“ഇത് കേ ജി എഫും ലൂസിഫറും ഒന്നുമല്ല, ക്ലാസും മാസും നിറഞ്ഞ ഒരു LJP സംഭവമാണ് വാലിബൻ” ; പ്രേക്ഷികൻ്റെ റിവ്യൂ
കാത്തിരിപ്പിനൊടുവില്‍ മലൈക്കോട്ടൈ വാലിബൻ എത്തിയിരിക്കുകയാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുമ്പോഴുള്ള ആവേശത്തിലാണ് മലൈക്കോട്ടൈ വാലിബൻ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മലൈക്കോട്ടൈ വാലിബൻ മികച്ച ഒരു സിനിമ അനുഭവമാണ് എന്ന് പ്രേക്ഷകര്‍ സോഷ്യൽ മീഡിയകളിൽ കുറിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയിലെ ദൃശ്യങ്ങള്‍ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുന്നു എന്നാണ് മിക്ക അഭിപ്രായങ്ങളും. നിരവധി റിവ്യൂസാണ് വരുന്നത്. സിനിഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു റിവ്യു വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം ഇത് കേ ജി എഫും ലൂസിഫറും ഒന്നുമല്ല… […]
അതുല്യം, ഐതിഹാസികം! ഭ്രമിപ്പിക്കുന്ന ദൃശ്യാനുഭവമായി വാലിബന്‍റെ വീരചരിതം; ‘മലൈക്കോട്ടൈ വാലിബൻ’ റിവ്യൂ വായിക്കാം
‘നോ പ്ലാന്‍സ് ടു ചേഞ്ച്, നോ പ്ലാന്‍സ് ടു ഇംപ്രസ്’ എന്നുള്ള തന്‍റെ നിലപാട് ഓരോ സിനിമകളിലൂടേയും ഊട്ടി ഉറപ്പിക്കുന്ന സംവിധായകനായ ലിജോ ജോസിന്‍റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രം എന്ന് തന്നെ വിശേഷിപ്പിക്കാം മോഹൻലാൽ നായകനായ ‘മലൈക്കോട്ടൈ വാലിബൻ’. സിനിമാലോകത്ത് എത്തിയിട്ട് 13 വർഷങ്ങളായെങ്കിലും ‘നായകൻ’ മുതൽ ഇതിനകം ഒരുക്കിയ ഒൻപത് സിനിമകളും ഒന്നിനൊന്ന് വ്യത്യസ്തമായാണ് ലിജോ പ്രേക്ഷകർക്ക് നൽകിയിട്ടുള്ളത്. പത്താമത്തെ ചിത്രമായ ‘മലൈകോട്ടൈ വാലിബ’നും ഭ്രമിപ്പിക്കുന്ന അമ്പരപ്പിക്കുന്ന ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുകയാണ്. മലയാളത്തിലെ നവയുഗ സിനിമാ […]
‘മലൈക്കൊട്ടൈ വാലിബൻ’ തിയേറ്ററുകളിൽ….!!! ആദ്യ പകുതി കഴിയുമ്പോൾ പ്രേക്ഷക പ്രതികരണം
മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തോളം ഹൈപ്പ് അടുത്തകാലത്ത് മറ്റൊരു സിനിമയ്ക്ക് ലഭിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്നു എന്നത് തന്നെയാണ് അതിന് കാരണം. അതുതന്നെയാണ് ചിത്രത്തിന്റെ യുഎസ്പിയും. ലിജോയുടെ ഫ്രെയിമിൽ മലയാളത്തിന്റെ മോഹൻലാൽ എങ്ങനെ ഉണ്ടെന്ന് അറിയാൻ പ്രേക്ഷകർ തിയേറ്ററിൽ അക്ഷമരായി കാത്തിരിക്കുകയാണ്. ആദ്യ പകുതി കഴിയുമ്പോൾ വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ” ഇത് മോഹൻലാൽ ചിത്രമല്ല, ഒരു പക്കാ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് . […]
ട്രൻടിംഗായി മലൈക്കോട്ടൈ വാലിബൻ റിലീസ് ടീസർ
