12 Nov, 2025
1 min read

സംവിധാനം തരുൺ മൂർത്തി, നിർമ്മാണം എം. രഞ്ജിത്ത് ; വമ്പന്‍ അപ്ഡേറ്റുമായി മോഹന്‍ലാല്‍

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറക്കിയിരുന്നു. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. മോഹൻലാലിന്റെ 360മത്തെ സിനിമ കൂടിയാണിത്. ഇപ്പോള്‍ ഇതിന്‍റെ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. സംവിധായകന്‍ തരുൺ മൂർത്തി, നിര്‍മ്മാതാവ് എം രഞ്ജിത്ത്, ചിത്രത്തിന്‍റെ രചിതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ കെആര്‍ സുനില്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പുറത്തുവിട്ടത്. ഒപ്പം ചിത്രം […]

1 min read

കമന്റിട്ടാലേ ബിസ്‍ക്കറ്റ് കഴിക്കൂവെന്ന് ആരാധകർ, ഒടുവിൽ മോഹൻലാലിൻ്റെ ആ കമൻ്റ്

അടുത്തിടെ സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നതാണ് താരങ്ങളുടെ കമന്റുകള്‍ ആവശ്യപ്പെട്ട് ആരാധകര്‍ എത്തുന്നത്. പ്രിയപ്പെട്ട നടനോ നടിയോ കമന്റിട്ടാലേ താൻ പഠിക്കൂ അല്ലെങ്കില്‍ ഭക്ഷണം കഴിക്കൂ എന്നൊക്കെയാണ് ആരാധകര്‍ സമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കാറുള്ളത്. ആരാധകര്‍ക്ക് മലയാളത്തിലെയും നിരവധി പ്രധാന താരങ്ങള്‍ മറുപടിയുമായി എത്തിയിരുന്നു. മോഹൻലാലും അങ്ങനെ ഒരു കമന്റുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ആരോമല്‍ എന്ന യുവാവ് പങ്കുവെച്ച വീഡിയോയ്‍ക്കാണ് മോഹൻലാലും കമന്റിട്ടത്. ഈ ബിസ്‍ക്കറ്റ് കഴിക്കണമെങ്കില്‍ ലാലേട്ടൻ വീഡിയോയ്‍ക്ക് കമന്റിടണമെന്നായിരുന്നു ആവശ്യം. കഴിക്ക് മോനേ, ഫ്രണ്ട്‍സിനും കൊടുക്കൂവെന്നായിരുന്നു താരത്തിന്റെ മറുപടി […]

1 min read

“സുരേഷ്‌ഗോപി ഫാൻ ആയിരുന്ന എന്നെ ലാലേട്ടൻ ഫാൻ ആക്കിയ സിനിമ” ; കുറിപ്പ് വൈറൽ

മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരേ സമയത്ത് തന്നെ പല തരത്തിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററുകളിലെത്തുന്നത് പതിവായിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ മോഹൻലാലിൻ്റെ ഒരു സിനിമയിലെ അഭിനയത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം. “മരണം തന്നിലേക്ക് അടുത്ത് കഴിഞ്ഞിരിക്കുന്നു എന്ന് എബി ഉൾക്കൊണ്ടു കഴിഞ്ഞിരിക്കുന്നു.. താൻ പോയിക്കഴിഞ്ഞാൽ തന്റെ കുഞ്ഞുങ്ങൾ വീണ്ടും […]

1 min read

മോഹൻലാലിന്റെ പുതിയ സിനിമ.. സംവിധാനം തരുൺ മൂർത്തി

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഇരുചിത്രങ്ങളും വലിയ വിജയങ്ങളുമായിരുന്നു. ഇപ്പോഴിതാ തരുണിന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്ന വാര്‍ത്തകളാണ് വരുന്നത്. തരുണ്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. മോഹൻലാലിന്റെ 360മത്തെ സിനിമ കൂടിയാണിത്.   ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രങ്ങളായിരുന്നു ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക എന്നീ […]

1 min read

‘ഭ്രമയുഗ’ത്തിലെ ചാത്തന് പിന്നില്‍ ഒരു നടനുണ്ട് ; സോഷ്യൽ മീഡിയയിലെ ചർച്ച

മലയാളത്തില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിലൂടെ നേരത്തെ ശ്രദ്ധ നേടിയ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ എന്നതായിരുന്നു ഭ്രമയുഗത്തിന്‍റെ പ്രധാന യുഎസ്‍പി. തിയറ്ററുകളില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോൾ ഒടിടിയിൽ എത്തിയപ്പോഴും സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിൽക്കുകയാണ് ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ. ഇപ്പോഴിതാ ചിത്രത്തിന്‍റെ അണിയറക്കാര്‍ ഇത്രകാലം വെളിപ്പെടുത്താതിരുന്ന […]

1 min read

ഇതിഹാസങ്ങളുടെ ഇതിഹാസം…! ‘മമ്മൂട്ടി എൻട്രാൽ രാക്ഷസനടികർ താ’ ; സോഷ്യൽ മീഡിയ ഭരിച്ച് ‘ഭ്രമയുഗം’

