കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ട ചിത്രമായി ‘തങ്കമണി’; ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായി പ്രേക്ഷകരേറ്റെടുത്ത് ചിത്രം മുന്നേറുന്നു
ഓരോ നിമിഷവും ഉദ്വേഗവും ആകാംക്ഷയും നിറയ്ക്കുന്ന രംഗങ്ങളുമായി തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ ‘തങ്കമണി’ മുന്നേറുകയാണ്. 1986 ല്‍ ഇടുക്കി ജില്ലയിലെ ‘തങ്കമണി’യില്‍ നടന്ന പൊലീസ് നരനായാട്ട് വിഷയമാക്കി എത്തിയിരിക്കുന്ന ‘തങ്കമണി’ എന്ന ചിത്രം പ്രേക്ഷകർ ഏറെനാളായി കാണാനായി കാത്തിരുന്ന സിനിമയാണ്. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങള്‍ സിനിമയായി എത്തുമ്പോള്‍ ഏവർക്കും അത് കാണാനുള്ളൊരു ആകാംക്ഷയുണ്ടാകും. ആ സംഭവത്തിലുള്‍പ്പെട്ട മനുഷ്യരുടെ വൈകാരികതലം വ്യക്തമായി സിനിമയിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ ആ സിനിമ മികച്ചതാവും. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ‘തങ്കമണി’ ആ […]
“ദിലീപ് സിനിമകളിറങ്ങുമ്പോൾ മാത്രം ഡീഗ്രേഡിങുമായി തലപൊക്കി വരുന്നവരോട് ഒന്നേ പറയാനുള്ളു… കനൽ കെട്ടിട്ടില്ല… പൊള്ളും..”
യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി മലയാളത്തില്‍ സമീപകാലത്ത് ഉണ്ടായിരിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ തുടര്‍ച്ചയാണ് തങ്കമണി. പേര് സൂചിപ്പിക്കുന്നതുപോലെ 1986 ല്‍ ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ നടന്ന പൊലീസ് നരനായാട്ട് ആണ് ചിത്രത്തിന്‍റെ പ്രമേയം. ഉടൽ സംവിധായകനായ രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ ഫൈറ്റ് മാസ്റ്റേഴ്സായ രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, […]
അമ്മാളു അമ്മയെ നെഞ്ചോട് ചേര്‍ത്തും കുശലം പറഞ്ഞും മെഗാസ്റ്റാര്‍
തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ഒരുനോക്ക് കാണാന്‍ ആഗ്രഹിക്കാത്തവര്‍ വളരെ വിരളമാണ്. അകലെ നിന്നെങ്കിലും അവരെ ഒന്ന് കണ്ടാല്‍ മതിയെന്നാണ് ഭൂരിഭാഗം ഫാൻസും ചിന്തിക്കാറുള്ളത്. പ്രത്യേകിച്ച് സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ക്ക്. അത്തരത്തില്‍ താരങ്ങളെ നേരിട്ട് കണ്ടതും താരങ്ങള്‍ ചെന്ന് കണ്ടതുമായ ആരാധക വീഡിയോകള്‍ മുന്‍പ് പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. വീഡിയോകളെല്ലാം വൈറലുമാവാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആയിരുന്നു കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റിയത്. ഏതാനും നാളുകള്‍ക്ക് മുന്‍പ് അമ്മാളു അമ്മ, മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം ചില ചാനലുകാരോട് […]
“സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ” ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് മമ്മൂട്ടി കമ്പനി
രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനി ഒഫീഷ്യൽ പേജ്, പൃഥ്വിരാജ്, ടൊവിനോ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകൾ എന്നിവയിലൂടെയാണ് ‘ഹൃദയഹാരിയായ പ്രണയകഥ‘യുടെ പോസ്റ്ററുകൾ പുറത്തു വന്നിട്ടുള്ളത്. രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തിൽ സുരേശനും സുമലതയുമാകുന്നത്. സോഷ്യൽ മീഡിയ പേജിലൂടെ റീലിസായ പോസ്റ്ററുകളിൽ മൂന്ന് വ്യത്യസ്ഥ കാലഘട്ടങ്ങളിലെ ലുക്കിലാണ് സുരേശനേയും സുമലതയെയും അവതരിപ്പിച്ചിരിക്കുന്നത്. ഒരേ പ്രണയകഥ മൂന്ന് കാലഘട്ടങ്ങളിലൂടെ […]
“ദിലീപിന്റെ സിനിമകൾ ഇറങ്ങുമ്പോ മാത്രമുള്ള ചിലരുടെ ചൊറിച്ചിലിന് ഇത്തവണയും ഒരു ശമനമില്ല” : കുറിപ്പ് വൈറൽ
ദിലീപിൻ്റെതായി കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ സിനിമയാണ് തങ്കമണി. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി മലയാളത്തില്‍ സമീപകാലത്ത് ഉണ്ടായിരിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ തുടര്‍ച്ചയാണ് തങ്കമണി. പേര് സൂചിപ്പിക്കുന്നതുപോലെ 1986 ല്‍ ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ നടന്ന പൊലീസ് നരനായാട്ട് ആണ് ചിത്രത്തിന്‍റെ പ്രമേയം. ചിത്രത്തിന് നല്ല അഭിപ്രായങ്ങൾ തന്നെയാണ് വരുന്നത്. എന്നാൽ ദിലീപിൻ്റെ സിനിമ ഇറങ്ങുമ്പോൾ മനപൂർവ്വം ആ സിനിമയെ നശിപ്പിക്കുന്ന ചില ആളുകൾ ഇന്നും ഈ ചിത്രത്തെയും ഡീഗ്രേഡ് ചെയ്യുന്നു. ഇപ്പോഴിതാ ഇതിനെതിരെ സിനി ഫൈൽ ഗ്രൂപ്പിൽ വന്ന […]
പൊള്ളുന്ന പ്രമേയം; കത്തുന്ന അവതരണം; ഇത് കാലം കാത്തുവെച്ച പ്രതികാര കഥ, ‘തങ്കമണി’ റിവ്യൂ വായിക്കാം
മൂന്നര പതിറ്റാണ്ട് മുമ്പ് നടന്നൊരു സംഭവം. നാടിനെ നടുക്കിയ ആ സംഭവത്തിന് ശേഷം അവിടെയുള്ളവരുടെ ജീവിതം ഒരിക്കലും പഴയപോലെയായിരിക്കില്ല. അവരുടെയെല്ലാം ഉള്ളിൽ ഒരു കനലായി ആ സംഭവം അവശേഷിക്കുന്നുണ്ടാകും. ഒരു തീപ്പൊരി മതിയാകും അതൊന്നു ആളിക്കത്താൻ. പൊള്ളുന്ന ഈ പ്രമേയത്തെ അതർഹിക്കുന്ന ഗൗരവത്തോടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ‘തങ്കമണി’ എന്ന ചിത്രം. ഒരു ബസ് തടയലുമായി ബന്ധപ്പെട്ട് ഇടുക്കി തങ്കമണിയിൽ 38 വർഷം മുമ്പ് നടന്ന പോലീസ് നരനായാട്ട് അടിസ്ഥാനമാക്കി എത്തിയിരിക്കുന്ന ഈ ദിലീപ് ചിത്രം ചരിത്രത്തോടൊപ്പം […]
തങ്കമണിക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം…! കേരളത്തെ നടുക്കിയ സംഭവം ഇങ്ങനെ
