ബോക്സോഫീസിൽ നേട്ടം കൊയ്ത് ‘അന്വേഷിപ്പിൻ കണ്ടെത്തും’…!! 50 കോടി നേടി ടൊവിനോ ചിത്രം
നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസിന്റെ സംവിധാനത്തിൽ ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നത്. കൽക്കി എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ചിത്രം കൂടിയാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഇപ്പോഴിതാ ഫെബ്രുവരി ഒൻപതിന് കേരളത്തിലും കേരളത്തിന് പുറത്തും ജിസിസി രാജ്യങ്ങളിലും ഉൾപ്പെടെ റിലീസ് ചെയ്ത ചിത്രം ആഗോള തലത്തിൽ 50 കോടിയാണ് കളക്ഷനായി നേടിയിരിക്കുന്നത്. ഇത് വലിയൊരു നേട്ടം തന്നെയാണ് . കേരളത്തിനകത്തും പുറത്തും […]
ഇന്ത്യൻ സിനിമയിൽ ഇതാദ്യം…!! അപൂർവ്വ നേട്ടവുമായി മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’
പരീക്ഷണ സിനിമകള്‍ ചെയ്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ആരാധകരെയും മലയാള സിനിമാപ്രേമികളെയും അത്ഭുതപ്പെടുത്തുകയാണ്. ഏറ്റവുമൊടുവില്‍ ഭ്രമയുഗം എന്ന സിനിമയുമായിട്ടാണ് താരരാജാവ് എത്തിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിര്‍മ്മിച്ച സിനിമ സൂപ്പര്‍ഹിറ്റായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഒപ്പം ബോക്‌സോഫീസില്‍ വലിയൊരു കളക്ഷനും നേടി ഭ്രമയുഗം ജൈത്ര യാത്ര തുടരുകയാണ്. മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. ‘ഭ്രമയുഗം’ റിലീസ് ചെയ്ത് പതിനെട്ട് ദിവസം പിന്നിടുമ്പോൾ ഇതുവരെ സിനിമ നേടിയ കളക്ഷൻ വിവരം […]
തങ്കമണിയിലൂടെ ഒരു രാഷ്ട്രീയവും പറയാൻ ഉദ്ദേശിക്കുന്നില്ല’: ആ നാട്ടിലെ ജനങ്ങളുടെ വേദനയാണ് പറയുന്നതെന്ന് കലാസംവിധായകൻ മനു ജഗത്ത്
ഒരു സിനിമയുടെ കലാസംവിധാനം എന്നാൽ എത്രത്തോളം പ്രാധാന്യമുള്ള ഘടകമാണെന്ന് സാധാരണ പ്രേക്ഷകർ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഈയടുത്തിറങ്ങിയ മലൈക്കോട്ടൈ വാലിബൻ, അന്വേഷിപ്പിൻ കണ്ടെത്തും, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങളെല്ലാം കലാസംവിധാനത്തിന്റെ പേൽക്കൂടെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. ഇപ്പോൾ ആ ഗണത്തിലേക്ക് ഒരു സിനിമ കൂടെ വരികയാണ്. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന തങ്കമണി എന്ന പിരിയോഡിക് ഡ്രാമയ്ക്ക് കലാസംവിധാനത്തിൽ ഏറെ പ്രാധാന്യമുണ്ട്. മാർച്ച് ഏഴിന് തിയേറ്റുകളിലെത്തുന്ന ഈ ചിത്രത്തെക്കുറിച്ച് അതിന്റെ കലാസംവിധായകൻ മനു ജഗത്ത് തുറന്ന് സംസാരിക്കുകയാണ്. തങ്കമണി […]
“നീയൊന്നും കാണാത്ത , നിനക്കൊന്നും അറിയാത്ത ഒരു മൈക്കിളിനെ ഞാൻ കണ്ടിട്ടുണ്ട്” ; ഭീഷ്മർവ്വത്തിന് രണ്ട് വയസ്സ്