അഭിനയത്തോടും സിനിമയോടും അടങ്ങാത്ത ആർത്തിയുള്ള നടൻ ആര് എന്ന ചോദ്യത്തിന് ഉത്തരം പറയാൻ മലയാളികൾക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി പോലും വരില്ല. പ്രായം തളർത്താത്ത, പ്രായം മത്സരിച്ചിട്ട് തോറ്റുപോകുന്നത് അയാൾക്ക് മുന്നിൽ മാത്രമാണെന്ന് ഇവിടെയല്ലാവർക്കും അറിയാം, ഓരോ തവണ തിയറ്റർ സ്ക്രീനിന് മുന്നിലേക്ക് എത്തുമ്പോഴും പ്രേക്ഷകർ അത് വീണ്ടും വീണ്ടും എക്സ്പീരിയൻസ് ചെയ്തുകൊണ്ടിരിക്കുന്നു. സിനിമയെടുക്കാനിറങ്ങുന്ന എല്ലാവരോടും അഭിനയമെന്നാൽ അത് മമ്മൂട്ടിയാണ് വിളിച്ചു പറയുന്ന പോലെ, പതിറ്റാണ്ടുകൾക്കിപ്പുറവും അത് തുടർന്നുകൊണ്ടിരിക്കുന്നു. ‘ഞാൻ മെഗാസ്റ്റാർ ആണെന്ന് പറഞ്ഞു നടക്കുന്ന ഒരാൾ അല്ല. […]

1 min read

“ജയപരാജയങ്ങളെ കുറിച്ച് ബോദേർഡ് ആകുന്ന ഒരു phase കഴിഞ്ഞിരിക്കുന്നു ” ; മോഹൻലാലിനെ കുറിച്ച് കുറിപ്പ്

മലയാളത്തിന്റെ അഭിനയ വിസ്മയമാണ് മോഹൻലാൽ. നിരവധി സിനിമകളിലൂടെ ലോകമെമ്പാടും ഉള്ള പ്രേക്ഷകരുടെ മനസിലിടം നേടാൻ മോഹൻലാലിന് സാധിച്ചു. എണ്ണിത്തീരാൻ കഴിയാത്ത അത്രയും അഭിനയത്തിന്റെ മാസ്മരിക മുഹൂർത്തങ്ങളാണ് നാല് പതിറ്റാണ്ടിൽ ഏറെയായി മോഹൻലാൽ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷൻ രംഗങ്ങളായാലും റൊമാന്റിക് രംഗങ്ങളായാലും ഇമോഷണൽ സീനുകളായാലും മോഹൻലാലിന് പകരം വെയ്ക്കാന്‍ മലയാള സിനിമയിൽ ആരുമില്ല. എന്നാൽ ഈ അടുത്തായി ഇറങ്ങിയ സിനിമകൾ ആരാധകർക്ക് സന്തോഷം നൽകുന്ന സിനിമകൾ ആയിരുന്നില്ല. നേര് മാത്രമായിരുന്നു മോഹൻലാലിൻ്റെ വിജയ ചിത്രമെന്ന് പറയാൻ സാധിക്കുക. ഇങ്ങനൊക്കെ […]

1 min read

‘നജീബിന് അഞ്ച് ഭാഷകളിലും ശബ്ദം നൽകുന്നത് പൃഥ്വിരാജ്…! സന്തോഷം പങ്കുവെച്ച് താരം

മലയാള പ്രേക്ഷകർ ഇപ്പോൾ അക്ഷമയോടെ കാത്തിരിക്കുന്ന ഒരു റിലീസ് ആടുജീവിതത്തിന്റേതാണ്. അതിന് കാരണം ബെന്യാമിന്റെ നോവലിലൂടെ നജീബിന്റെ ജീവിതം ഒരു ഏടായി മലയാളികളുടെ മനസിൽ നിലകൊള്ളുന്നുണ്ട് എന്നതാണ്. ബ്ലെസി എന്ന അനുഗ്രഹീത സംവിധായകനും പൃഥ്വിരാജ് എന്ന നടനും സംഗീത മാന്ത്രികൻ എ.ആർ റഹ്മാനും ഒരുമിച്ചപ്പോഴുള്ള വിസ്മയം കാണുക എന്നതാണ് മലയാളി പ്രേക്ഷകരുടെ ആകാംഷ ദിവസം കഴിയുന്തോറും വർധിക്കാനുള്ള മറ്റൊരു കാരണം. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച് തന്‍റെ ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. ബെന്യാമിന്‍റെ നോവലിന്‍റെ അതേ പേരില്‍ […]

1 min read

‘ഭ്രമയുഗ’ത്തിനൊപ്പം ഒടിടിയില്‍ മറ്റൊരു മലയാള ചിത്രവും; സ്ട്രീമിംഗ് ആരംഭിച്ചു

മലയാളത്തില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിലൂടെ നേരത്തെ ശ്രദ്ധ നേടിയ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ എന്നതായിരുന്നു ഭ്രമയുഗത്തിന്‍റെ പ്രധാന യുഎസ്‍പി. തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം ഇന്നു മുതൽ ഒടിടി റിലീസ് ആയിരിക്കുകയാണ്. ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴിതാ ഒടിടിയില്‍ സ്ട്രീമിംഗ് […]

1 min read

മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച് മഞ്ഞുമ്മൽ ബോയ്സ്….!!!

സമീപകാലത്ത് എങ്ങും ചർച്ചകൾക്ക് വഴിവച്ച സിനിമയാണ് മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സ്. ഒരുകൂട്ടം സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രത്തിലെ ഹൈലൈറ്റ് ആയിരുന്നു കൊടൈക്കനാലിലെ ​ഗുണാ കേവ്.ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. കേരളത്തിൽ വൻ സ്വീകാര്യത ലഭിച്ച മഞ്ഞുമ്മൽ ബോയ്സിന് മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി വൻ വരവേൽപ്പാണ് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയിൽ പുതുചരിത്രം കുറിച്ചിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ പണംവാരിയ സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ചിത്രത്തിന്റെ പേര് […]