15 Sep, 2025
1 min read

വിജയചരിത്രമെഴുതി ‘അന്വേഷിപ്പിൻ കണ്ടെത്തും’! സിനിമയ്ക്ക് പിന്നിലെ ഇരട്ടകൾക്ക് ഇന്ന് പിറന്നാൾ; ഒരു സിനിമയുടെ സംവിധായകനും നി‍ർമ്മാതാവും ഇരട്ടകളാകുന്നത് മലയാളത്തിൽ ആദ്യം

ഇരട്ടകള്‍ ചേർന്ന് ഒരു സിനിമയുടെ നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുക. ആ സിനിമ വൻ വിജയമായി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ പ്രേക്ഷകർ ഏറ്റെടുക്കുക. മലയാളത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യങ്ങളാണിത്. പറഞ്ഞുവരുന്നത് ടൊവിനോ തോമസ് നായകനായെത്തിയ പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയെ കുറിച്ചാണ്. സിനിമയുടെ സംവിധായകനും നിർമ്മാതാവുമായ ഡാർവിനും ഡ‍ോൾവിനും ഇരട്ടകളാണ്. ഒരു സിനിമയുടെ സംവിധായകനും നി‍ർമ്മാതാവും ഇരട്ടകളാകുന്നത് മലയാളത്തിൽ ഇതാദ്യമാണ്. ഇന്നവർ തങ്ങളുടെ പിറന്നാൾ ആഘോഷിക്കുകയാണ്. സിനിമയുടെ വൻ വിജയത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഈ പിറന്നാളിന് അതുകൊണ്ടുതന്നെ […]

1 min read

പുതിയ ഡയക്ടറെന്ന് തോന്നാത്ത രീതിയിലുള്ള മേക്കിംഗ്’; ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയെ പ്രശംസിച്ച് സിബി മലയിൽ

ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ തിയേറ്ററുകളിലെല്ലാം മികച്ച കളക്ഷനുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം ചിത്രത്തെ കുറിച്ച് സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ”നന്നായി ചെയ്തിട്ടുണ്ട്, നല്ല പടം. സിനിമയിൽ എല്ലാം നന്നായിട്ടുണ്ട്. റിയലിസ്റ്റിക്കായാണ് ചിത്രം എടുത്തിരിക്കുന്നത്. പുതിയ ഡയക്ടറെന്ന് തോന്നാത്ത രീതിയിലുള്ള മേക്കിംഗാണ്. നല്ല ഇന്‍ററസ്റ്റിംഗായി കണ്ടിരിക്കാവുന്ന പടമാണ്. പ്രേക്ഷകർ നല്ല രീതിയിൽ ചിത്രം ഏറ്റെടുത്തിട്ടുണ്ട്, തീർച്ചയായും തിയേറ്ററിൽ തന്നെ വന്ന് കാണേണ്ട സിനിമയാണ്”, സിബി മലയിൽ പറഞ്ഞിരിക്കുകയാണ്. […]

1 min read

വിദേശത്തും ബോക്സ് ഓഫീസിൽ റെക്കോർഡിട്ട് മമ്മൂട്ടി ചിത്രം ‘ ഭ്രമയുഗം ‘..!!!

മമ്മൂട്ടി വീണ്ടും വിസ്‍മയിപ്പിക്കുന്ന ഒരു ചിത്രമാണ് ഭ്രമയുഗം. കൊടുമണ്‍ പോറ്റിയായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പ്രകടനത്തില്‍ ഞെട്ടിക്കുകയാണ് മമ്മൂട്ടി പുതിയ ചിത്രത്തിലും എന്നാണ് ഭ്രമയുഗം കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അക്ഷരാര്‍ഥത്തില്‍ മമ്മൂട്ടിയുടെ വേഷപകര്‍ച്ചയുടെ ഭ്രമാത്മകതയാണ് ചിത്രത്തിന്റെ ആകര്‍ഷകതയായി മാറിയിരിക്കുന്നത്. അര്‍ജുൻ അശോകന്റെ പ്രകടനവും ഭ്രമയുഗം സിനിമയില്‍ അഭിനന്ദിക്കപ്പടേണ്ടതാണ് എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മമ്മൂട്ടി നിറഞ്ഞാടുന്ന ഭ്രമയുഗത്തിന്റെ ഓപ്പണിംഗ് കളക്ഷൻ പ്രവചനങ്ങള്‍ വലിയ പ്രതീക്ഷകളാണ് മുന്നോട്ടുവയ്‍ക്കുന്നത്. ഇപ്പോഴിതാ ചില വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള കളക്ഷന്‍ […]

1 min read

‘അന്ന് രവിയച്ചന്‍റെ ബാഗിൽ ജോളിയുടെ ഹാള്‍ ടിക്കറ്റും കുടയുമൊക്കെയുണ്ടായിരുന്നു അന്ന് അതൊക്കെ അച്ചൻ ആറ്റിലെറിഞ്ഞു കളഞ്ഞു’; ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയിലുള്ളത് കേരളത്തെ ഞെട്ടിച്ച ജോളി വധക്കേസിന്‍റെ കഥ; മനസ്സ് തുറന്ന് ജോളിയുടെ അമ്മ

40 വർഷങ്ങൾക്ക് മുമ്പ് നടന്നൊരു കൊലപാതകം. കോട്ടയം ചിങ്ങവനത്തുള്ള പതിനെട്ട് വയസ്സുകാരിയായ ജോളിയെ ബഥനി ആശ്രമത്തിൽ അച്ചനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയ സംഭവവും മറ്റു ചില കേസുകളിലെ റഫറൻസും ആസ്പദമാക്കി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് ടൊവിനോ നായകനായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രം. 40 വർഷം മുമ്പ് നടന്ന അന്നത്തെ നടുക്കുന്ന സംഭവങ്ങളെ ഓർത്തെടുക്കുകയാണ് കൊല്ലപ്പെട്ട ജോളിയുടെ അമ്മ. https://fb.watch/qeLwAiKd7o/?mibextid=Nif5oz ”എനിക്ക് അഞ്ച് മക്കളാണ്, ഒരാണും നാല് പെണ്ണുങ്ങളും. ഏറ്റവും ഇളയവളായിരുന്നു ജോളി. പഠിക്കാൻ നല്ല മിടുക്കിയായിരുന്നു. അന്ന് […]

1 min read

‘ഭ്രമയുഗം’ റിലീസ് ദിനത്തില്‍ മറുഭാഷാ പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ഇങ്ങനെ

രൗദ്ര ഭാവങ്ങളുമായി മമ്മൂട്ടി എത്തുന്ന ചിത്രം എന്നതായിരുന്നു ഭ്രമയുഗത്തിന്റെ പ്രധാന ആകര്‍ഷണം. സംവിധാനം രാഹുല്‍ സദാശിവനാണ്. കറുപ്പിലും വെളുപ്പിലും മാത്രമായാണ് ഭ്രമയുഗം സിനിമ എത്തുന്നത് എന്നതും പുതിയ കാലത്തെ വ്യത്യസ്‍തതായിരുന്നു. പ്രതീക്ഷകള്‍ വെറുതെയായില്ല എന്ന് തെളിയിക്കുന്നതാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളും. അതുപോലെ തിയറ്റര്‍ റിലീസ് ദിനത്തില്‍ മറുഭാഷാ പ്രേക്ഷകരില്‍ ഒരു മലയാള സിനിമ ചര്‍ച്ചയുണ്ടാക്കുക അപൂര്‍വ്വമാണ്. ഇപ്പോഴിതാ അത് സാധ്യമാക്കിയിരിക്കുകയാണ് മമ്മൂട്ടി നായകനായ ഭ്രമയുഗം. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പിയുടെ ബാനറില്‍ രാഹുല്‍ സദാശിവന്‍ സംവിധാനം […]

1 min read

‘കാണുന്നവരുടെ മനസ്സിൽ അടുത്തതെന്തെന്ന് അറിയാനുള്ള ആകാംക്ഷ ജനിപ്പിക്കുന്ന ചിത്രം’; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സിനിമയെ പുകഴ്ത്തി സംവിധായകൻ നാദിർ‍ഷ

  ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ചിത്രം തിയേറ്ററുകളിലെല്ലാം മികച്ച കളക്ഷനുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം ചിത്രത്തേയും ടൊവിനോയേയും പുകഴ്ത്തിക്കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ നാദിർ‍ഷ. ”നല്ല കാസ്റ്റിംഗ്, നല്ല സ്ക്രിപ്റ്റ്, നല്ല മേക്കിംഗ്, ആ‍ർട്ട് ഗംഭീമാണ്. നല്ല ഡീറ്റെയ്‍ൽ ആയി എല്ലാ മേഖലയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കാണുന്ന പ്രേക്ഷകരുടെ മനസ്സിൽ അടുത്തതെന്ത് സംഭവിക്കും എന്നറിയാനുള്ള ഒരു ആകാംക്ഷയുണ്ടാക്കുന്ന സിനിമയാണ്. ഇപ്പോൾ അതാണ് ആവശ്യം. നല്ല നല്ല സിനിമകൾ, സംവിധായകർ വരുന്നത് നമ്മുടെ […]

1 min read

കൊടുമൺ പോറ്റി ഞെട്ടിച്ചോ?? ഭ്രമയുഗം ആദ്യ പ്രതികരണങ്ങള്‍

മമ്മൂട്ടി പ്രധാന വേഷങ്ങളില്‍ ഒന്നായെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രേക്ഷകരുടെ ശ്രദ്ധയകാര്‍ഷിച്ചതാണ് ഭ്രമയുഗം. വിസ്‍മയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയായിരിക്കും ഭ്രമയുഗം എന്ന ചിത്രത്തില്‍ എന്ന് വ്യക്തം. ആ പ്രതീക്ഷകളാണ് ഭ്രമയുഗത്തിലേക്ക് ആകര്‍ഷിക്കുന്നതും. ഇന്നിതാ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. കറുപ്പിലും വെളുപ്പിലും മാത്രമായാണ് ഭ്രമയുഗം സിനിമ എത്തുന്നത് എന്നതും പുതിയ കാലത്തെ വ്യത്യസ്‍തതായിരുന്നു. പ്രതീക്ഷകള്‍ വെറുതെയായില്ല എന്ന് തെളിയിക്കുന്നതാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളും ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന വേറിട്ട കഥാപാത്രത്തിന്റെ നിഗൂഢതകളാണ് പ്രധാന ഒരു ആകര്‍ഷണമെന്ന് ആദ്യ പകുതി […]

1 min read

“ഇത് ഞങ്ങളുടെ ജോളിയുടെ കഥ! ജോളിക്ക് അന്ന് 18 വയസ്സ് ” ; മോനച്ചൻ മനസ്സ് തുറക്കുന്നു

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് ഒരുക്കിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ ഹൗസ്‍ഫുൾ ഷോകളുമായി മുന്നേറുകയാണ്. രണ്ട് പെൺകുട്ടികളുടെ കൊലപാതകങ്ങളെ മുൻനിർത്തി മുമ്പോട്ടുപോകുന്ന കഥാഗതിയാണ് സിനിമയുടേത്.”അന്വേഷിപ്പിൻ കണ്ടെത്തും” പ്രേക്ഷകരിലേക്ക് എത്തുന്നതോടൊപ്പം, വർഷങ്ങൾക്കു മുൻപ് നടന്ന ജോളി മാത്യു കൊലക്കേസും വീണ്ടും ചർച്ചയാവുകയാണ്. സിനിമയിലെ കേന്ദ്രകഥാപാത്രമായ എസ്ഐ ആനന്ദ് നാരായണൻ നടത്തുന്ന ആദ്യ കുറ്റാന്വേഷണമായ ലവ്‌ലി മാത്തൻ തിരോധാനവും ജോളി മാത്യു കൊലക്കേസും തമ്മിലുള്ള സാദൃശ്യമാണ് സിനിമാസ്വാദകർ ചികയുന്നത്. ഇപ്പോഴിതാ അന്ന് നടന്ന […]

1 min read

‘അന്വേഷിപ്പിൻ കണ്ടെത്തും’ ടൊവിനോ ചിത്രം ബോക്സ് ഓഫീസിൽ മുന്നേറിയോ?

ജിനു എബ്രഹാം എഴുതി ഡാർവിൻ സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ ഒന്നിലേറെ കാരണങ്ങൾ കൊണ്ട് മലയാളത്തിൽ നിശബ്ദ വിപ്ലവത്തിനു തുടക്കമിട്ടിരിക്കുകയാണ്. അപ്രതീക്ഷിത വഴികളിലൂടെ മുന്നേറുന്ന കറകളഞ്ഞ സസ്പെൻസ് ത്രില്ലർ എന്നാണ് സിനിമയെകുറിച്ച് പല കോണുകളിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന പ്രേക്ഷക അഭിപ്രായങ്ങള്‍. സിനിമാ ഇൻഡസ്ട്രിയിൽ നിന്നുതന്നെ നിരവധി പേരുടെ മികച്ച പ്രതികരണങ്ങള്‍ സിനിമയ്ക്ക് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുകയാണ്. വൻ മുന്നേറ്റമുണ്ടാക്കാനാകുന്നില്ലെങ്കിലും അത്ര മോശമല്ലാത്ത കളക്ഷൻ അന്വേഷിപ്പിൻ കണ്ടെത്തുമിന് നേടാനാകുന്നുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. അന്വേഷിപ്പിൻ കണ്ടെത്തുമിന് […]

1 min read

മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തിട്ട് 20 ദിവസം… കളക്ഷൻ റിപ്പോർട്ട്

ഒരുപക്ഷേ സമീപകാല മലയാള സിനിമയിൽ മലൈക്കോട്ടൈ വാലിബനോളം ആകാംക്ഷയും പ്രതീക്ഷയും ഉണർത്തിയ ചിത്രം വേറെ കാണില്ല. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കോമ്പോ തന്നെയാണ് അതിന് കാരണം. ബിഗ് ബജറ്റ് ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിച്ച ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ ആയിരുന്നു ഏവരും കാത്തിരുന്നത്. എന്നാൽ റിലീസ് ദിനം മുതൽ ലഭിച്ച സമ്മിശ്ര പ്രതികരണങ്ങൾ സിനിമയെ വല്ലാതെ ബാധിച്ചു. സിനിമയെ മാത്രമല്ല കളക്ഷനെയും. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് […]