കൊവിഡ് എത്തിയതിനു ശേഷമുള്ള കാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറിയ അമല്‍ നീരദിന്‍റെ മമ്മൂട്ടി ചിത്രം ഭീഷ്‍മ പര്‍വ്വം. മമ്മൂട്ടിയുടെ കരിയറിലെ മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു ഭീഷ്മ പര്‍വ്വം. ബിഗ് ബി എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രം പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നത് വലിയ പ്രീ റിലീസ് ഹൈപ്പ് ആണ് ചിത്രത്തിന് കൊടുത്തത്. പ്രേക്ഷകപ്രതീക്ഷകള്‍ക്ക് ഒപ്പം എത്തിയതോടെ മികച്ച ഇനിഷ്യല്‍ ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ വലിയ […]
അന്വേഷിപ്പിൻ കണ്ടെത്തും കണ്ട് ഭദ്രൻ സാർ പറഞ്ഞത് ‘നീ ഒരു ട്രിക്കി ഡയറക്ടർ ആണ് ‘ ; ഡാർവിൻ കുര്യാക്കോസ്
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ഫെബ്രുവരി 9 ന് ആയിരുന്നു. ആനന്ദ് നാരായണന്‍ എന്ന എസ്ഐ കഥാപാത്രമായാണ് ചിത്രത്തില്‍ ടൊവിനോ എത്തിയത്. ‘അന്വേഷിപ്പിൻ കണ്ടെത്തും’. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞിരിക്കുന്നത്. കൽക്കിക്കും എസ്രയ്ക്കും ശേഷം ടൊവിനോ പൊലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിക്കുന്നുണ്ട്.അമാനുഷികതയില്ലാത്ത ഒരു പക്കാ പൊലീസ് സ്റ്റോറിയെ എല്ലാ […]
നേരുള്ള അന്വേഷണങ്ങളുടെ മഹാ വിജയം; കുറ്റാന്വേഷണ സിനിമകളിൽ പുതുവഴി തീർത്ത് ‘അന്വേഷിപ്പിൻ കണ്ടെത്തും’ നാലാം വാരത്തിലേക്ക്
മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’. ഒരു സിനിമയിൽ തന്നെ രണ്ട് വ്യത്യസ്ത കഥകളും അതിന് വ്യത്യസ്ത രീതിയിലുള്ള ക്ലൈമാക്സുകളുമായി തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തിരിക്കുകയാണ്. മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടുള്ള എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളുടെ ഗണത്തിലേക്കാണ് ഇതിനകം ഈ ചിത്രത്തെ സിനിമാപ്രേമികൾ ചേർത്തുവെച്ചിട്ടുള്ളത്. 40 കോടിയിലേറെ ആഗോള ബോക്സോഫീസ് കളക്ഷനുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. പുത്തൻ റിലീസുകള്‍ക്കിടയിലും കേരളത്തിനകത്തും […]
“ഇത് ലാലേട്ടന്‍ തന്നെ…”, മീശപിരിച്ചും ആടിപ്പാടിയും പ്രണവ്; ‘വർഷങ്ങൾക്കു ശേഷം’ ആദ്യഗാനം
2022ൽ റിലീസ് ചെയ്ത് കേരളമൊട്ടാകെ വലിയ തരംഗമായി മാറിയ സിനിമയാണ് ഹൃദയം. ഈ ചിത്രത്തിന്റെ അണിയറക്കാർ വീണ്ടും ഒന്നിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ പ്രേക്ഷക ആവേശം വളരെ വലുതായിരുന്നു. ഒടുവിൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ‘വർഷങ്ങൾക്കു ശേഷം’ ഒരുങ്ങി. ഹിറ്റ് ലിസ്റ്റിൽ ഇടംനേടാൻ ‘വർഷങ്ങൾക്കു ശേഷം’ സിനിമയിലെ ആദ്യഗാനം റിലീസ് ചെയ്തു. മധു പകരൂ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അമൃത് രാംനാഥ് ആണ്. കർണാടിക് സംഗീതജ്ഞ ബോംബെ ജയശ്രീയുടെ മകൻ ആണ് അമൃത്. ചിത്രത്തിന്റെ രചന നടത്തി […]
