“ഒരു ദ്രോഹി കാരണം താടിവയ്ക്കേണ്ടി വന്നതാണ് ഏറ്റവും വലിയ പ്രശ്നം, നല്ല നടനെ നശിപ്പിച്ചു” ; ശാന്തിവിള ദിനേശ്
ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലാത്ത പ്രതിഭയും പ്രതിഭാസവുമാണ് മോഹന്‍ലാല്‍. മലയാളികള്‍ക്ക് ആ പേരിന്റെ ഉടമയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പതിറ്റാണ്ടുകളായി മലയാളി ജീവിതത്തിന്റെ ഭാഗമാണ് മോഹന്‍ലാല്‍. ആ ലാല്‍ ഭാവങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. ചേട്ടനായും അച്ഛനായും കാമുകനായും കൂട്ടുകാരനായുമെല്ലാം മോഹന്‍ലാല്‍ മലയാളിയുടെ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മോഹൻലാൽ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നൊരു കാര്യമുണ്ട്. നടൻ എന്നാണ് ഇനി താടിയെടുത്ത് അഭിനയിക്കുന്നത് എന്നത്. ഏറെക്കാലമായി മോഹൻലാൽ താടി വച്ചാണ് ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിനെതിരെ പലപ്പോഴും ആരാധകർ അടക്കമുള്ളവർ രംംഗത്ത് […]
വാലിബന്റെ ആകെ ബജറ്റ് 65 കോടി ..!! ഇതുവരെ നേടിയത്
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കോമ്പിനേഷന്‍ ആദ്യമായി സംഭവിക്കുന്നതിന്‍റെ ആവേശമാണ് പ്രഖ്യാപനസമയം മുതല്‍ സിനിമാപ്രേമികള്‍ക്ക് ഉണ്ടായിരുന്നത്. ചിത്രത്തിന്‍റെ പേര് മുതല്‍ എല്ലാം പ്രത്യേകതയുള്ളതാണ്. വൻ ഹൈപ്പോടും പ്രതീക്ഷയോടും എത്തിയ ചിത്രമായിരുന്നു വാലിബൻ. എന്നാൽ പ്രതീക്ഷച്ചത്ര പ്രകടനം ചിത്രത്തിന് തിയറ്ററിലോ ബോക്സ് ഓഫീസിലോ നടത്താനായില്ലെന്നതാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഒപ്പം ചിത്രത്തിന് എതിരെ മനപൂർവ്വമായ ഹേറ്റ് ക്യാമ്പയിനുകൾ നടക്കുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ ആരോപിച്ചിരുന്നു. […]
ജീവിതത്തിൽ ആദ്യമായി ഞാൻ മലയാളത്തിൽ പാടി! ‘; ‘വിടുതൽ’ ഏറെ പ്രത്യേകതകളുള്ള പാട്ടെന്ന് ധീ
തെന്നിന്ത്യയിലെ ശ്രദ്ധേയ സംവിധായകൻ സന്തോഷ് നാരായണനും ഗായിക ധീയും ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയിലെ ‘വിടുതൽ’ എന്ന ഗാനം പാടിക്കൊണ്ട് മലയാളത്തിലേക്ക് വരവറിയിച്ചിരിക്കുകയാണ്. ഡാർവിൻ കുര്യാക്കോസ് – ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയിലെ ആദ്യ ഗാനമായ ‘വിടുതൽ’ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഫെബ്രുവരി 9നാണ് ചിത്രം തിയേറ്റർ റിലീസിനൊരുങ്ങുന്നത്. ഇപ്പോഴിതാ തന്‍റെ മലയാളം അരങ്ങേറ്റത്തെ കുറിച്ച് ധീ ഇൻസ്റ്റ സ്റ്റോറിയായി പങ്കുവെച്ച വാക്കുകള്‍ വൈറലായിരിക്കുകയാണ്. ”എന്‍റെ ജീവിതത്തിൽ ആദ്യമായി ഞാൻ മലയാളത്തിൽ […]
സന്തോഷ് നാരായണനും ധീയും ചേർന്ന ‘വിടുതൽ’; ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയിലൂടെ ‘എൻജോയ് എൻജാമി’ കൂട്ടുകെട്ട് മലയാളത്തിൽ
ലോകമാകെ തരംഗമായ ‘എന്‍ജോയ് എന്‍ജാമി’ ടീം ആദ്യമായി മലയാളത്തിൽ. തെന്നിന്ത്യയിലെ ശ്രദ്ധേയ സംവിധായകൻ സന്തോഷ് നാരായണനും ഗായിക ധീയും ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയിലെ ‘വിടുതൽ’ എന്ന ഗാനത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറുകയാണ്. ഡാർവിൻ കുര്യാക്കോസ് – ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഫെബ്രുവരി 9നാണ് തിയേറ്റർ റിലീസിനൊരുങ്ങുന്നത്. തിരക്കഥാകൃത്തായും ഗാനരചയിതാവായും ശ്രദ്ധേയനായ മുഹ്സിൻ പരാരിയുടെ വരികള്‍ക്ക് സന്തോഷ് നാരായണൻ ഈണം നൽകി ധീയും ഓഫ്റോയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദൃഢനിശ്ചയമുള്ള മനസ്സുകളേയും പോരാട്ടങ്ങളേയും […]
മലയാളത്തിൽ ഇത്തരം ഒരു പരീക്ഷണം ആദ്യം! ‘ഭ്രമയുഗ’ മന തുറക്കാൻ 12നാൾ
മലയാള സിനിമാ പ്രേമികളും മമ്മൂട്ടി ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. മമ്മൂട്ടി പ്രതിനായകനായി എത്തുന്നു എന്നത് തന്നെയാണ് ഭ്രമയുഗത്തിന്റെ ഹൈപ്പ്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ കഥാപാത്രവും പ്രകടനവും സംഭാഷണവുമെല്ലാം ടീസറിന്റെ വരവോടെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയുന്ന ചിത്രം തികച്ചും വ്യത്യസ്തമായ തിയേറ്റര്‍ അനുഭവം സമ്മാനിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. […]
“വാലിബൻ കണ്ടു. ഒന്നല്ല രണ്ടു തവണ. കൺകണ്ടത് നിജം കാണാത്തത് പൊയ് എന്നത് ഒന്നൂടെ ഉറപ്പിക്കാൻ
ഇക്കഴിഞ്ഞ ജനുവരി 25നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ സംവിധാന സംരംഭമായ മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളിൽ എത്തിയത്. മലയാളത്തില്‍ സമീപകാലത്ത് മറ്റൊരു സിനിമയ്ക്കും ലഭിച്ചിട്ടില്ലാത്ത സമാനതകളില്ലാത്ത ഹൈപ്പുമായി എത്തിയ ചിത്രം കൂടിയായിരുന്നു മലൈക്കോട്ടൈ വാലിബന്‍. തിയേറ്ററുകളെല്ലാം തന്നെ പ്രീ ബുക്കിങ് കൊണ്ട് റിലീസ് ദിവസം തന്നെ ഫുള്ളായിരുന്നു. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍ എന്ന റോൾ. എന്നാൽ പ്രതീക്ഷച്ചത്ര പ്രകടനം ചിത്രത്തിന് തിയറ്ററിലോ ബോക്സ് ഓഫീസിലോ നടത്താനായില്ലെന്നതാണ് പ്രതികരണങ്ങളിൽ നിന്നും […]
മലൈക്കോട്ടൈ വാലിബനെ കടത്തിവെട്ടുമോ ? മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ആഗോള റിലീസിന്
മലയാള സിനിമയുടെ വിദേശ വിപണി എന്നത് ഒരു കാലത്ത് ഗള്‍ഫ് മാത്രമായിരുന്നുവെങ്കില്‍ ഇന്ന് അതിന് കാര്യമായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലുമൊക്കെ മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് പല മലയാളം സൂപ്പര്‍താര ചിത്രങ്ങളും ഇന്ന് ആഗോള തലത്തില്‍ റിലീസ് ചെയ്യപ്പെടുന്നത്. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു ലിജോ ജോസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബന്‍. ഇപ്പോഴിതാ ഒരു മമ്മൂട്ടി ചിത്രവും ആഗോള തലത്തില്‍ മികച്ച സ്ക്രീന്‍ കൗണ്ടോടെ റിലീസിന് തയ്യാറെടുക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ […]
‘ മലൈക്കോട്ടൈ വാലിബന്‍’ പേര് കിട്ടിയത് ആ രണ്ട് സിനിമകളില്‍ നിന്ന് ; ലിജോ ജോസ് പറയുന്നു
കാത്ത് കാത്തിരുന്ന് ഇക്കഴിഞ്ഞ ജനുവരി 25നാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ സിനിമ മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിൽ എത്തിയത്. ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന സുഖത്തിൽ കണ്ട് ആസ്വദിക്കാൻ പറ്റുന്ന ദൃശ്യാനുഭവം എന്ന തരത്തിലാണ് മലൈക്കോട്ടൈ വാലിബൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കോമ്പിനേഷന്‍ ആദ്യമായി സംഭവിക്കുന്നതിന്‍റെ ആവേശമാണ് പ്രഖ്യാപനസമയം മുതല്‍ സിനിമാപ്രേമികള്‍ക്ക് ഉണ്ടായിരുന്നത്. ചിത്രത്തിന്‍റെ പേര് മുതല്‍ എല്ലാം പ്രത്യേകതയുള്ളതാണ്. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന്‍ […]
“യുട്യൂബിൽ നിന്നും പ്രതിമാസം ലക്ഷങ്ങൾ റിവ്യൂ ഉപായത്തിലൂടെ സംഘടിപ്പിക്കപ്പെട്ടപ്പോൾ സിനിമയെ അതിന്റെ യഥാർഥ പ്രേക്ഷകരിൽ നിന്നും അകറ്റി”
കഴിഞ്ഞ കുറേക്കാലമായി മലയാള സിനിമയിലെ ചർച്ചാ വിഷയം ആണ് ചിത്രങ്ങൾക്ക് നേരെയുള്ള നെഗറ്റീവ് റിവ്യു അഥവ റിവ്യു ബോംബിങ് എന്നത്. വിഷയത്തിൽ ചർച്ച ചെയ്യപ്പെട്ട ഒരാളാണ് യുട്യൂബറായ അശ്വന്ത് കോക് . യൂട്യൂബിൽ പങ്കുവെക്കുന്ന സിനിമാ റിവ്യൂകളുടെ പേരിൽ വൈറലായ അധ്യാപകനും യൂട്യൂബറുമാണ് അശ്വന്ത് കോക്ക്. ആറാട്ട്, കാപ്പ സിനിമകളെ രൂക്ഷമായി വിമര്‍ശിച്ച ശേഷമാണ് അശ്വന്ത് കോക്ക് വാർത്തകളിൽ ഇടംപിടിച്ച് തുടങ്ങിയത്. അശ്വന്ത് നടത്തിയ സിനിമയുമായി ബന്ധപ്പെട്ട റിവ്യൂകൾ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. അടുത്തിടെ ബാന്ദ്രയെന്ന […]
ആടുജീവിതം സിനിമ മൂന്ന് മണിക്കൂറല്ല… ; പുതിയ അപ്പ്ഡേറ്റ് പുറത്ത്
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ മൂന്നാമത്തെ പോസ്റ്റർ പുറത്തു വിട്ടിരുന്നു. നായകകഥാപാത്രമായ നജീബിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ മറ്റു പോസ്റ്ററുകളിലെ ലുക്കുകളിൽനിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോൾ പുറത്തിറങ്ങിയ പോസ്റ്ററിലെ ലുക്ക്. ജീവിതത്തിന്റെ കഠിനതകളും കയ്പ്പുനീരും രുചിക്കുന്നതിനു മുൻപുള്ള നജീബിനെയാണ് പുതിയ പോസ്റ്ററിൽ കാണാനാവുക എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ഇപ്പോഴിതാ പൃഥ്വിരാജ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് […]