“വാലിബൻ കണ്ടു. ഒന്നല്ല രണ്ടു തവണ. കൺകണ്ടത് നിജം കാണാത്തത് പൊയ് എന്നത് ഒന്നൂടെ ഉറപ്പിക്കാൻ
ഇക്കഴിഞ്ഞ ജനുവരി 25നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ സംവിധാന സംരംഭമായ മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളിൽ എത്തിയത്. മലയാളത്തില്‍ സമീപകാലത്ത് മറ്റൊരു സിനിമയ്ക്കും ലഭിച്ചിട്ടില്ലാത്ത സമാനതകളില്ലാത്ത ഹൈപ്പുമായി എത്തിയ ചിത്രം കൂടിയായിരുന്നു മലൈക്കോട്ടൈ വാലിബന്‍. തിയേറ്ററുകളെല്ലാം തന്നെ പ്രീ ബുക്കിങ് കൊണ്ട് റിലീസ് ദിവസം തന്നെ ഫുള്ളായിരുന്നു. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍ എന്ന റോൾ. എന്നാൽ പ്രതീക്ഷച്ചത്ര പ്രകടനം ചിത്രത്തിന് തിയറ്ററിലോ ബോക്സ് ഓഫീസിലോ നടത്താനായില്ലെന്നതാണ് പ്രതികരണങ്ങളിൽ നിന്നും […]
മലൈക്കോട്ടൈ വാലിബനെ കടത്തിവെട്ടുമോ ? മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ആഗോള റിലീസിന്
മലയാള സിനിമയുടെ വിദേശ വിപണി എന്നത് ഒരു കാലത്ത് ഗള്‍ഫ് മാത്രമായിരുന്നുവെങ്കില്‍ ഇന്ന് അതിന് കാര്യമായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലുമൊക്കെ മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് പല മലയാളം സൂപ്പര്‍താര ചിത്രങ്ങളും ഇന്ന് ആഗോള തലത്തില്‍ റിലീസ് ചെയ്യപ്പെടുന്നത്. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു ലിജോ ജോസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബന്‍. ഇപ്പോഴിതാ ഒരു മമ്മൂട്ടി ചിത്രവും ആഗോള തലത്തില്‍ മികച്ച സ്ക്രീന്‍ കൗണ്ടോടെ റിലീസിന് തയ്യാറെടുക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ […]
‘ മലൈക്കോട്ടൈ വാലിബന്‍’ പേര് കിട്ടിയത് ആ രണ്ട് സിനിമകളില്‍ നിന്ന് ; ലിജോ ജോസ് പറയുന്നു
കാത്ത് കാത്തിരുന്ന് ഇക്കഴിഞ്ഞ ജനുവരി 25നാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ സിനിമ മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിൽ എത്തിയത്. ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന സുഖത്തിൽ കണ്ട് ആസ്വദിക്കാൻ പറ്റുന്ന ദൃശ്യാനുഭവം എന്ന തരത്തിലാണ് മലൈക്കോട്ടൈ വാലിബൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കോമ്പിനേഷന്‍ ആദ്യമായി സംഭവിക്കുന്നതിന്‍റെ ആവേശമാണ് പ്രഖ്യാപനസമയം മുതല്‍ സിനിമാപ്രേമികള്‍ക്ക് ഉണ്ടായിരുന്നത്. ചിത്രത്തിന്‍റെ പേര് മുതല്‍ എല്ലാം പ്രത്യേകതയുള്ളതാണ്. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന്‍ […]
“യുട്യൂബിൽ നിന്നും പ്രതിമാസം ലക്ഷങ്ങൾ റിവ്യൂ ഉപായത്തിലൂടെ സംഘടിപ്പിക്കപ്പെട്ടപ്പോൾ സിനിമയെ അതിന്റെ യഥാർഥ പ്രേക്ഷകരിൽ നിന്നും അകറ്റി”
കഴിഞ്ഞ കുറേക്കാലമായി മലയാള സിനിമയിലെ ചർച്ചാ വിഷയം ആണ് ചിത്രങ്ങൾക്ക് നേരെയുള്ള നെഗറ്റീവ് റിവ്യു അഥവ റിവ്യു ബോംബിങ് എന്നത്. വിഷയത്തിൽ ചർച്ച ചെയ്യപ്പെട്ട ഒരാളാണ് യുട്യൂബറായ അശ്വന്ത് കോക് . യൂട്യൂബിൽ പങ്കുവെക്കുന്ന സിനിമാ റിവ്യൂകളുടെ പേരിൽ വൈറലായ അധ്യാപകനും യൂട്യൂബറുമാണ് അശ്വന്ത് കോക്ക്. ആറാട്ട്, കാപ്പ സിനിമകളെ രൂക്ഷമായി വിമര്‍ശിച്ച ശേഷമാണ് അശ്വന്ത് കോക്ക് വാർത്തകളിൽ ഇടംപിടിച്ച് തുടങ്ങിയത്. അശ്വന്ത് നടത്തിയ സിനിമയുമായി ബന്ധപ്പെട്ട റിവ്യൂകൾ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. അടുത്തിടെ ബാന്ദ്രയെന്ന […]
ആടുജീവിതം സിനിമ മൂന്ന് മണിക്കൂറല്ല… ; പുതിയ അപ്പ്ഡേറ്റ് പുറത്ത്
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ മൂന്നാമത്തെ പോസ്റ്റർ പുറത്തു വിട്ടിരുന്നു. നായകകഥാപാത്രമായ നജീബിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ മറ്റു പോസ്റ്ററുകളിലെ ലുക്കുകളിൽനിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോൾ പുറത്തിറങ്ങിയ പോസ്റ്ററിലെ ലുക്ക്. ജീവിതത്തിന്റെ കഠിനതകളും കയ്പ്പുനീരും രുചിക്കുന്നതിനു മുൻപുള്ള നജീബിനെയാണ് പുതിയ പോസ്റ്ററിൽ കാണാനാവുക എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ഇപ്പോഴിതാ പൃഥ്വിരാജ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് […]
“ഇത് ഒരു സിനിമകാണൽ മാത്രമല്ല..ഒരു പോരാട്ടമാണ്…കലയുടെ പോരാട്ടം..വാലിബ ചരിതം ഒന്നാംഭാഗം കാണാൻ തിയറ്റിലേക്ക് പോവുക”
മോഹൻലാല്‍ സിനിമകളിൽ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിങ്ങ് ആയിരുന്നു മലൈക്കോട്ടൈ വാലിബൻ. കേരളത്തിലെ തിയേറ്ററുകളിൽ നിന്നും ആദ്യ ദിനം വാലിബൻ നേടിയത് 5.85 കോടിയാണ് നേടിയത്. മോഹൻലാൽ ആരാധകരെയും ലിജോ ജോസ് പെല്ലിശ്ശേരി സിനിമൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെയും പൂർണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് വാലിബൻ ഒരുക്കിയിരിക്കുന്നത്.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം മൊഴിമാറ്റിയും എത്തുന്നുണ്ട്. വാലിബനെ’ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകൾ ശ്രദ്ധനേടുന്നു. വാലിബന്റെ ചരിത്ര ഏടുകൾ ഇനിയും തുറക്കാനുണ്ടെന്നും തിയറ്ററിൽ കയറി ജനങ്ങൾ […]
‘വാലിബനെ’ തട്ടി വീണോ ‘ഓസ്‍ലര്‍’? ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്
മലൈക്കോട്ടൈ വാലിബന്‍ എത്തുന്നതിന് മുന്‍പ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ച സൃഷ്ടിച്ച ചിത്രമായിരുന്നു ജയറാം ടൈറ്റില്‍ കഥാപാത്രമായെത്തിയ അബ്രഹാം ഓസ്‍ലര്‍. ഒരു മെഡിക്കല്‍ സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായിട്ടാണ് ഓസ്‍ലര്‍ എത്തിയത്. സംവിധാനം മിഥുൻ മാനുവേല്‍ തോമസാണ്. മമ്മൂട്ടിയുടെ നിര്‍ണായക അതിഥി വേഷവും ചിത്രത്തിനറെ ഹൈപ്പില്‍ പ്രകടമായിരുന്നു എന്ന് ഓസ്‍ലര്‍ കാണാൻ കാത്തിരുന്ന ആരാധകര്‍ മിക്കവരും അഭിപ്രായപ്പെടുന്നു. മികച്ച ഇൻട്രോയാണ് മമ്മൂട്ടിക്ക് ജയറാം ചിത്രത്തില് ലഭിച്ചത് എന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായി വേറിട്ട മുഖമായി ചിത്രത്തില്‍ ജയറാം […]
ഹൃത്വിക്ക് റോഷൻ്റെ ‘ഫൈറ്റർ’ കുതിക്കുന്നു…! കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്
ഹൃതിക് റോഷനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ആക്‌ഷൻ എന്റർടെയ്നർ ‘ഫൈറ്റർ’ മികച്ച പ്രകടനം കാഴ്ച്ചവെച്ച് തിയേറ്ററിൽ മുന്നേറുകയാണ്. രണ്ട് ദിവസങ്ങൾകൊണ്ട് ചിത്രം വാരിയത് 60 കോടി രൂപയാണ്. ആദ്യ ദിനം 24 കോടി മാത്രമാണ് ചിത്രത്തിനു ലഭിച്ചത്. ഷാറുഖ് ഖാന്‍ നായകനായ ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഫൈറ്ററിന്റെ പ്രധാന പ്രത്യേകത ആകാശ ദൃശ്യങ്ങള്‍ ആണ് എന്നാണ് റിപ്പോര്‍ട്ട്. ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ മികച്ച കളക്ഷനാണ് നേടുന്നത് എന്നാണ് ബോക്സ് […]
“അയ്യേ എന്ത് സിനിമയാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്!?കൊള്ളൂല്ല. ആരും പോവല്ലേ…കാശ് ചുമ്മാ കളയല്ലേ”! എന്ത് തരം റിവ്യൂ ആണിത്!?
മലയാളത്തില്‍ സമീപകാലത്ത് സമാനതകളില്ലാത്ത ഹൈപ്പുമായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. വമ്പന്‍ സ്ക്രീന്‍ കൗണ്ടും പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോകളുമൊക്കെയായി റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് പക്ഷേ ആദ്യദിനം നെഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതല്‍ കിട്ടിയത്. അതേസമയം മികച്ച പ്രീ റിലീസ് ബുക്കിംഗ് ലഭിച്ചിരുന്ന ചിത്രത്തിന്റെ ഓപണിംഗും മികച്ചതായിരുന്നു. എന്നാൽ ഇപ്പോൾ നല്ല രീതിയിൽ പ്രശംസകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. കുറിപ്പിൻ്റെ പൂർണരൂപം […]
‘വിട്ടുകൊടുക്കാന്‍ മനസിലാത്തവന്‍റെ പ്രചോദിപ്പിക്കുന്ന ജീവിതം’ ; ആടുജീവിതത്തിൻ്റെ പുതിയ പോസ്റ്റർ
സിനിമാപ്രേമികളുടെ ചര്‍ച്ചകളിലെങ്ങും ഇപ്പോള്‍ മലൈക്കോട്ടൈ വാലിബനാണ്. ചിത്രം ഇഷ്ടപ്പെട്ടവരും ഇഷ്ടപ്പെടാത്തവരുമെല്ലാമായി ചിത്രത്തിന്‍റെ റിലീസിന് ദിവസങ്ങള്‍ക്കിപ്പുറവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. വാലിബനെപ്പോലെതന്നെ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള മറ്റു ചില ചിത്രങ്ങളും മലയാളത്തിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഉണ്ട്. ബ്ലെസിയും പൃഥ്വിരാജും ഒന്നിക്കുന്ന ആടുജീവിതമാണ് അത്. ഏപ്രില്‍ 10 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ മേഖലകളിലും പ്രഗത്ഭരാണ് അണിനിരക്കുന്നത്. പൃഥ്വിരാജിന്റെ വിസ്‍മയിപ്പിക്കുന്ന പകര്‍ന്നാട്ടം തന്നെയാകും ചിത്രത്തില്‍ കാണാനാകുക. അനുഭവിച്ചതിന്റെയത്രയും തീവ്രത പകര്‍ത്തുന്ന ലുക്ക് വൈറലായിരുന്നു. ആടുജീവിതത്തിന്റെ മൂന്നാമത്തെ […]