“മഞ്ഞുമ്മലിലെത് പോലെ ഗംഭീര വർക്ക് തന്നെയാണ് അന്വേഷിപ്പിൻ കണ്ടെത്തും സിനിമയിലെതും”
ടൊവിനൊ തോമസ് നായകനായി എത്തിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. പ്രേമലുവിനൊപ്പം റിലീസ് ചെയ്‍ത ടൊവിനൊ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. വേറിട്ട ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രം എന്ന വിശേഷണം അന്വേഷണം കണ്ടെത്തും നേടുകയും ചെയ്‍തു. ടൊവിനൊയുടെ അന്വേഷിപ്പിൻ കണ്ടെത്തും 40 കോടി ക്ലബില്‍ എത്തുകയും ചെയ്തിരുന്നു. ഭ്രമയുഗത്തിന്റെയും പ്രേമലുവിന്റെയും മഞ്ഞുമ്മല്‍ ബോയ്‍സിന്റെയും തിയറ്റിലെ കുതിപ്പ് അതിജീവിച്ചാണ് അന്വേഷിപ്പിൻ കണ്ടെത്തും ആഗോള ബോക്സ് ഓഫീസില്‍ 40 കോടിയില്‍ അധികം നേടിയത്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡാര്‍വിൻ കുര്യാക്കോസാണ്. നായകൻ […]
‘കാതിലീറൻ പാട്ടുമൂളും… മധുരമൂറും പ്രണയഗാനവുമായി ദിലീപും നീത പിള്ളയും; ‘തങ്കമണി’യിലെ പ്രണയഗാനം തരംഗമാകുന്നു, ചിത്രം മാർച്ച് 7ന് തിയേറ്ററുകളിൽ
ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന “തങ്കമണി” എന്ന ഇമോഷണൽ ഫാമിലി ഡ്രാമ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മനോഹരമായ പ്രണയ ദൃശ്യങ്ങളുമായി എത്തിയിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ‘കാതിലീറൻ പാട്ടുമൂളും…’ എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് ബിടി അനിൽകുമാറും സംഗീതം നൽകിയിരിക്കുന്നത് വില്യം ഫ്രാൻസിസുമാണ്. വി.ദേവാനന്ദ്, മൃദുല വാര്യർ എന്നിവർ ചേർന്നാണ് മനോഹരമായ ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത്. 6 ലക്ഷത്തിലേറെ ആസ്വാദകരെ ഇതിനകം ഗാനത്തിന് ലഭിച്ചുകഴിഞ്ഞു. ജനപ്രിയ […]
മഞ്ഞുമ്മല്‍ ബോയ്സ് ഒടിടിയിലേക്ക് ; എപ്പോൾ എവിടെ ?
മലയാള സിനിമ അതിന്‍റെ വൈവിധ്യം കൊണ്ടും ഉള്ളടക്കത്തിന്‍റെ നിലവാരം കൊണ്ടും മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ച സൃഷ്ടിച്ച മാസമാണ് കടന്നുപോകുന്നത്. ജനപ്രീതി നേടിയ ഒരു നിര ശ്രദ്ധേയ ചിത്രങ്ങളുടെ തുടര്‍ച്ചയായാണ് യുവനിര ഒന്നിച്ച മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം വന്നത്. ആദ്യദിനം മുതല്‍ തിയറ്ററുകളില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് ചിത്രം. യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് സംവിധായകന്‍ ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ അടുത്ത നൂറുകോടി ചിത്രമാകും എന്ന രീതിയിലാണ് ബോക്സോഫീസില്‍ കുതിക്കുന്നത്. കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച […]