് ലഭിക്കുക. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രിയതാരങ്ങളുടെ സിനിമകൾ റിലീസ് ചെയ്ത ആദ്യദിനം മുതൽ അവസാനം വരെ എത്രനേടി എന്നറിയാൻ പ്രേക്ഷകർക്ക് ആകാംക്ഷ ഏറെയാണ്. അക്കൂട്ടത്തിൽ ഇടംപിടിച്ചിരിക്കുന്നൊരു മലയാള സിനിമയാണ് ‘നേര്’. മോഹൻലാൽ നായകനായി എത്തിയ ചിത്രം ജൈത്ര യാത്ര തുടരുകയാണ്. ആദ്യദിനം മുതൽ ബോക്സ് ഓഫീസിലും കസറുന്ന […]

1 min read

ലാലേട്ടൻറെ ഏറ്റവും ഒറിജിനൽ ഫൈറ്റ് സീൻ.. “കന്മദം”

പ്രേക്ഷകർക്ക് ഒരു പാട് വൈകാരിക നിമിഷങ്ങൾ സമ്മാനിച്ച സിനിമയാണ് കന്മദം. മോഹൻലാലും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം സംവിധാനം ചെയ്തത് ലോഹിതദാസ് ആണ് . 1998 ൽ പുറത്തിറങ്ങിയ ചിത്രം ഒരു കുടുംബത്തിന്റെ അത്താണിയായ ഭാനുവിന്റേയും അവളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന വിശ്വനാഥന്റെയും കഥ പറഞ്ഞ ചിത്രത്തിലെ മോഹൻലാലിന്റെയും മഞ്ജുവിന്റെയും അഭിനയം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രത്തിലെ ഫൈറ്റ് സിനുകളുo വളരെ മികച്ചതായിരുന്നു. ഇന്നും ആളുകൾ ചർച്ച ചെയ്യുന്ന സിനിമയാണ്. ഇപ്പോഴിതാ ചിത്രത്തിലെ […]

1 min read

സർവ്വതും അടിച്ചു തൂക്കിയിട്ടേ ടർബോച്ചായൻ കളം വിടു…!! വീഡിയോ വൈറൽ

കാതലിന്റെ വിജയത്തിളക്കത്തിലാണ് മമ്മൂട്ടി. വൈശാഖിന്റെ ടര്‍ബോ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലുമാണ് മമ്മൂട്ടി. സ്റ്റൈലൻ ലുക്കിലാണ് ടര്‍ബോയില്‍ മമ്മൂട്ടിയുള്ളത്. ടര്‍ബോയുടെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ഫോട്ടോകള്‍ മിക്കപ്പാഴും വൈറലാവാറുമുണ്ട്. മമ്മൂട്ടി നിര്‍മിക്കുന്ന ടര്‍ബോ സിനിമയുടെ തിരക്കഥ എഴുതുന്നത് മിഥുൻ മാനുവേല്‍ തോമസാണ്. ടര്‍ബോ ഒരു ആക്ഷൻ കോമഡി ചിത്രമായിരിക്കും എന്ന് നേരത്തെ മിഥുൻ മാനുവേല്‍ തോമസ് തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ടർബോയിലെ ഫൈറ്റ് സീനിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ വീഡിയോ വൈറലായി. മമ്മൂട്ടിയെയും രാജ് […]

1 min read

ദുൽഖറിന്റെ വരാനിരിക്കുന്ന രണ്ട് ചിത്രങ്ങളും തെലുങ്കിൽ….!! രണ്ടും ബിഗ് ബജറ്റ് ചിത്രങ്ങൾ

ഓരോ സിനിമ കഴിയുംതോറും തന്റെ സ്റ്റാർഡം ഉയർത്തി കൊണ്ടുവരുന്ന നടനാണ് ദുൽഖർ സൽമാൻ. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ഗംഭീര വിജയങ്ങൾ സ്വന്തമാക്കി മലയാളത്തിന്റെ അഭിമാന താരങ്ങളിൽ ഒരാളായി തിളങ്ങി നിൽക്കുകയാണ് നടൻ. ദുല്‍ഖറിനെ പോലെ ഒരേസമയം ഇത്രയും ഭാഷകളിൽ തിളങ്ങിയ മറ്റേതെങ്കിലും നടന്മാരുണ്ടോ എന്നത് സംശയമാണ്. ഇന്ന് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട് ദുൽഖറിന്. പാന്‍ ഇന്ത്യന്‍ താരം എന്ന വിശേഷണം ഏറ്റവും യോജിക്കുന്ന തെന്നിന്ത്യൻ താരമായി ദുൽഖർ മാറി കഴിഞ്ഞു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലാണ് ദുൽഖർ […]

1 min read

ഉദാഹരണം പറയാൻ ലഹരിയെ കൂട്ടുപിടിക്കണമായിരുന്നോ? ; ഇതിനെയൊക്കെ ട്രോളുന്നവരോട് പുച്ഛം മാത്രമെന്ന് മമ്മൂട്ടി അനുകൂലികൾ

62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലക്കുള്ള സ്വർണക്കപ്പ് കണ്ണൂരാണ് ഇത്തവണ സ്വന്തമാക്കിയത്. 952 പോയിന്‍റ് നേടിയാണ് കണ്ണൂർ ജേതാക്കളായത്. കൊല്ലം നഗരത്തിലെ 24 വേദികളിലായി അഞ്ച് ദിവസം നീണ്ടുനിന്ന കലാമേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തത് നടൻ മമ്മൂട്ടിയായിരുന്നു. സമാപന സമ്മേളനത്തിൽ പങ്കെടുത്ത് മമ്മൂട്ടി നടത്തിയ പ്രസം​ഗവും വൈറലാണ്. അതേസമയം മമ്മൂട്ടിയുടെ പ്രസം​ഗത്തിലെ ചില ഭാ​ഗങ്ങൾ സോഷ്യൽമീ‍ഡിയയിൽ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്. വിവേചനങ്ങൾ ഇല്ലാതെ വളരുന്നതിനെ കുറിച്ച് സംസാരിക്കവെ മമ്മൂട്ടി പറഞ്ഞ ചില […]

1 min read

സിനിമയിൽ ഏറ്റവും വേദനിപ്പിച്ച മരണങ്ങളിൽ ഒന്ന്….!! മൃഗയ സിനിമയിലെ കൈസറിന്റെ മരണം

മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു മൃഗയ. 1989 ല്‍ പുറത്തിറങ്ങിയ സിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചത് ഐവി ശശിയായിരുന്നു. ലോഹിതദാസായിരുന്നു സിനിമയുടെ തിരക്കഥയൊരുക്കിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഇന്നും അമ്പരപ്പോടെയാണ് സിനിമാ പ്രേമികള്‍ ഉറ്റു നോക്കുന്നത്. ചിത്രത്തില്‍ വാറുണ്ണിയായുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശം സിനിമാപ്രേമികളെ അമ്പരപ്പിച്ചതായിരുന്നു. അതുവരെ സ്‌ക്രീനില്‍ കണ്ടിട്ടുള്ള, മലയാള സിനിമയിലെ നായങ്കസല്‍പ്പത്തോട് പത്തില്‍ പത്ത് പൊരുത്തമുള്ള മമ്മൂട്ടിയായിരുന്നില്ല വാറുണ്ണി. അന്ന് ആ കഥാപാത്രത്തിന്റെ പിറവിയ്ക്ക് പിന്നില്‍ മമ്മൂട്ടി എന്ന നടന്റെ താല്‍പര്യവും ആശയങ്ങളുമുണ്ടായിരുന്നു. ഇപ്പോഴിതാ […]

1 min read

അമ്പും വില്ലുമേന്തി വാലിബന്റെ പടയാളികൾ…..!! ആ താരവും വേറിട്ട ഗെറ്റപ്പില്‍

നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ മോഹന്‍ലാല്‍ ആരാധകര്‍ വിജയാഘോഷത്തിലാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ പ്രകമ്പനം തീര്‍ത്ത് മുന്നേറുകയാണ്. പുതുവര്‍ഷത്തിന് തൊട്ട് മുമ്പ് നേരിലൂടെ വിസ്മയിപ്പിച്ച മോഹന്‍ലാല്‍ 2024ലും കുതിപ്പ് തുടരുമെന്ന ശക്തമായ സൂചന നല്‍കി കഴിഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ റിലീസിന് തയ്യാറെടുത്തു കഴിഞ്ഞു.പുതുവര്‍ഷത്തില്‍ മലയാളി സിനിമാപ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടൈ വാലിബന്‍. ജനുവരി 25 ന് തിയറ്ററുകളിലെത്താനിരിക്കുന്ന […]

1 min read

സൂപ്പർ ഹിറ്റിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല ; ഈ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ജയറാം എത്തുന്നത് രണ്ട് ഭാവങ്ങളില്‍

അത്രക്ക് പ്രിയപ്പെട്ട ഒരുപിടി സിനിമകൾ സമ്മാനിച്ച പ്രിയ കുടുംബ നായകൻ ആയിരുന്നു ജയറാം. ഒരു നിയോഗം പോലെ പത്മരാജൻ കണ്ടെത്തിയ നായകൻ. മിമിക്രി കാസറ്റ് കണ്ട് തന്റെ അടുത്തേക്ക് വരാൻ പറഞ്ഞുകൊണ്ട് അയച്ച ടെലിഗ്രാമിൽ നിന്ന് തുടങ്ങിയതാണ് 32 വർഷത്തെ ജയറാമിന്റെ സിനിമ ജീവിതം. വിശ്വനാഥന്റെയും ഉത്തമന്റെയും ജീവിതം പറഞ്ഞ ഒരു മനോഹര ചിത്രമായ അപരൻ ജനനം നൽകിയത് ഒരു മനോഹര നായകന് കൂടിയായിരുന്നു. മൂന്നാം പകത്തിലെ പാച്ചുവും ഇന്നലെയിലെ ശരത്തും എല്ലാം കാണിച്ച് തന്നത് ആ […]