മലയാള സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി ടീമിന്‍റെ മലൈക്കോട്ടൈ വാലിബന്‍. വാലിബൻ ആദ്യ പകുതി കഴിയുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.കൗണ്ട് ഡൗൺ പോസ്റ്റ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു മോഹന്‍ലാൽ. അടുത്തിടെ പുറത്തുവന്ന സിനിമയുടെ ട്രെയിലറും പ്രേക്ഷകരുടെ പ്രതീക്ഷയെ വാനോളം ഉയര്‍ത്തിയിരുന്നു. സിനിമകളില്‍ എല്ലായ്പ്പോഴും ഒരു അപ്രതീക്ഷിതത്വം സൂക്ഷിക്കുന്ന ലിജോയുടെ ചിത്രമായതിനാല്‍ത്തന്നെ വാലിബന്‍റെ ഔട്ട്പുട്ട് എത്തരത്തിലാവും എന്നത് പ്രതീക്ഷയ്ക്കൊപ്പം ആരാധകരില്‍ ഒരു തരം ആശങ്കയും ഉണ്ടാക്കുന്നുണ്ട്. ഏത് തരം പ്രതീക്ഷയുമായാണ് തിയറ്ററുകളിലേക്ക് എത്തേണ്ടതെന്ന് […]
“നന്ദി ഭദ്രൻ സാർ , ശ്രീ രാജൻ പി ദേവ് സാറിന് ഈ കിടിലൻ കഥാപാത്രത്തെ നൽകിയതിന് “
മലയാള സിനിമയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയ സിനിമയായാണ് മോഹൻലാൽ ചിത്രം സ്ഫടികം അറിയപ്പെടുന്നത്. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആട് തോമ എന്ന കഥാപാത്രത്തെ ആയിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്. തിലകൻ, ഉർവശി, കെപിഎസി ലളിത തുടങ്ങി വൻ താര നിര അണിനിരന്ന ചിത്രം തിയറ്ററിൽ വൻ വിജയം നേടി. പുതിയ സാങ്കേതിക മികവുകളോടെ റീ മാസ്റ്ററിങ് ചെയ്തതിന് ശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തിയിരുന്നു. വൻ സ്വീകരണം അന്നും ലഭിച്ചു. ഇപ്പോഴിതാ ചിത്രത്തിലെ രാജൻ പി ദേവിൻ്റെ […]
“അതിനകത്ത് ഒരു ക്ലാസ് ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ്, ” ; വാലിബനെക്കുറിച്ച് മോഹൻലാൽ
മലയാള സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി ടീമിന്‍റെ മലൈക്കോട്ടൈ വാലിബന്‍. വാലിബനെത്താൻ ഇനി വെറും കുറച്ച് മണിക്കൂറുകൾ മാത്രം. കൗണ്ട് ഡൗൺ പോസ്റ്റ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു മോഹന്‍ലാൽ. ജനുവരി 25ന് തിയേറ്ററുകളിലെത്തുന്ന സിനിമയെ വലിയ പ്രതീക്ഷയോടെയാണ് ലാല്‍ ആരാധകരും കാണുന്നത്. അടുത്തിടെ പുറത്തുവന്ന സിനിമയുടെ ട്രെയിലറും പ്രേക്ഷകരുടെ പ്രതീക്ഷയെ വാനോളം ഉയര്‍ത്തി. സിനിമകളില്‍ എല്ലായ്പ്പോഴും ഒരു അപ്രതീക്ഷിതത്വം സൂക്ഷിക്കുന്ന ലിജോയുടെ ചിത്രമായതിനാല്‍ത്തന്നെ വാലിബന്‍റെ ഔട്ട്പുട്ട് എത്തരത്തിലാവും എന്നത് പ്രതീക്ഷയ്ക്കൊപ്പം ആരാധകരില്‍ […]
“വർഷങ്ങൾക്ക് ശേഷമാണ് ഒരു മോഹൻലാൽ സിനിമയുടെ ക്ലൈമാക്സ് കണ്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയത്” ; നേര് കണ്ട പ്രേക്ഷകൻ്റെ കുറിപ്പ്