ഇടുക്കി തങ്കമണിയിൽ 1986-ലുണ്ടായ സംഭവത്തെ പ്രമേയമാക്കി ഒരു സിനിമ തിയേറ്ററുകളിലെത്തുകയാണ്. ദിലീപിൻറെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രമായ ‘തങ്കമണി’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ അശ്വിൻ മാടപ്പള്ളി തൻ്റെ യൂട്യൂബിൽ യഥാർത്ഥ തങ്കമണി സംഭവത്തെക്കുറിച്ച് പറയുന്ന വീഡിയോ ആണ് വൈറലാവുന്നത്. വീഡിയോയിൽ നല്ല വ്യക്തമായി തന്നെ അശ്വിൻ എല്ലാ കാര്യങ്ങളും പറയുന്നുണ്ട്. “1986 ഒക്ടോബർ 21 നായിരുന്നു കേരളം കണ്ട ഏറ്റവും വലിയ പോലീസ് ക്രൂരത നടന്നത്. ഇടുക്കി കട്ടപ്പന-തങ്കമണി റൂട്ടിൽ ഓടിയിരുന്ന […]
കേരളത്തെ ഞെട്ടിച്ച സംഭവം…! ദിലീപിന്‍റെ ‘തങ്കമണി’ സിനിമയ്ക്ക് സ്റ്റേ ഇല്ല, നാളെ തിയേറ്ററുകളിലേക്ക്
ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി മാർച്ച് 7-ന് ചിത്രം തിയേറ്റുകളിലെത്താനിരിക്കെ സിനിമയുടെ റിലീസിങ് വിലക്കണമെന്ന ഹർജി ഹൈക്കോടതി അംഗീകരിച്ചില്ല. ചിത്രത്തിന് സ്റ്റേ ഇല്ല. ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ സംഭവം പ്രമേയമാക്കി എത്തുന്ന സിനിമയായ ‘തങ്കമണി’യുടെ റിലീസിങ് വിലക്കണമെന്ന ഹർജിയിൽ അടച്ചിട്ട മുറിയിൽ രഹസ്യവാദം കേട്ട ശേഷമാണ് നടപടിയുണ്ടായത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സ്ഥിതിക്ക് ഹര്‍ജിയില്‍ വാദം തുറന്ന കോടതിയില്‍ കേള്‍ക്കുന്നത് ശരിയല്ലെന്ന കേന്ദ്രസർക്കാർ അഭിഭാഷകൻ സുവിൻ ആർ. […]
മോഹൻലാൽ മമ്മൂട്ടിയേക്കാൾ മികച്ച നടനാണോ..? കുറിപ്പ് വായിക്കാം
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹൻലാലും. ഇവരെ പോലെ മലയാളി പ്രേക്ഷകരെ സ്വാധീനിച്ച മറ്റു താരങ്ങൾ ഉണ്ടോ എന്നത് പോലും സംശയമാണ്. മലയാള സിനിമയിലെ ഉറപ്പുള്ള രണ്ട് തൂണുകളായാണ് ഇവരുവരെയും സിനിമാലോകം വിശേഷിപ്പിക്കുന്നത്. ഫാൻസുകാർ തമ്മിൽ വാക്കേറ്റം ആണെങ്കിലും മോഹൻലാലിനും മമ്മൂട്ടിക്കും സഹോദരതുല്യമായ സ്നേഹമാണുള്ളത്. അക്കാര്യം പലപ്പോഴും താരങ്ങൾ തുറന്നുപറഞ്ഞിട്ടുമുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധനേടുന്നത്. മോഹൻലാൽ ആണോ മമ്മൂട്ടി ആണോ എന്ന മികച്ച നടൻ […]
25 ആം ദിവസത്തിൻ്റെ നിറവിൽ ‘അന്വേഷിപ്പിൻ കണ്ടെത്തും’…!! ഇത് മലയാള സിനിമയുടെ വിജയം
മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയായി പ്രേക്ഷകർ പ്രശംസിച്ച ടൊവിനോ തോമസിൻ്റെ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ഫെബ്രുവരി 9-ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം തന്നെ 50 കോടി ക്ലബിൽ ഇടം നേടി കഴിഞ്ഞു. ഇതോടൊപ്പം മറ്റൊരു നേട്ടം കൂടിയാണ് നേടിയിരിക്കുന്നത്. 25 ദിവസം ചിത്രം തിയേറ്ററുകളിൽ പിന്നിട്ടിരിക്കുകയാണ്. കാലിക പ്രസ്ക്തിയുള്ള, കണ്ടു മറന്ന ക്ലീഷേകളില്ലാത്ത നല്ല സിനിമയാണിതെന്ന് ഇന്നും ആളുകൾ അടിവരയിട്ട് പറയുന്നു. മലയാള സിനിമയുടെ വിജയമാണ് ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇത്രയും ദിവസം പിന്നിടുന്നത്. […]