മോഹൻലാല്‍ നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് നേര്. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തിയപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയമാണ് നേടിയിരിക്കുന്നത്. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തുമ്പോഴുള്ള ഗ്യാരണ്ടി നേരും ശരിവയ്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. സസ്‍പെൻസുകളൊന്നും അധികമില്ലാത്ത ഒരു ചിത്രമാണെന്ന് സംവിധായകൻ ജീത്തു ജോസഫ് മുൻകൂറായി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ചിത്രം പ്രതീക്ഷിച്ചാല്‍ നേര് നിരാശപ്പെടുത്തില്ല എന്നുമാണ് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയത്. ജീത്തു […]
മറക്കാൻ ആഗ്രഹിക്കുന്ന മമ്മൂട്ടി കഥാപാത്രങ്ങൾ ; കുറിപ്പ്
മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. മലയാള സിനിമയിലും മലയാളികളുടെ ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം വാക്കുകൾക്ക് അതീതമാണ്. സിനിമ സ്വപ്‌നം കാണുന്നവർക്കെല്ലാം ഒരു ടെസ്റ്റ് ബുക്കാണ് അദ്ദേഹത്തിന്റെ കരിയർ. സിനിമയിലേക്കെത്തുന്ന ഏതൊരു പുതുമുഖവും മാതൃകയാക്കുന്ന താരവും മമ്മൂട്ടിയാണ്. അഭിനയം കൊണ്ട് മാത്രമല്ല വ്യക്തിത്വം കൊണ്ടും പലർക്കും റോൾ മോഡലാണ് മമ്മൂട്ടി. എന്നാൽ മമ്മൂട്ടി 2011 […]
തിരിച്ചുവരവ് ഗംഭീരമാക്കി ജയറാം…!!! ‘ഓസ്‍ലര്‍’ 11 ദിവസം കൊണ്ട് നേടിയ കളക്ഷന്‍
ജയറാമിനെ ഇഷ്ടപ്പെടുന്നവര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അബ്രഹാം ഓസ്‍ലര്‍. ത്രില്ലർ സ്വഭാവത്തോട് കൂടി തുടങ്ങി ഇൻവേസ്റ്റിഗേറ്റീവ് മൂഡിൽ മുന്നോട്ട് പോകുന്ന സിനിമയാണ് എബ്രഹാം ഓസ്ലർ. എബ്രഹാം ഓസ്ലർ എന്ന കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ട് അഭിനയിച്ച ജയറാം തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിട്ടുണ്ട്. പ്രേക്ഷകരെ സിനിമയിൽ പിടിച്ചിരുത്താൻ സംവിധാന മികവുകൊണ്ട് കഴിഞ്ഞിട്ടുണ്ട്. ട്രെയിലറിൽ മമ്മൂട്ടി ശബ്ദ സാന്നിധ്യം അറിഞ്ഞപ്പോൾ മുതൽ മെഗാസ്റ്റാറിന്റെ എൻട്രിക്കായി കാത്തിരിക്കുകയായിരുന്നു തിയേറ്ററിലെ പ്രേക്ഷകർ. കാത്തിരുന്ന പ്രേക്ഷകരെ സാറ്റിസ്ഫൈ ചെയ്യിക്കുന്നതായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രമായ അലക്സാണ്ടർ. വന്‍ […]
‘കിസ്മത്തി’നും ‘തൊട്ടപ്പ’നും ശേഷം ഷാനവാസ് കെ ബാവക്കുട്ടിയുടെ ‘ഒരു കട്ടിൽ ഒരു മുറി’; ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
സിനിമാപ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന ‘ഒരു കട്ടിൽ ഒരു മുറി’ എന്ന സിനിമയുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയിൽ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, […]